അണവ് -04 [മാലാഖയെ പ്രണയിച്ച ജിന്ന്] 110

Views : 2222

പെട്ടല്ലോ…. എങ്ങനെയെങ്കിലും മുങ്ങണം… ഇല്ലെങ്കിൽ എന്നെ ഇന്ന് ആക്രമിക്കാൻ ചാൻസ് ഉണ്ട്….

 

“അത്…. ഒന്നും ഇല്ല. ഞാൻ വെറുതെ ഇങ്ങനെ ആലോചിച്ചതാ….

 

“ഈ ഇടയായി നിനക്ക് അൽപ്പം ആലോചന കൂടുന്നുണ്ട് .

 

 

“ഹ പോട്ടെ ഇന്ദു, പാവം ചെക്കനെ വെറുതെ പറയുന്നു. അവനാണെങ്കിലോ അന്തവും കുന്തവും ഇല്ല… നീ മിണ്ടാതെ..

 

 

” മുത്തീ.. യൂ… റ്റൂ..

 

 

 

“ഹ… പോട്ടെടാ….

 

 

 

ഇനിയും ഇവിടെ നിന്നാൽ എനിക്ക് തന്നെയാണ് ദോഷം. മുങ്ങാം…

 

 

 

“ന്നാ…. ഞാൻ പോവാ…..

 

നൈസായിട്ട് തടി ഊരി ഞാൻ  എന്റെ മുറിയിലേക്ക് നടന്നു.  ലാപ്ടോപ് എടുത്ത് ഒരു സിനിമയും വെച്ച്, അത് കാണാൻ തുടങ്ങി.

 

ഈ പറക്കും തളിക. എന്തോ വീണ്ടും കാണാൻ തോന്നി. അതും സെറ്റ് ചെയ്ത് ഹെഡ്സെറ്റും വെച്ച് ഞാൻ സിനിമ കാണാൻ തുടങ്ങി.

 

 

സിനിമയും കണ്ട് സമയം പോയത് അറിഞ്ഞില്ല. കണ്ട പാഠമായതിനാൽ അത്യാവശ്യം സ്കിപ് ചെയ്താ കണ്ടേ.

 

 

 

ഏട്ടാ….

 

വിളി കേട്ടാണ് ലാപ്പിൽ നിന്ന് കണ്ണെടുത്തത്. ചിന്നുവാണ്.

 

 

“എന്തെ..

നേരത്തെ എന്നെ കളിയാക്കി ചിരിച്ചതിന് പകരമായി വല്യ മൈൻഡ് ഇല്ലാതെയാണ് ഞാൻ ചോദിച്ചത്.എന്റെ മറുപടിയിൽ നിന്ന് തന്നെ കക്ഷിക്ക് കാര്യം മനസ്സിലായി.

 

“ഹേ പോയോ  -ആത്മ

ഇത് ആലോചിച്ച വാതിലിനടുത്തേക്ക് ഞാൻ ഒളിക്കണ്ണിട്ടു നോക്കി. ഇല്ല പോയിട്ടില്ല . എന്തോ ആലോചിച്ചു ഇങ്ങനെ നിൽക്കുകയാണ് കക്ഷി.

 

“ദൈവമേ കാറ്റ് പോയോ…

 

പെട്ടെന്നുള്ള ആ തുറിച്ചു നോട്ടം കണ്ടപ്പോൾ ആണ്,ഞാൻ മനസ്സിൽ പറഞ്ഞത്  പുറത്തേക്ക് വന്നു എന്ന് ഞാൻ തന്നെ അറിഞ്ഞത്. ഈയിടയായി ഞാൻ മനസ്സിൽ പറയുന്നതെല്ലാം പുറത്തേക്ക് വരുന്നുണ്ടല്ലോ. എന്റെ ഒരു സമയമേ….

 

എന്നാലും ആള് അവിടുന്ന് അനങ്ങിയില്ല. വീണ്ടും ഏതോ ലോകത്തേയ്ക്ക് പോയി.

ഹാ… വരുമ്പോൾ വരട്ടെ . പകുതി കണ്ട ഒരു സീരീസ് ഉണ്ടായിരുന്നു. ഞാൻ വീണ്ടും ലാപ്പിൽ അതിന്റെ ബാക്കി കാണാൻ തുടങ്ങി.

 

 

അൽപ്പസമയം കഴിഞ്ഞപ്പോൾ ആരോ എന്റെ അടുത്ത് ഇരിക്കുന്നതായി ഒരു ഫീൽ. പണ്ടാരം… കാണുന്നത് ഒരു ഹൊറർ സീരീസ് ആയത്കൊണ്ട് തന്നെ എന്റെ അപ്പോഴത്തെ ഒരു മാനസികനില നിങ്ങൾ വെറുതെ ആലോചിച്ചു നോക്ക്.

 

“ഹമ്മേ…

 

തല ചെരിച്ചു നോക്കിയപ്പോൾ മുന്നിൽ തന്നെ ചിന്നു. മുടി അഴിച്ചു മുന്നിലേക്ക് ഇട്ടു 😁 ഇത് പോലെ ചിരിച്ചിരിക്കുന്നു.

 

 

“ഹഹഹ…. ഹഹ.. ഹ. ഹഹ…

 

 

“എന്താടി യക്ഷി പേടിപ്പിക്കുന്നോ…ഇതിലൊന്നും വീഴുന്നവനല്ല ഈ കിച്ചു… അവളുടെ ഒരു കോലം കെട്ടൽ….

Recent Stories

The Author

MALAKHAYE PRANAYICHA JINN

5 Comments

  1. ❤💖💖💖

  2. karutha irulum pradeekshikkunnu bro

  3. Nice❕
    Waiting for next part ❤️

  4. Nice bro. Comedyil ninnum actionilek ethiyallo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com