അപരാജിതന്‍ 21 [Harshan] 10723

അഴകി തീയറ്റർലെ ഡോർ

പെട്ടെന്ന് അഞ്ചു പുരുഷൻമാർ സെക്കുരിറ്റിയെ ഭയപ്പെടുത്തി ഉള്ളിലേക്ക് കയറി

ഒരാൾ മൊബൈൽ ടോർച്ചടിച്ചു കൊണ്ട് ഏറ്റവും പിന്നിലെ സീറ്റു കാണിച്ചു

അവർ രണ്ടു പേര് പിന്നിലെ സീറ്റിൽ ഇരിക്കാൻ കയറിയപ്പോൾ ആണ്

അതിലൊരാൾ ടോർച്ചു മുന്നിലേക്ക്‌ തെളിച്ചപോൾ ഒരു പെൺകുട്ടി മൂന്നാമത്തെ റോയിൽ ഒറ്റയ്ക്കിരിക്കുന്നത് കണ്ടത്.

അയാൾ മറ്റുള്ളവരെ തോണ്ടി ആ കാഴ്ച  കാണിച്ചു കൊടുത്തു

വൈഗ ഇതൊന്നും അറിയാതെ അതിൽ പോലീസുകാരൻ മൊട്ടയടിക്കുന്ന സീൻ ഒക്കെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു

അവർ വേഗം അവളുടെ പിന്നിലായി വന്നിരുന്നു

വൈഗ ഇതൊന്നും അറിഞ്ഞേ ഇല്ല

അതിൽ ഒരാൾ വേഗം തന്നെ ആദി ഇരുന്ന സീറ്റിൽ വന്നിരുന്നു

അവൾ പെട്ടെന്ന് നോക്കിയപ്പോൾ അയാൾ അവളെ നോക്കി ചിരിച്ചു

“അണ്ണ ഇങ്കെ വേറെ ആൾ ഇറുക്ക് ,,എളുന്തിടുങ്കോ “

“ഹി ഹി ഹി …അമ്മാ അവര് വരട്ടും ,,,അപ്പോ പാക്കലമേ”

വൈഗ വേഗം പേടിയോടെ പിന്നിലേക്ക് നോക്കി

രണ്ടു പേ൪ സിഗരറ്റു വലിച്ചു അവളുടെ മുഖത്തേക്ക് ശക്തിയായി ഊതി

അവൾ പെട്ടെന്ന് സിഗരറ്റ് പുക അടിച്ചതോടെ ശക്തിയായി ചുമക്കാൻ തുടങ്ങി

പുറകിൽ നിന്നുമൊരാൾ അവളുടെ കാൽ പാദത്തിൽ കാലുകൊണ്ട് തലോടാൻ തുടങ്ങി

അവൾ പേടിച്ചു കൊണ്ട് കാൽ വലിച്ചു

വേഗ൦ ബാഗിൽ നിന്നും മൊബൈൽ എടുക്കാൻ നോക്കി

“എന്നാ ,,,ചിന്നക്കിളി ,,,ഭയന്തിടാതെ ,,” എന്ന് പറഞ്ഞു അവളുടെ അരികിൽ ഇരുന്നയാൾ അവളുടെ കൈയിൽ പിടിച്ചു

വൈഗ കൈ വീശി ഒറ്റ അടി അയാളുടെ കരണം നോക്കി കൊടുത്തു

ദ്രാവിഡപെൺകൊടിയുടെ വീറും വാശിയും കാണിച്ചു

അയാൾ കവിൾ ഇടം കൈ കൊണ്ട് അമർത്തി പിടിച്ചു

എല്ലാരും അൽപനേരത്തേക്ക് ഒന്ന് ഞെട്ടി പോയിരുന്നു

 

അന്നേരം അവളുടെ അരികിൽ ഇരുന്ന ആളുടെ മൊബൈൽ ശബ്ദിച്ചു

അയാൾ മൊബൈൽ എടുത്തു

 

“അണ്ണ൯,,അണ്ണൻ ,,,,,,,” അയാൾ മറ്റുള്ളവരോട് പറഞ്ഞു

അവൾ വേഗം എഴുന്നേല്ക്കാന് നോക്കിയപ്പോൾ പിന്നിൽ നിന്ന ആൾ അവളുടെ മുടിയിൽ മുറുക്കെ പിടിച്ചു വലിച്ചു കൊണ്ടിരുന്നു

അതോടെ അവളുടെ ദേഹം പിന്നിലേക്ക് വളഞ്ഞു നിന്നു

അവൾ സീറ്റ് ആംറസ്റ്റില്‍ കൈ വെച്ച് നിന്നു

“എന്നെ വിടുങ്കളെ ,,,” അവൾ കരയാൻ തുടങ്ങി

“മാമാ,,,,എന്ന് വിളിച്ചു കൊണ്ട് അവൾ കരയാൻ തുടങ്ങി

അതോടെ പിന്നിൽ ഇരുന്ന ആൾ ശക്തിയിൽ അവളുടെ വായ പൊത്തിപിടിച്ചു

അവൾ അനങ്ങാനും മിണ്ടാനും പറ്റാതെയായി പോയി

“അണ്ണേ,,,നാങ്കെ ഇങ്കെ ഇറുക്കെൻ അഴകി ടാക്കീസുക്കുള്ളെ ,, ഒരു ചിന്ന പ്രചനം അണ്ണേ “

അപ്പോൾ അപ്പുറത്തുനിന്നും എന്തോ ചോദിച്ചു

“ഇല്ല  അണ്ണേ ,,ഒരു ചിന്ന കിളി ,,, കൈയിലെ കെടച്ചിത് ,, ഉങ്കളുക്ക് തേവപ്പെടുവീങ്കളാ  ,,,,,,,,,കൊണ്ട് വരട്ടുമാ “

“അണ്ണേ,,നീയേ ഇങ്ക വരൂകീങ്കളാ ,,,, ആമാ അണ്ണേ,,,,,,സീക്രമാ വന്തിടുങ്കോ “

അവൾ കുതറാൻ തുടങ്ങി

രക്ഷപെടാൻ ഒരു നിർവഹവുമില്ല

അവളുടെ മുന്നിൽ ഇരുന്ന ഫാമിലി അവളുടെ അവസ്ഥ കണ്ടു വേഗം എഴുന്നേറ്റു

“എന്ന ,,എന്ന ഇങ്കെ പ്രചനം ,,,വിട്ടിടുങ്കോ അന്ത പുള്ളയെ ,,,,,,,,” അയാൾ ബഹളം വെച്ചു

വൈഗയുടെ ഒപ്പം ഇരുന്നയാൾ എഴുന്നേറ്റു ഒറ്റ ചവിട്ടു അയാളുടെ നെഞ്ചിൽ കൊടുത്തു

അയാൾ  മുന്നിലെ കസേരയുടെ വരിയിലേക്ക് തെറിച്ചു വീണു

“എന്നാടി ,,,ഇവളോ പെരിയ വമ്പ് എങ്കൾക്കിട്ടയാ ,,മവളെ …………”

എന്ന് പറഞ്ഞു വൈഗയുടെ കഴുത്തിൽ പിടിച്ചു ഞെക്കി

“മാമാ ,,,,,,,,,,,,,,,,,,,,,,,,” എന്ന് അവളുടെ അലർച്ച ആ തീയറ്റർ മൊത്തം മുഴങ്ങി

 

അതെ നിമിഷം

വൈഗയുടെ കഴുത്തിൽ പിടിച്ചവൻ മുകളിലേക്ക് ഉയർന്നു പൊങ്ങി അഞ്ചാറു വരികൾക്കപ്പുറമുള്ള കസേരയിൽ പോയി കുത്തനെ തലകുത്തി വീണു തീയറ്ററിലെ കീഴ്ഭാഗം തുറന്നു വരുന്ന സീറ്റിന്‍റെ ഉള്ളിലേക്ക് തല കയറി പോയി കാൽ മുകളിൽ പൊങ്ങി നിൽക്കുന്ന അവസ്ഥയിലായി

വൈഗക്കു മനസിലായി അപ്പു മാമൻ കൂടെയുണ്ടെന്ന്

എല്ലാരും ഒരു ഇടനാഴിയിലേക്ക് നോക്കി

തുടക്കത്തിൽ ഇരുന്നവന്‍റെ കിഴ്ത്താടി നോക്കി ആദി കൈകൊണ്ടു മുകളിലേക്കു പ്രഹരിച്ചു

അയാൾ റോക്കറ്റ് പോകുന്ന പോലെ മുകളിലേക്ക് ഉയർന്നു ബാൽക്കണിയുടെ കോൺക്രീറ്റ് ഭാഗത്ത് തലയിച്ചു തല പൊട്ടി നേരെ ബോധമില്ലാതെ കസേരകൾക്കിടയിലേക്കു വീണു

വൈഗ വേഗം അവിടെ നിന്നും ഇറങ്ങി മാമാ എന്ന് വിളിച്ചു ആദിയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി

അപ്പോളേക്കും എങ്ങനെയോ തലകുത്തി നിന്നവൻ എഴുന്നേറ്റു വന്നു ആദിയുടെ നേർക്കു അരയിൽ നിന്നും കത്തി യും കൊണ്ട് വന്നു കുത്താൻ ആഞ്ഞതും ആദി കൈയുയർത്തി അയാളുടെ കൈ അതിശക്തിയിൽ താഴേക്കു കൊണ്ട് വന്നു അയാളുടെ തുടയുടെ ഉള്ളിലേക്ക് ആ കത്തി  ആഴ്ത്തിയിറക്കി

അയാളുടെ ആർത്തനാദം മുഴങ്ങി

വന്യമായി ചിരിച്ചുകൊണ്ട് ആദി അയാളുടെ കൈ പിടിച്ചു ഞെരിച്ചു അയാളുടെ കൈ കൊണ്ട് തന്നെ തുടയിൽ തറഞ്ഞ കടാരി വട്ടത്തിലും നീളത്തിൽ ചലിപ്പിച്ചു

അതോടെ അയാളുടെ തുടയിൽ ആഴത്തിൽ ആ കടാരി നെടുകെയും കുറുകെയും സഞ്ചരിച്ചു തുട മാംസം അറുത്തു ഒരു തേങ്ങയുടെ വലുപ്പത്തിൽ ആ മാംസകഷ്ണ൦ നിലത്തേക്ക് വീണു

അതുകൂടെ കണ്ടതോടെ ബാക്കി മൂന്നുപേർ അവിടെ നിന്നും ഇറങ്ങിയോടി

അവരുടെ പുറകെ ആദിയും

ആദിക്ക് പുറകെ വൈഗയും

മൂന്നുപേരും ഓടി ചെന്നത് ആണുങ്ങളുടെ മൂത്രപ്പുരയിലേക്ക്

അവരുടെ പുറകെ ആദിയും

ആദി വേഗം ഗ്രിൽ അടച്ചു

എല്ലാവരും ഭയന്ന് വിറച്ചു

“എന്‍റെ കുഞ്ഞിനെ തൊടാൻ നിനക്കൊക്കെ ഇത്രേം ധൈര്യമുണ്ടോടാ “ എന്ന് ചോദിച്ചു മുന്നിൽ നിന്നവന്‍റെ നെഞ്ച് നോക്കി ആഞ്ഞു ചവിട്ടി

ആ ചവിട്ടിൽ അയാളുടെ വയ്ക്കുളിൽ നിന്നും കട്ട ചോര പുറത്തേക്ക് തുപ്പി അയാൾ ലാട്രിൻ വാതിൽ തകർത്തു വീണു കിടന്നു ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്നു

തുറന്നു പോയ ലാട്രിനിൽ മഞ്ജുനാഥ ബീഡിയും വലിച്ചു ക്ളോസെറ്റിൽ ഇരുന്നു കാര്യം സാധിച്ചു കൊണ്ടിരുന്ന പാണ്ടി  തന്‍റെ മുന്നിൽ വീണു പിടക്കുന്ന ആളെ കണ്ടു ഇരിക്കണോ എഴുന്നേക്കണോ എന്നുപോലും അറിയാതെ ബീഡി വായിൽ തന്നെ വെച്ച്  തുറന്നു പോയ വാതിലൂടെ പരവശത്തോടെ മറ്റുള്ളവരെ തല്ലാൻ പോകുന്ന ആദിയെ നോക്കിയിരുന്നുപോയി

അയാൾ കിടന്നു പിടക്കുന്ന കണ്ടതോടെ അതിലൊരാള്‍ ആദിയെ തല്ലാന്‍ വന്നതും ആദിയുടെ കൈകൊണ്ടുള്ള  ശക്തിയായ പ്രഹരം  കരണത്തേറ്റു നിലത്തേക്ക് മുട്ടുകുത്തി ഭിത്തിയില്‍ തലയിടിച്ചു വീണു

“അയ്യാ ,,,,,,,,മന്നിച്ചിടുങ്കോ ,,,,അയ്യാ ,,,സുമ്മാ വിട്ടിടുങ്കോ ,,,,,,,” എന്ന് ഇടികൊള്ളാത്തവന്‍ കരഞ്ഞു പറഞ്ഞു കൊണ്ട് ആദിയുടെ കാലില്‍ വന്നു വീണു

“മന്നിപ് അതെനിക്കറിയില്ല,,എന്റെ ചോരയിലൊന്നിനെ തൊട്ടാല്‍ അവന് മരണം മാത്രം  ”

എന്നുപറഞ്ഞു കൊണ്ട്

രണ്ടു പേരെയും കഴുത്തിന് പിടിച്ചു ഒരേ സമയം മുകളിലേക്ക് പൊക്കി

ആദിക്ക് അവരൊക്കെ വെറും പുല്ലുപോലെയായിരുന്നു

അരക്കമുറകളും വീരശൈവമല്ലയുദ്ധവും പഞ്ചഭൂത അഭ്യാസങ്ങളും നേടിയ അവന്‍റെ ശക്തി പരശ്ശതം വർധിച്ചിരുന്നു

അവൻ ശക്തിയിൽ അവരെ നിലത്തേക്കിട്ടു

എന്നിട്ടു അവരെ ഒരേ സമയം വലിച്ചിച്ച് കൊണ്ട് അവിടെ നിരത്തി വെച്ചിരിക്കുന്ന ഭിത്തിയില്‍ നിരത്തി ഉറപ്പിച്ചിരിക്കുന്ന  യൂറിനൽ ബൗൾകളുടെ അടുത്തേക് കൊണ്ടുപോയി

രണ്ടു പേരെയും അവിടെ ശക്തിയിൽ ഇരുത്തി കഴുത്തിൽ കൈ മുറുകി ആ യുറിനൽ ബൗളുകളിൽ ശക്തിയായി തലയിടിപ്പിച്ചു കൊണ്ടിരുന്നു

നിർത്താതെ പത്തു തവണ ആയപോളെക്കും അവരുടെ നെറ്റിയും മൂക്കും തകർന്നു

ഒപ്പം യുറിനൽ ബൗളുകളും

ബോധം പോയ അവരെ ആദി തലകീഴായി പൊക്കി അപ്പുറത്തുളള യൂറിനൽ ബൗളുകളുടെ ഉള്ളിൽ അവരുടെ തല വെച്ച് കാലുകൾ മുകളിലെക്കു പോയ പൈപ്പുകളുടെ ഉള്ളിലേക്ക് കുത്തി കയറ്റി തിരിചൊടിച്ചു

ബോധം ഇലാതെ യുറിനൽ ബൗളിൽ തലകുത്തി ഒടിഞ്ഞ കാലുകൾ പൈപ്പുകളുടെ ഉള്ളിൽ കിടന്നു

അവർ അവിടെ കിടന്നു

ആദി എല്ലാരേയും തീർത്തിട്ടു പോയി വാഷ്ബെസിനിൽ പൈപ് തുറന്നു കൈയും മുഖവും കഴുകി

അപ്പോളും ആ തുറന്ന വാതിലിൽ മഞ്ജുനാഥ ബീഡി വലിച്ചു ലാട്രിനിൽ ഇരുന്ന ആൾ എന്ത് ചെയ്യണം എന്നറിയാതെ ആ ഇരുപ്പ് അവിടെ തന്നെ ഇരികുകയായിരുന്നു

“ഒന്ന് എനീട്ടു പോടാ  “ പാണ്ടിയെ  നോക്കി ആദി പറഞ്ഞു

എന്നിട്ടു ഗ്രിൽ തുറന്നു പുറത്തേക് വന്നു

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.