ഞാൻ: ആ … അതിനു അടുത്തായി വരും …..
കുഞ്ചു: എന്നിട്ട് അർച്ചനച്ചേച്ചി മേഘ്നചേച്ചിയെ കണ്ടോ ഏട്ടാ …..
ഞാൻ: കണ്ടു …..
കുഞ്ചു: അപ്പോ ആ ചേച്ചിയെന്തേ കോളേജിൽ വരാഞ്ഞേ …..
ഞാൻ: മേഘ്നയ്ക്ക് ഒരു ആക്സിഡന്റ് പറ്റി, വലത്തേ കാലിനും ഇടത്തേ കയ്യിനും fracture ഉണ്ടായിരുന്നു. മൂന്ന് മാസം ബെഡ്റെസ്റ്റ് വേണ്ടി വന്നു, എല്ലാം ശരിയാവാൻ …. ആക്സിഡന്റിൽ അവളുടെ അച്ഛൻ മരിച്ചു, പിന്നെ അവളുടെ ഫോണും നഷ്ടമായി; അതോടെ ആരെയും അറിയിക്കാൻ പറ്റിയില്ല. അർച്ചന അന്വേഷിച്ചു ചെന്നപ്പോഴാ എല്ലാവരും വിവരം അറിഞ്ഞത് …..
അച്ചു: എന്ന ഈ പെണ്ണിനു ഇതൊക്കെ ഒന്ന് പറഞ്ഞുകൂടായിരുന്നോ ….. ഞാനും കൂടെ പോവില്ലേ …..
ഞാൻ: അതെങ്ങനെ നീ വല്ല്യേച്ചി കളിക്കല്ലേ, പിന്നെ പറയാൻ ധൈര്യം ഉണ്ടാവോ. ഞാൻ സ്ഥലത്തില്ലാത്തതു കൊണ്ട് എന്നോട് പറയാനും പറ്റിയില്ല. പിന്നെ ഗോവയിൽ എത്തിയപ്പോൾ അവളുടെ സിമ്മിന് എന്തോ പ്രോബ്ലം, പിന്നെ വിളിച്ചാൽ ഉള്ള നിൻ്റെ റിയാക്ഷൻ ഭയന്നാവും ഇൻസ്റ്റയിൽ സ്റ്റോറി ആയി ഫോട്ടോ പോസ്റ്റ് ചെയ്തതു ……
അച്ചു: എന്നെ എന്തിനാ പേടിക്കുന്നത് …. ഞാൻ എന്താ അവളെ പിടിച്ചു തിന്നോ …..
കുഞ്ചു: ചിലപ്പോ തിന്നാലോ ….
അച്ചു: ഞാനെന്താ യക്ഷയിയാണോ …. ആളെ തിന്നാൻ ….
കുഞ്ചു: ആ … ചില നേരത്തെ ചേച്ചിയുടെ കാട്ടിക്കൂട്ടൽ കണ്ടാൽ യക്ഷിയെപോലെ തോന്നും. തനി കള്ളിയങ്കാട്ടു നീലി …..
ഡി …. എന്ന് വിളിച്ചു അച്ചു കുഞ്ചുവിനെ തല്ലാനായി വന്നു, കുഞ്ചു എണീറ്റോടി, അച്ചു പുറകെയും. ഓടി ചെന്നിടിച്ചതു സ്റ്റെപ്പ് കയറി വന്ന അമ്മയുടെ മേൽ. പെട്ടെന്ന് പിടികിട്ടിയത് കൊണ്ട് അമ്മ വീണില്ല, അമ്മ പിടിച്ചത് കൊണ്ട് കുഞ്ചുവും. ഇത് കണ്ടതും പിടിച്ചുകെട്ടിയതു പോൽ അച്ചു നിന്നു.
ശബ്ദം കേട്ട് റൂമിനു വെളിയിൽ വന്ന ഞാൻ കണ്ടത് അമ്മയുടെ മുന്നിൽ തല താഴ്ത്തി നിക്കുന്ന രണ്ടു പൂച്ചകുട്ടികളെയാണ്. കാട്ടിലെ രാജാവെന്നപോൽ ഈ വീട്ടിലെ സിംഹം താൻ തന്നെയാണ് എന്ന രീതിയിലാണ് അമ്മയുടെ ഗർജ്ജനം. ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകതയും ഇന്നേ ദിവസത്തെ ഇവരുടെ കടമകളും എണ്ണി എണ്ണി പറഞ്ഞാണ് ഗർജ്ജനം മുന്നോട്ടു പോകുന്നത്.
പെട്ടെന്നാണ് എന്നെ കണ്ടത്, ആ കണ്ണുകൾ എന്നെ ആകെമൊത്തം ഒന്നുഴിഞ്ഞു.
കിടക്കയിൽ നിന്നും എഴുന്നേറ്റ അതേ കോലത്തിലാണ് ഞാൻ എന്നോർത്തില്ല ……
Any updates on next part ..
Adutha part ennanu bro
ഈ ഭാഗവും നന്നായിട്ടുണ്ട്….. ♥️❤❤❤❤
കൊള്ളാം , ബ്രോ ഇത് വരെ ഉള്ള ഒരു ഫ്ലോ ഇ പാർട്ട്നു തോന്നിയില്ല
Waiting for next part
❤️?♥️
???
ഒരുപാട് സസ്പെൻസ് elements ഉണ്ട്. രേണുക അർച്ചന, അച്ചുവും കുഞ്ചുവും ഒഴികെ പതിനാറ് പെങ്ങമ്മരു ?. അച്ഛൻ പോയി ല്ലേ ?. കോരചെ ഉണ്ടായിരുന്നുള്ളൂചാലും വളരെ നന്നായിട്ടുണ്ട്. അടുത്ത part വേഗം കുട്ടുവോ ????
നിതീഷേട്ടാ…. ആകെ മൊത്തം പതിനാറു പെങ്ങന്മർ…. കുഞ്ചുവും അച്ചുവും എല്ലാം അടക്കം …. എല്ലാവർക്കും ഓരോ കഥയുണ്ട് …. എല്ലാം വഴിയേ…..
Adutha bagam ennanu bro we are waiting for this
വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കൂ.
Super,,?
മോശം പാർട്ട്
നന്നാക്കാൻ ശ്രമിക്കാം
കഴിഞ്ഞ പാർട്ടിൽ നിന്ന് ഇവിടെ ഉള്ളത് രണ്ടു മൂന്ന് ആൾക്കാരുടെ സംസാരം മാത്രം ആണ് കുറെ പേജുകളിൽ, എനിക്ക് അതിൽ ഒരു കല്ലുകടി തോന്നി വായന നിർത്തി. അടുത്ത പാർട്ട് വരുമ്പോളും കുറച്ചു പേജസ് നോക്കും ഇഷ്ടായില്ലെങ്കിൽ വിടും. കേക്കെ യിലും ഇവിടേം ഒക്കെ നല്ല എമണ്ടൻ കഥകള് വന്നോണ്ടിരുന്നതാ, ഇപ്പോ ഒന്നിനും ഒരു തുടർച്ച ഇല്ല. എഴുത്ത് പൂർത്തിയാക്കു.
ശോകം
Super ????❤️❤️❤️❤️
Kollam othiri ishtapettu
ഈ ഭാഗവും സൂപ്പർ
First