അപരാജിതന്‍ 21 [Harshan] 10722

ആദി നേരെ പോയത് നളിനിയുടെ വീട്ടിലേക്കായിരുന്നു.

അവിടെ അന്നത്തെ പരിപാടികള്‍ ഒക്കെ കഴിഞ്ഞു പെരുമാള്‍ മച്ചാന്‍ റേഡിയോ കേട്ടുകൊണ്ട് ഉമ്മറത്തിരികുകയായിരുന്നു.

ആദി ജീപ്പ് കൊണ്ട് വന്നു നിര്‍ത്തി ഹോണ്‍ അടിച്ചു

അവനെ കണ്ടു പെരുമാള്‍ മച്ചാന്‍ ന്യൂസ് പേപ്പര്‍ എടുത്തു മുഖത്തേക്ക് വെച്ചു ഉറങ്ങുന്ന പോലെ നടിച്ച് കിടന്നു.അപ്പോളേക്കും അടുക്കളയില്‍ നിന്നും നളിനി അങ്ങോട്ടേക്ക് വന്നു

അവന്‍ വേഗം ജീപ്പില്‍ നിന്നിറങ്ങി അവിടെ വന്നു തിണ്ണയില്‍ ഇരുന്നു.

എന്നിട്ടു മച്ചാനെ നോക്കി

മൂപ്പ൪ ഉറക്കം നടിച്ച് കിടക്കുകയാണ്

നളിനി അത് കണ്ടു വായ പൊത്തി ചിരിച്ചു

“എന്തായി പോയകാര്യമൊക്കേ ?”

‘എല്ലാം ശരിആയി കൊണ്ടിരിക്ക്യാ അക്ക ,,അല്ല മച്ചാന്‍ ഉറക്കമായോ ,, “

“ആ ഉറങ്ങീന്നാ തോന്നുന്നേ ,, “

 

“മച്ചാനെ ,,,,,,,,,,,,,ഓയി ,,മച്ചാനെ ,,,,,,,,,”

മൂപ്പര്‍ ചാരുകസേരയില്‍ അല്പം ചരിഞ്ഞിരുന്നു ഉറക്ക൦ നടിച്ച് കിടന്നു

“ഞാന്‍ ,, പോയിട്ട് ,, അവിടെ എല്ലാം ഒന്നു സെറ്റില്‍ ആക്കി ,, അവിടെ നെറ്റ്വര്‍ക് ഇല്ലാത്തത് കാരണം ആരെയും വിളികാന്‍ പറ്റുന്നില്ല ,, അവിടെ നിന്നട്ടു മച്ചാനെ കാണാഞ്ഞിട്ടു എനിക്കു ആകെ ഒരു വിഷമം , അതാ സമയം കണ്ടെത്തി വന്നത് ,, ഗുരുനാഥനെയും കണ്ടു ,, എന്നിട്ട് നേരെ ഇങ്ങോട്ട് വന്നതാ ,,എന്താന്നു അറിയില്ല ,,നാന്‍ മച്ചാനുക്ക് ഫാന്‍ ,, ഇത് എന്‍ തലൈവര്‍ ,,,”

 

അവനത് പറയുന്ന കേട്ടു മച്ചാന്‍ ഒന്നു ദ്രുതംകപുളകിതനായി

ആ മുഖത്ത് ഒരു കള്ള ചിരി വിടര്‍ന്ന്

ആദി മച്ചാന്‍റെ മീശയില്‍ മുറുകെ പിടിച്ചു

“വേദന കൊണ്ട് അ അ അ അ അ ആ ,,,,,സിന്നമച്ചാ വീട്ടിടുങ്കോ ,,,എന്‍ മീസൈ എന്നു പറഞ്ഞു പെരുമാള്‍ കണ്ണുകള്‍ തുറന്നു

“കള്ളഉറക്കം നടിച്ച് കിടക്കണ കണ്ടാ ,,,നടിപ്പിന്‍ സിംഹമേ ,,,,,,,,,,,,എന്‍ പെരുമാളെ,,,,,,”

പെരുമാളിനെ കളിയാക്കിക്കൊണ്ടവന്‍ പറഞ്ഞു

അല്പനേരം കൊണ്ട് മച്ചാനു൦ മച്ചാനു൦ അടയും ചക്കരയുമായി

അവിടെ ഇരുന്നു സംസാരിച്ചു , പെരുമാളിന്‍റെ അമ്മയെ കൂടെ കണ്ടു

അതിനിടെ നളിനി അവനോടു വൈഗയെ ചെന്നുവാടിയില്‍ കോളേജില്‍ നിന്നും വിളിച്ച് കൊണ്ട് വരാന്‍ പറഞ്ഞു , അവള്‍ക്ക് ക്ലാസ് നേരത്തെ കഴിഞ്ഞു , അതുകൊണ്ട് അപ്പയോട് കാര്‍ കൊണ്ട് വരാന്‍ അവള്‍ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു, കാറിനെന്തോ കംപ്ലെയിന്‍റ് ഉണ്ട് ,

അങ്ങനെ അവിടെ നിന്നും വൈഗയെ വിളിക്കാനായി ചെന്നുവാടി കഴിഞ്ഞുള്ള രാമനാഥപുരം സര്‍വ്വോദയ കോളേജിനു മുന്നില്‍ പോയി നിന്നു

കുറച്ചു കഴിഞ്ഞപ്പോള്‍ കൂട്ടുകാരികളുമായി വൈഗ അവന്‍റെ ജീപ്പിന് മുന്നിലെത്തി

അവളാകെ നാണത്തില്‍ ആയിരുന്നു

അവള്‍ കൂടുകാരികളെ ഒക്കെ അപ്പുവിനെ പരിചയപ്പെടുത്തി

എന്നിട്ട് അപ്പുമാമന്‍റെ ജീപ്പില്‍ കയറി

“പോകാ൦ ,,,വൈഗൂ “

“ആ ,,മാമാ ,,,,,,,,,” എന്നു കൊഞ്ചികൊണ്ടു വൈഗ മൊഴിഞ്ഞു

“എന്താ ഇന്നൊരു നാണം ?”

“ചി ,,പോ മാമാ ,,,എനക്കു അന്തമാതിരി വെക്ക൦ ഒന്‍റ്രും കെടയാത് “

“മാമാ മാമ മാമ മാമ മാമ “

“എന്തോ ,,,,,,,,,,,,,”

“എനക്കു ,,ബട്ടര്‍സ്കോച്ച് ഐസ്ക്രീം സാപ്പിടണം “

അവന്‍ വൈഗയെ ഒന്നു നോക്കി

“അവള്‍ മുഖം കൊണ്ട് ഒന്നു ദയനീയത കാണിച്ചു “പ്ലീസ് മാമാ ,,,എന്‍ അന്‍പ് മാമാ അല്ലെയാ …” എന്നു വാശി പിടിച്ചു

അവന്‍ വണ്ടി കുറച്ചു മുന്നോട്ട് കൊണ്ട് പോയി ഒരു ഐസ്ക്രീം പാര്‍ലരില്‍ കൊണ്ടുപോയി നിര്‍ത്തി

അവളെയും കയറ്റി ഐസ്ക്രീം ഓര്‍ഡര്‍ ചെയ്തു

“മാമാ ,,, ഐ റിയലി മിസ്സ് യു ,,,,,,,,,,,വേഗം എല്ലാ വേലയും മുടിച്ചു വാങ്കളെ “

“വരാം വൈഗൂ ,,,എനിക് കണ്ടുപിടിക്കേണ്ടത് കണ്ടു പിടിക്കണ്ടേ ,,,അതിനു സമയം വേണം ,, ഒരു തരത്തിലും കോപ്പറേറ്റു ചെയ്യാത്ത ആളുകളാ ,,, പരദേശികളെ അവര്‍ അടുപ്പിക്കുന്നെ ഇല്ല ,, സമയം എടുത്തു മാത്രമേ ,, മുന്നോട്ട് പോകാന്‍ സാധിക്കൂ ,,, “

അവൻ പറഞ്ഞത് അവൾക്കു മനസിലായി

“സരി മാമാ ,,,അപ്പടി താനാ ധാരാളമാ സമയം എടുത്തിടുങ്കോ ,,,,,”

“താങ്ക്സ് വൈഗൂ “

“എൻ മാമാ ,,എങ്കിട്ടെ ഇന്ത മാതിരി ഫോർമാലിറ്റീസ് ,,നാൻ ഉൻ മനൈവിയാവ പോണവൾ താനേ ,,”

“ശരി ,,ഇനി ഫോര്മാലിറ്റീസ് കാട്ടില്ല പോരെ ,,”

‘ആമാ ,,,അത് പോതും “

“എന്തൊരു വാശിയാ ഈ പെണ്ണിന് “

“ഉങ്കൾക്കിട്ടെ താനേ മാമാ “ അവൾ ഒന്ന് കുറുകികൊണ്ട് പറഞ്ഞു

“മാമാ ,,,,,,,,,,”

“എന്താ വൈഗൂ ?”

“എനക്ക് ,,ഉങ്കളെ റൊമ്പ പുടിക്കുമെ ,,, നീങ്ക പെരിയ പാവോം .. പാട്ടി മാതിരി “

“ആ ശരിയാ ,,ഞാൻ പാവം ആയതോണ്ടല്ലേ ,,നിന്‍റെ വാശികൾ ഒക്കെ സമ്മതിച്ചു തരുന്നത് “

“അതെല്ലാമേ എനക്ക് തെരിയുമേ മാമാ ,,,,,,,,,”

“മാമോയി ,,,”

“എന്താ ,,,,,,”

“എനക് ഉൻകൂടെ ഇരുന്ത് മൂവി പാക്കണം പോലെയിരുക്ക് “

“ഇനി സിനിമ കൂടെ കാണാനോ ….?’ അവൻ ചോദിച്ചു

“ആമാ ,,മാമാ ,,എനക്ക് സിനിമ പാക്കണോ൦ ,,”

“ഇപ്പോ സിനിമയൊക്കെ തുടങ്ങി കാണില്ലേ വൈഗൂ “

“അത് പറവയില്ലയെ …”

അവൾക്കു സിനിമ കാണണം എന്ന് ആഗ്രഹം പറഞ്ഞതിനാൽ ആദി വേഗം അവളെയും കൊണ്ട് അവിടത്തെ ഒരു തീയറ്റർ കോമ്പ്ലെക്സിൽ എത്തി , മൂന്നു തീയറ്റർ ഉള്ള  അറുമുഖി അരസി അഴകി

അവിടെ സിനിമ എല്ലാം തുടങ്ങിയിരുന്നു

അവിടെ ഓടിക്കൊണ്ടിരുന്നത് കുറച്ചു പഴയ സിനിമകൾ ആയിരുന്നു

അറുമുഖിയിൽ  (ബാലകൃഷ്ണ ) ബാലയ്യയുടെ തെലുഗു സിനിമ ആയിരുന്നു.

അരസിയിൽ നടിപ്പി൯ സിംഹം ടി രാജേന്ദർ നായകനായ ഒരു സിനിമ ആയിരുന്നു

ഈ രണ്ടു സിനിമകളുടെ പോസ്റ്റർ കണ്ടപ്പോൾ തന്നെ വൈഗ നിരാശപ്പെട്ടു

അഴകിൽ അർജുൻ സർജയും മധുബാലയും അഭിനയിച്ച പഴയ സൂപ്പർഹിറ്റ് മൂവി ജെന്റിൽ മാൻ ആയിരുന്നു

അവൾ അത് കാണാം എന്ന് പറഞ്ഞു

അങ്ങനെ ആദി ജെന്റിൽ മാൻ കാണാനായി രണ്ടു ടിക്കെറ്റ് എടുത്തു

ബാൽക്കണി ബാക്കി ഇല്ലാത്തതിനാൽ ബാക്സീറ്റ് ആണ് എടുത്തത്

സിനിമ തുടങ്ങി കഴിഞ്ഞിരുന്നു

അവരുടെ ടിക്കറ്റ് കീറി ഉള്ളിലേക്ക് പ്രവേശിപ്പിച്ചു

അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല

ആദി വൈഗയെയും കൂട്ടി പിന്നിൽ നിന്ന് മൂന്നാമത്തെ വരിയിൽ ഇരുന്നു

അന്നേരം ഉസിലാംപെട്ടി പെൺകുട്ടി മുത്ത്പേച് എന്ന പാട്ടു സീൻ തുടങ്ങിയിരുന്നു

വൈഗ ആദിയുടെ കൈയിൽ പിടിച്ചു തോളിൽ ചാരി ഇരുന്നു സിനിമ കാണാ൯ തുടങ്ങി.

അതിൽ മധുബാലയുടെ ഇടുപ്പിൽ അർജുൻ എണ്ണ ഒഴിക്കുന്നതും മധുബാലയുടെ മുഖത്തെ ഭാവങ്ങളും ഒക്കെ കണ്ടപ്പോ നാണം വന്നു വൈഗ ആദിയുടെ കൈയിൽ അമർത്തി ഒരു പിച്ച് പിച്ചി

“എന്തിനാ വൈഗൂ ഇതിനെന്നെ പിച്ചുന്നെ “ അവൻ നൊന്തിട്ടു അവളോട് ചോദിച്ചു

“സുമ്മാ ,,മാമാ ,,,,,,,,,വെക്ക൦ വരുത് “ അവൾ വിരൽ കടിച്ചു പറഞ്ഞു

അവൻ അറിയാതെ തലയ്ക്കു കൈ കൊടുത്തു

എന്നിട്ടു ഇരുന്നു സിനിമ കണ്ടുകൊണ്ടിരുന്നു

പാട്ടു കഴിഞ്ഞു സീനുകളിലേക് കടന്നപ്പോൾ

“മാമാ ,,,’

“എന്താ വൈഗൂ “

“എനക് കൂൾ ഡ്രിങ്ക്സ് വേണോം ,,പോപ്പ് കോൺ വേണോം ,, ഐസ്ക്രീം വേണോം “

“വാ എന്‍റെ കൂടെ ,,എല്ലാം വാങ്ങിതരാം “

“ഇല്ലേ ,,നീങ്കെ പോയി എനക്കാകെ വാങ്കി വന്താൽ പോകുമേ ,,, സീക്രം കൊണ്ട് വാങ്കോ മാമാ ,,എനക് ഇന്ത മൂവി പാർക്കണമേ ‘

അവൾ അവനെ നിർബന്ധിച്ചു പുറത്തേക്കയച്ചു

അവൻ പലവട്ടം അവളൊട് കൂടെ വരാൻ പറഞ്ഞപ്പോളും അവൾ സമ്മതിച്ചില്ല

അവൻ എഴുന്നേറ്റു ചുറ്റും നോക്കി

വരെ കുറച്ചു ആളുകളെ ഉള്ളു

കൂടുതലും ഫാമിലീസ് ആണ്

അവരിരിക്കുന്ന വരിയുടെ മുന്നിൽ ഒരു ഫാമിലി ഇരിക്കുന്നുണ്ടായിരുന്നു

അവൻ ആ ഒരു സമാധാനത്തിൽ അവിടെ നിന്നും ഇറങ്ങി

ഈ തീയറ്റർ മൂന്നാം നിലയിൽ ആയിരുന്നു

അവിടെയുള്ള ഷോപ് റിനോവേഷനായി അടച്ചത് കൊണ്ട് താഴത്തെ നിലയിൽ ആണ് ഐസ്ക്രീമും പോപ്പ്കോണും ഒക്കെ ലഭിക്കുന്നത്  എന്നതിനാൽ ആദി വേഗം താഴേക്കിറങ്ങി

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.