ദേവലോകം 15 [പ്രിൻസ് വ്ളാഡ് ] 378

Views : 11959

നീ പേടിക്കാതെ ….പുള്ളി അത്ര വലിയ ചൂടൻഒന്നുമല്ല മാത്രമല്ല നല്ല ചുള്ളൻ ആണ് …

അത് നിനക്ക് എങ്ങനെ അറിയാം??? ലക്ഷ്മി നടാഷയോട് ചോദിച്ചു ..

എൻറെ അച്ഛൻ പറഞ്ഞതാണ്… ട്രാഫിക്കിൽ എസ് ഐ ആണ് നടാഷയുടെ അച്ഛൻ…

മോളെ എനിക്കിപ്പോൾ വായിനോക്കാൻ തീരെ താല്പര്യമില്ല… ഇങ്ങേർ നാളെ വന്നില്ലെങ്കിൽ പ്രോഗ്രാം മൊത്തം കുളമാകും.. ഞാൻ അതിൻറെ ടെൻഷനിലാ …അപ്പോഴാണ് അവളുടെ ഒരു ചുള്ളൻ …..

നിങ്ങളെ സാർ അകത്തേക്ക് വിളിക്കുന്നു …ഒരു പോലീസ് കോൺസ്റ്റബിൾ പുറത്തേക്ക് വന്നു അവരോട് പറഞ്ഞു .

ലക്ഷ്മി, നടാഷയോടൊപ്പം റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു…

തൻറെ ക്യാബിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട് ശ്രദ്ധിച്ച സൂര്യനാരായണന്റെ കണ്ണുകൾ വിടർന്നു …താൻ അന്വേഷിച്ച തൻറെ പെണ്ണ് തന്റെ മുന്നിൽ ..അവൻറെ ഹൃദയം വല്ലാതെ പിടച്ചു ….
എന്നാൽ ലക്ഷ്മിയുടെ അവസ്ഥ മറ്റൊന്നായിരുന്നു ..അവളുടെ കൈകൾ അവൾ അറിയാതെ തന്നെ അവളുടെ കവിളുകളിലേക്ക് പോയി …കണ്ണുകൾ ഭയത്തോടെ അല്പം ചുരുങ്ങുകയും ചെയ്തു…

എന്നാൽ നടാഷയുടെ ചുറ്റും ഒരു വയലിൻ ബാൻഡ് തന്നെയുണ്ടായിരുന്നു ….കുട്ടിക്ക് ലേശം റൊമാൻസിന്റെ അസ്കിതയുണ്ട് …കാണാൻ കൊള്ളാവുന്ന ആരെ കണ്ടാലും കൊച്ചു നോക്കും ,അല്ലാതെ മറ്റു ഉപദ്രവങ്ങൾ ഒന്നുമില്ല …അതാണ് ആരും കാര്യമാക്കണ്ട .അവളും വിടർന്ന കണ്ണുകളോടെ സൂര്യനെ നോക്കി …
യെസ് കമിൻ.. തൻറെ കണ്ണുകളിലെ പ്രണയത്തെ മറച്ച് ഗൗരവത്തോടെ സൂര്യൻ അവരെ അകത്തേക്ക് വിളിച്ചു..

അടിവെച്ച് അടിവച്ച് സൂര്യൻറെ നേരെ നടന്ന ലക്ഷ്മിയെ നടാഷ വലിച്ചു കൊണ്ടൊരുപോക്ക് ആയിരുന്നു …അത് നിന്നത് അവൻറെ ടേബിളിന് മുൻപിൽ ആണ് …

പ്ലീസ് സിറ്റ്….അവൻ ഗൗരവത്തോടെ പറഞ്ഞു …ലക്ഷ്മി പുഞ്ചിരിക്കണോ വേണ്ടയോ എന്നറിയാതെ ഏതൊക്കെയോ ഭാവങ്ങൾ മുഖത്ത് വരുത്തിക്കൊണ്ട് സീറ്റിലേക്ക് ഇരുന്നു… നടാഷ ആകട്ടെ സൂര്യനുവേണ്ടി ഒരു ക്ലോസപ്പ് പുഞ്ചിരി കാഴ്ചവെക്കുകയും ചെയ്തു……….

യെസ് എന്താണ് പറയൂ …സൂര്യൻ ഗൗരവത്തോടെ തന്നെ ലക്ഷ്മിയുടെ മുഖത്ത് നോക്കി ചോദിച്ചു..
അവൻറെ ഗൗരവത്തോടെയുള്ള സ്വരവും ഭാവവും കണ്ടപ്പോൾ തന്നെ ലക്ഷ്മിക്ക് ഉണ്ടായിരുന്ന ധൈര്യം കൂടി ചേർന്നു പോയി …

അത്…… സാർ …..ഡ്രഗ്സ്സ്…. ക്യാമ്പയിൻ …സാർ …ലക്ഷ്മി കിടന്നു വിക്കാൻ തുടങ്ങി …

സൂര്യനെ കണ്ടു പൂനിലാവുദിച്ചത് പോലെ വിടർന്ന നടാഷയുടെ മുഖം ലക്ഷ്മിയുടെ പരസ്പര ബന്ധമില്ലാത്ത സംസാരം കേട്ട് പവർകട്ട് പോലെയായി …
ഇവൾ ഇത് എന്തോന്നാ ഈ പറയുന്നത് എന്ന അർത്ഥത്തിൽ നടാഷ ലക്ഷ്മിയെ നോക്കി ….

സൂര്യൻ അവളുടെ ആ
പതർച്ച ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു…
താൻ ഇതെന്തൊക്കെയാ പറയുന്നേ ???താൻ കോളേജിൽ ഡ്രഗ്സ്സ് വിൽക്കുന്നുണ്ടോ?? അതോ ഇനി അത് അടിച്ചിട്ടാണോ ഇങ്ങോട്ട് വന്നത് …സൂര്യൻ ലക്ഷ്മിയെ വിരട്ടുന്ന  രീതിയിൽ ചോദിച്ചു…

അതും കൂടെ കേട്ട ലക്ഷ്മി ഒരു ആശ്രയത്തിന് എന്നവണ്ണം നടാഷയുടെ കൈകളിൽ അമർത്തിപ്പിടിച്ചു …അവൾക്കും അത് ഒരു അത്ഭുതമായിരുന്നു, വളരെ ബോൾഡ് ആയി എല്ലാവരോടും ഇടപെടുന്ന ആളാണ് ലക്ഷ്മി …അവൾ പെട്ടെന്ന് ഇങ്ങനെ മാറുക എന്നാൽ…

സാർ എൻറെ പേര് നടാഷ ..ഇവൾ ലക്ഷ്മി …ഞങ്ങൾ ക്രൈസ്റ്റ് കോളേജ് ഓഫ് ആർക്കിടെക്ചറിൽ നിന്ന് വരികയാണ് ,ഞങ്ങളുടെ കോളേജിൽ നാളെ ആൻറി ഡ്രഗ് ക്യാമ്പയിനുമായി ബന്ധപ്പെട്ട ഒരു പരിപാടി നടക്കുന്നുണ്ട് ..അതുമായി ബന്ധപ്പെട്ട് സാറിനെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ ആണ് ഞങ്ങൾ വന്നത്… ഇവിടെ മുൻപുണ്ടായിരുന്ന സാറിനെ ഞങ്ങൾ വന്നു കണ്ടു ക്ഷണിച്ചതാണ്.. അദ്ദേഹം വരാമെന്ന് പറഞ്ഞു… അതിനിടയിലാണ് അദ്ദേഹത്തിന് സ്ഥലംമാറ്റം സംഭവിച്ചത്, ഷോർട്ട് നോട്ടീസിൽ ആണെന്ന് അറിയാം എന്തെങ്കിലും ഒരു നിർവാഹമുണ്ടെങ്കിൽ സാർ വരണം… നടാഷ കാര്യങ്ങൾ സൂര്യനെ ധരിപ്പിച്ചു …

ഈയൊരു കാര്യം പറയുന്നതിനാണോ ഇയാൾ ഇങ്ങനെ കിടന്ന് വിക്കിയത് …സൂര്യൻ ലക്ഷ്മിയെ അല്പം കളിയാക്കി കൊണ്ട് ചോദിച്ചു.

അതാണ് സർ ഞാനും ആലോചിക്കുന്നത് ..ഇവൾ എല്ലാവരോടും നല്ല ബോൾഡായി പെരുമാറുന്നതാണ് ,ഇപ്പോൾ എന്താ ഇങ്ങനെ എന്ന് ..സൂര്യൻ ഫ്രീയായി സംസാരിച്ചപ്പോൾ നടാഷയും അവനോടൊപ്പം ചേർന്നു .

ഇവളുടെ ബോൾഡ്നെസ് ഞാൻ കണ്ടിട്ടുള്ളതാ.. സൂര്യൻ ലക്ഷ്മിയെ ഒന്ന് കുത്തി പറഞ്ഞു..

അതെപ്പോ ???നടാഷ അറിയാതെ പറഞ്ഞു പോയി .

അതൊക്കെ ഉണ്ടെടോ.. നാളെ എത്ര മണിക്കാണ് പരിപാടി?? സൂര്യൻ പെട്ടെന്ന് തന്നെ വിഷയം മാറ്റി .

10 മണിക്കാണ് ഉദ്ഘാടനം ..

ഓക്കേ ഞാൻ വരാം പക്ഷേ ഒരു അരമണിക്കൂറിനുള്ളിൽ എന്നെ ഫ്രീ ആക്കണം …നാളെ കുറച്ച് അർജന്റ് മീറ്റിങ്ങുകൾ ഉണ്ട് അതാണ്..

അതിനെന്താ സർ, തീർച്ചയായും… നടാഷ വിനയത്തോടെ പറഞ്ഞു. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ സാർ..

ഓക്കേ… സൂര്യൻ അതിന് അനുവാദവും കൊടുത്തു.

അവർ രണ്ടുപേരും പുറത്തേക്ക് നടന്നു… ലക്ഷ്മിയോട് എങ്ങനെ ഒന്ന് ഒറ്റയ്ക്ക് സംസാരിക്കുമെന്ന് ആലോചിച്ച് നിന്ന് സൂര്യൻറെ ശ്രദ്ധ അപ്പോഴാണ് തൻറെ ടേബിളിലിരിക്കുന്ന ലക്ഷ്മിയുടെ മൊബൈൽ ഫോണിലേക്ക് പോയത് …പരിഭ്രമത്തിൽ അവൾ എടുക്കാൻ മറന്നതാണ്…

ലക്ഷ്മി… അവൻ ഉറക്കെ വിളിച്ചു നടാഷയും ലക്ഷ്മിയും പെട്ടെന്ന് തിരിഞ്ഞുനോക്കി …

ഇത് തൻറെ ഫോൺ അല്ലേ ???അവൻ ചോദിച്ചു .

അതെ സാർ മറന്നുപോയതാണ്.. സോറി.. ലക്ഷ്മി അതും പറഞ്ഞു അവൻറെ അടുത്തേക്ക് വന്നു.

നടാഷ പൊയ്ക്കോളൂ …ഇയാൾ ഫോണും കൊണ്ട് അങ്ങ് വന്നോളും… സൂര്യൻ അവളോട് പറഞ്ഞു ..അത് കേട്ട് നടാഷ പുറത്തിറങ്ങി അവളെ വെയിറ്റ് ചെയ്തു നിന്നു ..

തനിക്ക് ഭയങ്കര മറവി ആണെന്ന് തോന്നുന്നു??? സൂര്യൻ താനിരുന്ന ചെയറിൽ നിന്നും എഴുന്നേറ്റ് ഫോണുമായി  ലക്ഷ്മിയുടെ അടുത്തേക്ക്  ചെന്നു…. ലക്ഷ്മിയാണെങ്കിൽ ആകെ പരിഭ്രമത്തിൽ നിൽക്കുകയാണ് ഇരു കൈകളും കൂട്ടിത്തിരുമ്മി കുട്ടി എങ്ങനെയൊക്കെയോ നിൽക്കുകയാണ് …അവളുടെ ആ നിൽപ്പ് കണ്ടു സൂര്യന് അവളോട് വല്ലാത്ത ഒരു വാത്സല്യം തോന്നി…

അവൻ നടന്നു അവളുടെ അഭിമുഖമായി ചെന്ന് നിന്നു ,പിന്നീട് വലം കൈയാൽ മെല്ലെ അവളുടെ താടി ഉയർത്തി അവളുടെ മുഖം തനിക്ക് അഭിമുഖമാകുന്ന രീതിയിൽ പിടിച്ചു… അവളുടെ പിടക്കുന്ന മിഴികളെ അവൻ നോക്കി നിന്നു …
ലക്ഷ്മി നീ എന്തെങ്കിലും കള്ളത്തരം ചെയ്തോ??? സൂര്യൻ മെല്ലെ അവളോട് ചോദിച്ചു..

അവൾ …ഇല്ല …എന്ന രീതിയിൽ തലയാട്ടി ..

പിന്നെ എന്തിനാണ് പെണ്ണെ നിൻറെ മിഴികളിൽ ഇങ്ങനെ പിടയ്ക്കുന്നത്… എൻറെ കണ്ണിലേക്ക് നോക്കൂ… അവൻ തന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചുകൊണ്ട് മെല്ലെ ചോദിച്ചു.

അവൾ അല്പം ശ്രമപ്പെട്ടുതന്നെ മിഴികൾ അവൻറെ മുഖത്തിന നേരെ ഉയർത്തി…
…. സോറി ….അവൻ മെല്ലെ പറഞ്ഞു .

അവൾ എന്തിന് എന്ന രീതിയിൽ അവനെ നോക്കി…

അന്ന് നിന്നെ ഞാൻ തല്ലിയില്ലേ??? അതിനാണ്, സോറി …അതും പറഞ്ഞ് അവൻ അവളുടെ കവിളിലേക്ക് മെല്ലെ മുത്തി 1,2,3,4,5,6,7,8,9,10 അങ്ങനെയെണ്ണി ഓരോ എണ്ണത്തോടൊപ്പം ഓരോ മുത്തം വീതം അവൻ അവളുടെ കവിളിൽ നൽകി ….ശേഷം സൂര്യൻ അവളെ നോക്കിയപ്പോൾ രണ്ട് കണ്ണും തുറിച്ച് ഇരുകൈകളും തൻറെ കുർത്തയിൽ മുറുക്കിപ്പിടിച്ച്  സ്വപ്നാടനത്തിൽ എന്നപോലെ നിൽക്കുകയായിരുന്നു ലക്ഷ്മി…. അവളുടെ നിൽപ്പ് കണ്ട് സൂര്യന് ചിരി പൊട്ടി.. എന്നാൽ അത് ഉള്ളിൽ ഒതുക്കി മൊബൈൽ ഫോൺ അവളുടെ കുർത്തയുടെ പോക്കറ്റിൽ ഇട്ടു കൊടുത്ത്, അവൻ തന്റെ സീറ്റിലേക്ക് തിരികെ വന്നിരുന്നു .

അപ്പോഴും ലക്ഷ്മി അതെ നിൽപ്പ്നിൽക്കുകയായിരുന്നു…

ഡോ താൻ പോകുന്നില്ല??? സൂര്യൻറെ ഉറക്കെയുള്ള വിളി കേട്ടാണ് അവൾ പൂർവസ്ഥിതിയിലേക്ക് എത്തിയത്…

അവൾ  തൻറെ കവിളിൽ തൊട്ടുനോക്കി അവൻറെ ശ്വാസവും ചുണ്ടുകളുടെ നനവും അവൾക്ക് അവിടെ അനുഭവപ്പെട്ടു… പക്ഷേ അവൾക്ക് അതൊന്നും അങ്ങോട്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല…. മൊത്തത്തിൽ ഒരു പുകയായിരുന്നു…
സാർ ….എന്നെ …..ഉമ്മ അവൾവിക്കിക്കൊണ്ട് സംസാരിച്ചു തുടങ്ങി …

എന്താ ?????

സൂര്യൻറെ ഗൗരവ പൂർണമായ ശബ്ദത്തിൽ അവൾ താൻ ചോദിക്കാൻ വന്നത് വിഴുങ്ങി…

മ്ച്ചും…. അവൾ ഇരു ചുമലുകളും കൂച്ചി പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങി …

ഡോ നിന്നെ…. സൂര്യൻപിന്നിൽ നിന്നും അവളെ വിളിച്ചു ..

അവൾ തിരിഞ്ഞു നിന്ന് അവനെ നോക്കി …

മുൻപ് ഇവിടെ നടന്നതൊന്നും സ്വപ്നമല്ല ,കേട്ടോ… സൂര്യൻ മെല്ലെ തൻറെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു .തൻറെ കവിളിൽ അവൻ മുത്തമിട്ടത് യാഥാർത്ഥ്യമാണെന്ന് അറിഞ്ഞതും ലക്ഷ്മിയുടെ കണ്ണുകൾ വീണ്ടും വികസിച്ചു.

കണ്ണടക്കെടി ഉണ്ടക്കണ്ണി… സൂര്യൻ വിടർന്നു വന്ന അവളുടെ കണ്ണുകൾ നോക്കി പറഞ്ഞു …അത് കേട്ട് ലക്ഷ്മി ചുണ്ടുകൾക്ക് കൂർപ്പിച്ച് അവനെ നോക്കി …

അതെ ഞാൻ ഈ പാലക്കലെ ലക്ഷ്മിക്കുട്ടിയെ അമരാവതിയിലേക്ക് കൊണ്ട് പൊയ്ക്കോട്ടെ……താലികെട്ടി എൻറെ സ്വന്തമാക്കി …അവൻ തന്റെ ചെയറിലേക്ക് ചാരികിടന്ന് അവളെ നോക്കിക്കൊണ്ടു പറഞ്ഞു….

അവൻറെ മാരേജ് പ്രൊപ്പോസൽ കേട്ടതും അവളുടെ കണ്ണുകൾ വീണ്ടും വിടർന്ന് വന്നു…

നിന്നോട് ഞാൻ പറഞ്ഞതാണ് ഇതിങ്ങനെ എപ്പോഴും വിടർത്തരുതെന്ന് …ഇനി അങ്ങനെ ചെയ്താൽ നേരത്തെ കവിളിൽ കിട്ടിയത് ഞാൻ ചുണ്ടിൽ തരും.. പിന്നെ അത് അവിടം കൊണ്ടൊന്നും നിൽക്കില്ല ,കേട്ടല്ലോ …അവനൊരു ചിരിയോടെ പറഞ്ഞു ..ശേഷം ചുണ്ട് കൂർപ്പിച്ച് ഒരു ഉമ്മയും കൂടി അങ്ങ് കൊടുത്തു … ഒരു ഫ്ലൈയിങ് കിസ്സും…

ലക്ഷ്മി അപ്പഴത്തെ വെപ്രാളത്തിൽ പെട്ടെന്നുതന്നെ ഡോറും തുറന്ന് പുറത്തേക്ക് ഇറങ്ങി ….  സൂര്യൻ ആണെങ്കിൽ അവൻറെ ഭാഗം അവളോട് പറഞ്ഞതിന്റെ സന്തോഷവും ഉണ്ടായിരുന്നു.. വൈദേഹി പറഞ്ഞതനുസരിച്ച് അവൾക്ക് തന്നോട് ഒരു സോഫ്റ്റ് കോർണർ അല്ലെങ്കിൽ ഒരു ഇഷ്ടം ഉണ്ടെന്ന് തോന്നിയിരുന്നു… അതുകൊണ്ടാണ് കണ്ട ഉടനെ തന്നെ അവൻ തന്റെ പ്രണയം അവളോട് വെളിപ്പെടുത്തിയത്…

ഈ സമയം, തുടുത്ത മുഖത്തോടെ ഓരോന്നും പിറുപിറുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങിയ ലക്ഷ്മിയെ നടാഷ പിടിച്ചു നിർത്തി …

എന്തുപറ്റി നീ എന്തിനാ ഇങ്ങനെ പിറുപിറുക്കുന്നത് …അപ്പോഴാണ് അവൾ ലക്ഷ്മിയുടെ മുഖം കാണുന്നത് …ചുവന്ന തുടുത്തിട്ടുണ്ട്… സാധാരണ അവൾ ദേഷ്യപ്പെടുമ്പോഴാണ് അവളുടെ മുഖം അങ്ങനെ ചുവന്ന് കണ്ടിട്ടുള്ളത്… ( ലക്ഷ്മി നാണിച്ചു അവൾ കണ്ടിട്ടില്ല അതുകൊണ്ടാണ് ) നടാഷ കരുതി അകത്ത് അവൾ ദേഷ്യപ്പെടുന്ന രീതിയിൽ എന്തെങ്കിലും സംഭവിച്ചു കാണുമെന്ന് …

നിന്നെ സാർ വഴക്ക് പറഞ്ഞോ??? പറ മോളെ …ഒരു മൊബൈൽ മറന്നു വെക്കുന്നത് അത്ര വലിയ കുറ്റം ഒന്നുമല്ല ..നമുക്ക് ഇത് ചോദിക്കണം …നടാഷ താൻ അവളോടൊപ്പം എന്തിനും ഉണ്ടാകും എന്ന രീതിയിൽ പറഞ്ഞു..

വഴക്കൊന്നും പറഞ്ഞില്ല …

പിന്നെ …എന്താ ഉണ്ടായേ???

അയാളെന്നെ ഉമ്മ വെച്ചു …ലക്ഷ്മി അല്പം ദേഷ്യത്തോടെ പറഞ്ഞു.

ഉമ്മ വച്ചോ ….യു മീൻ കിസ് …നടാഷ പ്രതീക്ഷിക്കാതെ എന്തോ കേട്ട പോലെ പറഞ്ഞു.

അതേടി…ഒരു പ്രാവശ്യം അല്ല..

പിന്നെ ?????

എണ്ണിക്കൊണ്ട് പത്ത് പ്രാവശ്യം…

പത്തോ !!!!!!!നടാഷ അത്ഭുതത്തോടെ ചോദിച്ചു… ഫ്രഞ്ച് ആയിരുന്നോ??? അവൾ ഒരു ഫ്ലോയിക്കങ്ങു ചോദിച്ചു..

പ്ഫ ….ലക്ഷ്മിയുടെ ആട്ടിൽ അവൾ ഒരു സ്റ്റെപ്പ് പിന്നിലേക്ക് ചാടിപ്പോയി …ഇനിയിപ്പോൾ അവൾക്ക് അത് ഫ്രഞ്ച് ആണോ എന്ന് അറിയാത്ത കുഴപ്പം കൂടിയേ ഉള്ളൂ …..

എന്നിട്ട് നീയൊന്നും പറഞ്ഞില്ലേ????

അല്ല ..എന്തെങ്കിലും പറയണോ??? ലക്ഷ്മി അല്പം ആശങ്കയോടെ ചോദിച്ചു.

പിന്നെ പറയണ്ടേ? ഒന്നുമില്ലേലും നമ്മൾ അധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗമല്ലേ… നടാഷയ്ക്കുള്ളിലെ കമ്മ്യൂണിസ്റ്റ് ഉണർന്നു….

അല്ല എന്ത് ചോദിക്കണം??? ലക്ഷ്മി അവളോട് ചോദിച്ചു …

പോയി ചോദിക്കടീ… കവിളിൽ ഉമ്മ തരാൻ നീയെന്താ സ്കൂൾ കുട്ടി ആണോ എന്ന്???? നടാഷ ആവേശത്തോടെ പറഞ്ഞു…

ലക്ഷ്മിയുടെ കത്തുന്ന ഒരു നോട്ടമാണ് അവൾക്കതിന് മറുപടിയായി കിട്ടിയത്…..

എനിക്കറിയാം എന്ത് ചോദിക്കണമെന്ന്… നീ ഇവിടെ നിക്ക് …അതും പറഞ്ഞു ലക്ഷ്മി വീണ്ടും സൂര്യൻറെ ക്യാബിനിലേക്ക് തിരികെ കയറി.. …നടാഷ ആകട്ടെ …..യോഗമില്ല അമ്മിണിയെ ,പായ മടക്കിക്കോ…. എന്ന രീതിയിൽ പുറത്തു തന്നെ നിന്നു….

Recent Stories

The Author

പ്രിൻസ് വ്ളാഡ്

17 Comments

Add a Comment
  1. Super

    Waiting for next part… please make it fast…

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. നീലകുറുക്കൻ

    കുറച്ചേ ഉള്ളൂ.. ബാക്കി കൂടി പോരട്ടെ

  4. Very good part 👌. Waiting for next.

  5. Very nice but part kuravaa

  6. രുദ്രരാവണൻ

    ഇതിപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ് വായിക്കുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു രുദ്ര രാവണൻ ❤️❤️❤️

  7. ഇതിന് മുമ്പുമുള്ള ഭാഗത്തിൻ്റെ പേരെന്താ

  8. As usual superb!!!!. Anxiously waiting for next part!!!!

  9. രോമാഞ്ചം കുറവാണല്ലോ ഇത്തവണ ..!!

  10. വിശാഖ്

    ❤️❤️❤️❤️♥️♥️♥️gyap onde… Orupad vaikipikalle….

  11. Page kurachu koottaayirunnu

  12. സൂര്യൻ

    പേജ് കുറവാണല്ലൊ. Late ആയൊണ്ട് പേജ് കൂടുന്നു വിചാരിച്ചു 😔

  13. കാത്തിരുന്നത് ഇതിനായിരുന്നോ കുറച്ചു കുടി പേജ് ഉണ്ടാവാമായിരുന്നു എന്നലും ഈ ഭാഗവും അടിപൊളി ♥️♥️

  14. അറക്കളം പീലിച്ചായൻ

    1st

  15. 👌👌 കൊള്ളാം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ഒരുപാട് വൈകിപ്പിക്കല്ലേ ബ്രോ

  16. ലുയിസ്

    Pwolich muthe😻🥀🥀

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com