ദേവലോകം 15 [പ്രിൻസ് വ്ളാഡ് ] 305

Views : 7836

അമരാവതിയിൽ …..

ഇനിയും അവൻറെ വിവാഹം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാൻ ആണോ നീ ഉദ്ദേശിക്കുന്നത് രാജാ??? മഹേശ്വരി ദേവി തന്റെ മകനായ രാജശേഖര മന്നാടിയാരോടായി ചോദിച്ചു.

അമ്മേ അത് അവൻറെ ഇഷ്ടമല്ലേ?? അതിൽ ഇപ്പോൾ ഞാൻ എന്താ പറയുക …

നീ ഇങ്ങനെ പറഞ്ഞുകൊണ്ട് നടന്നോ?? നീ കൃതി മോളെ ഒന്ന് നോക്കിയേ നമ്മുടെ ദേവന് എന്ത് ചേർച്ചയാണ് അവളുമായി …

ഓഹോ അപ്പോൾ അതിനാണല്ലോ ഇവരെയും എഴുന്നള്ളിച്ചുകൊണ്ട് അമ്മ വന്നത് …രാജശേഖരന്റെ (ആത്മ)

എന്താ രാജ…. ഞാൻ പറഞ്ഞത് കേട്ടില്ലെന്നുണ്ടോ ???നീ അവളുടെ മുഖത്തേക്കൊന്നു നോക്കിയേ, എന്ത് തേജസ് ആണെന്ന്… രാജേശ്വരി തന്റെ ചെറുമകളെ പുകഴ്ത്തി …

സാധാരണ ആൺമക്കളുടെ ദൗർബല്യം അവരുടെ അമ്മമാരാണെന്ന് അറിയാവുന്ന കൃതി വന്നപ്പോൾ തന്നെ ലക്ഷ്മിയെ കയ്യിലെടുക്കാനുള്ള കാര്യങ്ങൾ ചെയ്തു തുടങ്ങി…… നിഷ്കളങ്കയായ ലക്ഷ്മി അമ്മയാകട്ടെ അവളുടെ കാട്ടിക്കൂട്ടലുകളിൽ വീണുപോവുകയും ചെയ്തു…. അവളെയും ചേർത്തു പിടിച്ചാണ് നിൽപ്പ് .. ഇടയ്ക്കിടെ തന്നിലേക്ക് ചായുന്ന അവളുടെ നെറുകിൽ മെല്ലെ തലോടുന്നുണ്ട്…. പാവം…

അമ്മ എന്തൊക്കെ പറഞ്ഞാലും അവന്റെ വിവാഹം അവൻറെ ഇഷ്ടവും സമ്മതവും ഇല്ലാതെ ഞാൻ തീരുമാനിക്കുന്നത് ശരിയല്ല….. എൻറെ അച്ഛനും എന്നോട് അങ്ങനെ ചെയ്തിട്ടില്ല…

അത് കേട്ടതും രാജേശ്വരി ഇഷ്ടക്കേടോടെ ലക്ഷ്മിയെ ഒന്നു നോക്കി… പിന്നീട് തുടർന്നു ..
പിന്നെ ഇവിടെ നിങ്ങൾ എടുത്തവളർത്തിയ ഒരുത്തി ഉണ്ടായിരുന്നുവല്ലോ… ദക്ഷിത.. ഇവൻ അവളെ എവിടെയോ കണ്ടു വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടത്രേ. തൻറെ അടുത്ത ചെറുമകനായ രോഹനെ ചൂണ്ടിക്കൊണ്ട് അവർ പറഞ്ഞു …ഇവന് അമേരിക്കയിലെ എണ്ണംപറഞ്ഞ ഒരു ബാങ്കിലാണ് ജോലി ….മാസമാസം ലക്ഷക്കണക്കിന് രൂപയാണ് ശമ്പളവും… അവൾക്ക് സ്വപ്നങ്ങൾ പോലും കാണാൻ പറ്റാത്ത ഒരു ബന്ധം ..ഇതും നീ തന്നെ മുൻകൈയെടുത്ത് നടത്തണം. അവർ പറഞ്ഞു നിർത്തി …തന്റെ മകന് നേരെ നോക്കി .

രാജശേഖരൻ അവിടെ തൻറെ മറുപടിക്കായി താല്പര്യത്തോടെ നോക്കിനിന്ന രോഹിനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു …എൻറെ മകനും മരുമകൾക്കും കല്യാണം ആലോചിച്ചു വന്നതാണ് അല്ലേ… അമ്മ ബെസ്റ്റ്… അയാൾ ഉള്ളിൽ പറഞ്ഞു.

അമ്മ ഇപ്പോൾ അനാഥ എന്നു പറഞ്ഞ ആ പെൺകുട്ടി ഉണ്ടല്ലോ… അവൾ ഇന്ന് കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഒരു ബിസിനസ് ഗ്രൂപ്പിൻറെ  അധിപയാണ് .
അവളുടെ ഒരു ദിവസത്തെ വരുമാനം വരും അമ്മ ഇ പറഞ്ഞ ലക്ഷങ്ങൾ ….ഇവിടെ പ്രസിദ്ധർ എന്ന് നിങ്ങൾ കരുതുന്ന പല യുവാക്കളും അവളുടെ ഒരു നോട്ടത്തിനു വേണ്ടി കാത്തിരിക്കുന്നുണ്ട് …………
അതുകൊണ്ട് അമ്മയീ പറഞ്ഞ വെള്ളവും ഈ അടുപ്പിൽ വേക്കും എന്ന് തോന്നുന്നില്ല… രാജശേഖരൻ പറഞ്ഞു .

അയാളുടെ മറുപടി കേട്ട് മുഖത്തടി കൊണ്ട പോലെയായി  രോഹന്… മഹേശ്വരിയുടെ മുഖവും വിളറി… എന്നാലും നമ്മുടെ ഉപ്പും ചോറും കഴിച്ചു വളർന്നവൾ അല്ലേ… എനിക്കറിയാം നീ പറയുന്ന ആരെയും അവൾ കണ്ണുമടച്ച് സ്വീകരിക്കുമെന്ന് …അതിവൻ ആവട്ടെ അതിൽ എന്താ കുഴപ്പം? മഹേശ്വരി ദേവി പറഞ്ഞു.

കുഴപ്പമുണ്ടല്ലോ.. ഇക്കാര്യം എൻറെ മകനോ മരുമുകളോ അറിഞ്ഞാൽ ഈ വന്ന രണ്ടെണ്ണത്തെയും തിരിച്ച് പെട്ടിയിൽ ആയിരിക്കും അമേരിക്കയിലേക്ക് പാഴ്സൽ ചെയ്യുക …രാജശേഖരൻ ഓർത്തു.

ഞാൻ പറഞ്ഞല്ലോ അമ്മേ… അവളും സ്വന്തം നിലയിലാണ് ഇക്കണ്ടതെല്ലാം ഉണ്ടാക്കിയെടുത്തത്… അതുകൊണ്ടുതന്നെ അവളെയും ഫോഴ്സ് ചെയ്യാൻ എനിക്ക് സാധിക്കില്ല…

വേണ്ട …നീ ആരെയും നിർബന്ധിക്കേണ്ട ..നീ ചെയ്തത് പോലെ തന്നെ ആ അനാഥ പെണ്ണിനെ പിടിച്ച് നിൻറെ മോനെ കൊണ്ട് കെട്ടിച്ചോ….രാജേശ്വരി ക്രോധത്തോടെ പറഞ്ഞു .

അത് കേട്ട് ലക്ഷ്മി അമ്മയുടെ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം വന്നു നിറഞ്ഞു അവരും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ദേവൂട്ടി അവരുടെ മരുമകളായി വരാൻ ….പക്ഷേ ദേവന് അവളോടുള്ള ഇഷ്ടം എങ്ങനെ ഉള്ളതാണെന്ന് അവർക്ക് അത്ര ഉറപ്പു പോരായിരുന്നു… അതുകൊണ്ടുതന്നെ അപ്പോൾ തോന്നിയ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല ..

ഞാൻ അമ്മയോട് മുൻപ് പറഞ്ഞത് ഇപ്പോഴും പറയുന്നു… എൻറെ അച്ഛൻ എന്നെ നിർബന്ധിച്ചിട്ടില്ല, ഒരു കാര്യത്തിനും. ഞാനും എൻറെ മകനെ നിർബന്ധിക്കില്ല ….എനിക്കുറപ്പുണ്ട് അവനും എന്നെപ്പോലെ തികച്ചും യോഗ്യയായ ഒരുവളെ തന്നെ അവൻറെ പാതിയായി തിരഞ്ഞെടുക്കുമെന്ന്… രാജശേഖരൻ ഒരേസമയം തന്നെ തൻറെ ഭാര്യയുടെ അന്തസ്സും മകൻറെ ആവശ്യവും ആ വാക്കുകളിലൂടെ ഉറപ്പിച്ചു….

രാജേശ്വരി ദേവി പിന്നീട് ഒന്നും പറയാൻ നിൽക്കാതെ തൻറെ മുറിയിലേക്ക് വച്ചുപിടിച്ചു …അവരുടെ പിറകെ വാലായി തന്നെ ബാക്കി രണ്ടുപേരും അകത്തേക്ക് കയറിപ്പോയി… ഇതേ സമയം ഇതെല്ലാം കേട്ടുകൊണ്ട് നിന്ന വെങ്കിടേഷ് രാജശേഖരൻ അടുത്തേക്ക് വന്നു..

അങ്കിളിന്റെ ഈ തീരുമാനത്തെ ഞാൻ വളരെയധികം റെസ്പെക്ട് ചെയ്യുന്നു …പലപ്പോഴും തങ്ങളുടെ തീരുമാനം മക്കളുടെ മേൽ അടിച്ചേൽപ്പിക്കൽ ആണ് പതിവ്… പക്ഷേ അങ്കിൾ അങ്ങനെ ചെയ്തില്ല …യു ആർ ഗ്രേറ്റ് ..
ചെറു ചിരിയോടെ അതും പറഞ്ഞു വെങ്കിടേഷ് തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയി….

ഓഹോ അപ്പോൾ എനിക്കും എൻറെ ഭാര്യക്കും വിവാഹമാലോചിച്ചു വന്നതാണ് എല്ലാവരും കൂടിയല്ലേ???? ദേവൻ രാജശേഖരനോട് ആയി പറഞ്ഞു.

കൊട്ടാരത്തിൽ നടന്ന കാര്യങ്ങൾ ദേവനോട് വിളിച്ചു പറയുകയായിരുന്നു രാജശേഖരൻ.

എന്നിട്ട് അച്ഛൻ അവർക്ക് എന്തു മറുപടി കൊടുത്തു ???

എന്തു പറയാൻ എല്ലാം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്  നടക്കുമെന്ന് ഞാൻ വെട്ടിത്തുറഞ്ഞു പറഞ്ഞു… പക്ഷേ അമ്മ നിന്ന നിൽപ്പിൽ തന്നെയാണ് ..ഉടനെ തന്നെ നിങ്ങളെ ഇങ്ങോട്ട് വിളിച്ചു വരുത്താൻ പറഞ്ഞിരിക്കുകയാണ്.. നേരിട്ട് സംസാരിക്കാൻ…

ഞാൻ വരുന്നുണ്ട് അച്ഛാ.. വരുമ്പോൾ അവളെയും കൂട്ടാം.. എന്തായാലും ഇപ്പോഴില്ല… ഇവിടെ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്.. എന്തായാലും ഒരു നാലഞ്ചു ദിവസം ഇവിടെ നിന്ന് മാറിനിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്.. സമറിൻെറ അവസ്ഥയും ,,കർണൻ ഏൽപ്പിച്ച പണിയും ..അതുപോലെ അനന്തന്റെയും അനിരുദ്ധയും മരണവും എല്ലാം ദേവനുമുന്നിലുള്ള പ്രശ്നങ്ങൾ ആയിരുന്നു… കൂടാതെ രണ്ടു നാൾ കഴിഞ്ഞ് രാമപുരത്തപ്പന്റെ ഉത്സവവും ആണ്… താൻ എത്തിയ ശേഷമുള്ള ആദ്യത്തെ ഉത്സവം ..അതും ഒന്ന് കൂടാൻ ദേവന് ആഗ്രഹം ഉണ്ടായിരുന്നു …

അപ്പോൾ ഒരാഴ്ച കഴിഞ്ഞ് നിന്നെ പ്രതീക്ഷിച്ചാൽ മതി അല്ലേ??? രാജശേഖരൻ ചോദിച്ചു.

അതേ അച്ഛാ …അപ്പോഴേക്കും ഞാൻ അവളെയും കൂട്ടി അങ്ങ് എത്താം ..ദേവദേവൻ തന്റെ അച്ഛന് ഉറപ്പുകൊടുത്തു .

*****************************ഫാം ഹൗസിലെ തുടരെത്തുടരെയുള്ള ബെല്ല് കേട്ടിട്ടാണ് ബാത്റൂമിൽ ആയിരുന്ന അമർനാഥ് ഓടി പിടഞ്ഞ് ഫ്രണ്ട് ഡോർ തുറന്നത് …വൈഗ പറഞ്ഞതനുസരിച്ച് തൃശ്ശൂരിൽ ചെന്ന് ദിനേശനേയും കൂട്ടാളികളെയും പൊക്കി ,ഫാം ഹൗസിന്റെ പിന്നിലുള്ള ഷെഡിലേക്ക് മാറ്റിയിട്ട് വന്നു കയറിയതേയുള്ളൂ അമർ…

വൈഗയായിരിക്കും എന്ന് ഉറപ്പിച്ചുകൊണ്ടാണ് അവൻ വാതിൽ തുറന്നത്… പക്ഷേ മുന്നിൽ നിന്ന ആളെ കണ്ടു അവൻ അടപടലം ഞെട്ടി …

വൈദു ……നീ ഇവിടെ??????
അവൻ ആ ഞെട്ടലിൽ നിന്നും പൂർണമായും മുക്തനാകാതെ അവളെ നോക്കി ചോദിച്ചു ..

ഞാൻ അകത്തേക്ക് കയറി കൊള്ളട്ടെ?? ഒരു അനുവാദത്തിന് എന്നവണ്ണം ചോദിച്ച് അവനെ മൈൻഡ് ചെയ്യാതെ അവൾ അകത്തേക്ക് കയറി …ഹാളിൽ ഉണ്ടായിരുന്ന ഒരു സിംഗിൾ പീസ് സോഫയിൽ ഇരുന്നു …

പെട്ടെന്ന് നഷ്ടപ്പെട്ട ബോധം തിരിച്ചെടുത്ത് അമർനാഥ് അവളുടെ മുന്നിലേക്ക് വന്നു നിന്നു.. ഒരു ട്രാക്ക് പാന്റ് മാത്രമായിരുന്നു അവൻറെ വേഷം …കോലൻ മുടിയിഴകളിൽ നിന്നും വെള്ളം ഇറ്റിറ്റ് അവൻറെ ദൃഢമായ മേനിയിൽ കൂടി തട്ടി തെന്നി താഴേക്ക് പതിച്ചു കൊണ്ടിരുന്നു…
വൈദേഹി വന്ന കാര്യം മറന്നു ഒരു നിമിഷം കൗതുകത്തോടെ അവനെ നോക്കി …ഇത്രയും നാൾ ഒരുമിച്ച് ദേവലോകം തറവാട്ടിൽ ഉണ്ടായിരുന്നു എങ്കിലും ഇങ്ങനെയൊരു അവസ്ഥയിൽ അവൾ അവനെ ആദ്യമായി കാണുകയായിരുന്നു ….

അവൾ പെട്ടെന്ന് വന്ന് കയറിയപ്പോൾ ഉണ്ടായ പരിഭ്രമം മൂലം അമർനാഥ് അതൊന്നും ശ്രദ്ധിക്കാൻ ഉള്ള മൂഡിലല്ലായിരുന്നു…

വൈദേഹി നീ എങ്ങനെ ഇവിടെ??? ആരാ പറഞ്ഞത് ഞാൻ ഇവിടെ ഉണ്ടാകും എന്ന് ???അവൻ ആകാംക്ഷയോടെ അവളോട് ചോദിച്ചു .

നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടാകുമ്പോൾ വരാൻ പാടില്ലാത്ത സ്ഥലങ്ങളിലേക്ക് വരേണ്ടിവരും മിസ്റ്റർ അമർനാഥ് …വൈദേഹി അവനെ പേരെടുത്ത് വിളിച്ചുകൊണ്ടു പറഞ്ഞു.

വൈദേഹിയിൽ നിന്നും അങ്ങനെയൊരു മറുപടി പ്രതീക്ഷിക്കാത്തതിനാൽ…. കേട്ട വാക്കുകളിൽ തറഞ്ഞു നിൽക്കുകയാണ് അമർനാഥ് ..

എന്തു സംഭവിച്ചു എന്നാണ് നീ പറയുന്നത് …വാക്കുകൾ പെറുക്കിക്കൂട്ടി അമർനാഥ് വൈദേഹിയോട് ചോദിച്ചു.

Don’t beat around the bush mr. amarnath …നേരിട്ട് തന്നെ ചോദിക്കാം ..എവിടെയാണ് മിസ്റ്റർ സമർ ആനന്ദ് …എൻറെ സമരേട്ടൻ.

അമർനാഥൻറെ ഞെട്ടൽ പൂർണമായി ..ഇവൾ എല്ലാം അറിഞ്ഞു കൊണ്ടാണോ വന്നത്?? ആരാണ് ഇവളോട് ഇതു പറഞ്ഞത്??? അതോ ഇനി ഇത് ഇവളുടെ വെറും ഊഹം മാത്രമാണോ??? അമർനാഥ് ആകെ കൺഫ്യൂഷനിൽ ആയിരുന്നു.

ഇവിടെ നീ പറയുന്ന ആൾ ഇവിടെ ഇല്ല … അമർ ചെറിയൊരു ചെറുത്തുനിൽപ്പ് നടത്തി ..

കൂടുതൽ കള്ളം പറയണം എന്നില്ല… എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ വന്നത്… ഒരാളും തുണയില്ലാതിരുന്ന സമയത്ത് എന്നെ പൊതിഞ്ഞു പിടിക്കാൻ വളരെ കുറച്ചുപേരെ  ഉണ്ടായിരുന്നുള്ളൂ.. അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ വൈദേഹി പിന്നെ മുന്നും പിന്നും നോക്കില്ല.. എന്നെ അതിന് നിർബന്ധിക്കരുത്.. ഒരു താക്കീതു പോലെ വൈദേഹി പറഞ്ഞു.

Recent Stories

The Author

പ്രിൻസ് വ്ളാഡ്

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com