ദേവലോകം 15 [പ്രിൻസ് വ്ളാഡ് ] 378

Views : 11956

അമർനാഥ് അവളുടെ ക്ഷോഭത്തോടെയുള്ള സംസാരം കേട്ട് ആകെ മറ്റൊരു അവസ്ഥയിൽ ആയിരുന്നു ..ഒരു നിമിഷം അവൻ ദീർഘ ശ്വാസങ്ങൾ എടുത്ത് കണ്ണുകൾ അടച്ച് തൻറെ മനസ്സിനെ സ്വസ്ഥമാക്കി …നോർമൽ കണ്ടീഷനിലേക്ക് തിരിച്ചുവന്നു… ശേഷം അവളുടെ ഓപ്പോസിറ്റ് ആയി ഇട്ടിരുന്ന കസേരയിൽ ഇരുന്നു …അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു …

നീ പറഞ്ഞതെല്ലാം ശരിയാണ്… അവൻ ഇവിടെയുണ്ട്….. നീ പറഞ്ഞതനുസരിച്ച് ഞാൻ അവനെ തുറന്നു വിടുകയും ചെയ്യാം …പക്ഷേ എനിക്കൊരു ഉത്തരം നീ തരണം… നിനക്കെന്താണ് സംഭവിച്ചത് ???നീയും അവനുമായുള്ള ബന്ധം എന്താണ് ???അവൻ പറഞ്ഞു നിർത്തി ,അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ,തൻറെ ചോദ്യത്തിനുള്ള ഉത്തരത്തിനായി..

കഴിഞ്ഞുപോയ കാര്യങ്ങൾ കുത്തിയിളക്കി പുറത്തിടാൻ എനിക്ക് തീരെ താല്പര്യമില്ല…. അല്ലെങ്കിൽ തന്നെ എന്തിൻറെ അധികാരത്തിൽ ആണ് നിങ്ങൾ എന്നോട് ഇങ്ങനെയെല്ലാം ചോദിക്കുന്നത് …എന്ത് യോഗ്യതയുണ്ട് എൻറെ സമറേട്ടനെ പിടിച്ചുകൊണ്ടുവന്ന് ഇവിടെയിടാൻ എന്നെ രക്ഷിച്ചത് കൊണ്ടാണോ? അങ്ങനെയാണെങ്കിൽ എൻറെ മരണം നിങ്ങളും ആഗ്രഹിച്ചിരുന്നല്ലേ ???നിങ്ങൾക്ക് ഇനി അതാണ് വേണ്ടതെങ്കിൽ…. ഇതാ ഞാൻ നിങ്ങളുടെ മുന്നിലുണ്ട് എൻറെ ജീവൻ എടുത്തോളൂ …

താൻ അത്രത്തോളം സ്നേഹിക്കുന്ന ഒരുവളുടെ മരണം താൻ ആഗ്രഹിക്കുന്നുവെന്ന് അവളുടെ വായിൽ നിന്നും തന്നെ കേട്ട അമർനാഥ് രോക്ഷകുലനായി… അവൻ പാഞ്ഞു പോയി അവളുടെ ഇരു കവിളിലായി കുത്തിപ്പിടിച്ചു….

വായിൽ നാക്കുണ്ടെന്ന് കരുതി എന്തും പറയരുത് …വൈദു നിൻറെ മരണം ഞാൻ ആഗ്രഹിച്ചിട്ടുണ്ടെന്നോ???? ഒരു പ്രാവശ്യം കൂടി അത് നിൻറെ വായിൽ നിന്ന് വന്നാൽ …….ഒരു താക്കീതെന്ന് പോലെ അമർനാഥ് പറഞ്ഞു നിർത്തി …ശേഷം അവിടെനിന്ന്  മാറി ഒരു റൂമിന്റെ വാതിൽ വേഗത്തിൽ തുറന്നു അകത്തേക്ക് കയറി …

അമർ നോക്കുമ്പോൾ സമർ ആ കട്ടിലിന്റെ ഹെഡ് ബോർഡിൽ ചാരിയിരിക്കുകയായിരുന്നു …
കയ്യിൽ ഒരു ഡ്രിങ്ക് ഉണ്ട് ..അത് ആസ്വദിച്ച് നുകർന്നുകൊണ്ട് അമർനാഥനിനുനേരെ നോക്കി…

നിങ്ങൾക്ക് പോകാം …അമർനാഥ് പരുഷമായ സ്വരത്തിൽ പറഞ്ഞു.

ഇത്രവേഗമോ ???എന്തുപറ്റി ഇത്ര പെട്ടെന്ന് ഒരു മനം മാറ്റം ഉണ്ടാകാൻ…സമർ കളിയായി ചോദിച്ചു …

Don’t test my patience…. അമർനാഥ് കടുത്ത ഭാഷയിൽ പ്രതിവചിച്ചു …

ചെറിയൊരു മന്ദഹാസത്തോടെ സമർ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി …പെട്ടെന്നാണ് എന്തോ അവന്റെ നെഞ്ചിലേക്ക് വന്ന് ഇടിച്ചു കയറിയത് …സമർ നോക്കിയപ്പോൾ വൈദേഹിയാണ്.

അവൾ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് കരയുകയാണ് ഒരു സഹോദരൻറെ വാത്സല്യത്തോടെ സമർ അവളുടെ നെറികിലായി തലോടി…

എനിക്കൊന്നും പറ്റിയിട്ടില്ല മോളെ…

ഞാൻ കാരണമല്ലേ സമറേട്ടന് ഇതൊക്കെ നേരിടേണ്ടി വന്നത്… അവൾ വിതുമ്പുന്നുണ്ടായിരുന്നു…

തന്റെ മുന്നിൽ നിന്നും ചീറിയ വൈദേഹി സമറിന്റെ നെഞ്ചിലേക്ക് വീണു പതം പറയുന്നത് കണ്ടപ്പോൾ അമർനാഥന് അത്ഭുതം തോന്നി… കൂടെ പറയാൻ പറ്റാത്ത അത്രയ്ക്ക് വിഷമവും …അവളുടെ വിഷമഘട്ടത്തിൽ തങ്ങൾ കൂടെയുണ്ടായിരുന്നു എങ്കിൽ…. ഇപ്പോൾ തങ്ങളെ ആവും അവൾ ഇതുപോലെ ചേർത്തുപിടിച്ചിട്ടുണ്ടാവുക.. അതോർത്ത് അവൻറെ നെഞ്ചിൽ വല്ലാത്ത ഒരു വിങ്ങൽ അനുഭവപ്പെട്ടു ….

സത്യമായിട്ടും എനിക്കൊന്നും പറ്റില്ല മോളെ ….അല്ലെങ്കിൽ ഇങ്ങോട്ട് വാ… ദേ ഇത് നോക്കിയേ ..അവിടെ കണ്ടോ മിനി ബാർ …അവിടെ കിംഗ് സൈസ് ബെഡ് …അപ്പുറത്ത് അറ്റാച്ച്ഡ് ബാത്റൂം ..പറയുമ്പോൾ ഫുഡ് കൊണ്ടുവരാൻ സർവെൻസ് ഞാനിവിടെ റോയൽ ആയി താമസിക്കുകയായിരുന്നു… ഹോട്ടലിൽ ആണെങ്കിൽ വാടക കൊടുക്കണം ഇവിടെ ആകുമ്പോൾ അതും വേണ്ട …സുഖമല്ലേ??? സമർ വൈദേഹിയെ അവനെ അടച്ചിട്ട മുറിയിലേക്ക് കയറ്റിക്കൊണ്ട് ഒരു ചെറു ചിരിയോടെ പറഞ്ഞു…

അവൻ പറഞ്ഞത് കേട്ട് വൈദേഹിയുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു …അതേ പുഞ്ചിരി ആ സമയത്ത് അമർനാഥന്റെ ചുണ്ടിനും ഉണ്ടായിരുന്നു ,അവൻ പറഞ്ഞത് ഓർത്ത്…

സമർ വൈദേഹിയും കൊണ്ട് പുറത്തേക്ക് നടന്നു …അവൾ വന്ന കാറിലേക്ക് കയറുന്നതിനു മുന്നേ അമർനാഥമായി ഒരു ഹസ്തദാനത്തിനും യാത്ര പറയലിലും സമർ സമയം കണ്ടെത്തി …അത് അമർനാഥനെ പോലും അതിശയിപ്പിച്ചു …

അവർ പോയതിന് പിറകെ വൈഗയുടെ കാർ ആ ഫാം ഹൗസിനു മുന്നിലായി കൊണ്ടുവന്ന് നിർത്തി …..വളരെ കോപത്തോടുകൂടിയായിരുന്നു അവൾ പുറത്തേക്ക് ഇറങ്ങിയത്…

അവന്മാരെ കിട്ടിയോ ???വന്നപാടെ വൈഗ ചോദിച്ചത് അതാണ് …

അമർ ആകട്ടെ ആദ്യം ഏത് കാര്യം അവളോട് പറയണം എന്ന് കൺഫ്യൂഷനിൽ ആയിരുന്നു…..
******************************
ഏതാനും മണിക്കൂറുകൾക്ക് മുൻപ്… എന്തോ അത്യാവശ്യ കാര്യം ഉണ്ട് എന്ന് ദേവൻ വിളിച്ചു പറഞ്ഞതിനാൽ ഹോസ്പിറ്റലിലെ കാറുമെടുത്ത് വൈദേഹി തറവാട്ടിലേക്ക് എത്തി… അവളെ കാത്തെന്നപോലെ ദേവൻ ഔട്ട് ഹൗസിന് പുറത്തു തന്നെ ഉണ്ടായിരുന്നു… കാര്യം എന്താണെന്ന് ചോദിച്ചവളുടെ അടുത്ത്, ഒരിടം വരെ പോകണം പെട്ടെന്ന് ഫ്രഷായി വരാൻ ദേവൻ പറഞ്ഞു …കാര്യമൊക്കെ പോകുന്ന വഴിയിൽ പറയാമെന്നും.. അത് കേട്ട് ഫ്രഷ് ആകാൻ ആയി തറവാട്ടിലേക്ക് കയറിയതാണ് വൈദേഹി …

അവൾ അങ്ങോട്ട് കയറുമ്പോൾ തന്നെ ഉമ്മറത്ത് ടീപോയുടെ മുകളിലായി ഒരു പുസ്തകം കിടക്കുന്നത് കണ്ടു… ബഷീറിൻറെ ബാല്യകാലസഖി ….ആ പുസ്തകത്തിന് കുറച്ച് പഴക്കം തോന്നി …ഒരു ക്യൂരിയോസിറ്റിക്ക് മുകളിൽ അവളാ പുസ്തകം എടുത്ത് തുറന്നുനോക്കി…

ഇവിടെ ഇപ്പോൾ ആരാണ് ഇത് വായിക്കാൻ ..ഇനി അമ്മയുടെ ബുക്ക് കളക്ഷനിൽ നിന്നും ആരെങ്കിലും എടുത്ത് വെച്ചതാകുമോ??? അവൾ ആലോചിച്ചു .
വൈദേഹിയുടെ അമ്മ യാമിനി അവർ ഒരുപാട് വായിക്കുമായിരുന്നു.. ഒരുപക്ഷേ അതിൻറെ ഇൻഫ്ലുവൻസിൽ ആകാം വൈദേഹിക്കും പുസ്തകങ്ങളോട് പ്രിയമായിരുന്നു.. യാമിനിയുടെ ഒരു ബുക്ക് കളക്ഷൻ തന്നെ അവിടെയുണ്ടായിരുന്നു…

പുസ്തകം മറിച്ച് നോക്കുന്നതിനിടയിൽ ഒരു പഴയ ഫോട്ടോ അവളുടെ ശ്രദ്ധയിൽപ്പെട്ടു… അവൾ അതിലേക്ക് സൂക്ഷിച്ച് നോക്കി..
ഇത് ലക്ഷ്മി അമ്മയല്ലേ??? അവൾ പറഞ്ഞു ..അവൾ ഒന്നുകൂടി വെളിച്ചത്തേക്ക് ആ ഫോട്ടോ പിടിച്ചു നോക്കി.
അതെ ലക്ഷ്മി അമ്മ തന്നെ!!!! സന്തോഷത്തോടെ അവൾ പറഞ്ഞതിന്റെ വോളിയം അല്പം കൂടുതലായിരുന്നു…

ഹായ്  എന്ത് സുന്ദരിയായിരുന്നു ലക്ഷ്മി അമ്മ… ദേവേട്ടൻ ഈ ഫോട്ടോ കണ്ടാൽ തീർച്ചയായും ഞെട്ടും …ആ സമയം അവൾ ദേവനെ വിഷ്ണു എന്നല്ല ദേവേട്ടൻ എന്നാണ് സംബോധന ചെയ്തത്.. ഇതെല്ലാം മറഞ്ഞുനിന്ന് കേട്ട ഭദ്രന് അവളുടെ ദേവേട്ടൻ എന്ന വിളി കൺഫ്യൂഷൻ ഉണ്ടാക്കി …

അവിടെ ഡ്രൈവറായി നിൽക്കുന്ന വിഷ്ണുവിനെ പറ്റി സംശയം തോന്നിയ ഭദ്രൻ ,അവൻ തന്റെ ലക്ഷ്മിയുടെ മകനാണോ എന്ന് ഉറപ്പിക്കാൻ വേണ്ടി ചെയ്ത പണിയായിരുന്നു അത്…. വിഷ്ണുവിൻറെ അമ്മയെപ്പറ്റി വൈദേഹിക്ക് എന്തെങ്കിലും അറിയാമായിരിക്കും എന്ന് ഭദ്രന് തോന്നി ,അങ്ങനെയാണെങ്കിൽ തീർച്ചയായും അവൾ ലക്ഷ്മിയുടെ ഫോട്ടോ കണ്ടാൽ പ്രതികരിക്കും എന്ന ഒരു കണക്കുകൂട്ടലിലാണ് യാമിനിയുടെ ഷെൽഫിൽ ഇരുന്ന പുസ്തകത്തിൽ തന്റെ കൈവശമുണ്ടായിരുന്ന ലക്ഷ്മിയുടെ ചിത്രം വെച്ച് വൈദേഹി കാണത്തക്ക വിധം ഉമ്മറത്ത് വച്ചത് …ഇപ്പോൾ ഇതാ തൻറെ സംശയം ശരി വെച്ച് കൊണ്ട് വൈദേഹി ലക്ഷ്മിയെ തിരിച്ചറിഞ്ഞിരിക്കുന്നു …പക്ഷേ അവളുടെ വായിൽ നിന്ന് വന്ന ദേവേട്ടൻ എന്ന വിളി അതാണ് ഇപ്പോൾ തന്നെ തികച്ചും ചിന്ത കുഴപ്പത്തിലാക്കിയത്… ഒരുപക്ഷേ വിഷ്ണു തന്നെയായിരിക്കുമോ വൈദേഹി പറഞ്ഞ അവളുടെ ദേവേട്ടൻ…… ഭദ്രൻ സ്വയം ചോദിച്ചു.

എന്നാൽ ഇതൊന്നുമറിയാതെ ലക്ഷ്മി അമ്മയുടെ ചിത്രം അങ്ങോട്ടുമിങ്ങോട്ടും എല്ലാം പിടിച്ച് അതിൻറെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു വൈദേഹി ..ഒടുവിൽ
… എൻറെ ചുന്ദരി ലക്ഷ്മി അമ്മ …എന്നു പറഞ്ഞു ചിത്രത്തിൽ ഒരു ഉമ്മയും കൊടുത്തു, അവൾ തൻറെ റൂമിലേക്ക് കയറിപ്പോയി.. പോകുമ്പോൾ അവളുടെ ഒപ്പം ആ പുസ്തകവും ലക്ഷ്മിയുടെ ചിത്രവും ഉണ്ടായിരുന്നു…

ഭദ്രൻ മെല്ലെ നിന്നെടുത്തുനിന്നും ഇറങ്ങി ദേവൻറെ കാർ പാർക്ക് ചെയ്തിരിക്കുന്ന പോർച്ചിന്റെ സൈഡിലായി സ്ഥാനം പിടിച്ചു…. പോർച്ചിനുള്ളിൽ നിൽക്കുന്നവർക്ക് പെട്ടെന്ന് അയാളെ കാണുക അസാധ്യമായിരുന്നു.. അത് അറിഞ്ഞു വെച്ചുകൊണ്ടുതന്നെയാണ് ഭദ്രൻ അവിടെ നിന്നത്. വൈദേഹി താഴേക്ക് വരുമ്പോൾ ഒരുപക്ഷേ ലക്ഷ്മിയുടെ കാര്യം വിഷ്ണുവിനോട് സംസാരിച്ചേക്കാം എന്നൊരു തോന്നൽ വന്നതിനാലാണ് ഭദ്രൻ അവിടെ നിന്നത് ….അവരുടെ സംസാരം എങ്ങനെയെങ്കിലും കേൾക്കുക, അതിലൂടെ വിഷ്ണു ആണോ താൻ അന്വേഷിക്കുന്ന തൻറെ മകൻ എന്ന് തിരിച്ചറിയുക അതായിരുന്നു ആവശ്യം.

വൈദേഹി പെട്ടെന്ന് തന്നെ ഫ്രഷ് ആയി താഴേക്കെത്തി. അവൾ വരുന്നത് കണ്ട് ദേവനും ഔട്ട് ഹൗസിൽ നിന്നും തൻറെ കാറിനടത്തേക്ക് ചലിച്ചു …ഇരുവരും കാറിനടുത്തേക്ക് എത്തി…
ദേവേട്ടാ.. ഇത് കണ്ടോ ലക്ഷ്മി അമ്മയുടെ ഫോട്ടോയാ,, അമ്മയുടെ ബുക്കിൽ നിന്ന് കിട്ടിയതാ.. അവൾ സന്തോഷത്തോടെ ആ ഫോട്ടോ ദേവനെ കാണിച്ചുകൊണ്ട് പറഞ്ഞു.

വിഷ്ണുമെന്ന് സംബോധന ചെയ്യാതെ ദേവേട്ടാ എന്ന് വൈദേഹി വിളിച്ചതും ഭദ്രൻെറ ഹൃദയം വളരെ വേഗത്തിൽ സ്പന്ദിക്കാൻ തുടങ്ങി …

അമ്മയുടെ ചിത്രം… ദേവൻ സന്തോഷത്തോടെ ആ ഫോട്ടോ വാങ്ങി …

എന്ത് സുന്ദരിയായിരുന്നല്ലേ ലക്ഷ്മി അമ്മ ???വൈദേഹി ദേവനോട് ചോദിച്ചു ..

എൻറെ അമ്മയുടെ സൗന്ദര്യത്തിന് ഇപ്പോഴും ഒരു കുറവുമില്ല.. നീ കണ്ണ് വെക്കാതിരുന്നാൽ മതി. അവൻ ആ ഫോട്ടോ നോക്കിക്കൊണ്ടുതന്നെ അവളോട് പറഞ്ഞു. ആട്ടെ നീ ഇപ്പോൾ യാമിനി ആൻറിയുടെ പുസ്തകം നോക്കാനായി പോയോ???

ഇല്ല ദേവേട്ടാ ..ഞാൻ തറവാട്ടിലേക്ക് കയറുമ്പോൾ പുറത്തുണ്ടായിരുന്ന ടീപോയിൽ ഒരു പുസ്തകം ഉണ്ടായിരുന്നു, അതിൽ നിന്ന് കിട്ടിയതാ.. അവൾ പറഞ്ഞു.

ടീപോയിലെ പുസ്തകത്തിൽ നിന്നോ??? അവന് ചെറിയ സംശയം തോന്നി.. ഇനി ആരെങ്കിലും മനപൂർവ്വം???? അവൻ അതും ചിന്തിച്ചുകൊണ്ട് തൻറെ ചുറ്റും സൂക്ഷ്മമായി നിരീക്ഷിച്ചു.. അപ്പോഴാണ് അകത്തെ അലമാരയുടെ മിററിൽ അവനൊരു കാഴ്ച കണ്ടത്… തങ്ങൾ നിൽക്കുന്ന പോർച്ചിന്റെ പിറക് സൈഡിലായി മറഞ്ഞു നിൽക്കുന്ന ഭദ്രൻ..
അവൻറെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിടർന്നു…
അപ്പോൾ ഇയാളാണ് ആ പുസ്തകത്തിൽ തന്റെ അമ്മയുടെ ചിത്രം വെച്ച് അവിടെ വച്ചത്… അപ്പോൾ ഭദ്രൻ അന്വേഷണം തുടങ്ങിയിരിക്കുന്നു… അവൻ സ്വയം പറഞ്ഞു ..പക്ഷേ തന്നെ പറ്റിയുള്ള സംശയം ഇയാൾക്കെങ്ങനെതോന്നി… അപ്പോഴാണ് അവൻ തൻറെ രൂപം തൊട്ടടുത്തുള്ള വിൻഡോ ഗ്ലാസിൽ കണ്ടത്.. അതിൽ അവർ തമ്മിലുള്ള രൂപസാദ്യം അവൻ ശ്രദ്ധിച്ചു …അവന് ആ നിമിഷം തൻറെ രൂപത്തോട് തന്നെ വെറുപ്പ് തോന്നി …അതിൻറെ ഫലമായി അവൻറെ മുഷ്ടി ആഞ്ഞ് വണ്ടിയുടെ ബോണറ്റിൽ പതിച്ചു…

ഇത് അപ്പയെ കാണിച്ചു ഒരു സർപ്രൈസ് കൊടുക്കണം… വൈദേഹി അത് പറഞ്ഞ് നിർത്തിയതിനോടൊപ്പം ആയിരുന്നു,ദേവൻറെ മുഷ്ടി കാറിൽ പതിച്ചത്… വൈദേഹി പെട്ടെന്ന് ഞെട്ടി ദേവനെ നോക്കി…

എൻറെ അപ്പയ്ക്ക് അമ്മയെ ഓർക്കാൻ അങ്ങനെ ഈ ഫോട്ടോഗ്രാഫിന്റെ ആവശ്യമില്ല.. അദ്ദേഹത്തിൻറെ ജീവൻ തന്നെ എൻറെ അമ്മയാണ് …അവൻ ഭദ്രൻ കേൾക്കത്തക്ക വിധം കുറച്ച് ഉറക്കപ്പറഞ്ഞു .
അവൻറെ മുഖം ആ സമയം വലിഞ്ഞുമുറുകിയിരുന്നു ………….അവൻറെ അപ്പോഴത്തെ ഭാവത്തിൽ വൈദേഹിയും ചെറുതായി പേടിച്ചു…

അതിന് അപ്പയുടെ ജീവൻ ലക്ഷ്മി അമ്മയാണെന്ന് ആരു പറഞ്ഞു??? അവൾ സന്ദർഭത്തിന് അയവുവരുത്താൻ എന്നവണ്ണം തെല്ല് കുറുമ്പോടെ പറഞ്ഞു …

ദേവൻ സംശയത്തോടെ വൈദേഹിയെ നോക്കി …

അപ്പയുടെ ജീവൻറെ ജീവൻ ഈ നിൽക്കുന്ന അദ്ദേഹത്തിൻറെ പ്രിയപുത്രൻ ദേവൻ അല്ലേ… ദേവദേവൻ …അവൾ ചിരിച്ച മുഖത്തോടെ പറഞ്ഞു …അവളുടെ ആ വാക്കുകൾ കേട്ട ദേവദേവന്റെ മുഖവും തെളിഞ്ഞു …

അവൾ തുടർന്നു …സത്യം പറയാലോ ദേവേട്ടാ ,എനിക്ക് അപ്പയുടെയും ദേവേട്ടന്റെയും സ്നേഹം കാണുമ്പോൾ ഭയങ്കര കുശുമ്പ് തോന്നും… ഒരു മകനും തൻറെ അച്ഛനെ ഇത്രത്തോളം സ്നേഹിച്ചു കാണില്ല ..അത്രത്തോളം ആണ് നിങ്ങളുടെ ബോണ്ടിംഗ് …

ഒരച്ഛനും തൻറെ മകനെയും ഇതുപോലെ സ്നേഹിച്ച കാണില്ല.. വൈദേഹി …അത്രത്തോളം എൻറെ അച്ഛൻ ..എൻറെ അപ്പ ..എന്നെ സ്നേഹിക്കുന്നുണ്ട് ..ഇനി ഒരായിരം ജന്മം എടുത്താലും എനിക്ക് എൻറെ അപ്പയുടെ  മകനായി ജനിക്കണം.. ആ വാത്സല്യം മതിവരുവോളം അനുഭവിക്കണം…അത് പറയുമ്പോൾ ദേവൻറെ മനസ്സിൽ തന്റെ അച്ഛൻ രാജശേഖരമന്നാടിയാരുടെ രൂപമായിരുന്നു…

എന്നാൽ ദേവൻറെ ഓരോ വാക്കും കൂരമ്പുകളായി ഭദ്രൻെറ നെഞ്ചിൽ തറച്ചു കയറുകയായിരുന്നു… അറിഞ്ഞുകൊണ്ട് ഒരു പാപവും ചെയ്യാത്ത ആ മനുഷ്യൻ, തൊട്ടടുത്ത് തൻറെ ചോരയെ കിട്ടിയിട്ടും ഒന്നു ചേർത്തു പിടിക്കാൻ പോലും ആകാതെ, രക്തം കിനിയുന്ന ഹൃദയവുമായി അവിടെ വിറങ്ങലിച്ചു നിന്നു…
******************************

ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ അദ്ദേഹത്തെ കാണാനായി കാത്തിരിക്കുകയാണ് പാലക്കലെ ലക്ഷ്മിയും അവളുടെ സുഹൃത്ത് നടാഷയും …
ലക്ഷ്മി കോളേജിലെ ആൻറി ഡ്രഗ് ക്യാമ്പയിൻ ഇൻചാർജ് ആണ്… അതുമായി ബന്ധപ്പെട്ടുനടക്കുന്ന ഒരു പരിപാടി ഉദ്ഘാടനം ചെയ്യാനായി നാർക്കോട്ടിക് സെൽ മേധാവിയെ  ക്ഷണിച്ചിട്ടുണ്ടായിരുന്നു… പക്ഷേ അദ്ദേഹം പെട്ടെന്ന് തന്നെ സ്ഥലം മാറി പോവുകയും പകരം പുതിയതായി വന്ന S.P ക്ക് അതിന്റെ കൂടി അധിക ചുമതല ഏൽപ്പിക്കുകയും ചെയ്തു…

അതിനാൽ പുതിയ S.P യെവീണ്ടും കണ്ടു  ക്ഷണിക്കാനായി വന്നതാണ് ഇരുവരും ..

സൂര്യനാരായണൻ ഐപിഎസ് ….നല്ല പേര് അല്ലേടി??? നടാഷ ലക്ഷ്മിയോട് പറഞ്ഞു…

പേരൊക്കെ കൊള്ളാം ..സ്വഭാവവും അതുപോലെ ആയാൽ മതിയായിരുന്നു…അവൾ പറഞ്ഞു.. മറ്റൊന്നും കൊണ്ടല്ല പരിപാടി നാളെയാണ്, ഇത്ര ഷോർട്ട് നോട്ടീസിൽ അറിയിച്ചാൽ അദ്ദേഹം വരുമോ എന്നുള്ളതും സംശയമാണ്… അതാണ് കുട്ടിക്ക് ചെറിയൊരു പേടി …..

Recent Stories

The Author

പ്രിൻസ് വ്ളാഡ്

17 Comments

Add a Comment
  1. Super

    Waiting for next part… please make it fast…

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. നീലകുറുക്കൻ

    കുറച്ചേ ഉള്ളൂ.. ബാക്കി കൂടി പോരട്ടെ

  4. Very good part 👌. Waiting for next.

  5. Very nice but part kuravaa

  6. രുദ്രരാവണൻ

    ഇതിപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ് വായിക്കുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു രുദ്ര രാവണൻ ❤️❤️❤️

  7. ഇതിന് മുമ്പുമുള്ള ഭാഗത്തിൻ്റെ പേരെന്താ

  8. As usual superb!!!!. Anxiously waiting for next part!!!!

  9. രോമാഞ്ചം കുറവാണല്ലോ ഇത്തവണ ..!!

  10. വിശാഖ്

    ❤️❤️❤️❤️♥️♥️♥️gyap onde… Orupad vaikipikalle….

  11. Page kurachu koottaayirunnu

  12. സൂര്യൻ

    പേജ് കുറവാണല്ലൊ. Late ആയൊണ്ട് പേജ് കൂടുന്നു വിചാരിച്ചു 😔

  13. കാത്തിരുന്നത് ഇതിനായിരുന്നോ കുറച്ചു കുടി പേജ് ഉണ്ടാവാമായിരുന്നു എന്നലും ഈ ഭാഗവും അടിപൊളി ♥️♥️

  14. അറക്കളം പീലിച്ചായൻ

    1st

  15. 👌👌 കൊള്ളാം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ഒരുപാട് വൈകിപ്പിക്കല്ലേ ബ്രോ

  16. ലുയിസ്

    Pwolich muthe😻🥀🥀

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com