അപരാജിതന്‍ 21 [Harshan] 10722

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.