കുഞ്ഞി [അതിഥി] 86

Views : 1652

“അച്ചു അച്ഛൻ വന്നത് കണ്ടില്ലേ നീയ് ”

“വേണ്ട അച്ഛൻ ഇങ്ങട്ട് വരണ്ട , അച്ഛൻ കാരണം ഒരാളും എന്നോട് കൂടുന്നത് പോലും ഇല്ല , അച്ഛനെന്തിനാ കള്ളൻ ആയെ ”
അവൻ കരഞ്ഞുകൊണ്ട് ചോദിച്ചു

“മോനെ നിന്റച്ഛൻ ജീവിതത്തിൽ ഒരു തവണ മാത്രേ കട്ടിട്ടുള്ളു ,
എന്റെ കുഞ്ഞി അവൾ ന്യൂമോണിയ വന്നു സർക്കാർ ആസ്പത്രിടെ വരാന്തേൽ ഊത്താല് അടിച്ചു കിടന്നപ്പോൾ മാത്രം ” അറിയാതെ അയാളുടെ തൊണ്ട ഇടറിപ്പോയി

കുഞ്ഞിയുടെ അടക്കിപ്പിടിച്ചുള്ള തേങ്ങലും കേൾക്കാം

“പിന്നെന്തിനാ അച്ഛനെ ഇടക്കിടക്ക് പോലിസാര് പിടിച്ചോണ്ട് പോണേ ,അച്ഛൻ നൊണ പറയാ” അതും പറഞ്ഞവൻ എണീച്ചു പോയി

****——————–******

“കുഞ്ഞീ ”

നെഞ്ചിൽ കിടക്കുന്ന തന്റെ ഭാര്യയെ അയാൾ വിളിച്ചു

“മ്മ് ”

“എനിക്കൊരു ജോലി ശരിയായിട്ടിണ്ട് ;
എന്നെ കള്ളൻ എന്ന് വിളിക്കാത്ത
നമ്മടെ മോനെ കള്ളന്റെ മോനെ എന്ന് വിളിക്കാത്ത ഒരു നാട്ടിലേക്കു നമ്മക്ക് പോവാം .അവിടെ നമ്മളെ ആരും ശല്യം ചെയ്യില്ല “…

പറഞ്ഞത് സത്യമാണോ എന്ന രീതിയിൽ അവൾഅയാളെ മുഖം ഉയർത്തിയൊന്ന് നോക്കി

കവിളിൽ ഒരു ഉമ്മയായിരുന്നു അയാളുടെ മറുപടി . അവൾ ഒന്നുകൂടി മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു

“ഡും ഡും ഡും ”

“ആരും ഇല്ലെടാ ഇവിടെ “വാതില് മുട്ടുന്നത് കേട്ടയാൾ എണീറ്റും

വന്നയാളുടെ മുഖം കണ്ടതും അയാൾ വിയർത്തു

“ഹാ വാതിലിൽ തന്നെ നിൽക്കാതെ മാറി നിൽക്കെടാ ഞാനൊന്നു അകത്തേക്ക് കേറട്ടെ ” അതും പറഞ്ഞു വന്നയാൾ അകത്തേക്ക് കയറി

Recent Stories

The Author

അതിഥി

25 Comments

  1. കുഞ്ഞി കഥ നന്നായിട്ടുണ്ട്….👌🏻👌🏻👌🏻

    ♥️♥️♥️♥️♥️

  2. Nannayitund ❤❤❤

  3. നിധീഷ്

    ❤❤❤

  4. വളരെ നന്നായിട്ടുണ്ട്.ഇങ്ങനെയും ചില ജീവിതങ്ങൾ ഉണ്ട് നമുക്ക് ചുറ്റും.നൊമ്പരപ്പെടുത്തിയ രചന.. നന്നായി തന്നെ എഴുതി അവതരിപ്പിച്ചു.. ഇനിയും തൂലിക ചലിക്കട്ടെ.. ആശംസകൾ അതിഥി💟💟

  5. മന്നാഡിയാർ

    ♥♥♥ നൊമ്പരപ്പെടുത്തുന്ന കഥ. ഇതാണ് ജീവിതത്തിൽ നടക്കുന്നത് എന്നതും വലിയ ഒരു നൊമ്പരമാണ്.

  6. nannayittund…..adipoli…

  7. 😍

  8. അഥിതി കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു
    ഇനിയും പുതിയ കഥകളും ആയി വരൂ

    ♥️♥️♥️

  9. കഥ നന്നയിട്ടുണ്ട്.. ഒരാളുടെ ധൗർബാല്യം അയാളുടെ കുടുംബം തന്നെ ആണ്, അതിനു വേണ്ടി തന്നെ ആണ് ഓരോ ആണും പെണ്ണും രാവും പകലും കഷ്ട്ടപെടുന്ന ത് , പക്ഷെ ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ അവനെ തീർത്തും നിര യുധൻ ആകുന്നു. ❤❤❤

  10. അതിഥി കഥ നന്നായിട്ടുണ്ട് ‌ഇഷ്ടപ്പെട്ടു
    എന്തോ ഒരു ചെറിയ മിസ്സിങ് പോലെ ഇനിയും എഴുത്ത് തുടരുമ്പോൾ അത് ശേരിയായികൊള്ളും.
    സ്നേഹത്തോടെ♥️♥️

  11. അതിഥി.. നല്ല തീം നല്ല എഴുത്ത്..
    തുടർന്ന് എഴുതുക
    സ്നേഹത്തോടെ❤️

    1. നന്ദി രാഗേന്ദു 😍😍😍

  12. -അർജ്ജുൻ

    അതിഥി,

    ..നന്നായിട്ടുണ്ട്…! തീമൊക്കെ വളരെ നന്നായിരുന്നു… എഴുത്തും നല്ലതാ… പ്രശ്നം തുടക്കത്തിലെ പകപ്പാ…! അതു പതിയെ ശെരിയായിക്കോളും… അതിന് എഴുത്തു തുടരുക തന്നെ വേണം…!

    ❤️❤️❤️

    _Arjun dev

    1. എടാ നിന്നോട് പറഞ്ഞ തീം ഇതല്ല കേട്ടോ
      എന്നാലും നീ വായിച്ചു നല്ലത് പറഞ്ഞതിൽ സന്തോഷം ബ്രോ

  13. കൊള്ളാം..പക്ഷേ speed അല്പം കൂടിയോ എന്നൊരു സംശയം…. എന്നാലും ishtamayi..കൂടുതൽ ചെറുകഥകള്‍ ഇനിയും വരട്ടെ
    👏👏👏👍👍👍👍👍

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ

  14. അതിഥി… കഥ കൊള്ളാം നല്ല തീം ആണ് നന്നായിട്ട് എഴുതി.. പക്ഷെ ആ ഫീൽ പൂർണമായില്ല എന്ന് തോന്നി .. പക്ഷെ സാരമില്ല ഇനിയും എഴുതണം അതിനൊപ്പം എഴുതുന്നത് വായിക്കുന്നയാളുടെ ഉള്ളിൽ കയറണം..
    ജ്വാലയുടെ കഥകൾ വായിച്ചുനോക്കൂ അത് നിങ്ങളുടെ എഴുത്തിന് ഒരുപാട് സഹായകമാവുമെന്ന് തോന്നുന്നു…(just a suggession)
    All the best keep going ❤❤

    1. ഇങ്ങനെയുള്ള നിർദേശങ്ങൾക്ക് നന്ദി ബ്രോ 😍😍😍

      കൂടുതൽ നന്നാക്കാൻ ശ്രമിക്കും

  15. ആനന്ദ് സാജൻ

    ishtapettu bro.super🥰🥰

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ

  16. മന്നാഡിയാർ

    ♥♥♥

    1. 😍😍😍

  17. കുമ്പിടി 🕉️

    അറിയില്ല അഥിതി എന്ത് പറയണം എന്ന്…. ഇത് വായിച്ചപ്പോ എനിക്കൊർമ്മ വന്നത് എന്റെ അമ്മയെ ആണ്…. ജീവിതത്തിൽ ഇങ്ങനെ തകർന്ന് പോയ ഒരുപാട് പെൺ ജീവിതങ്ങൾ ഉണ്ട്… പുരുഷന്റെ വിയർപ്പെറ്റു കൂടുന്നവർ ആണ് സ്ത്രീകൾ എന്നുള്ള സമൂഹത്തിന്റെ കാഴ്ചപാടാണ് ഏറ്റവും വലിയ ശാപം…

    ഞാൻ പറഞ്ഞല്ലോ എവിടൊക്കെയോ എന്റെ ജീവിതത്തെ തൊട്ടു പോയി…

    വളരെ നന്നായിരുന്നു വരികളും എഴുത്തിന്റെ ശൈലിയും അതികം ഇല്ലാതെ കുറച്ച് വരികളിൽ എന്തെല്ലാമോ കാട്ടിത്തരുന്ന കുഞ്ഞിയുടെ കഥ എനിക്ക് ഇഷ്ടപ്പെട്ടു…

    ഞാൻ എൻറെ ചിന്തകളും കാഴ്ചപ്പാടിലൂടെയുമാണ് ഈ കമെന്റ് ഇടുന്നത് തന്നെ.. കുറെയും പറയണം
    എന്നുണ്ട് പക്ഷെ ഞാനതിന് ആളല്ല…

    ഇനിയും താങ്കളുടെ നല്ലൊരു കഥകൾക്കായി കാത്തിരിക്കാം…

    കുമ്പിടി 🕉️

    1. എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം കുമ്പിടി ഇത് പോലെ ഒരുപാട് പേര് നമ്മുക്ക് ചുറ്റും ഉണ്ട് ശരിക്കും നോക്കിയാൽ നമ്മുക്കും കാണാം ഏതെങ്കിലും കുഞ്ഞിയെ

      1. കുമ്പിടി 🕉️

        💜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com