അകക്കണ്ണ് – 6 [**SNK**] 254

അച്ചു: അല്ലെങ്കിലും എൻ്റെ ഏട്ടൻ സൂപ്പറാ …. ഉമ്മ …..

ഞാൻ: മതിയടി സുഖിപ്പിച്ചത് ……

അച്ചു: ഈ ….. അത് പോട്ടെ അർച്ചനയുടെ കാര്യം പറ …..

കുഞ്ചു: അതിനു അർച്ചന ചേച്ചി വരുന്നുണ്ടോ …….

അച്ചു: ഹേ … നീ എപ്പോ വന്നു ……

കുഞ്ചു: വന്നിട്ട് കൊല്ലം പത്തു പതിനാറായി ……

അച്ചു: അയ്യേ …. രാവിലെതന്നെ ചളിപ്പ് അടിക്കല്ലേ …..

കുഞ്ചു: അതേയ് …. സമയം എത്ര ആയി എന്ന് വല്ല വിചാരവും ഉണ്ടോ രണ്ടാൾക്കും …..

അച്ചു: (ക്ലോക്കിലേക്കു നോക്കി) അയ്യോ …. ഏഴു മണിയായോ …..

കുഞ്ചു: ആയല്ലോ …. ഞാൻ കുളിക്കാൻ കയറുന്നതിനു മുമ്പ് പോന്നതാ ഏട്ടൻ എഴുന്നേറ്റോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു …. ഇത് വരെ നോക്കി തീർന്നില്ലേ ……

അച്ചു: ഇല്ലടി …. ഇന്ന് കൂടി അല്ലെ പറ്റുള്ളൂ ….. ഞാൻ ഒന്ന് നല്ലോണം നോക്കട്ടെ …..

ഞാൻ: അതെന്താ നീ അങ്ങനെ പറഞ്ഞേ ……..

കുഞ്ചു: നാളെതൊട്ട് ടിക്കറ്റ് എടുക്കണ്ട ഈ തിരുമോന്ത കാണാൻ ……

ഞാൻ: നിങ്ങളെന്തൊക്കെയാ ഈ പറയുന്നത് …….

അച്ചു: അയ്യോ …. ഒന്നും അറിയാത്ത ഒരു ഉണ്ണിവാവ ….. കുറച്ചു കഴിഞ്ഞു ഒരു അവകാശി വരില്ലേ …. പിന്നെ നേരവും കാലം ഒക്കെ നോക്കി തമ്പുരാട്ടിയുടെ അനുവാദവും വാങ്ങി വേണ്ടേ ഈ തിരുമോന്ത ദർശിക്കാൻ …..

ഞാൻ: നിന്ന് പുന്നാരം പറയാതെ പോയി കുളിക്കാൻ നോക്ക് …..

കുഞ്ചു: ഹോ ….. ഏട്ടത്തിയുടെ കാര്യം പറഞ്ഞപ്പോഴേക്കും എന്താ ഒരു ഉത്സാഹം ……

അച്ചു: അതേയ് പത്തുമണിക്കല്ലേ മുഹൂർത്തം, എനിക്ക് റെഡിയാവാൻ ആകെ അര മണിക്കൂർ മതി, അതോണ്ട് ഇഷ്ടംപോലെ സമയം ഉണ്ട്.

കുഞ്ചു: അമ്പലത്തിലേക്ക് കുറേ ദൂരമുണ്ടോ ചേച്ചി …..

അച്ചു: ഇല്ലടി …. നമുക്ക് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞു പോകാവുന്നതേ ഉള്ളു …. കൂടിപ്പോയാൽ അര മണിക്കൂർ ………

കുഞ്ചു: അത്രേയുള്ളു …..

അച്ചു: അതേല്ലോ …. അതോണ്ട് ചേട്ടൻ വേഗം അർച്ചനയുടെ കാര്യം പറ …..

കുഞ്ചു: അർച്ചനച്ചേച്ചി വരുന്നുണ്ടോ …..

അച്ചു: ഇല്ലടി ….. ഇത് മുമ്പ് നമ്മളെ ആരെയും അറിയിക്കാതെ അർച്ചന ഒറ്റയ്ക്ക് ഗോവയിൽ പോയില്ലേ, അതിനു ഏട്ടൻ ദേഷ്യപ്പെട്ടില്ലലോ, അതിൻ്റെ കാര്യം ചോദിച്ചതാ ….

കുഞ്ചു: എന്ന വേഗം പറ ഏട്ടാ …. ഞാനും കേൾക്കട്ടെ …..

ഞാൻ: ഹ്മ്മ്മ് ….. അതിനു കാരണക്കാർ നമ്മൾതന്നെയാണ് ……

19 Comments

  1. Any updates on next part ..

  2. Adutha part ennanu bro

  3. ഈ ഭാഗവും നന്നായിട്ടുണ്ട്….. ♥️❤❤❤❤

  4. കൊള്ളാം , ബ്രോ ഇത് വരെ ഉള്ള ഒരു ഫ്ലോ ഇ പാർട്ട്നു തോന്നിയില്ല
    Waiting for next part

  5. ❤️?♥️

  6. ? നിതീഷേട്ടൻ ?

    ഒരുപാട് സസ്പെൻസ് elements ഉണ്ട്. രേണുക അർച്ചന, അച്ചുവും കുഞ്ചുവും ഒഴികെ പതിനാറ് പെങ്ങമ്മരു ?. അച്ഛൻ പോയി ല്ലേ ?. കോരചെ ഉണ്ടായിരുന്നുള്ളൂചാലും വളരെ നന്നായിട്ടുണ്ട്. അടുത്ത part വേഗം കുട്ടുവോ ????

    1. നിതീഷേട്ടാ…. ആകെ മൊത്തം പതിനാറു പെങ്ങന്മർ…. കുഞ്ചുവും അച്ചുവും എല്ലാം അടക്കം …. എല്ലാവർക്കും ഓരോ കഥയുണ്ട് …. എല്ലാം വഴിയേ…..

      1. Adutha bagam ennanu bro we are waiting for this

  7. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കൂ.

  8. Super,,?

  9. മോശം പാർട്ട്‌

    1. നന്നാക്കാൻ ശ്രമിക്കാം

      1. കഴിഞ്ഞ പാർട്ടിൽ നിന്ന് ഇവിടെ ഉള്ളത് രണ്ടു മൂന്ന് ആൾക്കാരുടെ സംസാരം മാത്രം ആണ് കുറെ പേജുകളിൽ, എനിക്ക് അതിൽ ഒരു കല്ലുകടി തോന്നി വായന നിർത്തി. അടുത്ത പാർട്ട്‌ വരുമ്പോളും കുറച്ചു പേജസ് നോക്കും ഇഷ്ടായില്ലെങ്കിൽ വിടും. കേക്കെ യിലും ഇവിടേം ഒക്കെ നല്ല എമണ്ടൻ കഥകള് വന്നോണ്ടിരുന്നതാ, ഇപ്പോ ഒന്നിനും ഒരു തുടർച്ച ഇല്ല. എഴുത്ത് പൂർത്തിയാക്കു.

  10. Super ????❤️❤️❤️❤️

  11. Kollam othiri ishtapettu

  12. ഈ ഭാഗവും സൂപ്പർ

Comments are closed.