അകക്കണ്ണ് – 6 [**SNK**] 254

മോനെ……  നീ പെട്ടു എന്നാരോ കാതിൽ പറഞ്ഞ പോലെ തോന്നി. ആ ശബ്ദത്തിന്റെ ഉടമയെ ഓർത്തെടുക്കുമ്പോഴേക്കും അമ്മ എൻ്റെ മുമ്പിൽ എത്തി.

Singham Returns ………

BGM മും Intro song ഉം ഒന്നും ഉണ്ടായിരുന്നില്ല ….. Direct Action ….. ഒരു മാതിരി Peter Hein, Jackie Chan combo …..

അമ്മയുടെ മുഖത്ത് നിന്നും കണ്ണൊന്നു മാറ്റിയപ്പോഴാണ് ഒരു ചിരി ചിരിച്ചു കൊണ്ട് അച്ചുവും കുഞ്ചുവും സ്റ്റെപ്പ് ഇറങ്ങി പോകുന്നത് കണ്ടത്. ഒരു മാതിരി സിംഹത്തിൻ്റെ മുന്നിലേക്ക് ആട്ടുകുട്ടിയെ ഇട്ടു കൊടുത്ത ചെന്നായയുടെ മുഖഭാവമായിരുന്നു അവർകപ്പോൾ എന്ന് ഞാൻ കരുതിയാൽ തെറ്റ് പറയാൻ പറ്റുമോ …..

ഗർജ്ജനം കേട്ടു ഓടിവന്ന കുഞ്ഞമ്മയുടെ കൃത്യമായ ഇടപെടൽ മൂലം ഒരങ്കത്തിനുള്ള ബാല്യം എന്നിൽ ബാക്കി വച്ച് അമ്മ ക്ലൈമാക്സ് ചുരുക്കി……

ഇത്രയും പറഞ്ഞിട്ടും എൻ്റെ മുഖത്തൊരു ഭാവമാറ്റവും കാണാത്തതു കൊണ്ടാവും എന്തൊക്കെയോ പിറുപിറുത്തു അമ്മ വന്ന വഴിയേ തന്നെ തിരിച്ചു പോയി ……

അച്ഛൻ്റെ മരണത്തോടെ പടിയിറങ്ങിയ അമ്മയുടെ ആ ചുറുചുറുക്ക് തിരിച്ചു വന്നത് കണ്ട ഞട്ടലിലായിരുന്നു ഞാൻ. അത് കൊണ്ട് തന്നെ അമ്മ പറഞ്ഞ വാക്കുകളേക്കാൾ ആ മുഖത്ത് തിരികെ വന്ന ഊർജ്ജത്തിലായിരുന്നു എൻ്റെ ശ്രദ്ധ. അത് കൊണ്ട് തന്നെ എന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല എന്ന് വ്യക്തം.

അമ്മയുടെ പോക്ക് നോക്കി കൊണ്ടിരുന്ന ഞാൻ കുഞ്ഞമ്മ കുലുക്കി വിളിച്ചതോടെയാണ് ബോധമണ്ഡലത്തിൽ തിരികെ എത്തിയത്.

അമ്മയുടെ തിരിച്ചു വരവ് കണ്ടതിന്റെ പുഞ്ചിരിയായിരുന്നു എൻ്റെ മുഖത്ത്.

നല്ല ഒരു ദിവസമായിട്ടും ഇത്രയും കേട്ടിട്ടും ഒരു കുലുക്കവുമില്ലാതെ പുഞ്ചിരിച്ചു നിക്കുന്ന എന്നെ കണ്ടിട്ട് കിളി പോയ അവസ്ഥയിലായിരുന്നു കുഞ്ഞമ്മ . ആ കവിളിൽ ഒരു സ്നേഹചുംബനം നൽകി ഞാൻ റൂമിലേക്ക് നടക്കുമ്പോഴും കുഞ്ഞമ്മയുടെ ആ അവസ്ഥയ്ക്കു ഒരു മാറ്റവും ഇല്ലായിരുന്നു.

ഞാൻ അത്യാവിശം സമയം എടുത്തു തന്നെ കുളിച്ചു പുറത്തിറങ്ങി. പുറത്തു എന്നെയും കാത്തു തേച്ചു മിനുക്കിയ എൻ്റെ വിവാഹ വസ്ത്രവും കയ്യിൽ പിടിച് കുഞ്ചു കാത്തു നിൽക്കുന്നു ……

കസവു മുണ്ടും ഷർട്ടും ……

ഞാൻ: നിനക്കത് അവിടെ വച്ച് താഴേ പോവാമായിരുന്നില്ലേ ……

കുഞ്ചു: ഹേയ് …. ഇത് ഏട്ടൻറെ കയ്യിൽ തന്നെ തന്നു ഏട്ടൻ ഒരുങ്ങാൻ തുടങ്ങി എന്ന് ഉറപ്പു വരുത്തിയിട്ടു വന്നാൽ മതി എന്നാ രാജാമാതാ രഞ്ജിനി ദേവിയുടെ ശാസനം ……

ഞാൻ: എന്നാൽ അങ്ങനെയാകട്ടെ സോദരി …. നാം ഒരുങ്ങാൻ തുടങ്ങി എന്ന് രാജമാതയെ അറിയിച്ചാലും ……

കുഞ്ചു: കല്പന പോലെ ….. അങ്ങയുടെ ചമയങ്ങൾക്കു സഹായം നൽകാൻ അടിയൻറെ പിതാവ് ഉടൻ ആഗതനാകുന്നതായിരിക്കും …..

ഞാൻ: ഹേയ് … അതിൻ്റെ ഒന്നും അവിശ്യമില്ല ……

കുഞ്ചു: അങ്ങനെ പറയരുത് തിരുമനസ്സേ …. ഇന്നങ്ങയുടെ വിവാഹമാണ് …..

ഞാൻ: ഡി … ഡി ഡി … മതി … വേഗം പോകാൻ നോക്ക്, ഞാൻ ഡ്രസ്സ് മാറട്ടേ ….

കുഞ്ചു: ഹി …. ഹി ….. ഹി …. എന്നാ ശരി ഞാൻ അച്ഛനോട് പറയാം ….

ഞാൻ: ഹ്മ്മ് …..

19 Comments

  1. Any updates on next part ..

  2. Adutha part ennanu bro

  3. ഈ ഭാഗവും നന്നായിട്ടുണ്ട്….. ♥️❤❤❤❤

  4. കൊള്ളാം , ബ്രോ ഇത് വരെ ഉള്ള ഒരു ഫ്ലോ ഇ പാർട്ട്നു തോന്നിയില്ല
    Waiting for next part

  5. ❤️?♥️

  6. ? നിതീഷേട്ടൻ ?

    ഒരുപാട് സസ്പെൻസ് elements ഉണ്ട്. രേണുക അർച്ചന, അച്ചുവും കുഞ്ചുവും ഒഴികെ പതിനാറ് പെങ്ങമ്മരു ?. അച്ഛൻ പോയി ല്ലേ ?. കോരചെ ഉണ്ടായിരുന്നുള്ളൂചാലും വളരെ നന്നായിട്ടുണ്ട്. അടുത്ത part വേഗം കുട്ടുവോ ????

    1. നിതീഷേട്ടാ…. ആകെ മൊത്തം പതിനാറു പെങ്ങന്മർ…. കുഞ്ചുവും അച്ചുവും എല്ലാം അടക്കം …. എല്ലാവർക്കും ഓരോ കഥയുണ്ട് …. എല്ലാം വഴിയേ…..

      1. Adutha bagam ennanu bro we are waiting for this

  7. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കൂ.

  8. Super,,?

  9. മോശം പാർട്ട്‌

    1. നന്നാക്കാൻ ശ്രമിക്കാം

      1. കഴിഞ്ഞ പാർട്ടിൽ നിന്ന് ഇവിടെ ഉള്ളത് രണ്ടു മൂന്ന് ആൾക്കാരുടെ സംസാരം മാത്രം ആണ് കുറെ പേജുകളിൽ, എനിക്ക് അതിൽ ഒരു കല്ലുകടി തോന്നി വായന നിർത്തി. അടുത്ത പാർട്ട്‌ വരുമ്പോളും കുറച്ചു പേജസ് നോക്കും ഇഷ്ടായില്ലെങ്കിൽ വിടും. കേക്കെ യിലും ഇവിടേം ഒക്കെ നല്ല എമണ്ടൻ കഥകള് വന്നോണ്ടിരുന്നതാ, ഇപ്പോ ഒന്നിനും ഒരു തുടർച്ച ഇല്ല. എഴുത്ത് പൂർത്തിയാക്കു.

  10. Super ????❤️❤️❤️❤️

  11. Kollam othiri ishtapettu

  12. ഈ ഭാഗവും സൂപ്പർ

Comments are closed.