അപരാജിതന്‍ 21 [Harshan] 10723

മാലിനി എല്ലാരേയും പറഞ്ഞയച്ചു

“പൊന്നു ,,,കരയെല്ലേടാ “

അവൾ അത് ശ്രദ്ധിക്കാതെ ആ  കിടപ്പുതന്നെ കിടന്നു.

“മോളെ ,,ഈ നാട് ഇങ്ങനെയാണ് ,, ഇവിടെയുള്ളവരും ഇങ്ങനെയാണ് ,, നേരം വെളുത്തതു പോലും അറിയാത്ത പോലെ പെരുമാറുന്നവരാ ,, നമുക്കൊന്നും ഒന്നും ചെയ്യാൻ സാധിക്കില്ല ,,പൊന്നൂ “

“എനിക്ക് ,,,അതുകേട്ടപ്പോ സങ്കടമായി ,, അമ്മയ്ക്ക് ഞാൻ വാക്കു തന്നതല്ലേ അപ്പൂനെ കുറിച്ച് ചിന്തിക്കില്ലെന്ന് ,, ഇവിടെ വന്നപ്പോ മനസിൽ അപ്പുവാ വരുന്നേ ,, ഞാൻ ഓരോന്ന് പറഞ്ഞപ്പോളും അപ്പൂന്‍റെ മുഖമാ മനസ്സിൽ വരുന്നേ ,, മഹാദേവനെ കുറിച്ച് പറഞ്ഞപ്പോളും അതുപോലെ തന്നെയായിരുന്നു ,, അന്നേരമാ മുത്തശി ചണ്ഡാലനെന്നു വിളിച്ചു വഴക്കു പറഞ്ഞത് ,, ആ വിളി കേട്ടപ്പോളും അന്ന് മുത്തശി അപ്പൂനെ ചണ്ടാലനെന്നു വിളിച്ചതാ എനിക്ക് ഓർമ്മ വന്നുപോയത്,,അപ്പൂനെ ചീത്ത പറഞ്ഞത് പോലെ ,,,”

അവൾ വിതുമ്പി കൊണ്ട് പറഞ്ഞു

ഭയത്തോടെയാണ് മാലിനി അവൾ പറഞ്ഞത് കേട്ടുകൊണ്ടിരുന്നത്

“സോറി അമ്മെ ,,, ഞാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് ,,ഞാൻ വാക്കു തെറ്റിക്കില്ല ,,ഞാൻ ഇല്ലാണ്ടായാലും വാക്കു തെറ്റിക്കില്ല “

“പൊന്നു ,,ഇങ്ങനെയൊന്നും പറയല്ലേ ,,അമ്മെ സങ്കടത്തപെടുത്തല്ലേടാ ,,,ഇല്ലാണ്ടാവാനോ ,,,അതിനാണോ നമ്മളീ ദൂരം താണ്ടി ഇങ്ങു വന്നു താമസിക്കുന്നത് ,,അമ്മയ്ക്ക് മോളെ ഒരുപാട് വിശ്വാസമാ ,,, ഇപ്പോ അതൊക്കെ പോട്ടെ ,,, “

“ഞാനിനി മുത്തശ്ശിയുടെ അടുത്തേക്ക് പോവില്ല ,,,”

“അയ്യോ ,,,അങ്ങനെ പറയല്ലേ മോളെ ,,ആയിക്കു മഹാദേവനെ ഇഷ്ടമല്ല ,, അതോണ്ടാ ,,, “

“എന്താമ്മേ ,,ഇവരൊക്കെ ഇങ്ങനെ മഹാദേവനെ വെറുക്കുന്നെ ?”

“മോളെ ,,അതൊക്കെ ഓരോ ചരിത്രങ്ങളാ ,,, ഒരുപാട് കൊല്ലും കൊലയും ഒക്കെ വിശ്വാസങ്ങളുടെ പേരിൽ നടന്ന മണ്ണാണ് വൈശാലി ,,,നൂറ്റാണ്ടുകൾക്കു മുന്നേ വിശ്വാസങ്ങളുടെ പേരിലായിരുന്നു ശത്രുത

ഒരു പക്ഷം പറയുന്നു മഹാദേവനാണ് ഈശ്വരൻ എന്നും പ്രപഞ്ചസൃഷ്ടികളുടെ നിയന്ത്രിതാവ് എന്നും

മറു പക്ഷ൦ അത് മഹാവിഷ്ണു ആണെന് പറയുന്നു

പിന്നെ തർക്കങ്ങൾ അതുപിന്നെ തല്ലുപിടിത്തങ്ങൾ ആരും വിട്ടുകൊടുക്കില്ല

നീ നാട് കാണുവാൻ പോകുമ്പോൾ കാണാം ,, തകർത്ത കുറെ ശിവക്ഷേത്രങ്ങൾ ,,അതും നൂറുകണക്കിന് ,, ശിവക്ഷേത്രങ്ങളിലെ ശിവലിംഗങ്ങൾ തകർത്തെറിഞ്ഞുകൊണ്ടവിടെ നാരായണപ്രതിഷ്ഠ നടത്തിയതും ഒരു ചരിത്രം,, ഇവിടെയുള്ള നൂറ്റിഎട്ടു നാരായണക്ഷേത്രങ്ങളിൽ നൂറെണ്ണം ശിവക്ഷേത്രങ്ങൾ നാരായണക്ഷേത്രങ്ങളാക്കിയതാണ് എട്ടെണ്ണം മാത്രമാണ് പ്രജാപതികൾ പണിതീർത്തത് ,,”

പാറു കരച്ചിലൊക്കെ നിർത്തി ‘അമ്മ പറയുന്നത് അങ്ങേയറ്റം ഔത്സുക്യത്തോട് കൂടെ കേട്ടിരുന്നു

“മോൾക്കറിയോ ,,ഈ വൈശാലിയുടെ മണ്ണിൽ വൈഷ്ണവവിശ്വാസം അങ്ങേയറ്റം തലയ്ക്കു പിടിച്ച ആളുകൾ ഉണ്ട് ,, അവർ അവരുടെ വീടിന്‍റെ തിണ്ണയ്ക്ക് സമീപം കാൽ കഴുകാൻ പൈപ്പ് വെച്ചിരിക്കുന്ന തറയിൽ കാലുവെക്കാൻ ശിവലിംഗമാണ് ഉപയോഗിക്കുന്നത് ,, അതിനു മുകളിൽ കാൽ വെച്ചാണ് അവർ പൈപ് തുറന്നു കാലു കഴുകുന്നത് “

“അത്ഭുതത്തോടെ പാറു മാലിനിയെ നോക്കി

“സത്യമോ ?”

“അതെ മോളെ ,,,,,,,,,,”

“വിശ്വാസം ഒരു ഭ്രാന്തായാ പിന്നെ എന്താ ചെയ്യുക ,,മോൾക്കറിയോ ,,ഇവിടെ ശിവശൈലം എന്നൊരു നാടുണ്ട് ,,വെറും പാവപ്പെട്ടവർ താമസിക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് , അവർ ജന്മ൦ കൊണ്ടേ ശിവഭക്തർ ആണ് ,, നൂറ്റാണ്ടുകൾക്കു മുൻപ്  അവരെ അടിമകളാക്കി മാറ്റിയതാണ്,, ഈ പ്രദേശമൊക്കെ പ്രജാപതികൾ കയ്യടക്കി ,, അന്ന് പ്രജാപതികളുടെ സുഹൃത്തുക്കളായിരുന്നു കലിശ൯മാർ ,, അവർ ഒരുപാട് ദുഷ്ടൻമാരായിരുന്നു ,, അവരുടെ വിനോദമായിരുന്നു ശിവശൈലത്തുള്ളവരെ പീഡിപ്പിക്കൽ ,, അവർക്കും ശിവപൂജ ഇഷ്ടമല്ലായിരുന്നു ,,ഇവിടെയുണ്ടായിരുന്ന സകലശൈവന്മാരെയും വകവരുത്തി,, അവസാനം ശിവശൈലത്തുള്ളവരെ അവർ ബാക്കിവെച്ചു,, അടിച്ചമർത്തപെടാൻ ആളുകൾ വേണ്ടേ ,, ഒരുപാട് അവരെ ഉപദ്രവിച്ചു കൊണ്ടിരുന്നു ,,പിന്നെയാണ് പ്രജാപതികളും കലിശന്മാരും ശത്രുതയിൽ ആകുന്നത് ,, അപ്പോളേക്കും ശിവശൈലത്തുള്ളവർ പ്രജാപതികളെ അഭയം പ്രാപിച്ചു ,, പ്രജാപതികൾ മഹാദേവനെ ഒരുപാട് വെറുക്കുന്ന കൂട്ടത്തിൽ ഉള്ളവർ ആണ് ,, അവർക്കു ആ നാട്ടിൽ ജീവിക്കാം , പക്ഷെ അടിമകൾ ആയി മാത്രം ,,എങ്കിൽ അവരെ സംരക്ഷിക്കാം എന്ന് നിർദേശം വെച്ചു. അവരതു സ്വീകരിച്ചു , സ്വന്തം വിശ്വാസം അനുസരിച്ചു ജീവിക്കാനായി സ്വാതന്ത്ര്യത്തെ അടിമപ്പെടുത്തിയ വെറും സാധുക്കളാണ് ശിവശൈലത്തെ ശിവഭക്തരായ ഗ്രാമീണർ ,, “

പാറു അത്ഭുതം തലയ്ക്കു പിടിച്ചു താടിക്കു കൈ കൊടുത്തുകൊണ്ട് മാലിനിയെ നോക്കി ഇരുന്നു

“മോളെ ,,ഇങ്ങനെ ഉള്ള ഒരു നാടാണ് ,, അവരിന്നും അടിമകൾ ആണ് ,,, ശിവനെ വിശ്വസിച്ചതിന്‍റെ ഫലം അനുഭവിക്കുന്നു ഇപ്പോളും ,, മനസിലായോ ,,,,,,,,അതോണ്ടാ പറയുന്നേ ,, മഹാദേവൻ നമ്മുടെ പരദേവതയാണ് , ഇവിടെ തത്ക്കാലം അതൊക്കെ മാറ്റിവെക്കാം ,,,ഇവിടത്തെ നിയമങ്ങൾക്കനുസരിച്ചു ജീവിക്കാം ,,ആവശ്യം നമ്മുടെയല്ലേ മോളെ ,, നമുക്ക് നാല്പത്തിഒന്ന് ദിവസമെങ്കിലും ഇവിടെ കഴിയണ്ടേ ,,,,,”

“എന്തൊരു നാടാ അമ്മെ ഈ വൈശാലി “

“പിന്നില്ലേ ,, ഇനിയും ചരിത്രങ്ങൾ അനവധിയുണ്ട് ,, അതൊക്കെ ഇന്ദു പറഞ്ഞു തരും മോൾക്ക് ,,, പിന്നെ ആയിയുടെ ദേഷ്യം ഒക്കെ തണുത്തിട്ടുണ്ടാകും ,,സമയം പോലെ മോൾ പോയി ആയിയെ ഒന്ന് തണുപ്പിച്ചു നിർത്തിയെക്കൂട്ടോ “

“ഹും ,,,,മുത്തശിയുടെ കാര്യം ഞാൻ ഏറ്റു ,,”

എന്ന് പറഞ്ഞു മാലിനിയെ കെട്ടിപിടിച്ചു അവൾ ഇരുന്നു

മാലിനി അവളുടെ ശിരസിൽ തലോടികൊണ്ടിരുന്നു

<<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.