അകക്കണ്ണ് – 6 [**SNK**] 254

ഞാൻ: അനുപമ അറിഞ്ഞോ ….

ഉണ്ണിമാമ: ഇല്ല … അച്ഛനും അമ്മയും അല്ലാതെ വേറെ ആരും അറിഞ്ഞിട്ടില്ല ….

ഞാൻ: ഹ്മ്മ്മ് …..

ഉണ്ണിമാമ: അതല്ലടാ …. കല്യാണശേഷമായാലും എല്ലാം അറിയുമ്പോൾ അവൾ സങ്കടപെടില്ലേ ….

ഞാൻ: അപ്പോൾ എല്ലാ അവകാശത്തോടെയും അധികാരത്തോടെയും ചേർത്തു പിടിക്കാൻ ഞാൻ ഉണ്ടല്ലോ  …..

ഉണ്ണിമാമ: എന്നാലും അതൊരു ഒന്നൊന്നര സംഭവം തന്നെ ആയിപ്പോയി …. ഇപ്പോഴും നീ പറഞ്ഞതിനെ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതിയാണ് …..

ഞാൻ: എന്താ ഇവിടത്തെ അവസ്ഥ …..

ഉണ്ണിമാമ: ഇവിടെ ആരോടും ഒന്നും പറഞ്ഞിട്ടില്ല ….

ഞാൻ: കുഞ്ഞമ്മയോടും …..

ഉണ്ണിമാമ: അവൾ അറിഞ്ഞാൽ ചേച്ചി അറിയില്ലേ … അവളോടെന്നല്ല, അവരെ കാണാൻ പോയപ്പോൾ കൂടെ വന്ന വാസുവിനോട് പോലും പറഞ്ഞിട്ടില്ല …..

ഞാൻ: കുറെ ഒക്കെ വാസുവേട്ടന് അറിയാം …… പക്ഷേ ആളെ കണ്ടിട്ടുണ്ടാവില്ല ….

ഉണ്ണിമാമ: അതെങ്ങനെ …..

ഞാൻ: അച്ഛൻ്റെ നിഴലായി കൂടെ ഉണ്ടായിരുന്നതല്ലേ …..

ഉണ്ണിമാമ: ഹ്മ്മ്മ് …. എന്നാലും പെട്ടന്നു അജിത്തേട്ടൻറെ ശീലങ്ങളും സ്വഭാവവും മാറിയതിന്റെ കാരണം പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്, ഇടക്ക് ഒന്ന് രണ്ടു വട്ടം നേരിട്ട് ചോദിച്ചിട്ടും ഉണ്ട്. “കാലത്തിൻറെ ഓർമ്മപ്പെടുത്തലുകൾ” എന്ന് പറഞ്ഞൊതുക്കിയിരുന്നത് ഇത്രയും വലിയ സംഭവമാണ് എന്ന് നീ പറഞ്ഞപ്പോഴാ അറിഞ്ഞത് ….

ഞാൻ: “കാലത്തിൻറെ ഓർമ്മപ്പെടുത്തലുകൾ” എന്നോ ….

ഉണ്ണിമാമ: അതേ …. നിൻ്റെ അച്ഛൻ പലപ്പോഴും പറയും “കാലം പല കാര്യങ്ങളും നമ്മളെ പഠിപ്പിക്കുന്നതും ഓർമപ്പെടുത്തുന്നതും നമ്മളുടെ മക്കളിലൂടെയാവും” എന്ന് ….

 

ഒന്ന് പുഞ്ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. അപ്പോൾ കയ്യിൽ അടച്ചു പിടിച്ച ഒരു പാത്രവുമായി അച്ചു അങ്ങോട്ട് വന്നു, കൂടെ കുഞ്ചുവും  ….

 

അച്ചു: കഴിഞ്ഞോ ഏട്ടാ …..

ഞാൻ: നീ ഇതുവരെ ഒരുങ്ങിയില്ലേ …. അല്ല …. എന്താ നിൻ്റെ കയ്യിൽ …..

കുഞ്ചു: ഏട്ടനുള്ള breakfast ആണ് ….

ഞാൻ: അതെന്തിനാ ഇങ്ങോട്ടു കൊണ്ടുവന്നത് …. അല്ല … നീ എന്താ ഒരുങ്ങാത്തതു …..

അച്ചു: എൻ്റെ എല്ലാം കഴിഞ്ഞു ഏട്ടാ, സാരി ഉടുക്കാൻ മാത്രമേ ഉള്ളു. താഴേ എല്ലാരും എത്തിയിട്ടുണ്ട്, വീഡിയോക്കാർ പണി തുടങ്ങിയിട്ടുണ്ട്, ഏട്ടനെ ചോദിക്കുന്നുണ്ട്, ഇതിൻറെ എല്ലാം ഇടയിൽ ഏട്ടൻ breakfast കഴിക്കില്ലലോ, അതാ ഇങ്ങോട്ടു കൊണ്ടുവന്നത്. ഏട്ടൻ വേഗം കഴിച്ചിട്ട് താഴേക്ക് വായോ… കുഞ്ചു നീ ഏട്ടൻ കഴിച്ചിട്ട് പാത്രവുമായി വന്നാൽ മതി …. ഞാൻ പോവാ ….

കുഞ്ചു: ശരി ചേച്ചി …..

ഞാൻ: അത് വേണ്ട … നീ കുഞ്ചുവിനെയും കൊണ്ട് പൊയ്‌ക്കോ, സാരി ഉടുക്കാൻ സഹായത്തിന് ….

അച്ചു: വേണ്ട … രേണു ഇപ്പോ എത്തും … അവൾ വന്നിട്ട് ഞങ്ങൾ ഒരുമിച്ചു മാറിക്കോളാം ….

ഞാൻ: രേണുവോ ….

19 Comments

  1. Any updates on next part ..

  2. Adutha part ennanu bro

  3. ഈ ഭാഗവും നന്നായിട്ടുണ്ട്….. ♥️❤❤❤❤

  4. കൊള്ളാം , ബ്രോ ഇത് വരെ ഉള്ള ഒരു ഫ്ലോ ഇ പാർട്ട്നു തോന്നിയില്ല
    Waiting for next part

  5. ❤️?♥️

  6. ? നിതീഷേട്ടൻ ?

    ഒരുപാട് സസ്പെൻസ് elements ഉണ്ട്. രേണുക അർച്ചന, അച്ചുവും കുഞ്ചുവും ഒഴികെ പതിനാറ് പെങ്ങമ്മരു ?. അച്ഛൻ പോയി ല്ലേ ?. കോരചെ ഉണ്ടായിരുന്നുള്ളൂചാലും വളരെ നന്നായിട്ടുണ്ട്. അടുത്ത part വേഗം കുട്ടുവോ ????

    1. നിതീഷേട്ടാ…. ആകെ മൊത്തം പതിനാറു പെങ്ങന്മർ…. കുഞ്ചുവും അച്ചുവും എല്ലാം അടക്കം …. എല്ലാവർക്കും ഓരോ കഥയുണ്ട് …. എല്ലാം വഴിയേ…..

      1. Adutha bagam ennanu bro we are waiting for this

  7. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കൂ.

  8. Super,,?

  9. മോശം പാർട്ട്‌

    1. നന്നാക്കാൻ ശ്രമിക്കാം

      1. കഴിഞ്ഞ പാർട്ടിൽ നിന്ന് ഇവിടെ ഉള്ളത് രണ്ടു മൂന്ന് ആൾക്കാരുടെ സംസാരം മാത്രം ആണ് കുറെ പേജുകളിൽ, എനിക്ക് അതിൽ ഒരു കല്ലുകടി തോന്നി വായന നിർത്തി. അടുത്ത പാർട്ട്‌ വരുമ്പോളും കുറച്ചു പേജസ് നോക്കും ഇഷ്ടായില്ലെങ്കിൽ വിടും. കേക്കെ യിലും ഇവിടേം ഒക്കെ നല്ല എമണ്ടൻ കഥകള് വന്നോണ്ടിരുന്നതാ, ഇപ്പോ ഒന്നിനും ഒരു തുടർച്ച ഇല്ല. എഴുത്ത് പൂർത്തിയാക്കു.

  10. Super ????❤️❤️❤️❤️

  11. Kollam othiri ishtapettu

  12. ഈ ഭാഗവും സൂപ്പർ

Comments are closed.