ഞാൻ: മേഘയുടെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ ഒരു വിധം ഉണ്ണിമാമ പറഞ്ഞിട്ടുണ്ട്. അവരല്ലാതെ പിന്നെ ഇപ്പോ നിന്നെ ആകെ മനസ്സിലാവുന്നത് അനുവിനാണ്. അവൾ ഫുൾടൈം ചേച്ചിയുടെ കൂടെ ആയിരിക്കും, നീ ഫോട്ടോ എടുക്കാൻ പോകുമ്പോൾ കുഞ്ചുവിനെ കൊണ്ട് അനുവിനെ അവിടുന്ന് മാറ്റിയാൽ മതി, പിന്നെ നിനക്ക് പ്രശ്‌നം ഒന്നും ഉണ്ടാവില്ല . അപ്പോഴേക്കും ഞാൻ നിൻ്റെ കാര്യം മേഘയോട് സൂചിപ്പിച്ചോളാം …..
കുഞ്ചു: എന്ത് കാര്യമാ ഏട്ടാ ….
ഞാൻ: ഞാൻ മുമ്പ് പറഞ്ഞത് നിനക്കോർമ്മയില്ലേ … എല്ലാം നീ അറിയും ….
കുഞ്ചു: ശരി ഏട്ടാ …..
ഞാൻ: എന്നാൽ നിങ്ങളു ചെല്ല് …. ഉണ്ണിമാമയും താഴേക്ക് പോയ്കോളൂ ….. ഞാൻ ഇത് കഴിച്ചു ഉടനെ വരാം ….
അച്ചു: ഏട്ടാ…. കഴിച്ചിട്ട് പാത്രം ഇവിടെത്തന്നെ വച്ചാൽ മതി, ഞാൻ ദേവുചേച്ചിയോട് പറഞ്ഞോളാം ചേച്ചി വന്നെടുത്തോളും ….ഞാൻ: ശരി മോളെ ….. എന്നാ നിങ്ങളു ചെല്ല് ….
അങ്ങനെ അവരെ എല്ലാം പറഞ്ഞു വിട്ട്, ഞാൻ ഡ്രെസ്സിലാവാതെ ശ്രദ്ധിച്ചു ഭക്ഷണം കഴിച്ചു കൈ കഴുകി താഴേക്ക് പോയി. അവിടെ എത്തിയതും ഓരോരുത്തരായി എന്നോട് വിശേഷങ്ങൾ തിരക്കി തുടങ്ങി. അവരോടു മറുപടി പറഞ്ഞിരിക്കുമ്പോഴേക്കും എന്നെ വീഡിയോ ടീം വന്നു പൊക്കി കൊണ്ട് പോയി…..
പിന്നെ മൊത്തം ആക്ഷനും കട്ടും ആയിരുന്നു …. എന്തൊക്കെ പൊസിഷനിൽ എങ്ങനെയൊക്കെ അവർ എന്നെ നിറുത്തി ഫോട്ടോസ് എടുത്തു എന്ന് എനിക്ക് തന്നെ അറിയില്ല.
കുറച്ചു കഴിഞ്ഞു ഇറങ്ങാൻ ഉള്ള സമയമായി എന്ന് ഉണ്ണിമാമ വന്നു പറഞ്ഞപ്പോഴാണ് അവർ എന്നെ വിട്ടത്. അങ്ങനെ ഞാൻ വീടിൻ്റെ മുന്നിലേക്ക് വന്നു. അമ്മയും കുഞ്ഞമ്മയും എല്ലാം വാസുവേട്ടന്റെയും ദേവുചേച്ചിയുടെ കൂടെ എൻ്റെ ബലേനോയിൽ കയറി. അച്ഛൻറെ ഇ ക്ലാസ് ബെൻസ് ആയിരുന്നു എനിക്കുള്ള വണ്ടി. ഓടിക്കാൻ ഉണ്ണിമാമനും, എനിക്ക് കൂട്ടായി അച്ചുവും കുഞ്ചുവും പിന്നെ രേണുവും. അവരെ കണ്ടയുടനെ എൻ്റെ നോട്ടം പോയതു രേണുവിൻറെ മുഖത്തേക്കായിരുന്നു. അപ്പോൾ ആ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി എനിക്ക് തന്ന സമാധാനം കുറച്ചൊന്നുമല്ല. ഞാൻ അച്ചുവിന്റെ മുഖത്ത് നോക്കിയപ്പോൾ “എല്ലാം ഓക്കേ ” എന്ന രീതിയിൽ അവൾ കണ്ണടച്ചു കാണിച്ചു. എൻ്റെ നിൽപ്പും നോട്ടവും എല്ലാം കണ്ടു കാര്യം മനസ്സിലായ എൻ്റെ മൂന്ന് അനിയത്തിമാരും കൂടി എന്നെ കൈപിടിച്ച് കാറിൻറെ മുൻസീറ്റിൽ ഇരുത്തി അവർ പുറകിൽ കയറി.
അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി …….
എൻ്റെ വീടിൻ്റെ ഐശ്വര്യത്തെ കൊണ്ടുവരാൻ …….
എൻ്റെ അമ്മക്കൊരു മകളെ കൊടുക്കാൻ …….
Any updates on next part ..
Adutha part ennanu bro
ഈ ഭാഗവും നന്നായിട്ടുണ്ട്….. ♥️❤❤❤❤
കൊള്ളാം , ബ്രോ ഇത് വരെ ഉള്ള ഒരു ഫ്ലോ ഇ പാർട്ട്നു തോന്നിയില്ല
Waiting for next part
❤️?♥️
???
ഒരുപാട് സസ്പെൻസ് elements ഉണ്ട്. രേണുക അർച്ചന, അച്ചുവും കുഞ്ചുവും ഒഴികെ പതിനാറ് പെങ്ങമ്മരു ?. അച്ഛൻ പോയി ല്ലേ ?. കോരചെ ഉണ്ടായിരുന്നുള്ളൂചാലും വളരെ നന്നായിട്ടുണ്ട്. അടുത്ത part വേഗം കുട്ടുവോ ????
നിതീഷേട്ടാ…. ആകെ മൊത്തം പതിനാറു പെങ്ങന്മർ…. കുഞ്ചുവും അച്ചുവും എല്ലാം അടക്കം …. എല്ലാവർക്കും ഓരോ കഥയുണ്ട് …. എല്ലാം വഴിയേ…..
Adutha bagam ennanu bro we are waiting for this
വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കൂ.
Super,,?
മോശം പാർട്ട്
നന്നാക്കാൻ ശ്രമിക്കാം
കഴിഞ്ഞ പാർട്ടിൽ നിന്ന് ഇവിടെ ഉള്ളത് രണ്ടു മൂന്ന് ആൾക്കാരുടെ സംസാരം മാത്രം ആണ് കുറെ പേജുകളിൽ, എനിക്ക് അതിൽ ഒരു കല്ലുകടി തോന്നി വായന നിർത്തി. അടുത്ത പാർട്ട് വരുമ്പോളും കുറച്ചു പേജസ് നോക്കും ഇഷ്ടായില്ലെങ്കിൽ വിടും. കേക്കെ യിലും ഇവിടേം ഒക്കെ നല്ല എമണ്ടൻ കഥകള് വന്നോണ്ടിരുന്നതാ, ഇപ്പോ ഒന്നിനും ഒരു തുടർച്ച ഇല്ല. എഴുത്ത് പൂർത്തിയാക്കു.
ശോകം
Super ????❤️❤️❤️❤️
Kollam othiri ishtapettu
ഈ ഭാഗവും സൂപ്പർ
First