അപരാജിതന്‍ 21 [Harshan] 10722

 

ദേവര്‍മടത്തില്‍

 

അന്ന് ബന്ധുജനങ്ങള്‍ അനവധിപേര്‍ മാലിനിയെയും കുടുംബത്തെയും കാണുവാൻ വന്നിരിക്കുകയായിരുന്നു.

അച്ഛൻ ബന്ധുക്കളും ‘അമ്മ ബന്ധുക്കളും അടക്കം നിരവധി പേർ

ഇരുപത്തി അഞ്ചു വര്ഷങ്ങള്ക്കു ശേഷം കുടുംബത്തിൽ മാലിനി വന്നു ചേർന്നതാണല്ലോ .

പലരും വന്നവർക്കു നിരവധി സമ്മാനങ്ങളൊക്കെ കൊടുത്തു.

വൈകുന്നേരമായപ്പോളെക്കും അതിഥികൾ തിരികെ പോയികഴിഞ്ഞിരുന്നു

രാജശേഖരനും മക്കൾക്കും അവിടെയുള്ള ആചാരങ്ങൾ എല്ലാം വളരെ അപരിചിതമായിരുന്നു

എങ്കിലും അവർക്കതെല്ലാം വളരേയേറേ ഇഷ്ടപെടുകയും ചെയ്തു

 

മാളികയുടെ മൂന്നാം നിലയിൽ

എല്ലാവരും ഒത്തുചേരുന്ന സഭാമണ്ഡപത്തിൽ കൊച്ചുമക്കൾ എല്ലാവരും ഒത്തു ചേർന്നിരിക്കുകയായിരുന്നു.

ചിരിയും കളികളും ഒക്കെയായി.

എല്ലാവരും പാറുവിനെ കൊണ്ട് പാട്ടൊക്കെ പാടിക്കുകയും ചെയ്തു.

അങ്ങനെ എല്ലാവരും സമയം ചിലവഴിച്ചുകൊണ്ടിരിക്കുമ്പോൾ

എല്ലാവരും ഒരു ഗെയി൦ പ്ലാൻ ചെയ്തു

നൂറു സെക്കൻഡിൽ അവരുടെ മനസിലുള്ള പുരുഷസങ്കൽപം പറയണം

അവിടെ  വൈഷ്ണവി , ഇന്ദുലേഖ, കൃഷ്ണവേണി , വേദപ്രിയ, പാർവ്വതി എല്ലാരും ഉണ്ട്

ബെസ്റ്റ് പറയുന്ന ആൾക്ക് സമ്മാനം ഉണ്ട്

അത് ശ്യാം സ്പോൻസ൪ ചെയ്യാമെന്ന് പറഞ്ഞു

അപ്പോളേക്കും അവിടത്തെ മരുമക്കൾ ആയ സീതാലക്ഷ്മിയും സുഭദ്രയും ഇന്ദുവിന്‍റെ ‘അമ്മ മല്ലികയും കൂടെ അവിടെ എത്തി.

അവരും കേൾക്കാൻ തയാറായി

അങ്ങനെ വൈഷ്ണവി തുടങ്ങി

നൂറു സെക്കൻഡുകൾക്കുള്ളിൽ അവൾ അവളുടെ മനസിലെ സങ്കൽപ്പങ്ങൾ പറഞ്ഞു

പിന്നെ ഇന്ദുലേഖയായിരുന്നു

അവൾ ഒന്നാലോചിച്ചു

“എന്നെ സംബന്ധിച്ചു ,, വിവാഹം കഴിക്കാൻ പോകുന്ന ആൾ ,,എന്ന് പറഞ്ഞാൽ ,,എന്നെ ഓരോ കാര്യത്തിലും അത്ഭുതപെടുത്തണം ,,ഐ മീൻ എനിക്ക് ,, സർപ്രൈസ് ആയിരിക്കണം ആളുടെ പെരുമാറ്റം ,, പിന്നെ ആൾ ഒരു ഹീറോ ആയിരിക്കണം ,, ഒരാളെയൊക്കെ ഇടിച്ചിടാൻ പാകത്തിനുള്ള ആരോഗ്യമൊക്കെ ഉണ്ടാകണം “

 

“അല്ല ,,,ഇന്ദു , നീ കല്യാണം കഴിക്കാൻ പോകാണോ അതോ ഗുസ്തി  പിടിക്കാൻ പോകാണോ “

സീതാലക്ഷ്മി ചോദിച്ചു

“ഒന്ന് പോ മാമി ,,എന്‍റെ സമയം കളയല്ലേ ,,,പിന്നെ ,,, ചരിത്രം അറിയാൻ താല്പര്യമുള്ള കൂട്ടത്തിൽ ഉള്ള ആൾ ആകണം “

“ആ അടിപൊളി ,, അപ്പോ കല്യാണം കഴിഞ്ഞു രണ്ടു പേരും ചരിത്രം തിരഞ്ഞു കിണറു വരെ തുരക്കും ,,ഇതിപ്പോ നോക്കിക്കോ ,,മല്ലി ,,നിന്‍റെ മോൾ കരുതി കൂട്ടിയാ “

“എന്താ ഇന്ദു ,,ഏട്ടത്തിമാരെ കൊണ്ട് നീയെന്നെ എന്തൊക്കെയാ കേൾപ്പിക്കുന്നെ ?’ മല്ലിക ഇന്ദുവിനോട് പറഞ്ഞു

“ആ നൂറു സെക്കൻഡ് കഴിഞ്ഞു ,,ഇനി അടുത്ത ആൾ

ശ്യാം പറഞ്ഞു

അങ്ങനെ ഓരോരുത്തരും പറഞ്ഞു

ഒടുവിൽ പാറുവിന്‍റെ ഊഴമെത്തി

“അല്ല പൊന്നു എന്തിനാ പറയുന്നേ ,,കല്യാണം തീരുമാനിച്ചു വെച്ചേക്കുകയല്ലേ ,,സങ്കൽപ്പത്തിലുള്ള ആളെ അല്ലെ കിട്ടിയത് “ വൈഷ്ണവി ഉറക്കെ പറഞ്ഞു

അത് പറഞ്ഞപ്പോൾ പാറുവിന്‍റെ മുഖം ഒന്ന് ഇരുണ്ടു

“അല്ല അത് കുഴപ്പമില്ല ,,മത്സരം മത്‌സരമായിരിക്കണം ,, അപ്പൊ പൊന്നുവും പറയണം “ എന്ന് മല്ലിക പറഞ്ഞു

അവൾ എഴുന്നേറ്റു

അവൾ മെല്ലെ കണ്ണുകളടച്ചു

ഉള്ളിൽ തെളിഞ്ഞത് ശിവപാർവ്വതി രൂപമായ അർദ്ധനാരീശ്വരനായിരുന്നു

“മനസിലുള്ള  ആൾ … എപ്പോളും ഓരോന്ന് പറഞ്ഞു ചിരിപ്പിക്കണം,,സന്തോഷിപ്പിക്കണം ,,”   അത് പറഞ്ഞപ്പോൾ തന്നെ എപ്പോളും ചിരിപ്പിച്ചു കൊണ്ടിരുന്ന അപ്പുവിന്‍റെ മുഖമാണ് അവളുടെ ഉള്ളിൽ തെളിഞ്ഞത് , അവളുടെ മുഖത്തവളറിയാതെ തന്നെയൊരു ലജ്ജ പൊട്ടിവിടർന്നു

“ഏതു അപകടത്തിലും ഒന്നും വരാതെ പൊന്നു പോലെ കാക്കണം” , അപ്പോൾ അവളുടെ ഉള്ളിൽ പാമ്പിനെ അപ്പു പിടിച്ചതും  പനിനീ൪മലയിൽ വെച്ച് നടന്ന സംഭവങ്ങൾ ദേവിക അവൾക്കു പറഞ്ഞു കൊടുത്ത ഓർമ്മകളും  തെളിഞ്ഞു ,എപ്പോളും  കൂടെ ഇരിക്കണം ,, അപ്പോൾ പലവട്ടം അപ്പു അവൾക്കു വീട്ടിലും ആശപത്രിയിലും കൂട്ടിരുന്ന ആ ഓർമ്മകൾ അവളുടെ ഉള്ളിൽ നിറഞ്ഞു , പിന്നെ എന്നുമൊരു കാവലാകണം…

അന്നേരം അവൾക്കു അപ്പു പണ്ട് വീട്ടിൽ തിണ്ണയിൽ വന്നു കിടന്നിരുന്നതും ദേവികയുടെ വീടിന്‍റെ മുന്നിൽ

നിന്നുമൊക്കെ ഓർമ്മ വന്നു ,,പിന്നെ , എന്തേലും തെറ്റ് കാണിച്ചാൽ അപ്പോ ശിക്ഷിക്കണം,,പക്ഷേ ഒരുപാട് വേദനിപ്പിച്ചു ശിക്ഷിക്കരുത് ,,  അത് പറഞ്ഞതും അവൾ പെട്ടെന്ന് കവിളിൽ ഒന്ന് തടവി . വൈഖരി നദിയിൽ വെച്ച് അപ്പുവിന്‍റെ കൈചൂട് അറിഞ്ഞതിന്‍റെ നോവ് ഇപ്പോളും പോയിട്ടില്ല “

എല്ലാവരും കൈയടിച്ചു

“അപ്പൊ ,,ഒരുകാര്യം ഉറപ്പായി ,,നമ്മടെ ശിവ ഈ കാറ്റഗറി തന്നെ എന്ന് ..അത് കൊണ്ടല്ലേ പൊന്നു ശിവയെ കെട്ടണമെന്നു പറഞ്ഞു വാശി പിടിച്ചത് “ സീതലക്ഷ്മി പറഞ്ഞു

അത് കേട്ടപ്പോൾ അവളുടെ മുഖത്തു അതുവരെ ഉണ്ടായിരുന്ന പ്രകാശമൊക്കെ മങ്ങിയിരുന്നു

“അപ്പൊ ,,സമ്മാനം ആർക്കാ കൊടുക്കേണ്ടത് ?’   സുഭദ്ര ചോദിച്ചു

‘അത് സംശയമെന്താ പൊന്നൂന് തന്നെ ,,,അല്ലാതെ ആർക്കാ ,,ഇത്രയും ഭംഗിയായി പറഞ്ഞില്ലേ ,,,”

എല്ലാവരും കയ്യടിച്ചു പാസാക്കി

അവള്‍ നിര്‍ത്തിയില്ല

“പിന്നെ ,,,പിന്നെ ,,,, അയാള്‍ ശിവനെ പോലെയാകണം , തന്‍റെ പാതിയെ തനിക്കു തുല്യമായി കാണണം , ഉള്ളിലെ പ്രണയം അവൾക്കു മാത്രമായി നൽകണം ,,അവളിലെങ്കിൽ ഞാനില്ല എന്ന മനസായിരിക്കണം ,,”

അവൾ തലകുനിച്ചുകൊണ്ട് ലജ്ജയോട് കൂടെ പറഞ്ഞു

“പാർവതി ,,,,,,,,,,,,,,,,,,,,,,” എന്നുള്ള അലർച്ച അവിടെ മുഴങ്ങി

പാറു ഞെട്ടി പോയി

വാതിലിനു മുന്നിൽ കോപം കൊണ്ട് വിറയ്ക്കുന്ന മുത്തശ്ശി , ഭുവനേശ്വരി ദേവി

എല്ലാരും ഭയം കൊണ്ട് എഴുന്നേറ്റു

“ദേവർമഠത്തിൽ ആ ചണ്ഡാലനെ വാഴ്ത്തുന്നോ നീ” ദേഷ്യത്തോടെ അവർ ഉള്ളിലേക്ക് നടന്നു വന്നു

പാർവതി ആകെ ഭയന്ന് വിറക്കുവാൻ തുടങ്ങി , എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അന്നേരം അവൾക്കു സംശയമായി പോയി

“മുത്തശി ,,,ഞാൻ ,,,അത് “

“നിർത്ത് ,,,,,,,,,,,,,,ദേവ൪മഠം വൈഷ്‌ണവകുലമാണ് ,, ക്ഷത്രിയവംശം ,, ഇവിടെ ആ നാണംകെട്ട അധമനായ ചുടുകാട്ടിൽ വസിക്കുന്ന ചണ്ഡാളന്‍റെ പേര് പോലും പറഞ്ഞു പോകരുത് ,, ശവം കത്തിയ ചാരവും പൂശി വൃത്തിയില്ലാതെ ജടപിടിച്ച കുലമഹിമയില്ലാത്ത ആ ചുടലവാസിയുടെ പേര് ഇവിടെ അറിയാതെ പോലും ഉരുവിട്ട് പോകരുത് ,,,,,,,,,,,,,,” കോപം കൊണ്ടലറി അവർ പറഞ്ഞു

“ഇത് നാരായണന്‍റെ മണ്ണാണ് ,,,ഇത് നാരായണൻ വാഴുന്നയിടമാണ് ഇവിടെ ഉയരേണ്ടത് ആ വൈകുണ്ഠനാഥന്‍റെ പേര് മാത്രമാണ് ,, ആ ചണ്ഡാല൯ ,,, അകലെയുള്ള ചണ്ഡാലജനങ്ങൾ , പിഴച്ച അടിമകൾ പൂജിക്കുന്ന അധമനാണ് ,,, അവന്‍റെ പേര് ഇനി നീ ഇവിടെ മിണ്ടിപോകരുത് “

അമര്‍ഷത്തോടെ അവർ അവിടെ നിന്നും ഇറങ്ങി

ആർക്കും ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല

പാറു സങ്കടം കൊണ്ട് അവിടെ നിന്നും ഇറങ്ങിയോടി തന്‍റെ മുറിയിൽ പോയി കിടക്കയിൽ കമഴ്ന്നു കിടന്നു കരഞ്ഞു കൊണ്ടിരുന്നു

അവളെ പിൻതുടർന്നു വന്ന വൈഷ്ണവിയും വേദപ്രിയയും ഇന്ദുവും അവളെ ഒരുപാട് ആശ്വസിപ്പിച്ചു

അപ്പോളേക്കും മാലിനി കൂടെ അങ്ങോട്ടേക്ക് വന്നു

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.