അകക്കണ്ണ് – 6 [**SNK**] 254

അച്ചു: എങ്ങനെ ……

ഞാൻ: അവൾ ഗോവക്ക് പോകുന്നതിനു ഒരു മാസം മുമ്പ് നിന്നോടൊരു കാര്യം പറഞ്ഞിരുന്നു, ഓർമ്മയുണ്ടോ …….

അച്ചു: അവളുടെ റൂംമേറ്റിനെ കാണാത്ത കാര്യമല്ലേ, കോളേജിൽ നിന്നും കിട്ടിയ അഡ്രസ്സ് വച്ച് നമ്മൾ അന്വേഷിച്ചതാണല്ലോ…. വിവരം ഒന്നും കിട്ടിയില്ല, പിന്നെ ബാംഗ്ലൂർ വരുമ്പോൾ നേരിട്ട് പോയി അന്വേഷിക്കാം എന്ന് പറഞ്ഞതാണല്ലോ …..

ഞാൻ: അതേ ….. പക്ഷേ ഒരു മാസം കഴിഞ്ഞും ബാംഗ്ലൂർ പോയില്ലലോ …..

അച്ചു: അത് അപ്പോഴല്ലേ സുചിത്രയുടെയും നിമ്മിയുടെയും അഡ്‌മിഷന്റെ കാര്യം വന്നത്, അതിനായി ജൂലൈ അവസാനം ബാംഗ്ലൂർ വരും എന്നും അപ്പോൾ അന്വേഷിക്കാം എന്നും പറഞ്ഞതാണല്ലോ ……

ഞാൻ: പക്ഷേ അത് വരെ കാക്കാൻ അവൾക്കാകിലായിരുന്നു …. അത് നമ്മൾ അറിഞ്ഞില്ല …. അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിച്ചില്ല …..

കുഞ്ചു: അതെന്താ ……

ഞാൻ: ഓർമ്മ വെച്ച നാൾ മുതൽ പതിനെട്ടു വയസ്സ് വരെ സർക്കാർ വക അനാഥാലയത്തിൽ ആട്ടും തുപ്പും സഹിച്ചുള്ള ജീവിതം, പതിനെട്ടു വയസ്സ് തികഞ്ഞന്നു അവിടെ നിന്നും പടിയിറക്കപെട്ടു. എവിടെയൊക്കെയോ അലഞ്ഞു തിരഞ്ഞു അവസാനം അവളുടെ ഭാഗ്യം കൊണ്ട് ഒന്നും സംഭവിക്കാതെ വര്ഗീസ് അച്ഛൻ്റെ അടുത്തെത്തി, അച്ഛനാണ് നമുക്ക് പരിചയപ്പെടുത്തുന്നത്. അതിനുശേഷം നമ്മളുടെ കൂടെയുള്ള സമയത്താണ് സ്നേഹമെന്താണ് എന്നവൾ അറിഞ്ഞു തുടങ്ങിയത്. അതൊന്നു അവൾ ആസ്വദിച്ചുതുടങ്ങുമ്പോഴേക്കും പഠിത്തത്തിന്റെ പേരു പറഞ്ഞു ബാംഗ്ലൂരിലേക്ക് നാടു കടത്തി. അപ്പോൾ ആ ഹൃദയം അനുഭവിച്ച വേദന നമ്മൾ അറിഞ്ഞില്ല. ആ വേദനക്ക് ഒരു ശമനം വന്നത് അവളിലൂടെ ആയിരുന്നു, അർച്ചനയുടെ ഹോസ്റ്റൽ റൂംമേറ്റ് ആയിരുന്ന മേഘ്ന ശർമ്മ. മേഘ്‌നയിലൂടെ ഒരു പുതിയ അർച്ചനയെ തന്നെ അവൾ കണ്ടത്തി; എന്തും പുഞ്ചിരിയോടെ മാത്രം നോക്കുന്ന ഒരു പുതിയ അർച്ചനയെ ….

കുഞ്ചു: ആ … അത് ശരിയാ …. ആദ്യത്തെ വെക്കേഷന് വന്നപ്പോൾ ഉള്ള അർച്ചനച്ചേച്ചിയുടെ രൂപം എനിക്ക് നല്ല ഓർമയുണ്ട് …. എപ്പോഴും ചിരിയും കളിയും ഒക്കെ ആയി നല്ല മൂഡിലായിരുന്നു. ഞാൻ വിചാരിച്ചതു ബാംഗ്ലൂർ പോയൊതൊണ്ടുള്ള മാറ്റമാണ് എന്ന്.

അച്ചു: എന്നിട്ടു …..

ഞാൻ: അങ്ങനെ മൂന്ന് കൊല്ലം അവർ അടിച്ചുപൊളിച്ചു, അതിനു ശേഷം പുതിയ ടെർമിൽ വെക്കേഷന് കഴിഞ്ഞു ചെന്നപ്പോൾ മേഘ്ന ഉണ്ടായിരുന്നില്ല, കോളേജിലും ഒരു വിവരവും അറിയിച്ചിരുന്നില്ല. പിന്നെ നിങ്ങൾ അന്വേഷിച്ചപ്പോഴും ഒന്നും അറിഞ്ഞില്ല. അതവളെ മാനസികമായി തളർത്തി, ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റാതെയായി, എപ്പോഴും എന്തെങ്കിലും ആലോചിച്ചു ഒറ്റക്കിരിക്കും . കോളേജിൽ നിന്നും നമ്മളെ വിവരം അറിയിക്കാൻ അവർ ശ്രമിച്ചു. ബാംഗ്ലൂർ ആയതുകൊണ്ട് കൊടുത്ത് എൻ്റെ കോൺടാക്ട് നമ്പർ. ഞാൻ ആണെങ്കിൽ കോൺഫെറെൻസിനു സിംഗപ്പൂരും, പിന്നെ എങ്ങനെ അറിയിക്കും. രണ്ടാഴ്ചത്തെ കോൺഫറൻസ് കഴിഞ്ഞു ഞാൻ നാട്ടിൽ വന്നപ്പോൾ അവൾ മിസ്സിംഗ്. അങ്ങനെ കോളേജിൽ പോയി അന്വേഷിച്ചപ്പോൾ ആണ് ഈ വിവരങ്ങൾ ഒക്കെ അറിഞ്ഞത്.

കിച്ചു: അല്ല ഏട്ടാ … ബാംഗ്ലൂർ ഉള്ള കുട്ടിയെ അന്വേഷിച്ചു എന്തിനാ ചേച്ചി ഗോവയിൽ പോയത്.

ഞാൻ: അത് അച്ചു ചോദിച്ചപ്പോൾ കോളേജിൽ നിന്നും കൊടുത്തത് മേഘ്‌നയുടെ കമ്മ്യൂണിക്കേഷൻ അഡ്രസ്സ് ആയിരുന്നു, അവൾ ഒരു ഫാമിലിയോടൊപ്പം പേയിങ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്നു ബാംഗ്ലൂരിൽ. പക്ഷേ നമ്മുടെ കുട്ടി വക്കീൽ തൻ്റെ വക്കീൽ ബുദ്ധി ഉപയോഗിച്ച് കോളേജിൽ നിന്നും മേഘ്‌നയുടെ permanent address തപ്പി എടുത്തു. ഗോവയിലെ Sanquelim എന്ന സ്ഥലത്തായിരുന്നു അവളുടെ വീട്.

കുഞ്ചു: Sanquelim, അതെവിടെയാ ഏട്ടാ ….

ഞാൻ: നീ Bicholim എന്ന് കേട്ടിട്ടുണ്ടോ, അതിനു അടുത്തായി വരും ….

കുഞ്ചു: ഇല്ല ….

ഞാൻ: ഹ്മ്മ്മ് … ആ … നീ arvalem caves നെ കുറിച്ച് വായിച്ചിട്ടില്ലേ  …..

കുഞ്ചു: ആ …..

19 Comments

  1. Any updates on next part ..

  2. Adutha part ennanu bro

  3. ഈ ഭാഗവും നന്നായിട്ടുണ്ട്….. ♥️❤❤❤❤

  4. കൊള്ളാം , ബ്രോ ഇത് വരെ ഉള്ള ഒരു ഫ്ലോ ഇ പാർട്ട്നു തോന്നിയില്ല
    Waiting for next part

  5. ❤️?♥️

  6. ? നിതീഷേട്ടൻ ?

    ഒരുപാട് സസ്പെൻസ് elements ഉണ്ട്. രേണുക അർച്ചന, അച്ചുവും കുഞ്ചുവും ഒഴികെ പതിനാറ് പെങ്ങമ്മരു ?. അച്ഛൻ പോയി ല്ലേ ?. കോരചെ ഉണ്ടായിരുന്നുള്ളൂചാലും വളരെ നന്നായിട്ടുണ്ട്. അടുത്ത part വേഗം കുട്ടുവോ ????

    1. നിതീഷേട്ടാ…. ആകെ മൊത്തം പതിനാറു പെങ്ങന്മർ…. കുഞ്ചുവും അച്ചുവും എല്ലാം അടക്കം …. എല്ലാവർക്കും ഓരോ കഥയുണ്ട് …. എല്ലാം വഴിയേ…..

      1. Adutha bagam ennanu bro we are waiting for this

  7. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കൂ.

  8. Super,,?

  9. മോശം പാർട്ട്‌

    1. നന്നാക്കാൻ ശ്രമിക്കാം

      1. കഴിഞ്ഞ പാർട്ടിൽ നിന്ന് ഇവിടെ ഉള്ളത് രണ്ടു മൂന്ന് ആൾക്കാരുടെ സംസാരം മാത്രം ആണ് കുറെ പേജുകളിൽ, എനിക്ക് അതിൽ ഒരു കല്ലുകടി തോന്നി വായന നിർത്തി. അടുത്ത പാർട്ട്‌ വരുമ്പോളും കുറച്ചു പേജസ് നോക്കും ഇഷ്ടായില്ലെങ്കിൽ വിടും. കേക്കെ യിലും ഇവിടേം ഒക്കെ നല്ല എമണ്ടൻ കഥകള് വന്നോണ്ടിരുന്നതാ, ഇപ്പോ ഒന്നിനും ഒരു തുടർച്ച ഇല്ല. എഴുത്ത് പൂർത്തിയാക്കു.

  10. Super ????❤️❤️❤️❤️

  11. Kollam othiri ishtapettu

  12. ഈ ഭാഗവും സൂപ്പർ

Comments are closed.