അച്ചു: എന്ത് അതല്ല …… പറയാതെ പോയതിന് വഴക്ക് പറഞ്ഞില്ല, പോട്ടെ …. ഇനി പറയാതെ പോകരുത് എന്ന് ഒന്ന് ശാസിക്കുകയെങ്കിലും ചെയ്യായിരുന്നില്ലേ ….. അത് ചെയ്തോ …. ഇല്ലാലോ ….. പകരം പറഞ്ഞതോ ജൂലൈ നേക്കാൾ നല്ലത് ഒക്ടോബർനു ശേഷമാണ് എന്ന്, പിന്നെ വാട്ടർസ്‌പോർട്സ് ഇഷ്ടമുള്ളത് കൊണ്ട് baga beach കാണാൻ മറക്കണ്ട എന്നും ….. best …..
ഞാൻ: എടി …. അത് …..
അച്ചു: വേണ്ട …. ഒന്നും പറയേണ്ട …. അവളുടെ കാര്യം പോട്ടേ എന്ന് വെക്കാം, നമ്മുടെ കൂടെ കൂടിയിട്ട് അധികം ആയില്ലലോ …. പക്ഷേ ഞാൻ ….. ഞാൻ അങ്ങനെയാണോ …. എൻ്റെ കാര്യത്തിലും ഒന്നും തോന്നിയില്ലലോ …..
ഞാൻ: നിൻ്റെ എന്ത് കാര്യം …..
അച്ചു: അതും മറന്നോ ….. പരിചയപ്പെട്ട നാൾ മുതൽ എൻ്റെ അമ്മയുടെ ഒപ്പം ഉള്ളതിനേക്കാൾ കൂടുതൽ ഞാൻ ഏട്ടൻറെ ഒപ്പം ആയിരുന്നില്ലേ …. ഈ വീടു പണി കഴിഞ്ഞു ഇങ്ങോട്ടു താമസം മാറിയപ്പോൾ ഏട്ടൻറെ ഈ മുറിയിലല്ലേ എനിക്കുള്ള കട്ടിലും അച്ഛൻ ഇട്ട് തന്നത് …. ആ ഞാൻ ഒരു സുപ്രഭാതത്തിൽ ഇവിടെ നിന്നും സ്‌കൂട്ടറിൽ പതിനഞ്ചു മിനുട്ട് മാത്രം ദൂരെയുള്ള സ്‌കൂൾ ഹോസ്റ്റലിലേക്ക് മാറണം എന്ന് പറഞ്ഞപ്പോൾ സമ്മതിക്കുകയല്ലേ ചെയ്‌തത് …. ഞാൻ കരുതി ഒരുപാടു അനിയത്തിമാരായപ്പോ എന്നോടുള്ള സ്നേഹം കുറഞ്ഞു എന്ന് ….. എന്നിട്ടു അവസാനം അമ്മ പറഞ്ഞപ്പോഴാ അറിഞ്ഞത് ഒറ്റയ്ക്ക് നിന്നാൽ എനിക്ക് കോൺഫിഡൻസ് കൂടും, അത് കൊണ്ടാണ് സമ്മതിച്ചത് എന്ന് …..
ഞാൻ: അച്ചു …. ഞാൻ …. എനിക്ക് …..
അച്ചു: (കൈ ഉയർത്തി വേണ്ട എന്ന് കാണിച്ചു) ഒരു സ്നേഹക്കുറവും ഇല്ല എന്നല്ലേ …. അതെനിക്കറിയാം …. ഓരോ ദിവസവും വാർഡനെ വിളിച്ചന്വേഷിച്ചിരുന്നതും എനിക്കറിയാം ….. രവിയേട്ടൻറെ തട്ടുകട ഹോസ്റ്റലിനു അടുത്ത് തുടങ്ങിയത് എന്ത് കൊണ്ടാണെന്നും എനിക്കറിയാം …..
ഞാൻ: ശരിക്കും …..
അച്ചു: ശരിക്കും ….. അതേയ് , ഏട്ടന്റെ കയ്യിൽ നിന്നും ഇടക്ക് വഴക്കു കേൾക്കുന്നതും ഞങ്ങൾ പെങ്ങമ്മാർക്ക് ഇഷ്ടമാണ് …. മനസ്സിലായോ …..
ഞാൻ: ആണോ ….
അച്ചു: ആണ് …. എനിക്ക് മാത്രമല്ല …. ഞാനും കുഞ്ചുവും അടക്കം ഞങ്ങൾ പതിനാറു പേർക്കും ഇഷ്ടമാണ് …..
ഞാൻ: (ഒന്ന് ചെറുതായി പുഞ്ചിരിച്ചു, അതിനു ശേഷം സ്വൽപം ഗൗരവത്തിൽ) അച്ചു …. കുഞ്ചു ഒഴിച്ചു ബാക്കി എല്ലാവരും നീ അടക്കം എന്നെ കാണുന്നതിന് മുമ്പ് ഈ ചെറുപ്രായത്തിൽ തന്നെ ആവിശ്യത്തിന് അനുഭവിച്ചിട്ടുണ്ട്. ഇല്ലേ …..
അച്ചു: എന്ന് കരുതി ….. ഏട്ടൻ വഴക്കു പറഞ്ഞാൽ ഞങ്ങൾക്ക് വിഷമമാവോ …..
ഞാൻ: അങ്ങനെയല്ല …. നിങ്ങളുടെ എല്ലാ കാര്യങ്ങളും ഞാൻ അറിയുന്നുണ്ട്, അന്വേഷിക്കുന്നുണ്ട് …. എൻ്റെ പെങ്ങമാർ അരുതാത്തതായിട്ടൊന്നും ഇതുവരെ ചെയ്‌തിട്ടില്ല. പിന്നെ നിങ്ങളാരും ഇള്ളകുട്ടികൾ ഒന്നും അല്ലാലോ ഓരോ ചെറിയ കാര്യത്തിനും പിന്നാലെ നടന്നു തിരുത്തി തരാൻ. പക്ഷേ നിങ്ങൾക്ക് മാനേജ് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ വന്നാൽ ഞാൻ ഇടപെട്ടിരിക്കും. പക്ഷേ ഇതുവരെ അങ്ങനെ ഒരു അവസ്‌ഥ വന്നിട്ടില്ല എന്ന് മാത്രം …..
അച്ചു: അപ്പോ അർച്ചന ഗോവയിൽ പോയതിനും ഞാൻ ഹോസ്റ്റലിൽ പോയതിനും ഒന്നും ഏട്ടന് ഒരു വിഷമവും വന്നില്ല …..
ഞാൻ: അങ്ങനെ അല്ല …. ആദ്യം നിൻ്റെ കാര്യം പറയാം …. നീ ഹോസ്റ്റലിൽ പോയത് ഞാൻ കല്യാണത്തിന് സമ്മതിക്കാത്തത് കൊണ്ടല്ലേ ….
അച്ചു: അത് …..
ഞാൻ: അല്ലേ …..
Any updates on next part ..
Adutha part ennanu bro
ഈ ഭാഗവും നന്നായിട്ടുണ്ട്….. ♥️❤❤❤❤
കൊള്ളാം , ബ്രോ ഇത് വരെ ഉള്ള ഒരു ഫ്ലോ ഇ പാർട്ട്നു തോന്നിയില്ല
Waiting for next part
❤️?♥️
???
ഒരുപാട് സസ്പെൻസ് elements ഉണ്ട്. രേണുക അർച്ചന, അച്ചുവും കുഞ്ചുവും ഒഴികെ പതിനാറ് പെങ്ങമ്മരു ?. അച്ഛൻ പോയി ല്ലേ ?. കോരചെ ഉണ്ടായിരുന്നുള്ളൂചാലും വളരെ നന്നായിട്ടുണ്ട്. അടുത്ത part വേഗം കുട്ടുവോ ????
നിതീഷേട്ടാ…. ആകെ മൊത്തം പതിനാറു പെങ്ങന്മർ…. കുഞ്ചുവും അച്ചുവും എല്ലാം അടക്കം …. എല്ലാവർക്കും ഓരോ കഥയുണ്ട് …. എല്ലാം വഴിയേ…..
Adutha bagam ennanu bro we are waiting for this
വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കൂ.
Super,,?
മോശം പാർട്ട്
നന്നാക്കാൻ ശ്രമിക്കാം
കഴിഞ്ഞ പാർട്ടിൽ നിന്ന് ഇവിടെ ഉള്ളത് രണ്ടു മൂന്ന് ആൾക്കാരുടെ സംസാരം മാത്രം ആണ് കുറെ പേജുകളിൽ, എനിക്ക് അതിൽ ഒരു കല്ലുകടി തോന്നി വായന നിർത്തി. അടുത്ത പാർട്ട് വരുമ്പോളും കുറച്ചു പേജസ് നോക്കും ഇഷ്ടായില്ലെങ്കിൽ വിടും. കേക്കെ യിലും ഇവിടേം ഒക്കെ നല്ല എമണ്ടൻ കഥകള് വന്നോണ്ടിരുന്നതാ, ഇപ്പോ ഒന്നിനും ഒരു തുടർച്ച ഇല്ല. എഴുത്ത് പൂർത്തിയാക്കു.
ശോകം
Super ????❤️❤️❤️❤️
Kollam othiri ishtapettu
ഈ ഭാഗവും സൂപ്പർ
First