കാടിൻ്റെ സ്വാതന്ത്ര്യം 2 [മഷി] 43

Views : 1233

കാടിൻ്റെ സ്വാതന്ത്ര്യം 2

Author : മഷി

 

ഇന്നത്തെ ഈ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൽ ശ്രദ്ധികേണ്ടതയുണ്ട് വാക്കിലും നോക്കിലും പ്രവർത്തിയിലും എല്ലാം.അങ്ങനെ വന്ന മറ്റൊരു thought ആണ് ഈ കഥ, കഥ ഡെവലപ്പ് ചെയ്തു വന്നപ്പോൾ ഞാൻ തന്നെ മുൻപ് എഴുതിയ കാടിൻ്റെ സ്വാതന്ത്ര്യം എന്ന കഥയുമായി ചേർത്ത് എഴുതാൻ പറ്റും എന്നു തോന്നി.എല്ലാവരും വായിച്ചു അഭിപ്രായങ്ങൾ പറയണം, വിമർശനങ്ങളും,എതിർപ്പുകളും എല്ലാം പറയാം, suggestions ഉണ്ടെങ്കില് അതും നിങ്ങൾക്ക് അറിയിക്കാം,അപ്പൊ എല്ലാവരുടെയും സപ്പോർട്ട് വേണം കഥ ഇഷ്ടപെട്ടാൽ ഒന്ന് ലൈക്കും ചെയ്തേക്ക്.❤️

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

കഥാപാത്രങ്ങൾ

രാജാവ്/സിംഹം – അമൃതേന്ദ്രൻ

ചിങ്കടൻ/കുരങ്ങൻ – രാജാവിൻ്റെ സുഹൃത്ത്

സങ്കടൻ/കഴുത – പ്രജ

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

അന്നത്തെ സംഭവങ്ങൾക്ക് ശേഷം രാജാവ് അമൃതേന്ദ്ര സിംഹം വളരെ വലിയ ആശയ കുഴപത്തിൽ ആയിരുന്നു. ഒന്നിലും ശ്രേദ്ധ കേന്ദ്രികരികാൻ രാജാവിന് സാധിച്ചില്ല. ഇത് കൂടെയുള്ള ചിങ്കടനും കാണുന്നുണ്ടായിരുന്നു

എന്താ രാജൻ കുറച് നാളായി അസ്വസ്ഥൻ ആണല്ലോ.

എന്താണെന്ന് അറിയില്ല ചിങ്കട കുറെ നാളായി ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കുന്നില്ല.

എന്താണെന്ന് അറിയായ്ക ഒന്നുമില്ല രാജാവിന്, കാരണം മറ്റൊന്നുമല്ല അന്ന് സങ്കടൻ കഴുത പറഞ്ഞ കാര്യത്തിൽ ആണ് രാജൻ്റെ സങ്കോജം അല്ലേ, ഇവിടെ അർക്കും അവരുടേ ഇഷ്ടത്തിന് , അവരുടെ സന്തോഷങ്ങൾക്ക് അനുസരിച്ച് ജീവിക്കാം.വിവേജനവും,തർക്കവും,വിഷമങ്ങളും ഇല്ലാതെ ജീവിക്കുന്ന ഒരു കാടിനെ പറ്റിയാണ് അവൻ പറഞ്ഞത് അത് രാജൻ്റെ രീതിക്ക് അത്ര നല്ലതല്ല എന്ന് എനിക്കു അറിയാം. രാജൻ അയൽ കാടുകളുമായി ഒപ്പുവച്ച കരാറുകളും, വ്വ്യവസ്ഥകളും ഒന്നും അങ്ങനെ വന്നാൽ നടപ്പാക്കാൻ പറ്റില്ല,രാജൻ പറയുന്ന കാര്യങ്ങൽ ഇനി ജനങ്ങൾ കേൾക്കുമോ എന്നും രാജാവിനൊപ്പം നിൽക്ക്കുമോ എന്നും ഭയം ഉണ്ട് അല്ലേ?

സത്യം പറഞ്ഞാൽ അതുതന്നെ ആണ് ഭയം ചിങ്കട,അവർകെന്ന് ഒരുജീവിതവും,ജീവിതരീതിയും വന്നാൽ നമ്മൾ തകരും. ഇതുവരെ അവർ വിശ്വസിച്ചിരുന്നത് ഒരു ഭരണകൂടവും, ഭരണവും ഉള്ളത് അവർക്കൊപ്പം ആണെന്നും ഭരണ രീതികൾ അവരുടെ ജീവിതം സന്തോഷമ്മുള്ളതും, അവരെ സഹായിക്കുന്നതും ആണെന്നാണ്. എന്നാല് അന്ന് സങ്കടന് പറഞ്ഞപോലെ ഒരു ജീവിതരീതി വന്നാൽ അവർ മനസിലാക്കും ഭരണവും ഭരണകൂടവും നിന്നത് ചിലരുടെ സ്വാർഥതതക്ക് വേണ്ടി ആന്നെന്ന്. ഇനി ഞാൻ എന്ത് ചെയ്യും ചിങ്കട.

Recent Stories

The Author

മഷി

5 Comments

Add a Comment
  1. Super

    1. Thank u❤️

    1. Thank you ❤️☺️

    2. ☺️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com