വീട്ടിൽ ഞാനും എന്റെ കെട്ടിയോനും രണ്ടു പൊടി മക്കളും ആണുള്ളത്… എന്റെ പേര കുട്ടികൾ…
അവർക്കാണ് ഞാൻ ഇതെല്ലാം വാങ്ങിയത്..
ഉപ്പായില്ലാത്ത കുട്ടികളാണ് മോനേ അവർ..
എന്റെ മോൻ ഒരു ആക്സിഡന്റ് പറ്റി പോയതാ…
ഇതൊക്കെ കണ്ടപോൾ എന്റെ കുട്ടിയെൾക് ഇതൊന്നും വാങ്ങിച്ചു കൊടുക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ റബ്ബേ എന്ന് ഓർത്തു പോയി..
അതാ ഞാൻ..
അവർ രണ്ടു കണ്ണുകളും ഒരു വട്ടം കൂടേ തുടച്ചു..മുഖത്ത് പുഞ്ചിരി നിറക്കാൻ ശ്രമിച്ചു കൊണ്ട് എന്നോട് പറഞ്ഞു..
മോൻ പൊയ്ക്കോ…
നാളെ ജോലിക്ക് പോണ്ടതല്ലേ എന്ന്…”
“അങ്ങനെ ഒരു സങ്കടത്തോടെ അവരെ വിട്ട് പോരാൻ എനിക്ക് കഴിയാത്തത് കൊണ്ട് തന്നെ ഞാൻ അവരോട് ആവശ്യമുള്ളത് എടുക്കാൻ പറഞ്ഞു..
വേണ്ടെന്ന് കുറേ പറഞ്ഞെങ്കിലും കുട്ടികൾക്ക് കളിക്കാൻ പറ്റിയ കുറച്ചു കളി സാധനങ്ങൾ ഞാൻ തന്നെ വാങ്ങിച്ചു അവരോടൊപ്പം ഹോട്ടലിലേക് നടന്നു..
ഒരു ബോക്സ് എടുത്തു എല്ലാം ഭധ്രമായി വെച്ചു..
അവർ അങ്ങോട്ട് ശ്രദ്ധിക്കാത്ത സമയം എന്റെ കയ്യിൽ നേരത്തെ അവർ തന്ന പൈസയും ഞാൻ ആ പെട്ടിയിലേക്ക് വെച്ചു അടച്ചു…”
“ഇനിയും നിന്നാൽ ഒരുപാട് സമയം ആകുമെന്ന് അറിയുന്നത് കൊണ്ട് തന്നെ അവരോട് യാത്ര പറഞ്ഞു…പുറത്തേക് ഇറങ്ങാൻ നേരം അവരെന്റെ കയ്യിൽ പിടിച്ചു..
മോനേ… അന്റെ പേര് ഉമ്മാക്ക് അറിയൂല … അറിയേം വേണ്ടാ…
എന്റെ മോൻ വാങ്ങിച്ചു തന്നതാ എന്ന് ഞാൻ കരുതിക്കോട്ടെ…
എന്റെ സ്വന്തം മോൻ…
കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് അവർ പറഞ്ഞതും ഞാൻ അവരെ തന്നെ നോക്കി നിന്നു പോയി….
മോനേ…. ഞാൻ നിന്നെ മറക്കൂലാ… ട്ടോ..…
ഉമ്മാന്റെ പ്രാർത്ഥനയിൽ മോനും കുടുംബവും എപ്പോഴും ഉണ്ടാവുമെന്നും പറഞ്ഞപ്പോൾ…
ഒരു പുഞ്ചിരിയോടെ അവിടെ നിന്നും ഇറങ്ങി ഞാൻ നടന്നു…
ഉമ്മാന്റെ കണ്ണുനീർ എന്റെ കണ്ണുകളിൽ പടർന്നു തുടങ്ങിയത് അറിയാതെ…”
ഇഷ്ടപ്പെട്ടാൽ…👍
ബൈ
നൗഫു 😍
കണ്ണും മനസ്സും നിറഞ്ഞെടോ ❤️
ഈ കഥ വായിച്ചപ്പോൾ കണ്ണുനീർ വന്നു, അത്രയും ഹൃദയഹാരിയായിരുന്നു.
നിങ്ങളെ ഇപ്പോൾ ഈ വഴിക്കൊന്നും കാണാറില്ലല്ലോ.. ❤❤❤