പതിനാലാം 👹 തീയാട്ട് {Sajith} 1181

Views : 26344

“”മൗനവൃതം കോപ്പാണ്…””,””നിനക്ക് ഗോവിന്ദൻ വല്ല്യച്ഛൻ ഒരു കാർഡ് തന്നില്ലേ…””,

 

“”ഒന്നല്ല രണ്ട് കാർഡ് തന്നു…””,

 

“”ആഹ് രണ്ടെണ്ണം തന്നെ…””,””അതിലൊന്ന് പെയ്മെൻ്റ് സെറ്റിലെയ്യാനുള്ളതല്ലേ…””,””അത് വിട്…””,””ഞാൻ മറ്റേ കാർഡിന്റെ കാര്യാ പറഞ്ഞെ…””,

 

“”ഉവ്വ് തന്നു…””,

 

“”നിനക്ക് ചെലവിനുള്ളത് അതിൽ നിന്ന് എടത്തോളാൻ വെല്ല്യച്ഛൻ പറഞ്ഞിട്ടുണ്ട്…””,

 

“”എന്നോടും പറഞ്ഞിരുന്നു…””,””എന്നാലും എനിക്കറിയാത്തത് വേറൊരു കാര്യാണ്…””, “”ഒരു ബന്ധോം ഇല്ലാത്ത എനിക്കെന്തിനാ ഗോവിന്ദൻ മാമ പൈസയൊക്കെ തര്ണെ…””,””പുള്ളിക്ക് വല്ല കിറുക്കും പിടിച്ചോ…””,

 

കുഞ്ഞൂട്ടൻ്റെ സംസാരം കേട്ട് സ്രാവൺ ഒന്ന് ചിരിച്ചു. ഗോവിന്ദൻ വെല്ല്യച്ഛൻ പണം കൊടുത്തത് ശരിക്കുള്ള അവകാശിക്കാണെന്ന് പാവം ചെക്കനറിയുന്നില്ലല്ലോ. 

 

“”നിങ്ങടെ വൈജയന്തിപുരത്തെ ഏതേലും സ്ഥാപനത്തിൽ വാക്കൻസി ഇണ്ടോ…””,

 

രുഗ്മിണിയുടെ മുഖം മനസിൽ കണ്ടാണവൻ ചോദിച്ചത്. അവർക്കെന്തേലും ഒരു തൊഴില് കിട്ടാണങ്കിൽ തൽക്കാലത്തെ ഒരു കഷ്ട്ടപ്പാട് മാറി കിട്ടുമെന്നവൻ കണക്ക് കൂട്ടി.

 

“”നിൻ്റെ കൈയ്യിൽ ക്യാഷുണ്ടല്ലോ കുഞ്ഞൂട്ടാ…””, “”പിന്നെന്തിനാടാ ജോലിയോക്കെ…””,””നീ എന്നേക്കണ്ട് പഠിക്ക്…””,””വീട്ട്കാരെ ഊറ്റുക ലാവിഷായി ജീവിക്കുക…””,””ഹി… ഹി.. ഹി…””,

 

“”നീ തമാശിച്ചതാണോ…””,

 

“”എന്താടാ അങ്ങനെ ഒരു സംസാരം…””,

 

“”അല്ല…””, “”തമാശിച്ചതാണെന്ന് കൺഫോമാവാണങ്കി ചിരിക്കായാരുന്നു…””,

 

“”ഊതിയതാണല്ലേ…””,””നിൻ്റെ സപ്പോർട്ടൊന്നും ഇണ്ടായിട്ടല്ലടാ സ്രാവൺ കൗണ്ടറടിക്കുന്നെ…””,

 

“”ആയ്ക്കോട്ടെ ഏമാനേ…””,””നീ അടിക്കേ അടിക്കാതിരിക്കേ ചെയ്യ്..””,””അതിന് മുമ്പ് ഞാൻ ചോയ്ച്ച കാര്യം പറ…””,

 

“”ടെക്സ്റ്റയിൽസിലോ മറ്റോ ഇണ്ടെന്ന് പറഞ്ഞിരുന്നു…””,””ഗോവിന്ദൻ വെല്ല്യച്ഛൻ്റെ ഒരു റെക്കമെൻ്റേഷൻ ഇണ്ടങ്കിൽ കയറാം…””,””ആർക്ക് വേണ്ടയാടാ…””,

 

“”വേറെ ആർക്കാ ഇവൾടെ അമ്മയ്ക്ക്…””,

 

കുഞ്ഞൂട്ടൻ പാർവ്വതിയുടെ മുടിയിലൂടെ ഒന്ന് തഴുകി. 

 

“”ടെസ്റ്റയിൽസ് മതിയെടാ…””,””വെയില് കൊള്ളാതെ ജോലി എടുക്കാലോ…””,

 

“”കുഞ്ഞൂട്ടാ ഇത് വേണോ…””,””പ്രശ്നാവുമെടാ…””,

 

“”എന്ത് പ്രശ്നം…””,””നീ ആരെയാടാ പേടിക്കണെ…””,””നമ്മള് കക്കാനൊന്നുമല്ലല്ലോ പോണെ…””, “”തൊഴിലിൻ്റെ കാര്യത്തിനല്ലേ…””,””ഞാൻ തീരുമാനിച്ചു കഴിഞ്ഞു…””,””തിരിച്ചു വരുന്നവഴി ടെസ്റ്റിൽസിൽ ഇറങ്ങി ഈ കാര്യം സംസാരിക്കണം കെട്ടോ…””,

 

“”മ്മം…””,

 

സ്രാവൺ ജീവനില്ലാത്ത പോലെ ഒന്ന് മൂളി.

 

സമയം ഏകദേശം ഉച്ചയോടെ അടുക്കുന്നു. കുഞ്ഞൂട്ടൻ്റെ പടക്കുതിര സ്രാവണിനെയും പാർവ്വതിയേയും വഹിച്ച് കൊണ്ട് വൈജയന്തി ലക്ഷ്യമാക്കി കുതിച്ചു. 

 

*****************°°°★°°°*****************

 

നേരം മൂന്നുമണിയോട് അടുത്തതും മില്ലിലെ നീരെടുക്കുന്ന മെഷ്യൻ്റെ അന്നേത്തെ പ്രവർത്തനം അവസാനിപ്പിച്ചു . പണിക്കാര് രണ്ടുപേരും ജോലി നിറുത്തി കുറച്ചു നേരമിരുന്നു. കിതപ്പടക്കിയ ശേഷം കൈയ്യ് കാലും മുഖവുമെല്ലാം വൃത്തിയാക്കി വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായി. ഇപ്പൊ നിലവിൽ ഒരു പുരുഷനും ഒരു സ്ത്രീയുമാണ് ജോലിക്കുള്ളത്. 

 

സൂപ്പർവൈസർ രവി ഫീൽഡിലെ സാധനസാമഗ്രികളുടെ ചെക്കിംഗും മറ്റും കഴിഞ്ഞ് ഓഫീസ് വർക്കുകളിലേക്ക് കടക്കാനായി തൻ്റെ ക്യാബിനിലേക്ക് പോയി. പോവുന്ന വഴിയാണ് ജോലി ആവശ്യപ്പെട്ട് പുറത്ത് കാത്തു നിൽക്കുന്ന ആളെപറ്റി ആയാൾ ഓർത്തത്. പണിക്കാരനെ വിളിച്ച് കാത്തു നിൽക്കുന്ന ആളോട് ക്യാബിനിലേക്ക് വന്നോളാനായിട്ട് ആവശ്യപ്പെട്ടു. 

 

ഒരുപാട് നേരമായി രുഗ്മിണി സൂപ്പർവൈസറുടെ വിളിയും കാത്തിരിക്കുന്നു. പത്ത് പതിനൊന്ന് മണിയായപ്പൊ എത്തിയതാ അപ്പൊ തൊട്ട് ഒരേ ഇരുപ്പായിരുന്നു. നല്ല വിശപ്പുമുണ്ട് തളർച്ചയും. പാർവ്വതിയെ പുഷ്പ്പേച്ചീടെ അടുത്ത് ആക്കിയതോണ്ട് അവൾടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട. ഉച്ചയ്ക്കത്തെ ഭക്ഷണവും മറ്റും പുഷ്പ്പേച്ചീ കൊടുത്തോളും.

 

“”അതേ സൂപ്പർവൈസർ വിളിക്കുന്നു…””,””അകത്ത് സാറിന് മുറി ഇണ്ട് അവടേക്ക് ചെന്നാൽ മതി…””,

 

മുറ്റത്തെ ബെഞ്ചിലിരിക്കുന്ന രുഗ്മിണിക്കടുത്ത് വന്നയാൾ പറഞ്ഞു. സമ്മതം കിട്ടിയതും അവൾ വേഗം എഴുന്നേറ്റു. പണിക്കാരൻ പറഞ്ഞു തന്ന വഴിയെ ക്യാബിന് വെളിയിലെത്തി. 

 

“”സർ…””,””ആള് വന്നിട്ടുണ്ട്…””,

 

കൂടവന്ന ജോലിക്കാരൻ അകത്തേക്ക് തലയിട്ട് ചോദിച്ചു. സൂപ്പർവൈസർ കയറി വരാനായി ആംഗ്യം കാട്ടി. ജോലിക്കാരൻ രുഗ്മിണിയോട് മുഖം കൊണ്ട് കയറിക്കോളാൻ പറഞ്ഞു. അവളകത്ത് കയറി കഴിഞ്ഞ് അയാൾ തിരിഞ്ഞു നടന്നു.

 

രുഗ്മിണി സൂപ്പർവൈസറെ നോക്കിയൊന്ന് ചിരിച്ചു. നല്ല നീളവും വണ്ണവുമൊക്കെയുള്ള ഒരാജാനബാഹു. അയാൾടെ രൂപവും നോട്ടവും കണ്ടിട്ട് അവൾക്ക് ചെറിയൊരു ഭയം തോന്നി.

Recent Stories

The Author

Sajith

35 Comments

Add a Comment
  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  18. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  19. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  20. അറക്കളം പീലിച്ചായൻ

    1st

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com