കുഞ്ഞി [അതിഥി] 85

Views : 1342

കുഞ്ഞി

Author : അതിഥി

 

വേലി കടന്ന് ഉമ്മറത്തു എത്തിയപ്പോൾ അയാൾ വിളിച്ചു

“നിങ്ങളിത് എവിടെ പോയി കിടക്കുവായിരുന്നു മനുഷ്യ ,വരുന്നത് വരെ ബാക്കി ഉള്ളവരുടെ ഉള്ളിൽ തീയാ ”
“ഞങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വിചാരം ഉണ്ടോ നിങ്ങൾക്ക് ”

ഭർത്താവിനെ കണ്ടതും അവൾ പരാതി കെട്ടഴിക്കാൻ തുടങ്ങി .അവളുടെ സ്നേഹത്തിന്റെ അതാണെന്ന് അയാൾക്കും അറിയാം

“ഹാ ഞാനിങ്ങട്ട് എത്തിയില്ലേ ന്റെ കുഞ്ഞി ”
അയാൾ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്ന് തലോടി . എന്നാലും പരിഭവത്തിന്റെ നിഴൽ ഇപ്പോഴും മാറിയിട്ടില്ല
അയാൾ അവളെയും ചേർത്ത് പിടിച്ചു അകത്തേക്ക് കയറി .

പണ്ടെങ്ങോ നനഞ്ഞ ഒരു ഓർമയിലെന്ന പോലെ ചിമ്മിനി വിളക്കിലെ തിരി മടിച്ചു മടിച്ചു കത്തുന്നുണ്ട് . അതിന്റെ ഒരു നേരിയ വെളിച്ചം മാത്രം

” മോനെവിടെ കുഞ്ഞി ”
“അവൻ കിടന്നു ”
അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞു

“ഇത്ര പെട്ടന്നോ ”

അയാൾ നെറ്റി ചുളിച്ചു കൊണ്ട് ഒന്നുകൂടി ചോദിച്ചു .

മറുപടി പറയാതെ തലയൊന്ന് വെട്ടിച്ചു അടുക്കളയിലേക്ക് പോവാൻ തുടങ്ങിയ അവളെ അയാൾ പിടിച്ചു നിർത്തി .

“എന്താ കുഞ്ഞി ”

“അത് അത് .. ഇന്നവൻ ഒത്തിരി കരഞ്ഞാ ഉറങ്ങിയത് . കള്ളന്റെ മോനാണെന്നും പറഞ്ഞു കൂട്ടുകാരൊക്കെ കളിയാക്കത്രെ

എന്തിനാ അമ്മേ അച്ഛൻ കള്ളനായി എന്നും ചോദിച്ചു കുറെ കരഞ്ഞു പാവം ……വിശപ്പും ക്ഷീണവും കാരണം തളർന്ന് ഉറങ്ങിയതാ ; ”

അതും പറഞ്ഞവൾ അയാളുടെ മാറിലേക്ക് കരഞ്ഞുകൊണ്ട് വീണു

“കുഞ്ഞീ അവനൊന്നും കഴിക്കാതെ കിടന്നതല്ലേ …
കവറിൽ ബ്രഡ് ഇരിപ്പുണ്ട് അവനെ വിളിക്ക് “

Recent Stories

The Author

അതിഥി

25 Comments

Add a Comment
 1. കുഞ്ഞി കഥ നന്നായിട്ടുണ്ട്….👌🏻👌🏻👌🏻

  ♥️♥️♥️♥️♥️

 2. Nannayitund ❤❤❤

 3. നിധീഷ്

  ❤❤❤

 4. വളരെ നന്നായിട്ടുണ്ട്.ഇങ്ങനെയും ചില ജീവിതങ്ങൾ ഉണ്ട് നമുക്ക് ചുറ്റും.നൊമ്പരപ്പെടുത്തിയ രചന.. നന്നായി തന്നെ എഴുതി അവതരിപ്പിച്ചു.. ഇനിയും തൂലിക ചലിക്കട്ടെ.. ആശംസകൾ അതിഥി💟💟

 5. മന്നാഡിയാർ

  ♥♥♥ നൊമ്പരപ്പെടുത്തുന്ന കഥ. ഇതാണ് ജീവിതത്തിൽ നടക്കുന്നത് എന്നതും വലിയ ഒരു നൊമ്പരമാണ്.

 6. nannayittund…..adipoli…

 7. 😍

 8. അഥിതി കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു
  ഇനിയും പുതിയ കഥകളും ആയി വരൂ

  ♥️♥️♥️

 9. കഥ നന്നയിട്ടുണ്ട്.. ഒരാളുടെ ധൗർബാല്യം അയാളുടെ കുടുംബം തന്നെ ആണ്, അതിനു വേണ്ടി തന്നെ ആണ് ഓരോ ആണും പെണ്ണും രാവും പകലും കഷ്ട്ടപെടുന്ന ത് , പക്ഷെ ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ അവനെ തീർത്തും നിര യുധൻ ആകുന്നു. ❤❤❤

 10. അതിഥി കഥ നന്നായിട്ടുണ്ട് ‌ഇഷ്ടപ്പെട്ടു
  എന്തോ ഒരു ചെറിയ മിസ്സിങ് പോലെ ഇനിയും എഴുത്ത് തുടരുമ്പോൾ അത് ശേരിയായികൊള്ളും.
  സ്നേഹത്തോടെ♥️♥️

 11. അതിഥി.. നല്ല തീം നല്ല എഴുത്ത്..
  തുടർന്ന് എഴുതുക
  സ്നേഹത്തോടെ❤️

  1. നന്ദി രാഗേന്ദു 😍😍😍

 12. -അർജ്ജുൻ

  അതിഥി,

  ..നന്നായിട്ടുണ്ട്…! തീമൊക്കെ വളരെ നന്നായിരുന്നു… എഴുത്തും നല്ലതാ… പ്രശ്നം തുടക്കത്തിലെ പകപ്പാ…! അതു പതിയെ ശെരിയായിക്കോളും… അതിന് എഴുത്തു തുടരുക തന്നെ വേണം…!

  ❤️❤️❤️

  _Arjun dev

  1. എടാ നിന്നോട് പറഞ്ഞ തീം ഇതല്ല കേട്ടോ
   എന്നാലും നീ വായിച്ചു നല്ലത് പറഞ്ഞതിൽ സന്തോഷം ബ്രോ

 13. കൊള്ളാം..പക്ഷേ speed അല്പം കൂടിയോ എന്നൊരു സംശയം…. എന്നാലും ishtamayi..കൂടുതൽ ചെറുകഥകള്‍ ഇനിയും വരട്ടെ
  👏👏👏👍👍👍👍👍

  1. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ

 14. അതിഥി… കഥ കൊള്ളാം നല്ല തീം ആണ് നന്നായിട്ട് എഴുതി.. പക്ഷെ ആ ഫീൽ പൂർണമായില്ല എന്ന് തോന്നി .. പക്ഷെ സാരമില്ല ഇനിയും എഴുതണം അതിനൊപ്പം എഴുതുന്നത് വായിക്കുന്നയാളുടെ ഉള്ളിൽ കയറണം..
  ജ്വാലയുടെ കഥകൾ വായിച്ചുനോക്കൂ അത് നിങ്ങളുടെ എഴുത്തിന് ഒരുപാട് സഹായകമാവുമെന്ന് തോന്നുന്നു…(just a suggession)
  All the best keep going ❤❤

  1. ഇങ്ങനെയുള്ള നിർദേശങ്ങൾക്ക് നന്ദി ബ്രോ 😍😍😍

   കൂടുതൽ നന്നാക്കാൻ ശ്രമിക്കും

 15. ആനന്ദ് സാജൻ

  ishtapettu bro.super🥰🥰

  1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ

 16. മന്നാഡിയാർ

  ♥♥♥

  1. 😍😍😍

 17. കുമ്പിടി 🕉️

  അറിയില്ല അഥിതി എന്ത് പറയണം എന്ന്…. ഇത് വായിച്ചപ്പോ എനിക്കൊർമ്മ വന്നത് എന്റെ അമ്മയെ ആണ്…. ജീവിതത്തിൽ ഇങ്ങനെ തകർന്ന് പോയ ഒരുപാട് പെൺ ജീവിതങ്ങൾ ഉണ്ട്… പുരുഷന്റെ വിയർപ്പെറ്റു കൂടുന്നവർ ആണ് സ്ത്രീകൾ എന്നുള്ള സമൂഹത്തിന്റെ കാഴ്ചപാടാണ് ഏറ്റവും വലിയ ശാപം…

  ഞാൻ പറഞ്ഞല്ലോ എവിടൊക്കെയോ എന്റെ ജീവിതത്തെ തൊട്ടു പോയി…

  വളരെ നന്നായിരുന്നു വരികളും എഴുത്തിന്റെ ശൈലിയും അതികം ഇല്ലാതെ കുറച്ച് വരികളിൽ എന്തെല്ലാമോ കാട്ടിത്തരുന്ന കുഞ്ഞിയുടെ കഥ എനിക്ക് ഇഷ്ടപ്പെട്ടു…

  ഞാൻ എൻറെ ചിന്തകളും കാഴ്ചപ്പാടിലൂടെയുമാണ് ഈ കമെന്റ് ഇടുന്നത് തന്നെ.. കുറെയും പറയണം
  എന്നുണ്ട് പക്ഷെ ഞാനതിന് ആളല്ല…

  ഇനിയും താങ്കളുടെ നല്ലൊരു കഥകൾക്കായി കാത്തിരിക്കാം…

  കുമ്പിടി 🕉️

  1. എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം കുമ്പിടി ഇത് പോലെ ഒരുപാട് പേര് നമ്മുക്ക് ചുറ്റും ഉണ്ട് ശരിക്കും നോക്കിയാൽ നമ്മുക്കും കാണാം ഏതെങ്കിലും കുഞ്ഞിയെ

   1. കുമ്പിടി 🕉️

    💜

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com