അകക്കണ്ണ് – 6 [**SNK**] 254

അച്ചു: അതേ … സാക്ഷാൽ രേണുക ദാസ് IAS …..

കുഞ്ചു: ഹേ …. അപ്പോ രേണു ചേച്ചിയെ കല്യാണം വിളിച്ചോ, അതെന്താ രേണു ചേച്ചിയെ മാത്രമായി വിളിച്ചത് ……..

അച്ചു: ആരു വിളിച്ചു …. ഞാൻ ആരെയും വിളിച്ചിട്ടില്ല …..

ഞാൻ: പിന്നെ അവൾ എങ്ങനെ അറിഞ്ഞു ……

അച്ചു: പിന്നെ…. നാട്ടിലെ പ്രധാന വ്യവസായിയുടെ കല്യാണം സ്‌ഥലം സബ്‌കളക്ടർക്ക്  അറിയാനാണോ പാട് …..

ഞാൻ: അതിനു എപ്പോഴാ ഇങ്ങോട്ടു transfer ആയതു …..

അച്ചു: രണ്ടുമൂന്നു ആഴ്ച ആയി …..

ഞാൻ: എന്തേ എന്നോട് പറയാഞ്ഞേ ……

അച്ചു: അതിനു ഞാൻ അറിഞ്ഞത് ഏട്ടൻ ബാംഗ്ലൂർ പോയതിനു ശേഷാ …. പിന്നെ കല്യാണാതിരിക്കിനിടയിൽ പറയാൻ മറന്നു പോയി …..

ഞാൻ: അപ്പോ … അവളു വരുന്ന കാര്യം ആരാ പറഞ്ഞേ …..

അച്ചു: അവളു തന്നെ ……

ഞാൻ: എപ്പോ ……

അച്ചു: ഇന്ന് രാവിലെ അവളെന്നെ വിളിച്ചിരുന്നു, അതും കൂടി പറയാനാ ഞാൻ രാവിലെ ഏട്ടൻറെ അടുത്ത് വന്നത്, പക്ഷേ രാവിലത്തെ വർത്തമാനത്തിൽ വിട്ടു പോയി …..

ഞാൻ: അവൾ എന്താ പറഞ്ഞത് ….. നീ അത് പറ …..

അച്ചു: ആള് നല്ല കലിപ്പിലാ …. നമ്മൾ ആരെങ്കിലും വിളിക്കും എന്ന് കരുതി ഇന്നലെ പാതിരാത്രി വരെ കാത്തിരുന്നത്രേ ….. ഇന്ന് പുലർച്ചെ ആരോടും പറയാതെ നേരെ ഇങ്ങോട്ട് വന്ന് കലിപ്പ് തീർക്കാൻ നിക്കുവായിരുന്നു, പക്ഷേ എന്തോ പെട്ടന്നുള്ള ഒഫീഷ്യൽ ആവിശ്യം വന്നത് കൊണ്ട് ലേറ്റ് ആവുന്നതാ …..

ഞാൻ: അവളു വന്നാൽ നീ ഒന്ന് മാനേജ് ചെയ്തേക്കണേ …. അല്ല ബാക്കി ഉള്ളവരോട് അവൾ പറഞ്ഞിട്ടുണ്ടാവോ ……

അച്ചു: അറിയില്ല …. ഇതു വരെ ഏട്ടൻറെ വേറെ അനിയത്തിമാർ ആരും എന്നെ വിളിച്ചിട്ടില്ല  …..

ഞാൻ: ഇനി അവരോടു പറയാതിരുന്നിട്ടു കാര്യമില്ല …. രേണുവിനെ പോലെ പുറത്തു നിന്നും അറിഞ്ഞാൽ അവർക്കും സങ്കടമാകും ……

അച്ചു: അപ്പോ … ഇനി എന്താ ചെയ്യാ …..

ഞാൻ: തൽകാലം രേണുവിനെ കാര്യങ്ങൾ പറഞ്ഞു നിങ്ങൾ രണ്ടും കൂടി ഒന്ന് മാനേജ് ചെയ്യൂ. ഞാൻ സിറ്റുവേഷൻ എല്ലാം ഡീറ്റൈൽ ചെയ്‌തു ഒരു വോയിസ് ക്ലിപ്പ് ഉണ്ടാക്കി നിനക്ക് അയച്ചു തരാം, നീ അത് പിള്ളേരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യ്. പിന്നെ കല്യാണം കഴിഞ്ഞാൽ കുറച്ചു ഫോട്ടോസ് എടുത്തു അയക്ക്. നാളെ അവളുടെ വീട്ടിൽ നിന്നും വന്നതിനു ശേഷം ഞാൻ എല്ലാവരെയും വിളിച്ചു സംസാരിച്ചോളാം …..

അച്ചു: അല്ല … ഞാൻ എങ്ങനെ ഫോട്ടോസ് എടുക്കും … എന്നെ കണ്ടാൽ …..

ഞാൻ: അതൊരു പരുധി വരെ മാനേജ് ചെയ്‌തിട്ടുണ്ട്‌ ….

അച്ചു: എങ്ങനെ …..

19 Comments

  1. Any updates on next part ..

  2. Adutha part ennanu bro

  3. ഈ ഭാഗവും നന്നായിട്ടുണ്ട്….. ♥️❤❤❤❤

  4. കൊള്ളാം , ബ്രോ ഇത് വരെ ഉള്ള ഒരു ഫ്ലോ ഇ പാർട്ട്നു തോന്നിയില്ല
    Waiting for next part

  5. ❤️?♥️

  6. ? നിതീഷേട്ടൻ ?

    ഒരുപാട് സസ്പെൻസ് elements ഉണ്ട്. രേണുക അർച്ചന, അച്ചുവും കുഞ്ചുവും ഒഴികെ പതിനാറ് പെങ്ങമ്മരു ?. അച്ഛൻ പോയി ല്ലേ ?. കോരചെ ഉണ്ടായിരുന്നുള്ളൂചാലും വളരെ നന്നായിട്ടുണ്ട്. അടുത്ത part വേഗം കുട്ടുവോ ????

    1. നിതീഷേട്ടാ…. ആകെ മൊത്തം പതിനാറു പെങ്ങന്മർ…. കുഞ്ചുവും അച്ചുവും എല്ലാം അടക്കം …. എല്ലാവർക്കും ഓരോ കഥയുണ്ട് …. എല്ലാം വഴിയേ…..

      1. Adutha bagam ennanu bro we are waiting for this

  7. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കൂ.

  8. Super,,?

  9. മോശം പാർട്ട്‌

    1. നന്നാക്കാൻ ശ്രമിക്കാം

      1. കഴിഞ്ഞ പാർട്ടിൽ നിന്ന് ഇവിടെ ഉള്ളത് രണ്ടു മൂന്ന് ആൾക്കാരുടെ സംസാരം മാത്രം ആണ് കുറെ പേജുകളിൽ, എനിക്ക് അതിൽ ഒരു കല്ലുകടി തോന്നി വായന നിർത്തി. അടുത്ത പാർട്ട്‌ വരുമ്പോളും കുറച്ചു പേജസ് നോക്കും ഇഷ്ടായില്ലെങ്കിൽ വിടും. കേക്കെ യിലും ഇവിടേം ഒക്കെ നല്ല എമണ്ടൻ കഥകള് വന്നോണ്ടിരുന്നതാ, ഇപ്പോ ഒന്നിനും ഒരു തുടർച്ച ഇല്ല. എഴുത്ത് പൂർത്തിയാക്കു.

  10. Super ????❤️❤️❤️❤️

  11. Kollam othiri ishtapettu

  12. ഈ ഭാഗവും സൂപ്പർ

Comments are closed.