എല്ലാവർക്കും സുഖം തന്നെ അല്ലെ 😁🙏
“ഷാഫിക്ക…
ഉമ്മ വരുന്നുണ്ട് ഉംറ ചെയ്യാൻ…
നിങ്ങൾക് പോയി കാണാൻ സമയം ഉണ്ടാവുമോ…??? “
കുറച്ചു കളിയായും കാര്യമായും എന്ന പോലെ ആയിരുന്നു…സെമീന എന്നോട് ആ കാര്യം പറഞ്ഞത്..
“ഉംറക്കോ… ഉമ്മയോ…?”
ആകാംഷ അടക്കാൻ കഴിയാതെ എന്നവണ്ണം ഞാൻ അവളോട് ചോദിച്ചു..
“ആ
ഉംറക്ക് തന്നെ ഇക്ക..
അടുത്തുള്ള രണ്ടു അയൽവാസികൾ ഉംറക് വരുന്നുണ്ട്…
അവർ പോരുന്നോ എന്ന് ചോദിച്ചപ്പോൾ ഉമ്മാകും ആഗ്രഹം..
എല്ലാർക്കും ഇല്ലേ ഇക്കാ അവിടെ ഒന്ന് കാണാൻ പൂതി…
ഇക്കയും അനിയനും സമ്മതിച്ചു.. ഞാനും…
രണ്ടാഴ്ച കൊണ്ട് ഉണ്ടാവും ടിക്കറ്റും യാത്രയും എല്ലാം…”
അവൾ അതും പറഞ്ഞു നിർത്തി…
“മ്..”
ഞാൻ ഒന്ന് മൂളി കൊണ്ട് അവളോട് തുടർന്നു കൊണ്ട് ചോദിച്ചു..
“അല്ല നീ എന്താ നേരത്തെ അങ്ങനെ പറഞ്ഞെ…
നിന്റെ ഉമ്മ എനിക്ക് എന്റെ സ്വന്തം ഉമ്മ തന്നെ അല്ലേ…
അവർ വരുമ്പോൾ ഞാൻ കാണാൻ പോകാതെ നിൽക്കുമോ…? “
“ഹേയ് അതെല്ല ഇക്ക…
ഇങ്ങക്ക് ഉച്ചക്ക് തുടങി രാത്രി ഒരു മണി വരെ അല്ലേ ജോലി..
പോകാൻ സമയം ഉണ്ടാവുമോ എന്നറിയില്ലല്ലോ…”
അവൾ രക്ഷപ്പെടാൻ എന്നോണം എന്നോട് ചോദിച്ചു..…
“മ്…മ്…
മനസിലാവുന്നുണ്ട് മോളേ…
നീ ഇനി അതോർത്തു ടെൻഷൻ ആവണ്ട ഉമ്മ ഫ്ലൈറ്റ് ഇറങ്ങുമ്പോഴും..
അത് കഴിഞ്ഞു മക്കയിലും ഞാൻ പോയി കണ്ടോളാം…
ഞാൻ അല്ലേ മോനായി ഇവിടെ ഉള്ളൂ…”
ഉമ്മ വരുന്നതിന്റെ ടെൻഷനിൽ അവൾ പറഞ്ഞതാവും എന്നറിയുന്നത് കൊണ്ട് തന്നെ ഞാൻ അവളെ സമാധാനപ്പെടുത്തി കൊണ്ട് പറഞ്ഞു..
“കൃത്യം രണ്ടാഴ്ചക്ക് ശേഷം ഉമ്മയും കൂടേ ഉള്ളവരും ഈ മരുഭൂമിയിലെ എയർപോർട്ടിൽ വനിറങ്ങി..
വെള്ളിയാഴ്ച ആയത് കൊണ്ട് തന്നെ ലീവ് എടുക്കാതെ പോയി കാണാൻ പറ്റി….
എന്നെ കണ്ടതും ഉമ്മാകും സന്തോഷമായി..
തുടർച്ചയായി ഫ്‌ളൈറ്റിൽ ഇരുന്നത് കൊണ്ടായിരിക്കാം കാലിൽ കുറച്ചു നീരോക്കോ വന്നിട്ടുണ്ടെങ്കിലും ആദ്യമായി മക്ക കാണാൻ പോകുന്നതിന്റെ എക്സയിട്ട്മെന്റ് ധാരാളം ഉണ്ടായിരുന്നത് കൊണ്ട് തന്നെ എന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു ബസ്സിൽ കയറി…”
“പത്തു ദിവസത്തോളം മക്കയിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ രണ്ടു മൂന്നു പ്രാവശ്യം ഞാൻ ഉമ്മയെ കാണാൻ ചെന്നിരുന്നു..
മദീനയിലേക്ക് പോകുന്നതിന്റെ തലേന്ന് ഒരിക്കൽ കൂടി ഞാൻ പോയി..
പോകുമ്പോൾ ഉമ്മാകും കൂടേ വന്ന രണ്ടു അയൽവാസികൾക്കുമുള്ള കുറച്ചു മിഠായിയും ഈന്തപ്പഴവും കുറച്ചു കളി കോപ്പുകളും വാങ്ങിയിരുന്നു…
കണ്ണും മനസ്സും നിറഞ്ഞെടോ ❤️
ഈ കഥ വായിച്ചപ്പോൾ കണ്ണുനീർ വന്നു, അത്രയും ഹൃദയഹാരിയായിരുന്നു.
നിങ്ങളെ ഇപ്പോൾ ഈ വഴിക്കൊന്നും കാണാറില്ലല്ലോ.. ❤❤❤