അകക്കണ്ണ് – 6 [**SNK**] 254

അവൾ പോയ ഉടനെ ഞാൻ റൂമിൻറെ വാതിൽ അടിച്ചു ഡ്രസ്സ് മാറി, മുടി ചീകി ഒതുക്കിവെച്ചു. അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു. ചെന്ന് നോക്കിയപ്പോൾ പ്രതീക്ഷിച്ച പോലെ ഉണ്ണിമാമ.

 

ഉണ്ണിമാമ: കഴിഞ്ഞോ …. എന്തേ വിളിക്കാഞ്ഞേ ….

ഞാൻ: എനിക്കി മേക്കപ്പിൽ ഒന്നും താല്പര്യമില്ല എന്ന് മാമ്മക്കറിയാലോ ….

ഉണ്ണിമാമ: അതല്ലടാ … വീഡിയോ എടുക്കണ്ടേ ….

ഞാൻ: അതൊരുമാതിരി പരിപാടിയല്ലേ, ഡ്രസ്സ് ഇടുന്നതൊക്കെ വീഡിയോ എടുക്കാ എന്ന് പറഞ്ഞാ ….

ഉണ്ണിമാമ: അതല്ലേ സാധാരണ രീതി …. കൂട്ടുകാർ ഒക്കെ കൂടി ചെക്കനെ ഡ്രസ്സ് പിടിപ്പിക്കുന്നത് ഒരു രസമല്ലേ …

ഞാൻ: നമ്മൾ കല്യാണ വീഡിയോ എടുക്കുന്നത് എന്തിനാ, നമ്മയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസം, ആ ദിവസത്തിലെ നല്ല നിമിഷങ്ങൾ ഒരിക്കലും മായാതെയും മറക്കാതെയും നിൽക്കാൻ. ആ സന്തോഷം നമ്മുടെ വേണ്ടപ്പെട്ടവരുടെ കൂടെ പങ്കുവെച്ചു ഓർമ്മകൾ ആയവർക്കാൻ…. അല്ലേ …..

ഉണ്ണിമാമ: അതേലോ, കൂട്ടുകാരൊക്കെ കൂടി കളിയും ചിരിയും ആയി ഡ്രസ്സ് ഇടീപ്പിക്കുന്നതു ഒരു നല്ല ഓർമ്മയല്ലേ …. അപ്പോ അതൊക്കെ വീഡിയോയിൽ വേണ്ടേ …..

ഞാൻ: അതെന്താ … ഡ്രസ്സ് ഇട്ടതിനു ശേഷം കൂട്ടുകാരുടെ കൂടെ കളിയും ചിരിയും ആയി സമയം ചിലവഴിക്കാൻ പറ്റില്ലേ ….. കുളിക്കലും ഡ്രസ്സ് ഇടലുമെല്ലാം ഒരാളുടെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്, അത് കുടുംബക്കാരെയും നാട്ടുകാരെയും കാണിക്കാൻ ഉള്ളതല്ല …..

ഉണ്ണിമാമ: നിന്നോട് തർക്കിക്കാൻ ഞാൻ ആളല്ല …..

ഞാൻ: ഉണ്ണിമാമ അത് വീട് …. എന്തായി കാര്യങ്ങൾ … എല്ലാം അവരെ അറിയിച്ചോ ….

ഉണ്ണിമാമ: നീ പറഞ്ഞ പോലെ …. പറഞ്ഞു തന്ന കാര്യങ്ങൾ എല്ലാം മേഘയുടെ അച്ഛനെയും അമ്മയേയും അറിയിച്ചു …..

ഞാൻ: എന്നിട്ടു ……

ഉണ്ണിമാമ: അവരാകെ ഞട്ടി തരിച്ചു പോയി ….. എന്തിനു എല്ലാം കേട്ടപ്പോൾ നിന്നെ ഇത്രയും അടുത്തറിയാവുന്ന എൻ്റെ അവസ്ഥ പോലും അങ്ങനെതന്നെ ആയിരുന്നു …. പിന്നെ അവരുടെ കാര്യം പറയണോ ….

ഞാൻ: എന്നിട്ട് അവരെന്തു പറഞ്ഞു എന്ന് പറ …. ബാക്കി ബന്ധുക്കളോടൊക്കെ പറഞ്ഞോ ….

ഉണ്ണിമാമ: ഹേയ് ഇല്ലല്ല …. വേറെ ആരോടും ഒന്നും പറഞ്ഞിട്ടില്ല …. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കല്യാണത്തിൻറെ അന്ന് ഒരു കല്ലുകടി വേണ്ട എന്ന് അവളുടെ അച്ഛൻ തന്നെ പറഞ്ഞു. പക്ഷേ മേഘയെ അറിയിച്ചതോണ്ട് പ്രശ്‌നം ഒന്നും ഇല്ല എന്ന അവളുടെ അമ്മയുടെ അഭിപ്രായം. അവൾ ഇപ്പോ ഏതു സമയവും നിന്നെ ഓർത്തും നിൻ്റെ കാര്യങ്ങൾ സംസാരിച്ചുമാണ് ഇരിക്കുന്നത് അതുകൊണ്ടു തന്നെ ഇത് കേട്ടാൽ അവൾക്ക് നിന്നോടുള്ള സ്നേഹം കൂടും എന്നാ അമ്മ പറഞ്ഞത് …..

ഞാൻ: ഹേയ് … അത് വേണ്ട …. എല്ലാം അറിഞ്ഞു അവൾക്കു എന്തെങ്കിലും ഒരു വിഷമം വന്നാൽ അതും കല്യാണ ദിവസം, അത് വേണ്ട, അത് ശരിയാവില്ല …..

ഉണ്ണിമാമ: ആ …. അത് തന്നെയാ അവളുടെ അച്ഛനും പറഞ്ഞത് … വിവാഹ ശേഷം നല്ല ഒരു സമയവും സന്ദർഭവും നോക്കി അവളെ അറിയിച്ചാൽ മതി എന്ന് …..

19 Comments

  1. Any updates on next part ..

  2. Adutha part ennanu bro

  3. ഈ ഭാഗവും നന്നായിട്ടുണ്ട്….. ♥️❤❤❤❤

  4. കൊള്ളാം , ബ്രോ ഇത് വരെ ഉള്ള ഒരു ഫ്ലോ ഇ പാർട്ട്നു തോന്നിയില്ല
    Waiting for next part

  5. ❤️?♥️

  6. ? നിതീഷേട്ടൻ ?

    ഒരുപാട് സസ്പെൻസ് elements ഉണ്ട്. രേണുക അർച്ചന, അച്ചുവും കുഞ്ചുവും ഒഴികെ പതിനാറ് പെങ്ങമ്മരു ?. അച്ഛൻ പോയി ല്ലേ ?. കോരചെ ഉണ്ടായിരുന്നുള്ളൂചാലും വളരെ നന്നായിട്ടുണ്ട്. അടുത്ത part വേഗം കുട്ടുവോ ????

    1. നിതീഷേട്ടാ…. ആകെ മൊത്തം പതിനാറു പെങ്ങന്മർ…. കുഞ്ചുവും അച്ചുവും എല്ലാം അടക്കം …. എല്ലാവർക്കും ഓരോ കഥയുണ്ട് …. എല്ലാം വഴിയേ…..

      1. Adutha bagam ennanu bro we are waiting for this

  7. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കൂ.

  8. Super,,?

  9. മോശം പാർട്ട്‌

    1. നന്നാക്കാൻ ശ്രമിക്കാം

      1. കഴിഞ്ഞ പാർട്ടിൽ നിന്ന് ഇവിടെ ഉള്ളത് രണ്ടു മൂന്ന് ആൾക്കാരുടെ സംസാരം മാത്രം ആണ് കുറെ പേജുകളിൽ, എനിക്ക് അതിൽ ഒരു കല്ലുകടി തോന്നി വായന നിർത്തി. അടുത്ത പാർട്ട്‌ വരുമ്പോളും കുറച്ചു പേജസ് നോക്കും ഇഷ്ടായില്ലെങ്കിൽ വിടും. കേക്കെ യിലും ഇവിടേം ഒക്കെ നല്ല എമണ്ടൻ കഥകള് വന്നോണ്ടിരുന്നതാ, ഇപ്പോ ഒന്നിനും ഒരു തുടർച്ച ഇല്ല. എഴുത്ത് പൂർത്തിയാക്കു.

  10. Super ????❤️❤️❤️❤️

  11. Kollam othiri ishtapettu

  12. ഈ ഭാഗവും സൂപ്പർ

Comments are closed.