വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [??????? ????????] 55

‘എന്റെ ജീവിതത്തിൽ, ഞാൻ വേണമെന്ന് ആഗ്രഹിച്ചത് ഒന്നേയുണ്ടായിരുന്നുള്ളൂ. കണ്ണാ, നിനക്ക് വേണ്ടി ഞാൻ അതും ഒഴിവാക്കുകയാണ്.’ എന്ന് അമ്മ സ്വയം പറയുന്നതുകൂടി ഞാൻ കേൾക്കാനിടയായി.

*************************

ഞാൻ പിന്നെ ഗ്രൗണ്ടിൽ കളിക്കാൻ പോയിട്ടില്ല. മൂന്നുനാലു ദിവസം കഴിഞ്ഞ്, ഞാൻ പഴയ കാര്യങ്ങൾ ഓർത്തു. ഒരിക്കലും അദ്ദേഹം എന്റെ അച്ഛനല്ലെന്ന് തോന്നാനുള്ള ഒരു കാരണവും ഉണ്ടായിട്ടില്ല. അതിന് അദ്ദേഹം ഇടവരുത്തിയിട്ടുമില്ല. എല്ലാം ആലോചിച്ച് എന്റെ മനസ്സൊന്നടങ്ങിയപ്പോൾ, ഞാൻ പപ്പയെ കണ്ട് മാപ്പു പറഞ്ഞു.

 

പക്ഷേ പപ്പ എന്നോട് പറഞ്ഞത് മമ്മയുടെ തീരുമാനമാണ് ശരി എന്നാണ്. മൂന്നു വർഷം കൂടി മമ്മ ജോലി ചെയ്തു. പിന്നെ തിരികെ നാട്ടിലേക്ക്, നാൽപത്തഞ്ചാം വയസ്സിൽ, ഒരു ഏകാന്തവാസത്തിന്.

ഞാൻ, എന്റെ പഠനം, ജോലി അതിലേക്ക് ശ്രദ്ധ മുഴുവൻ തിരിച്ചു. എന്നാലും ഇടയ്ക്കിടെ ഞാൻ എന്റെ വിവരക്കേട് വരുത്തിവെച്ച അനർത്ഥങ്ങളെ പറ്റിയോർത്ത് നിരാശയോടെ നെടുവീർപ്പിടാറുണ്ടായിരുന്നു.

പലപ്പോഴും ഞാൻ മമ്മയെ കാണുമ്പോൾ ചോദിക്കാറുണ്ടായിരുന്നു, കുട്ടിക്കാലത്തെ ഒരു മണ്ടത്തരമല്ലേ , ക്ഷമിച്ചുകൂടേയെന്ന്. മമ്മ ഒന്നും മിണ്ടാറില്ല.

മമ്മ ദിവസവും മുറ്റത്തെ കടമ്പുമരത്തിന്റെ ചുവട്ടിലിരുന്ന് നീലാകാശത്തേക്ക് നിർനിമേഷയായി നോക്കിയിരിക്കുമായിരുന്നു എന്നാണ് അയൽക്കാർ പറയാറ്. ആരെയോകുറിച്ച് ഗഹനമായി ഓർക്കുന്നത് പോലെ.

പതിനഞ്ച് വർഷങ്ങൾക്കിപ്പുറം, ഞാൻ വീണ്ടും ഇതേ കാര്യം ചോദിച്ചിരുന്നു. അപ്പോൾ മമ്മ എന്നോട് രണ്ടു കാര്യങ്ങളാണ് ആവശ്യപ്പെട്ടത്,

ഒന്ന്) കുറച്ച് ആഭരണങ്ങൾ ലോക്കറിലുണ്ട്, മീരയുടെ വിവാഹത്തിന് വേണ്ടി സൂക്ഷിച്ചുവെച്ചതാണ്, അത് അവളെ ഏൽപ്പിക്കണം.

രണ്ട്) മരിച്ചു കഴിഞ്ഞാൽ ചിതാഭസ്മം ഒരു കലശത്തിലാക്കി കണ്ണന് ഇഷ്ടപ്പെട്ട ഒരു രണ്ട് കടമ്പ് മരങ്ങളുണ്ട് അവന്റെ വീട്ടിൽ. അതിൽ ഇടത് വശത്തുള്ള മരത്തിന്റെ ചുവട്ടിൽ ആ കലശം കുഴിച്ചിടണം…”

അതായത് അങ്ങനെയെങ്കിലും മമ്മയ്ക്ക് അദ്ദേഹത്തിന്റെ കൂടെ നിൽക്കാമല്ലോയെന്ന് അവർ ചിന്തിച്ചിട്ടുണ്ടാകണം.

6 Comments

Add a Comment
  1. APPU vinte Shishyam

    oru kadha nirthi vechtah orma undooooo. athonnu ezhuthi theerthit pore bakki

    1. അശ്വിനി കുമാരൻ

      ഓർമയുണ്ട് ബ്രോ… ✨️

  2. ❤❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

  3. കഥാനായകൻ

    ഒന്നും പറയാനില്ല ❣️

    1. അശ്വിനി കുമാരൻ

      താങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *