അപരാജിതന്‍ 21 [Harshan] 10722

“ഉവ്വ് ,,നരേട്ടാ ,,, എന്ത് സാധുക്കളാണെന്നു നോക്കിക്കേ ,,മനുഷ്യനു പ്രവർത്തിക്കാൻ കൈയും കാലും ചിന്തിക്കാൻ തലയും കൊടുത്തത് വെറുതെ അല്ല ,,അതൊക്കെ ആലോചിച്ചു വേണ്ടവണ്ണം പ്രവർത്തിക്കാൻ വേണ്ടിയാണ്,,അല്ലാതെ ഒക്കെ ഈശ്വരൻ നോക്കികൊള്ളും എന്ന് പറഞ്ഞു നിന്നാൽ ആ നിൽക്കലെ ഉണ്ടാകൂ ,,,”

“എടാ ,,അതൊക്കെ പോട്ടെ ,, മച്ചാൻ നിന്നെ കാണാത്തതിൽ ആള് പരിഭവത്തിൽ ആണ് ,, വരുന്ന വഴി എന്നെ കണ്ടു പരാതി പറഞ്ഞിരുന്നു ,, ഒന്നാമത് ഒരു ചെറിയ കാര്യം വന്നാ പിണങ്ങുന്ന ആൾ ആണ് ,,അറിയാല്ലോ , അച്ഛന്‍റെ സഞ്ചയനത്തിനു ഇഡലി കൊണ്ടുവന്നതിനു പത്തുകൊല്ലമാണ് ഇങ്ങോട്ടു കേറാതെ നിന്നത് ,, “

“ഹ ഹ ഹ ,,,അത് ശരിയാ ,,,ഞാൻ പോകുന്നുണ്ട് അവിടെ ,,,എന്തായലും നേരിട്ട് കണ്ടോളാ൦ ,, മച്ചാനെ “

“അതാ നല്ലത് ,,, മുരട്ടുസിങ്കം ആണ് ,,”

ആദി ഉച്ചക്ക് എല്ലാരുമായി ഇരുന്നു ഭക്ഷണം കഴിച്ചു.

പോകും മുന്നേ വല്യച്ഛന്റെ അസ്ഥിതറയിലും പോയി വിശേഷങ്ങള്‍ പറഞ്ഞു

പിന്നീട് യാത്ര പറഞ്ഞിറങ്ങി

അവിടെ നിന്നും നേരെ  വീണ്ടും നാരായണമലയിലെക്ക് പോയി

അവന്‍റെ ഭാഗ്യത്തിന് ഗുരുനാഥൻ അന്നേരം അവിടെയുണ്ടായിരുന്നു

ആദി നാരായണ മല കയറി ആദ്യം താൻ പ്രതിഷ്ടിച്ച ശിവലിംഗത്തെ തൊഴുതു

അതിനു ശേഷം ക്ഷേത്രത്തിൽ വന്നു വൈകുണ്ഠനാഥനെ തൊഴുതു.

അവൻ ഗുരുനാഥന്‍റെ കാലിൽ വീണു നമസ്കരിച്ചു കൊണ്ടെഴുന്നേറ്റു

“ശിവശൈലത്തു വാസം ആരംഭിച്ചു അല്ലെ നാരായണാ “

“ഉവ്വ് ,,ഗുരുനാഥാ”

“ഹ്മ് ,,,,എല്ലാം അറിയുന്നുണ്ട് ,, “

“എങ്കിലും ,,ഇനിയും ഒരുപാട് കണ്ടെത്താനുണ്ട് ഗുരുനാഥാ “

“നാരായണ ,,,എല്ലാം സംഭവ്യമാകും ,, അതിനു ഇനി അധികം കാലം വേണ്ട ,,കാരണം നീ അവിടെ എത്തിപെട്ടത് പോലും നാരായണെച്ഛ പ്രകാരമാണ് ,, നീ എന്താണോ അറിയാന്‍ ആഗ്രഹിക്കുന്നത് ,, അതറിയുവാനുള്ള വഴികള്‍ സമയമാകുമ്പോ നിന്റെ കണ്‍മുന്നില്‍ പ്രത്യക്ഷമാകും ”

ആദി ഗുരുനാഥൻ പറയുന്നത് സശ്രദ്ധം ശ്രവിച്ചു കൊണ്ടിരുന്നു.

“നാരായണ ,,,,,,,” അദ്ദേഹം അവനെ വിളിച്ചു

അവൻ തിരിഞ്ഞു നോക്കി

“നീ എന്നത് ,നിന്‍റെ വ്യക്തിത്വവും രഹസ്യമാകണം ,,രഹസ്യമായിരിക്കണം ,

നീയായി ആരോടും ഒന്നും പറഞ്ഞു പോകരുത് ,,

ശിവശൈലത്തെ ശിവാംശികള്‍ക്ക് മുന്നില്‍ നീ അറിവഴകനായി തന്നെ നിന്നാൽ മതി, ഒരു ശൈവ൯ , അവരോരിക്കലും നീയൊരു വൈഷ്ണവന്‍ ആണെന്ന് അറിയരുത്,,അതുപോലെ രുദ്രതേജനാണെന്നും ,,

നിന്‍റെ ശക്തികൾ, നിന്നിലെ വൈഷ്‌ണവികത , നീയെന്ന രുദ്രതേജസ് അതെല്ലാം നിഗൂഢമായിരിക്കണം ,,കാരണം നിന്നെ നേരിടാൻ ഒരുപാട് ശത്രുക്കൾ ഉണ്ട് ,, അവർ നിന്നെ കുറിച്ചറിയാൻ നീയായി ഇടവരുത്തരുത് ,,

അത് നീ എന്ത് ചെയ്താലും,,

ആദി തലകുലുക്കി

കൈ കൂപ്പി തിരിഞ്ഞു നടന്നു

“രുദ്രതേജാ ………….” ഉഗ്രഗാംഭീര്യമാര്‍ന്ന ആ പിന്‍വിളി ഒരുവേള അവന്‍റെ പാദങ്ങളെ ഭൂമിയില്‍ ബന്ധിപ്പിച്ച പോലെ

ആ ഒരു നിമിഷം അവന്‍റെ ഹൃദയത്തില്‍ ഡമരുതാളം മുഴങ്ങുന്ന പോലെ

അവന്‍ കണ്ണുകളടച്ചു., മനസില്‍ തെളിഞ്ഞത് രണ്ടു മുഖമുള്ള ഒരു പരശുവായിരുന്നു

അവന്‍റെ കണ്ണുകള്‍ രക്തവര്‍ണ്ണമുള്ളതായി മാറി

കാതില്‍ ശൈവമന്ത്രങ്ങള്‍  മുഴങ്ങുന്ന പോലെ

അവന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്ന് കൊണ്ടിരുന്നു

ആസുരതയുടെ,, വന്യതയുടെ,,, രാക്ഷസീയതയുടെ,,,

അതേ ഭാവത്തോടെ ആദി എന്ന രുദ്രതേജന്‍ വീണ്ടും ഗുരുനാഥനെ നോക്കി

അതേ നിമിഷം ഗുരുനാഥന്‍ നാരായണനെ പൂജിച്ച തുളസി തീര്‍ഥ0 അവന്‍റെ ദേഹത്തേക്ക് തളിച്ചു

അതോടെ അവനിലെ ആ ഭാവം ദ്രുതഗതിയില്‍ പരിവര്‍ത്തനം ചെയ്തു അവന്‍റെ സ്വത്വത്തിലേക്ക് തിരികെ വന്നു

“അറിവഴകന്‍ ,,,,സാധുവായ പുണ്യവാനായ യുവാവാണ്, അവനോടു ചേര്‍ന്ന് നില്‍ക്കുന്നത് അറിവിന്‍റെ ദേവതയായ സരസ്വതിയാണ് ,,  അവനറിവിനെ അഴകാക്കിയവനാണ് , അറിവും അഴകും ചേര്‍ന്നവനാണ്  അവന്‍ സത്വഗുണമാര്‍ന്നവനാണ് ,  അറിവഴകന്‍ പ്രകാശത്തോട്  മാത്രം ചേര്‍ന്ന് നില്‍ക്കേണ്ടവനാണ് ,,

ആദിശങ്കരനാരായണന്‍ ,, അവന്‍ ഐശ്വര്യവാന്‍ ആണ് , അവനോടു ചേര്‍ന്ന് നില്‍ക്കുന്നത് ലക്ഷ്മിയാണ്, അവനെന്നാല്‍ സമൃദ്ധിയാണ് , അവന്‍ രജോഗുണമാര്‍ന്നവനാണ് , അവന്‍ കാലക്രമേണ പ്രകാശത്തോടു ചേരണം

,,പക്ഷേ രുദ്രതേജന്‍ ,, അവന്‍ സര്‍വ്വനാശകനാണ് , ആയുധവും ബലവും ആണ് അവനെ നയിക്കുന്നത് , അവനോടു ചേര്‍ന്ന് നില്‍ക്കുന്നത് ശക്തിയാണ് , അവന്‍ അന്ധകാരത്തില്‍ നിന്നാല്‍ മതി , കാരണം അവന്‍ തമോഗുണമാര്‍ന്നവനാണ്,, ഇരുട്ടിന്റെ ശക്തികളെ ഇല്ലാതെയാക്കാന്‍ രുദ്രതേജന്‍ ഇരുട്ടില്‍ നിഗൂഡമായി നിറഞ്ഞു നിന്നാല്‍ മതി  “

ഗുരുനാഥന്‍ പറഞ്ഞതിന്‍റെ ആത്യന്തികമായ പൊരുള്‍ മനസിലാക്കാന്‍ അവന് അധികം സമയമൊന്നും വേണ്ടി വന്നില്ല ,, അവന്‍ അവിടെ നിന്നു സാഷ്ടാംഗം ഗുരുനാഥനേ നമസ്കരിച്ചു

മനസ്സ് ശാന്തമാക്കി അവിടെ നിന്നും പുറപ്പെട്ടു.

<<<<<O>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.