കുഞ്ചു: ചിരിക്കണ്ട … ഇനി വേറെ ഒരു പെണ്ണിനെ കാണാൻ ഏട്ടൻ പോവും എന്നെനിക്കൊരു ഉറപ്പും ഇല്ല …
ഞാൻ: അല്ല മോളെ അങ്ങനെ എല്ലാ പെണ്ണുങ്ങളുടെയും വായ നോക്കി നടക്കാൻ പറ്റോ …
കുഞ്ചു: ഓഹ് … ഒരു ദുൽഖർ സൽമാൻ വന്നിക്കുണു …. സ്പാർക് വേണത്രേ സ്പാർക് …. ഈ ഡയലോഗ് അടിച്ചല്ലേ എല്ലാവരെയും കുപ്പിയിലാക്കി ഈ പെണ്ണുകാണലിനു സമ്മതിപ്പിച്ചത്. പുറത്തു കാണിക്കുന്നില്ലെങ്കിലും അമ്മയ്ക്കും വല്യമ്മക്കും ഒക്കെ അത്യാവിശം വിഷമം ഒക്കെ ഉണ്ട് …
ഞാൻ: എന്തിനു ?
കുഞ്ചു: അവർക്കും കാണില്ലേ മരുമകളെ കുറിച്ച് സ്വപ്നങ്ങൾ … എനിക്കും ഉണ്ടായിരുന്നു എൻ്റെ ഏട്ടത്തിയെ കുറിച്ചുള്ള സ്വപ്നങ്ങൾ.
ഞാൻ: ഞാൻ എല്ലാവരോടും ചോദിച്ചതാണല്ലോ, അപ്പൊ ആരും എതിരഭിപ്രായം ഒന്നും പറഞ്ഞില്ലാലോ ?
കുഞ്ചു: ആദ്യമായി ആണ് ഏട്ടന് ഒരാളെ ഇഷ്ടമാവുന്നതു, അത് കൊണ്ട് മാത്രമാണ് ആരും ഒന്നും പറയാത്തത്.
ഞാൻ: മേഘക്കു എന്താ കുഴപ്പം… കാണാൻ നല്ല സുന്ദരിയല്ലേ …. നല്ല സ്വഭാവമല്ല …. പിന്നെ രണ്ടാം കെട്ടാണ് സമ്മതിച്ചു … അതാണോ പ്രശ്നം ?
കുഞ്ചു: എന്തേ അതൊരു പ്രശ്നമല്ലേ ?
ഞാൻ: അതല്ലേ മോളേ ഇപ്പോത്തെ trend ….
കുഞ്ചു: എന്ത് trend …
ഞാൻ: രണ്ടാം കെട്ടുകാരെയും … പ്രായത്തിൽ മുതിർന്നവരെയും ഒക്കെ കല്യാണം കഴിക്കുന്നത് …
കുഞ്ചു: ഓഹ് … സച്ചിൻറെ കാര്യമായിരിക്കും …
ഞാൻ: സച്ചിൻ മാത്രമല്ല … വേറെയും കുറേ ഉണ്ട് അഭിഷേക് ബച്ചൻ, വിരാട് കോഹ്ലി, അങ്ങനെ കുറെ …
കുഞ്ചു: അവരൊന്നും എൻ്റെ ആരും അല്ല . ഞാൻ എൻ്റെ ഏട്ടന്റെ കാര്യമാണ് പറഞ്ഞത് ……..
ഞാൻ: ഞാൻ ഇപ്പോ പുറത്തു പോയിട്ട് വരാം . ഇനിയും നിന്നാൽ അവിടെ എത്താൻ വൈകും. സന്ധ്യക്ക് പരിചയമില്ലാത്ത ഒരു വീട്ടിൽ കയറിച്ചെല്ലുന്നതു ശരിയല്ലലോ ?
കുഞ്ചു: ഞാൻ ഒന്നും പറഞ്ഞും ഇല്ല … ചോദിച്ചും ഇല്ല … പോരേ ?
❤❤❤❤❤
♥️♥️♥️♥️♥️
Next part eppo….?
Set seteyy?
Bro 3 partum ഇന്ന് ആണ് വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ 2 പാർട്ട് നല്ല reathyil പേജ് ഉണ്ടായിരുന്നു ഇത് കുറഞ്ഞു പോയിട്ടോ അത് ഉള്ളു ആകെ ഒരു ഇത് പിന്നെ കഥ വായിച്ചിട്ട് നല്ല ഒരു ബാക്ക് ഭാഗം പറയാൻ ഉണ്ട് എന്ന് മനസിലായി നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Achu ഏങ്ങനെ അനിയത്തി ആയി
Achu – mekha – ranjith oru വലിയ flashback കാണുമല്ലോ????? വെയിറ്റിംഗ് ?
❤️❤️❤️??????