വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 60

നാക്കിന് നാലു മുഴമല്ല, പതിനാറു മുഴം നീളം. ആരോടാണ് എന്താണ് പറയുന്നത് എന്നൊന്നും ഇല്ല. വലിയ ഒച്ചയിൽ സംസാരിക്കുന്ന നാട്ടിൻപുറത്തുകാരി.

അവർ വന്നപാടെ തുടങ്ങി. ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല. കേട്ടു നിന്നു. പക്ഷേ പിന്നെയാണ് അവരെന്നെ വിളിച്ചത്…

“തന്തയില്ലാത്തവൻ…!” അവർ പറഞ്ഞത് കേട്ട് ഞാനൊന്നു ഞെട്ടി. കൈ ചൂണ്ടി അവരുടെ അടുത്തേക്ക് ചെന്നപ്പോഴേക്കും, അടുത്ത പ്രഹരം…

“വർമൻ സാറ് വെച്ചുകൊണ്ടിരിക്കുന്നതു കൊണ്ട്, എന്തുമാവാമെന്നായോ അമ്മയ്ക്കും മോനും…? ഭർത്താവുണ്ടായിട്ടും വേറൊരുത്തന്റെ കൂടെ. പ്ഫൂ…”

അത്രയുമായതോടെ ഞാൻ തളർന്നു പോയി. ഒരു പതിനഞ്ചു വയസുകാരന് ഇതിന്റെ അർത്ഥം മനസ്സിലാകാതിരിക്കില്ലല്ലോ. പലതും സ്വരം താഴ്ത്തി പലരും പറയുന്നത് മുൻപ് കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ അതെല്ലാം മനസ്സിലാവുന്നതിനുള്ള പ്രായം അന്നെനിക്കുണ്ടായിരുന്നില്ല.

ഞാൻ പപ്പയുടേയും മമ്മയുടേയും പോലെയല്ലല്ലോ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്, പക്ഷെ അതിന്റെ കാരണം ഇങ്ങനെയൊന്നാവുമെന്ന് ആലോചിച്ചു കൂടിയില്ല.

നിന്ന നിൽപ്പിൽ അപ്രത്യക്ഷനാവാനുള്ള വല്ല വഴിയും ഉണ്ടെങ്കിൽ എന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചുപോയ നിമിഷങ്ങൾ.

ചുറ്റുമുയരുന്ന കൂക്കുവിളികൾ, കളിയാക്കലുകൾ. ഒന്നും മിണ്ടാതെ തകർന്ന ഹൃദയവുമായി ഞാൻ ഫ്ലാറ്റിലേക്ക് പോയി. എല്ലാവരും എന്നെ നോക്കി അർത്ഥം വെച്ച് ചിരിക്കുന്നു എന്നെനിക്ക് തോന്നി. അവരുടെ എല്ലാ നോട്ടവും എന്നിലേക്കാണ്. ജനമധ്യത്തിൽ വിവസ്ത്രനാക്കപ്പെട്ട അവസ്ഥ.

എല്ലാവരും ചേർന്ന് എന്നെ നഗരത്തിലെ വഴികളിലൂടെയെല്ലാം നടത്തുന്നു. പിന്നിലാരോ വിളിച്ചു പറയുന്നുമുണ്ട്. അതാ അവന്റെ അമ്മ മറ്റേയാൾടെ കൂടെയാ. അവന്റെ അച്ഛനാരാണെന്ന് അവന് തന്നെ അറിയില്ല. അതു കേട്ട് ആർത്തു ചിരിക്കുന്ന ആൾക്കാർ.

എങ്ങനെയോ ആടിയുലഞ്ഞ് ഞാൻ ഫ്ലാറ്റിലെത്തി എന്റെ മുറിയിൽ കയറി വാതിലടച്ചു. മമ്മ വന്ന് വിളിച്ചപ്പോഴും ഞാൻ സുഖമില്ല എന്നു പറഞ്ഞ് കതകടച്ച് ഇരിപ്പായിരുന്നു.

6 Comments

Add a Comment
 1. APPU vinte Shishyam

  oru kadha nirthi vechtah orma undooooo. athonnu ezhuthi theerthit pore bakki

  1. അശ്വിനി കുമാരൻ

   ഓർമയുണ്ട് ബ്രോ… ✨️

 2. ❤❤❤❤

  1. അശ്വിനി കുമാരൻ

   ?❤️

 3. കഥാനായകൻ

  ഒന്നും പറയാനില്ല ❣️

  1. അശ്വിനി കുമാരൻ

   താങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *