ഹരിനന്ദനം.6 [Ibrahim] 152

Views : 7358

ഹരിനന്ദനം 6

Author : Ibrahim

 

ഹരി അടുക്കളയിൽ എത്തിയപ്പോൾ അമ്മയും അർച്ചനയും അടുക്കളയിൽ ഉണ്ടായിരുന്നു. അമ്മ അവളെ കണ്ട പാടെ അടിമുടി ഒന്ന് നോക്കി.

“””നീയെന്താ കുളിക്ക ചെയ്യാതെ ആണോ അടുക്കളയിലേക്ക് വന്നത്”””

 

എനിക്ക് കുളിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നിയില്ല അതുകൊണ്ട് ഞാൻ കുളിച്ചില്ല

വളരെ കൂളായിട്ട് ഹരി പറഞ്ഞത് കേട്ട് അവർക്ക് വിറഞ്ഞു കയറി…

 

“” ഇവിടെ കാര്യമുണ്ടോ കാര്യം ഇല്ലയോ എന്ന് നോക്കിയിട്ടല്ല എന്തായാലും കുളിക്കണം നിർബന്ധമാണ്. ഭക്ഷണകാര്യത്തിൽ ഒന്നും അങ്ങനെയല്ലല്ലോ””

 

എന്റെ അമ്മേ ആരു പറഞ്ഞു ഭക്ഷണം നമുക്ക് ആവശ്യം ഉണ്ടെങ്കിൽ മാത്രമേ കഴിക്കൂ അല്ലെങ്കിൽ വെറുതെ കുറെ കഴിക്കോ അതുപോലെതന്നെ മതി ആവശ്യം ഉണ്ടെങ്കിൽ മാത്രം കുളിച്ചാൽ മതി. ഞാൻ ഇന്നലെ രാത്രി കുളിച്ചിട്ട് ആണ് കിടന്നുറങ്ങിയത് അതുകൊണ്ട് രാവിലെ കുളിക്കാതെ ഇറങ്ങിപ്പോന്നു…

 

ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ സഹായിക്കാൻ തുടങ്ങുമ്പോൾ അമ്മ പറഞ്ഞു

അയ്യേ വേണ്ട വേണ്ട കുളിക്കാതെ ഇതിലൊന്നും തൊടണ്ട എന്തായാലും ഒരു കാര്യം ചെയ്യൂ പുറത്ത് ജോലി ഇരിപ്പുണ്ടാവും ഒക്കെ നന്നായി ഒന്നു തൂത്തുവാരി ഇട് പുത്തനച്ചി പുരപ്പുറം തൂക്കും എന്നല്ലേ..

അവള് പതിയെ മുറ്റത്തേക്കിറങ്ങി..

മുറ്റത്തു കൂടി കുറച്ചു നടന്നിട്ടും കച്ചറകളൊന്നും അവൾക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല…. അവളു വേഗം തന്നെ അകത്തു കയറി..

അവർ പിന്നെയും അവളെ അടിമുടി നോക്കാൻ തുടങ്ങി..

“”ഈ തള്ളക്ക് ഇതെന്താ ഇങ്ങനെ സ്കാൻ ചെയ്യാൻ എന്നോർത്ത് അവൾ മുഖം തിരിച്ചു “”

നീ ഇത്രയും വേഗത്തിൽ മുറ്റം തൂത്തു കഴിഞ്ഞോ..

 

ഓ അപ്പോൾ അതാണ് കാര്യം

മുറ്റത്തു ഒരു കച്ചറ പോയിട്ട് പൊടി പോലുമില്ല. പിന്നെ എന്തിനാണ് വെറുതെ ഒരു പണി എടുക്കുന്നത്. പുല്ല് മുളക്കും എന്ന് വിചാരിചാണേൽ ഇന്റർ ലോക്ക് ഇട്ട സ്ഥലത്ത് എങ്ങനെ പുല്ല് മുളക്കാൻ ആണ്. ഇനിയിപ്പോൾ ഞാൻ കുളിക്കാത്തതാണ് പ്രശ്നം എങ്കിൽ ഒന്ന് കുളിച്ചേക്കാം “”” അതും പറഞ്ഞു കൊണ്ട് അവള് മുകളിൽ കയറി പ്പോയി..

ഇതൊരു നടക്ക് പോവൂല പറഞ്ഞു കൊണ്ട് അവർ പല്ല് കടിച്ചു..

റൂമിൽ അപ്പോഴും ac ഓൺ തന്നെ ആയിരുന്നു. അവള് വേഗം ഡ്രസ്സ്‌ തിരയാൻ തുടങ്ങി. ഒക്കെയും ചുരിദാർ ആണ്. തനിക്ക് പകമല്ലാത്തത് ആണ് ഇതൊക്കെ വാങ്ങുന്ന മുമ്പ് അവർക്ക് തന്നെ ഒന്ന് കണ്ടിട്ട് വാങ്ങിയാൽ പോരായിരുന്നോ എന്നോർത്ത് അവൾ നന്ദന്റെ പാന്റും ഒരു ബനിയനും എടുത്തു ബാത്‌റൂമിൽ കയറി..

Recent Stories

The Author

Ibrahim

12 Comments

  1. സൂര്യൻ

    ഇബ്രു, കഥ കൊള്ളാം പേജ് എന്താ കൂടാതെ? പാതിയിൽ നിർത്താൻ പരിപാടി ഉണ്ടൊ?

    1. ഇബ്രാഹിം

      എത്ര എഴുതിയിട്ടും പേജ് അങ്ങട് കൂടുന്നില്ല എന്താവോ..

      എഴുതിയത് ഒന്നും പാതിയിൽ നിർത്തിയില്ലല്ലോ 🙄

  2. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️

  3. ❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  4. BRO kadha nannayittundu but pages kurava pettenn theernnu pokunnu

    1. ഇബ്രാഹിം

      പേജ് കൂട്ടാൻ നോക്കാം

  5. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. മരുമോളും അമ്മായിഅമ്മയും കൊള്ളാം❤️💥
    Length velland korava👐

    1. ഇബ്രാഹിം

      പേജ് കൂട്ടാൻ നോക്കാം നടക്കുവായിരിക്കും 😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com