💞 ശ്രീരാഗം 💞 18 ~ Climax [༻™തമ്പുരാൻ™༺] 1383

Views : 447054

പ്രിയപ്പെട്ട കൂട്ടുകാരെ.,.,..

ഇതുവരെ ഒരു കഥ പോലും എഴുതാൻ ശ്രമിച്ചിട്ടില്ലാത്ത ഞാൻ ഒരു സാഹസത്തിനു മുതിർന്നതാണ് ശ്രീരാഗം.,.,.,.,

ആ സാഹസം നിങ്ങൾ ചിലർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നുള്ളത് കൊണ്ടാണ് ഈ കഥ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്.,.,., 

ശ്രീരാഗത്തിലെ കഥാപാത്രങ്ങളായ ശ്രീദേവിയും രാധമ്മയും ദേവനും എല്ലാം വേറെ പേരുകളിൽ വേറെ മാനങ്ങളിൽ എൻറെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്.,.,.,

എനിക്ക് ഭാഷകളിൽ അത്രയ്ക്ക് പ്രാവീണ്യം ഇല്ല.,.,., അതുകൊണ്ടുതന്നെ ഇതിൽ ഞാൻ കുറച്ചു വാക്കുകളുടെ അർഥം പറയുന്നുണ്ട്.,,.,., അതിൻറെ യഥാർത്ഥ അർത്ഥം അതല്ലയെങ്കിൽ ദയവുചെയ്ത് ഞാൻ പറയുന്നത് അതിൻറെ അർത്ഥം ആയി കണക്കാക്കി വായിച്ചു മുന്നോട്ടുപോകുക.,.,.

ഇനി ഒരു തുടർക്കഥ എഴുതാൻ സാധ്യതയില്ല,.

വല്ലപ്പോഴുമൊക്കെ വല്ല ചെറുകഥകളും ആയി വരാം

ഇതുവരെ നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി അറിയിച്ചുകൊണ്ട് എൻറെ വാക്കുകൾ ഞാൻ നിർത്തുന്നു

💞

സ്നേഹപൂർവ്വം

തമ്പുരാൻ

 

അന്ന് വൈകുന്നേരം ചായ കുടിച്ചതിനുശേഷം ശ്രീഹരി സോഫയിൽ ഇരുന്നുകൊണ്ട് തന്റെ ലാപ്ടോപ്പിൽ ഗുരുവായൂർ പോയി എടുത്ത വിഷ്വൽസ് എല്ലാം പരിശോധിക്കുകയായിരുന്നു.,..,.,

ശ്രീദേവി കുളി ഒക്കെ കഴിഞ്ഞു പൂജാമുറിയിലും മുത്തച്ഛന്റെ അസ്ഥിത്തറയിലും വിളക്ക് കൊളുത്തിയ ശേഷം ശ്രീഹരിയുടെ അരികിൽ വന്നിരുന്നു,..,.,.,

ശ്രീദേവി ഗുരുവായൂർ അമ്പലത്തിന്റെ ഇങ്ങനെയുള്ള ഒരു വിഷ്വൽ ആദ്യമായിട്ടായിരുന്നു കാണുന്നത്.,.,., അതുകൊണ്ടുതന്നെ അവൾ ശ്രദ്ധയോടെ അതിൽ തന്നെ നോക്കിയിരുന്നു.,.,.,.

അല്പസമയത്തിനുള്ളിൽ തന്നെ താഴികക്കുടത്തിന്റെ ദൃശ്യം ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ തെളിഞ്ഞു,..,.,.

പെട്ടെന്നാണ് താഴികക്കുടത്തിന്റെ മുകൾ വശത്ത് എന്തോ എഴുതിയിരിക്കുന്നത് ശ്രീഹരിയുടെ കണ്ണിൽ ഉടക്കിയത്.,.,.,.,

അവൻ ആ എഴുതിയിരിക്കുന്നതിൻറെ ഫോട്ടോസ് എടുത്തു,.,.,  എന്നിട്ട് അതിൽ എഴുതിയിരിക്കുന്ന ഭാഗം എൻഹാൻസ് ചെയ്തു.,.,.,.

ആ വാക്കുകൾ സ്‌ക്രീനിൽ തെളിഞ്ഞു വന്നപ്പോൾ ശ്രീദേവി അത് മെല്ലെ വായിച്ചു.,.,.,.

“””മിശ്യാദൃഗംർമാനദസൂധുമനോജുടഷ്‌അഭ്യരേധാരിഗിസ്യഹഗ്രവിനോജത്തിർമൂശദദപമരപ”””

” ഇതെന്താ ശ്രീയേട്ടാ.,..,.,

” അറിയില്ല.,.., കണ്ടുപിടിക്കണം.,.,.

*******************

സി . ബി ഇൻറർനാഷണലിന്റെ കൊച്ചിയിലെ ഓഫീസ്.,.,.,

പന്ത്രണ്ട് നിലകളുള്ള ഒരു പടുകൂറ്റൻ കെട്ടിടം,.,., ഇന്ദ്രൻ മെല്ലെ അതിന്റെ പാർക്കിങ്ങിലേക്ക് രാഘവന്റെ ജാഗ്വർ ഓടിച്ചു കയറ്റി.,.,.,.

അതിൽ നിന്നും ഇന്ദ്രനും ചെട്ടിയാരും അവസാനം രാഘവനും പുറത്തിറങ്ങി.,.,., എന്നിട്ട് പതുക്കെ ഓഫിസിലേക്ക് നടന്നു.,.,.,.

” എടോ രാഘവാ.,., നമ്മൾ ഇപ്പൊ ആരെ കാണാനാണ് പോകുന്നത്.,.,.,

” ബോസ്സ്.,.,.,

Recent Stories

396 Comments

Add a Comment
 1. oru nimisham njn onn pedichu

  iniyum ithuopolre nalla stories ezhuthan sramikkane bro
  witho love ♥️

  1. കഥ ഇഷ്ടപ്പെട്ടല്ലോ.,.,അത് മതി.,.,
   സ്നേഹത്തോടെ.,.,
   💕💕

 2. Bro mattteee vachuuuuu avasanammm samayamm kiti raichu supper

  1. ഒത്തിരി സന്തോഷം.,.,.,
   💕💕

 3. തമ്പുരാനേ…,
  ആദ്യമായി എഴുതുന്ന കഥയാണ് ഇതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം, അത്രയും perfect ആണ് ഈ കഥ. ഇനി ഒരു തുടർക്കഥ ഉണ്ടാവില്ല എന്നറിഞ്ഞതിൽ ഞാൻ വളരെ നിരാശനാണ്. എന്നാലും, ചെറുകഥകളുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.😍

  ഇത്രയും മികച്ച ഒരു കഥ വായിക്കാൻ വൈകിയതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.😔

  ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  1. ഒരു തുടർകഥ എഴുതി ഫലിപ്പിക്കണം എങ്കിൽ അതിനായി ഞാൻ വളരെയധികം സമയം ചെലവഴിക്കേണ്ടത് ഉണ്ട്.,.,. ഇപ്പോഴത്തെ അവസ്ഥയിൽ ജോലിത്തിരക്കും കാരണം അതിന് എനിക്ക് സമയം കിട്ടുകയില്ല.,.,. അതുകൊണ്ടാണ് ഇനിയൊരു തുടർകഥ ഉണ്ടാകാൻ സാധ്യതയില്ല എന്ന് പറഞ്ഞത്.,.,. ശ്രീരാഗതിനുശേഷം അഞ്ജനം എന്ന ചെറുകഥ വന്നിട്ടുണ്ട് സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.,.,.
   വായിച്ചതിനും ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിനും അതും ഒരുപാട് സന്തോഷം.,.
   സ്നേഹത്തോടെ.,.
   💕💕

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com