ദേവലോകം [വ്ളാഡ്] 205

Views : 8185

ദേവലോകം

Author : വ്ളാഡ്

 

 

സർ ഇതൊരു ആക്സിഡൻറ് കേസ് അല്ലല്ലോ  അപ്പോൾ ഇത് റിപ്പോർട്ട് ചെയ്യേണ്ടേ ?.

….തൽക്കാലം ഇത് ആരും അറിയേണ്ട, ഈ ഹോസ്പിറ്റലിൽ താനും ഞാനും  പിന്നെതാങ്കൾക്ക് വിശ്വാസമുള്ള ഉള്ള ആളുകൾ മാത്രം ഇതറിഞ്ഞാൽ മതിയാകും. പിന്നെ അവർ തന്നെ ഈ കുട്ടിയെ അറ്റൻഡ് ചെയ്താൽ മതി. താങ്കൾക്ക് മനസ്സിലായി എന്ന് കരുതുന്നു പിന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എൻറെ പേഴ്സണൽ ഡേറ്റാബേസ് സൂക്ഷിക്കുക അതായത് ഹോസ്പിറ്റലിലെ ഒരു റെക്കോർഡിലും ഈ കുട്ടിയെ പറ്റി യാതൊരുവിധ ഡീറ്റെയിൽസും ഉണ്ടാകാൻ പാടില്ല.

എന്നാലും സാർ എത്തിക്കൽ ആയി ഇത് ശരിയാണോ

ഇത് തന്നെയാണ് ശരി ആ കുട്ടിക്ക് നടന്നത് എന്താണെന്ന് പുറത്ത് അറിയണമെന്നുണ്ടെങ്കിൽ ആ കുട്ടി തന്നെ തീരുമാനിക്കട്ടെ അവൾക്ക് നമ്മൾക്ക് കുറച്ചുസമയം കൊടുക്കുന്നു എന്ന് മാത്രം അപ്പോൾ ഇതിനെ പറ്റി ഇനി ഫോണിലോ അല്ലാതെയോ ഒരു സംസാരമില്ല, നേർക്കുള്ള കമ്മ്യൂണിക്കേഷൻസ് മാത്രം.
പിന്നെ വീട്ടിൽ കാദംബരിക്കും കുട്ടികൾക്കും സുഖം തന്നെയല്ലേ?

അതേ സാർ അവർ സുഖമായിരിക്കുന്നു.

’24 മണിക്കൂർ മുൻപ് ‘
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം.

അവിടെയുള്ള ഒരു വലിയ തറവാട് .

പാർവതി അമ്മ വലിയ ആശങ്കയിലാണ് ആണ്.
ഈ കുട്ടി ഇത് എവിടെ പോയി കിടക്കുന്നു രാവിലെ മുതൽ ഇവിടെ എല്ലാം തിരയാൻ തുടങ്ങിയതാണ് !!!കാണുന്നില്ലല്ലോ , അതെ ഉമ്മറത്ത് ആരെങ്കിലുമുണ്ടോ വൈദേഹി മോളെ കണ്ടോ.

നീ എന്തിനാ പാർവ്വതി അവിടെ കിടന്നു വിളിച്ചു കൂവുന്നത് ഉമ്മറത്തിരുന്നു കൊണ്ട് കൊണ്ട് രാമനാഥൻ ചോദിച്ചു.

പാർവതി അമ്മ :ഞാൻ ഇതുവരെ പറഞ്ഞതൊന്നും കേട്ടില്ല എന്നുണ്ടോ വൈദേഹി മോളെ കാണുന്നില്ല.

രാമനാഥൻ:ആ കുട്ടി എവിടെ പോകാനാ തൊടിയിലോ,മുറിയിലോ ഏതെങ്കിലും പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാകും  വായന തുടങ്ങി കഴിഞ്ഞാൽ പിന്നെ കുട്ടിക്ക് ചുറ്റുമുള്ളതൊന്നും അറിയില്ല, നീ എവിടെ പോയി ഒന്നു കൂടി തിരയു .

പാർവതി അമ്മ :ഞാൻ അവിടെയൊക്കെ തിരക്കി ,അല്ല ഇനി വൈഗ മോളുടെ കൂടെ ഓഫീസിലെങ്ങാണും പോയി കാണുമോ ?

രാമനാഥൻ:നല്ല കഥ  കവിതകളോടും കഥകളോടും കൂട്ടുകൂടി മലയാള സാഹിത്യവും പിടിച്ചു നടക്കുന്ന ആ കുട്ടി ഓഫീസിൽ പോയിട്ട് എന്ത് കാട്ടാന?

പാർവതി അമ്മ :എൻറെ ശിവനെ പിന്നെ എൻറെ കുട്ടി ഇത് എവിടെ പോയി നിങ്ങൾ ഭദ്രനേയോ അമറിനേയോ നീ ഒന്ന് വിളിച്ചു പറയൂ…. ഞാൻ ഇവിടെ ഒന്നുകൂടി തിരയാം.

ഈ സമയം തൂത്തുക്കുടി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുന്നു ആംബുലൻസിന് പിറകിൽ ക്യാനുലയിൽ നിന്നും ഇറ്റുവീഴുന്ന മയക്കുമരുന്ന് സമ്മാനിക്കുന്ന ലഹരിയിൽ വൈദേഹി പുറത്തു നടക്കുന്നതൊന്നുമറിയാത ഒരു നിദ്രയിൽ ആയിരുന്നു.

രാമപുരം ദേവലോകം തറവാടിനു മുന്നിൽ ഒരു ബെൻസ് വന്നുനിന്നു ഡ്രൈവർ സീറ്റിൽ നിന്നും അമർനാഥ് ഇറങ്ങി കോ ഡ്രൈവർ സീറ്റിൽ നിന്നും വൈഗയും പുറകിലെ ഡോർ തുറന്നു ഭദ്രനും ഇറങ്ങി

ഉമ്മറത്തേക്ക് കയറുന്നതിനു മുൻപ് തന്നെ പാർവതിയമ്മ ഓടിപ്പിടിച്ച് വന്നു

പാർവതിയമ്മ:മോനേ …..

അച്ഛമ്മ എങ്ങോട്ടാ…. പ്രായം ഒരുപാട് ആയിഎന്നറിയില്ലേ ഓടിപ്പിടിച്ച് വീണു കഴിഞ്ഞാൽ ആരുണ്ടാകും നോക്കാൻ വൈഗ ദേഷ്യത്തോടെ പറഞ്ഞു

പാർവ്വതി അമ്മ പെട്ടെന്ന് നിന്നും, എന്നിട്ട് മെല്ലെ മകൻറെ അടുത്തേക്ക് മാറിനിന്നു

പാർവതിയമ്മ: മോനെ ഭദ്ര… വൈദേഹി മോളെ ഇവിടെയൊന്നും കാണുന്നില്ല രാവിലെ മുതൽ ഞാനും നിൻറെ അച്ഛനും പണിക്കാരും തൊടിയിലും പറമ്പിലും എല്ലാം നോക്കി, അവിടെ ഒന്നും അവൾ ഇല്ല.

!–nextpage–>

ഭദ്രൻ :അമ്മ പേടിക്കണ്ട അവൾ ഇവിടെ എവിടെയെങ്കിലും കാണും. ചിലപ്പോൾ അമ്പലത്തിൽ പോയതായിരിക്കും.

പാർവ്വതിയമ്മ: അമ്പലത്തിൽ പോയതാണെങ്കിൽ അവൾ വരാനുള്ള സമയമായി,മാത്രമല്ല എന്നോട് പറഞ്ഞിട്ട് മാത്രമേ അവൾ പുറത്ത് എവിടെയും പോകൂ….

വൈഗ ഏതെങ്കിലും കൂട്ടുകാരികളുടെ അടുത്ത് പോയി കാണും, കളി പറഞ്ഞ് ഇരിക്കുകയായിരിക്കും സമയം പോയതറിഞ്ഞുകാണില്ല..

രാമഭദ്രൻ അപ്പോഴേക്കും അവിടേക്ക് വന്നു മോളെ വൈഗേ അവൾക്ക് അങ്ങനെ പറയത്തക്കവണ്ണം കൂട്ടുകാരികൾ ഒന്നുമില്ല.

ഇല്ലേ…കൂട്ടുകാരികൾ ഒന്നുമില്ലേ അതും ഈ നാട്ടിൻപുറത്ത് ഒരു പുച്ഛത്തോടെ അവൾ ചോദിച്ചു.

രാമനാഥൻ: അവളുടെ അച്ഛനും അമ്മയും സഹോദരനും പോയതിനുശേഷം അവൾക്ക് ഞാനും പാർവതിയും തന്നെയാണ് കൂട്ട് പിന്നെ പുസ്തകങ്ങളും… മോനെ ഭദ്ര നീയൊന്നു തിരക്കണം അവൾ ഒരു പെൺകുട്ടി അല്ലേ.

ഭദ്രൻ വൈഗയേ നോക്കി

വൈഗ :ഇതുവരെ മീറ്റിങ്ങിന് ടെൻഷൻ ആയിരുന്നു… അത് ഇപ്പോഴൊന്നു കഴിഞ്ഞതേയുള്ളൂ അതിനിടയ്ക്ക് നിങ്ങൾ ഉണ്ടാക്കി വെക്കുന്ന ഓരോരോ പ്രശ്നങ്ങൾ വേറെയും.. അതും കഴിഞ്ഞു വീട്ടിൽ വന്നു കയറിയാൽ ഇവിടെ ഇങ്ങനെ …..എനിക്ക് ഭ്രാന്ത് പിടിക്കുന്നു ഇതിലും ഭേദം മുംബൈയിൽ തന്നെ നിൽക്കുന്നത് ആയിരുന്നു …..സമാധാനം ഉണ്ടായിരുന്നു. എനിക്കൊന്നും വയ്യ നിങ്ങൾ എന്താണെന്ന് വച്ചാൽ ചെയ്യ്….

വൈഗ ദേഷ്യത്തോടെ മുകളിലേക്ക് കയറിപ്പോയി.

ഭദ്രൻ: അച്ഛൻ വിഷമിക്കേണ്ട ഞാൻ അന്വേഷിക്കട്ടെ ഇന്നലെയും മിനിഞ്ഞാന്നും ഒക്കെയായി അവൾ മീറ്റിങ്ങിന്റെ ടെൻഷനിലാണ്. പിന്നെ ഇന്നലെ ഇവന് ചെറിയ ഒരു ആക്സിഡൻറ് ഉണ്ടായി ,അത് അറിഞ്ഞ്‌ എൻറെ ബിപി ഒന്ന് ഷൂട്ട് ആയി.. ഇന്നലെ രാത്രിയിൽ ഹോസ്പിറ്റലിൽ ആയിരുന്നു ഞാനും ഇവനും, അവൾ മാത്രമായിരുന്നു കൂട്ടിരിക്കാൻ…. നന്നായി ഒന്ന് ഉറങ്ങിയത് കൂടി ഇല്ല എൻറെ കുഞ്ഞ് പാവം. അവൾ ഒന്നു സ്വസ്ഥമാകട്ടെ ഞാൻ പറഞ്ഞു മനസ്സിലാക്കാം .

അമർ…. നീ ഇപ്പോൾ തന്നെ പോലീസ് സ്റ്റേഷനിലേക്ക് പോകണം എന്നിട്ട് ഒരു ഡീറ്റെയിൽഡ് ആയിട്ടുള്ള പരാതി കൊടുക്കണം. എസ്.പി യെ ഞാനൊന്നു വിളിച്ചു പറയാം.

അമർ ഹോസ്പിറ്റലിൽ ആയിരുന്നു എന്ന് കേട്ടതോടെ മുത്തശ്ശനും മുത്തശ്ശിയും അവനെ പൊതിഞ്ഞു പിടിച്ചു.
അപ്പോഴാണ് അവർ അവൻറെ തലയിൽ ഉള്ള ആ കെട്ട് ശ്രദ്ധിച്ചത് ..

എൻറെ മോനെ നിനക്കെന്തുപറ്റി മുത്തച്ഛനും മുത്തശ്ശിയും ഇതൊന്നും അറിഞ്ഞില്ലല്ലോ ഞങ്ങളെ ആരും വിളിച്ചു പറഞ്ഞതുമില്ല ഇപ്പോൾ എങ്ങനെയുണ്ട് മോനെ.. പാർവ്വതി അമ്മ ചോദിച്ചു

മുത്തശ്ശൻ അവൻറെ തല പരിശോധിക്കുന്നു, മുത്തശ്ശി  രണ്ട് കൈയും തഴുകികൊണ്ടിരുന്നു അവർ രണ്ടുപേരും അവൻറെ ദേഹം മുഴുവൻ ചുറ്റിനടന്നു പരിശോധിക്കുകയായിരുന്നു, എന്തെങ്കിലും മുറിവോ മറ്റോ ഉണ്ടോ എന്ന് അറിയാൻ. അച്ഛൻറെയും അമ്മയുടെയും പേര കുട്ടികളോടുള്ള സ്നേഹം കണ്ടുകൊണ്ട്‌ ഭദ്രൻറെ കണ്ണുനിറഞ്ഞു.

അപ്പോൾ അമർ: ഞാൻ മാത്രമല്ലായിരുന്നു മുത്തച്ഛാ…. അച്ഛനും ഹോസ്പിറ്റലിൽ തന്നെയായിരുന്നു.

നിന്നെയൊക്കെ കണ്ടതോടെ നമ്മളെ ഒന്നും ഇവിടെ ആർക്കും വേണ്ടടാ ഭദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

പാർവതി അമ്മ: അങ്ങനെയൊന്നും അല്ലടാ നിങ്ങൾ രണ്ടുപേരും നിങ്ങടെ ആൺകുട്ടികൾ തന്നെയല്ലേ…. നിങ്ങൾക്ക് എന്തെങ്കിലും പറ്റിന്നറിഞ്ഞാൽ ഞങ്ങളുടെ ഉള്ള്‌ പിടയില്ലേ?

അമർനാഥ് :രണ്ട്‌ ആൺകുട്ടികളോ?

പാർവതി അമ്മ: ഒന്നും നീയും ഒന്ന് ഞങ്ങളുടെ വൈഗ മോളും

അവൾ അങ്ങനെ ആൺകുട്ടിയാകുന്നേ? അമർനാഥ് ചോദിച്ചു

ഇവിടെ നീയും നിൻറെ അച്ഛനും ആരെയെങ്കിലും പേടിക്കുന്നുണ്ടെങ്കിൽ അത് അവളെ മാത്രമാണ് അപ്പോൾ അവളല്ലേ യഥാർത്ഥത്തിലുള്ള ആൺകുട്ടി പാർവതി അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

!–nextpage–>

അമർനാഥ് നാഥ് :അപ്പോൾ ഞാൻ ഔട്ട് അല്ലെ ഇനി എല്ലാ കാര്യവും  വൈഗ മോളോട് പറഞ്ഞു കുഞ്ഞു സാധിച്ചാൽ മതി എന്നോട് മിണ്ടാൻ വരണ്ട.

പാർവതി അമ്മ എനിക്ക് നിങ്ങൾ രണ്ടുപേരും എനിക്കുഒരുപോലെ അല്ലേ കണ്ണാ അവൻറെ താടിയിൽ കഴുകി കൊണ്ട് പറഞ്ഞു.

അപ്പോൾ ഭദ്രൻറെ ഫോൺ റിങ്ങ് ചെയ്തു അയാൾ ഫോൺ എടുത്തു പുറത്തേക്കു നടന്നു എന്തൊക്കെയോ സീരിയസ് ആയി സംസാരിക്കുന്നുണ്ട് .

ഭദ്രൻ തിരിച്ചുവന്നപ്പോൾ അമർ ചോദിച്ചു ആരായിരുന്നു അച്ഛാ ഫോണിൽ.

ഭദ്രൻ എസ്.പി വൈദേഹിയെ കുറിച്ചുള്ള ഡീറ്റെയിൽസ് ചോദിക്കാൻ വേണ്ടി വിളിച്ചതാ.

പാർവതി അമ്മ: അവർ ഇതെങ്ങനെ അറിഞ്ഞു മോനെ.

ഭദ്രൻ : വൈഗ വിളിച്ചുപറഞ്ഞു …..അതിൻറെ ഡീറ്റെയിൽസ് അറിയാൻ വേണ്ടിയാണ് എന്നെ വിളിച്ചത്, പിന്നെ മോനെ നീ സി.ഐ ഓഫീസിൽ പോയി പരാതി ഫോർവേഡ് ചെയ്യണം… ഇപ്പോൾതന്നെ ഇറങ്ങിക്കോളൂ.

അമർ ഉടൻതന്നെ കാറുമെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് പോയി..

ഭദ്രൻ: ഞാൻ പറഞ്ഞില്ലേ അമ്മ അവൾ പാവമാണ് ഈ കാണുന്ന ദേഷ്യം ഒക്കെ ഉള്ളൂ, ഉള്ളിൽ എല്ലാവരോടും സ്നേഹം ആണ് . പക്ഷേ പാവം പ്രകടിപ്പിക്കാൻ അറിയില്ല.
പാർവതി അമ്മ:എനിക്ക് അറിയില്ല മോനേ അവളെ …..കോടി പുണ്യമാണ് എൻറെ മോൾ.

ഭദ്രൻ:അച്ഛനും അമ്മയും സമാധാനത്തോടെ ഇരിക്കൂ നമുക്ക് ഉടൻ തന്നെ അവളെ കണ്ടെത്താം. അതുപോട്ടെ അനന്തനും കുടുംബവും എവിടെ അവരെ കണ്ടില്ലല്ലോ?

പാർവതി അമ്മ:അനന്തനും അനിരുദ്ധനും ഇന്നലെ തന്നെ കൂപ്പിൽ പണിയുണ്ട് എന്നു പറഞ്ഞുപോയി മാലിനിയും മകളും അവളുടെ വീട്ടിലേക്ക് പോയി അനന്തൻറെ അമ്മയ്ക്ക് സുഖമില്ല അത്രേ.

ഭദ്രൻ :എന്നാൽ ശരി അമ്മേ ഞാൻ ഒന്നു കുളിച്ചിട്ട് വരട്ടെ .
ഭദ്രൻ മുകളിലേക്ക് കയറിപ്പോയി .

പാർവ്വതി അമ്മയും രാമനാഥനും വഴിയിലേക്ക് കണ്ണും നട്ടിരുന്നു തങ്ങളുടെ വൈദേഹി മോൾ വരുന്നതും കാത്ത്.

ദേവലോകം തറവാട് പാലക്കാട് ജില്ലയിലെ രാമപുരം ദേശത്തെ പ്രശസ്തമായ തറവാട് സർവപ്രതാപിയായ വീരഭദ്ര കുറുപ്പ് അടക്കിവാണ തറവാട്. വീരഭദ്രക്കുറുപ്പിന് രണ്ടു മക്കൾ ഒന്ന് രാമനാഥൻ അടുത്ത സുഭദ്ര.
രാമനാഥൻ റെ ഭാര്യയാണ് പാർവതി അമ്മ , അവർക്ക് മൂന്നു മക്കൾ. ഒരാണും രണ്ടു പെണ്ണും മൂത്തയാൾ ഭദ്രൻ രണ്ടാമത്തെയാൾ യാമിനി, മൂന്നാമത്തെയാൾ യമുന.

യാമിനി വിവാഹംകഴിച്ചത് ഡോക്ടറായ ആദിയേയും യമുന വിവാഹം കഴിച്ചത് ബിസിനസ്സുകാരനായ ആയ ഗംഗാധര മേനോനേയുമായിരുന്നു .

യാമിനിക്കും ആദിയും രണ്ടുമക്കൾ ലക്ഷ്മണനും വൈദേഹിയും, ഗംഗാധര മേനോനും യമുനയ്ക്കും ഒരു മകൾ അവൾ അനന്യ.

സുഭദ്രയുടെ ഭർത്താവായിരുന്നു സ്വാമിനാഥൻ ,അവർക്ക് നാലുമക്കൾ മൂന്നാണും ഒരു പെണ്ണും ഗോപിനാഥൻ, വിജയനാഥൻ ,ആനന്തൻ ആര്യ ഗോപിനാഥൻ പണ്ടൊരു ഉരുൾപൊട്ടലിൽ അകപ്പെട്ടു മരിച്ചു …അന്നുതന്നെയാണ് വിജയനെ കാണാതായതും ഇപ്പോൾ അനന്തൻ മാത്രമേ നാട്ടിൽ ഉള്ളൂ,ആളുടെ ഭാര്യയാണ് മാലിനി അവർക്ക് ഒരു മകളും ഒരു മകനും അനിരുദ്ധും ചിത്രയും.. ആര്യ വിവാഹം കഴിച്ച് വിദേശത്ത് സെറ്റിലാണ്

വൈദേഹിക്ക് 15 വയസ്സ് പ്രായമുള്ളപ്പോൾ ആയിരുന്നു മംഗലാപുരത്ത് വെച്ച് നടന്ന ആക്സിഡൻറിൽ അവൾക്ക് അവളുടെ അച്ഛനെയും അമ്മയേയും സഹോദരനേയും നഷ്ടപ്പെട്ടത്‌. അതിന് ഒരു വർഷം തികയും മുൻപേ അടുത്ത ഒരു ആക്സിഡൻറിൽ ഗംഗാധര മേനോനും കുടുംബവും മരണപ്പെട്ടു ആ സമയത്ത് അതിനെപ്പറ്റി ഒരുപാട് ചർച്ചകൾ നടന്നുവെങ്കിലും സ്വാഭാവിക ആക്സിഡൻറിൻൻെറ ഗണത്തിലേക്ക് എഴുതി തള്ളുകയാണ് ഉണ്ടായത് .

ഭദ്രൻ ചെറുപ്പത്തിലെ ഒരു പ്രണയത്തിൽ അകപ്പെട്ടു നാടുവിട്ടു പോവുകയാണ് ഉണ്ടായത് പിന്നീട് അവനെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു ആറു മാസം മുൻപാണ് ആണ് രാമനാഥൻ അയാളെ അപ്രതീക്ഷിതമായി ആയി കണ്ടുമുട്ടുന്നത്. മംഗലാപുരത്ത് വച്ച് നടന്ന ഒരു ബിസിനസ് മീറ്റിങ്ങിൽ ദേവലോകം കണ്സ്ട്രക്ഷനെ പ്രതിനിധീകരിച്ച്  പങ്കെടുത്ത രാമനാഥൻ അവിടെ വെച്ചാണ് ഭദ്ര ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി.ഇ.ഒ ആയ ഭദ്രനെ വീണ്ടും കാണുന്നത്. അപ്പേളാണ് ആണ് ഭദ്രൻ തൻറെ കൂടപ്പിറപ്പുകൾ മരിച്ചത് അറിയുന്നത് പ്രായമായ ആയ തങ്ങളോടൊപ്പം വന്നു നിൽക്കണമെന്ന ആ വൃദ്ധൻറെ അപേക്ഷ നിഷേധിക്കാൻ സാധിക്കാത്തതിനാൽ ആറുമാസം മുൻപാണ് ഭദ്രൻ തിരികെ ദേവലോകം തറവാട്ടിൽ തിരികെ എത്തിയത്.

ഭദ്രൻറെ മക്കളാണ് ആണ് അമർനാഥും വൈഗയും ട്വിൻസ് ആണ് വൈഗയാണ് രണ്ട് മിനിറ്റിന് മൂത്തത്. അമറിന് അവളൊരു ചേച്ചിയെ പോലെ തന്നെയാണ്. അമറിനെ നിയന്ത്രിക്കാൻ കഴിവുള്ളതും അവൾക്ക് മാത്രമാണ്, ചില സമയങ്ങളിൽ അവൻ ഡ്രൈവർ ഇല്ലാത്ത എൻജിൻ പോലെയാണ് പിടിച്ചാൽ കിട്ടില്ല അവൻറെ ബ്രേക്കും ബെല്ലും  അവളുടെ കയ്യിൽ ആണെന്നാണ് അച്ഛൻ തമാശയ്ക്ക് പറയാറുള്ളത്‌.

അമർ ഒരു എൻജിൻ ആണെങ്കിൽ വൈഗ ഒരു പടക്കപ്പൽ ആണ് എപ്പോഴും യുദ്ധസന്നദ്ധയായ ഒരു പടക്കപ്പൽ.. എപ്പോഴും ഉണർന്നിരിക്കുന്ന ബുദ്ധി ആരെയും നേരിടാൻ തയ്യാറായ മിഴികൾ ചെറുപ്രായത്തിലെ ട്രെയിൻ ചെയ്തെടുത്ത ശരീരം കരാട്ടെ, തൈക്കോണ്ടോ ,കിക്ക് ബോക്സിങ് എല്ലാം അവൾക്ക് വഴങ്ങും. ഭദ്ര ഗ്രൂപ്പ് എന്ന കൊമ്പനെ ഇടംവലം പിടിച്ചു നടത്തുന്നത് ഇവർ രണ്ടുപേരും ആണ് അമർനാഥും വൈഗയും.. വെറുമൊരു ഒരു എക്സ്പോർട്ട് കമ്പനിയായി തുടങ്ങിയ ഭദ്ര ട്രേഡേഴ്സ് ഇന്നു കാണുന്ന രീതിയിൽ വളർത്തിയത്‌ ഇവർ രണ്ടുപേരും ആണ്. ഇന്ന് ഭദ്ര ഗ്രൂപ്പിന് കീഴിൽ ഇൻറർനാഷണൽ ട്രേഡ് ലൈസൻസ് ഉള്ള നാലു ഷിപ്പിങ് ടെർമിനൽസ് ഉണ്ട് അതിലൂടെ ഫുഡ് ,ടെക്സ്റ്റൈൽസ് , മെറ്റൽസ് എന്നിവയുടെയെല്ലാം ഇമ്പോർട്ട് ആൻഡ് എക്സ്പോർട്ട് നടത്തുന്നുണ്ട്. കൂടാതെ ഫാഷൻ ഗുഡ്സ്, സ്പോർട്സ് എക്യുമെൻസ് എന്നിവയുടെ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ചെയിനും അവർ നടത്തുന്നുണ്ട്. മംഗലാപുരം മുതൽ മുംബൈ വരെ അവരുടെ ബിസിനസ് വളർന്നു കിടക്കുന്നുണ്ട്.
കേരളത്തിലേക്ക് കൂടുതൽ ബിസിനസ് വിപുലപ്പെടുത്താൻ അവർ ശ്രമിക്കുന്നുണ്ട് .കേരളത്തിൽ ഇതെല്ലാം കൈകാര്യം ചെയ്യുന്നത് ദേവദക്ഷ ഗ്രൂപ്പാണ് അവരുമായി ഒരു ബിസിനസ് റിലേഷൻ സ്ഥാപിക്കാൻ ആണ് ഇപ്പോൾ നടക്കുന്ന മീറ്റിങ്ങുകൾ.

അമർനാഥിനെ ഫോൺ തുടരെത്തുടരെ റിങ് ചെയ്തു .വൈദേഹി യെ കുറിച്ചുള്ള ഡീറ്റെയിൽസ് പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനു ശേഷം തറവാട്ടിലേക്ക് മടങ്ങുകയായിരുന്നു അവൻ.

അമർ ഫോൺ അറ്റൻഡ് ചെയ്തു വൈഗ ആണ് ,അവൻ കാർ അമ്പലത്തിനടുത്തുള്ള ആൾത്തറയുടെ സൈഡിലേക്ക് കയറ്റി നിർത്തി.

!–nextpage–>

വൈഗ: എന്തായി അമർ നീ അത് കണ്ടെത്തിയോ….. ആരുടെ വണ്ടി ആയിരുന്നു?

അമർ: അതൊരു മഹാരാഷ്ട്ര രജിസ്ട്രേഷൻ വണ്ടി ആയിരുന്നു, പക്ഷേ ഒരു പ്രശ്നമുണ്ട്… ആ നമ്പർ ഒരു ലോറിയുടെ അല്ല അതൊരു ബൈക്കിന്റെ നമ്പർ ആണ്, ആ ബൈക്ക് അഞ്ചുവർഷം മുമ്പ് മോഷണം പോയതാണ്.

വൈഗ: അപ്പോൾ ഇതൊരു പ്ലാൻറ് ആക്സിഡൻറ് ആണ് അല്ലേ?

അമർ: തീർച്ചയായും അങ്ങനെ ആകാനേ സാധ്യതയുള്ളൂ.
വൈഗ: ആര് ?എന്തിന് ?
അമർ: അന്വേഷിക്കണം
വൈഗ: ആരെയൊക്കെ സംശയിക്കാം??? അതാണ് ആദ്യത്തെ ചോദ്യം.

അമർ: ശത്രുക്കൾക്കു നമുക്ക് കുറവൊന്നും ഇല്ലല്ലോ ….ആരെ വേണമെങ്കിലും സംശയിക്കാം.

വൈഗ :എന്നാലും ഇവിടെ നാട്ടിൽ വന്നു ഇങ്ങനെയൊരു ഒരു പണി??

അമർ: ആരായിരുന്നാലും നാല് ദിവസം… അതിനുള്ളിൽ ഞാനവനെ കണ്ടെത്തിയിരിക്കും. എൻറെ തലയ്ക്ക് ഈ കെട്ട് തന്നവനെ.. അതുവരെ ഓഫീസ് നീ നോക്കണം.

വൈഗ : ശരി… ശരി… 4 ദിവസം നിനക്ക് അന്വേഷിക്കാം നിനക്കത് കണ്ടുപിടിക്കാൻ ആയില്ലെങ്കിൽ അടുത്ത ഒരാഴ്ച നീ ഓഫീസിൽ …പിന്നെ ഞാൻ കളത്തിലിറങ്ങും…

അമർ:എനിക്ക് നാലുദിവസവും നിനക്ക് ഒരാഴ്ചയും അത് ശരിയാകില്ല…

വൈഗ:പണിഷ്മെൻറ് ആണ് മോനെ അത്…എങ്കിലും ഒരു തുടക്കത്തിന് ഈ നിമിഷം ആരൊക്കെ സംശയിക്കാം.

അമർ:തലയും പൊട്ടി കെട്ടുംകെട്ടി ഇരിക്കുന്ന ഞാൻ പറയണോ ,നീ നിൻറെ സംശയങ്ങൾ പറ നമുക്ക് നോക്കാം???

വൈഗ:ദേവദക്ഷ ……….

അമർ പെട്ടെന്ന്….ഒരിക്കലുമില്ല അവൾ അങ്ങനെ ചെയ്യില്ല …അതെനിക്ക് ഉറപ്പാണ്.

വൈഗ ഒന്ന് കളിയാക്കി ചിരിച്ചുകൊണ്ട് അത്രയ്ക്ക് ഉറപ്പാണോ?? എന്താ മോനെ ഒരു ഒരു റൊമാൻസ് മണക്കുന്നല്ലോ..

അമർ :അങ്ങനെയൊന്നുമില്ല… .അവൾ ഒരിക്കലും പിറകിൽ നിന്നും കളിക്കില്ല, നേരെ മുന്നിൽ വന്ന്  കണ്ണിൽ നോക്കി കാര്യം പറയും ചെയ്ത്തും ഏറെക്കുറെ അങ്ങനെയൊക്കെ തന്നെയാണ്. ഷീ ഈസ് ടൂ ബ്രേവ് ആൻഡ് സ്ട്രൈറ്റ് ഫോർവേഡ്..

വൈഗ ചിരിച്ചുകൊണ്ട്… അപ്പോൾ മോൻ ദക്ഷയുടെ ഫാൻ ആയോ?

അമർ:വൈഗ നിൻറെ ഈ കുറുക്കൻ ബുദ്ധി ഒഴിച്ചുനിർത്തിയാൽ അവൾ നീ തന്നെയാണ് തന്റേടം ഒരു പൊടിക്ക് കൂടുതലാണ് എന്ന് മാത്രം..

വൈഗ പുച്ഛത്തോടെ അവളെ അങ്ങനെ അങ്ങ് പോക്കണ്ട …

അമർ: അത് ഇന്നലെ മീറ്റിങ്ങിന് കണ്ടതല്ലേ.. അവൾ എഗ്രിമെൻറ് കണ്ടീഷൻസ് വായിച്ചശേഷം വേണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം എന്ന് പറഞ്ഞപ്പോൾ നീ പ്ലിംഗി ഇരിക്കുന്നത് …നീ ഒരു പെണ്ണിൻറെ മുന്നിൽ ഇങ്ങനെ ഒതുങ്ങി ഇരിക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്.

വൈഗ: അത്.. അത്….. അത് ആവശ്യം നമ്മുടേതായി പോയില്ലേ, മാത്രമല്ല അവൾ അതെല്ലാം പെട്ടെന്ന് പറഞ്ഞപ്പോൾ ഉൾക്കൊള്ളാനുള്ള ഒരു ബുദ്ധിമുട്ട് അത്രയേ ഉള്ളൂ അല്ലാതെ ദേവദക്ഷ ഒരിക്കലും വൈഗയുടെ മുകളിൽ അല്ല …ടൂ യൂ അണ്ടർ സ്റ്റാൻഡ് മിസ്റ്റർ അമർനാഥ്… അല്പം ദേഷ്യത്തോടെ അവൾ പറഞ്ഞു.

അമർനാഥ്: ഞാനൊന്നും പറഞ്ഞില്ലേ നിങ്ങളായി നിങ്ങളുടെ പാടായി ഇതിന്റെ പേരിൽ ദക്ഷയെ സംശയിക്കരുത് എന്നേ ഞാൻ പറഞ്ഞുള്ളൂ ..

വൈഗ : ഓക്കേ പിന്നെ ആരാണ് മംഗലാപുരത്തുനിന്നും ഗൗഡ??? അല്ലെങ്കിൽ അവൻറെ ആൾക്കാർ???

അമർ ചിരിയോടെ ഗൗഡയുടെ ഏത് ആൾക്കാർ … സാറിപ്പോൾ മംഗലാപുരത്ത് വട്ടപ്പൂജ്യമാണ്… മംഗലാപുരം ഇപ്പോൾ ഭദ്ര ഗ്രൂപ്പിൻറെ ആണ് പിന്നീട് ഉള്ളത് മുംബൈയിലെ സംഘാനിയും നായിക്കും ആണ് പക്ഷേ പക്ഷേ സംഘാനി ഇപ്പോൾ അപ്പോൾ നമ്മുടെ കൂടെയല്ലേ ബിസിനസ് ചെയ്യുന്നത് ….

വൈഗ:ശരിയാണ്…പക്ഷേ നായിക് അവൻറെ ആൾക്കാർ, അവർ പുറത്തുണ്ട്… അവർക്ക് വേണമെങ്കിൽ ഇത് ചെയ്യാൻ സാധിക്കും ,ആ വണ്ടിയുടെ രജിസ്ട്രേഷൻ എവിടെയായിരുന്നു .

അമർ :മഹാരാഷ്ട്ര രജിസ്ട്രേഷൻ വണ്ടിയായിരുന്നു ,വണ്ടി വിറ്റതും മഹാരാഷ്ട്രയിൽ തന്നെയാണ്… അപ്പോൾ നായിക്കിനെ വേണമെങ്കിൽ സംശയിക്കാം.

വൈഗ: അതൊക്കെ പോട്ടെ നീ പോലീസ് സ്റ്റേഷനിൽ പോയിട്ട് എന്തായി ഡീറ്റെയിൽസ് എല്ലാം കൊടുത്തോ… അവൾ അവളുടെ ഏതെങ്കിലും കൂട്ടുകാരികളുടെ വീട്ടിൽ പോയി കാണും അല്ലെങ്കിൽ ഷോപ്പിൽ പോയി കാണും മുത്തശ്ശനും മുത്തശ്ശിയും വെറുതെ ടെൻഷൻ അടിക്കുകയാണ്.

!–nextpage–>

അമർ :ആവാം ആവാതിരിക്കാം. പക്ഷേ…… വൈഗ ഇതൊരു …ഒരു കിഡ്നാപ്പിംഗ് ആണെങ്കിലോ? ആ ഒരു സാധ്യതയും തള്ളിക്കളയാനാകില്ല..

വൈഗ:അതൊന്നും ആയിരിക്കില്ല… നീ പെട്ടെന്ന് വീട്ടിലേക്ക് വരാൻ നോക്ക് നിൻറെ നാലുദിവസം നാളെ തുടങ്ങും.

അമറിൻറെ വണ്ടി ദേവലോകം തറവാടിൻറെ മുന്നിലേക്ക് വന്നു നിന്നു. മുറ്റത്ത് തന്നെ അവനെ പ്രതീക്ഷിച്ചുകൊണ്ട് വൈഗ നിൽപ്പുണ്ടായിരുന്നു,അവളുടെ മുഖത്തു നിന്നു തന്നെ തന്നോട് എന്തോ എന്തോ സീരിയസ് ആയി ഷെയർ ചെയ്യാൻ ഉണ്ടെന്ന് അവനു മനസ്സിലായി, മറ്റുള്ളവരോട് ഒന്നും പറയാതെ അവർ രണ്ടുപേരും ഒരു മുകളിലത്തെ നിലയിലേക്ക് നടന്നു.

അവളുടെ മുഖഭാവത്തിൽ നിന്ന് തന്നെ അവൾ വളരെയേറെ അസ്വസ്ഥത ആണെന്ന് അവന് മനസ്സിലായി.. ആ സമയം അവളുടെ മനസ്സിൽ കൂട്ടലുകളും കിഴിക്കലുകളും നടക്കുകയായിരുന്നു..

അമർ :വൈഗ എന്തുപറ്റി …ടു യു ഫൈൻഡ് സംതിങ്‌ ?

വൈഗ:യെസ്….
അമർ :എന്ത് ?

വൈഗ :വൈദേഹിയുടേത് ഒരു പ്ലാൻറ് കിഡ്നാപ്പിംഗ് ആണ്, ബാക്കി എല്ലാം…. എല്ലാം അതിനുള്ള ഒരു ഒരു സാഹചര്യം ഒരുക്കൽ മാത്രമായിരുന്നു …..

Recent Stories

The Author

പ്രിൻസ് വ്ളാഡ്

4 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഇന്നാണ് വായിച്ചു തുടങ്ങുന്നത്, nice 💕. Speed കൂടൂതൽ ആണ്

  2. സൂര്യൻ

    ഇത് എല്ലാം പെട്ടെന്ന് തീർന്നു

  3. Gud starting. Waiting

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com