യാത്ര [VAMPIRE] 1334

ശക്തി തരും. ചിലത് ചിന്തകൾക്കു കാരണമാവും..
Mostly.. ഒരു ഇന്ത്യൻ എന്ന നിലക്ക് ഇതെല്ലാം
അറിഞ്ഞിരിക്കുന്നത് നല്ലതാണ്..”

“മ്മ്.. താൻ പറഞ്ഞതിലും കാര്യമുണ്ട്..
അല്ലാ.. അടുത്തത് എങ്ങോട്ടാ.. തനിക്ക് ഇവിടെ
മുൻപ് വന്ന പരിചയം ഉണ്ടല്ലോ.”

“ഹലോ മാഡം.. ഞാൻ എന്താ തന്റെ ഗൈഡ്
ആണോ.. ഇങ്ങനെ പിന്നാലെ വരാൻ ” അവൻ
പുരികം പൊക്കി മുഖത്തു കുറച്ച് ഗൗരവം വരുത്തി കൊണ്ട് ചോദിച്ചു…

അവൻ പറഞ്ഞത് വിശ്വക്ക് ചെറുതായി
വിഷമമായി.. വെറും രണ്ട് ദിവസത്തെ പരിചയമേ
ഉള്ളൂ എങ്കിലും തന്റെ നല്ലൊരു സുഹൃത്തിന്റെ
സ്ഥാനം കാശിക്ക് അവൾ നൽകിയിരുന്നു…

“അല്ലാ.. തനിക് ബുദ്ധിമുട്ടാവുമെന്ന് ഞാൻ
കരുതിയില്ല.. സോറി ഞാൻ ആരോടെങ്കിലും
ചോദിച്ചോളാം ”
അവൾ തല കുനിച്ചു പറഞ്ഞു..

അവന്റെ പൊട്ടിച്ചിരി കേട്ടു കൊണ്ടാണ് അവൾ
തല ഉയർത്തി നോക്കിയത്…
“ഒരു ജേണലിസ്റ്റ് ഇത്രേ ഒള്ളൂ.. ഞാൻ തന്നെ പറ്റി
ഇങ്ങനെ അല്ലാട്ടോ വിചാരിച്ചത്..”
വയറിൽ കൈവച്ചു ചിരി നിയന്ത്രിച്ച് അവൻ
പറഞ്ഞു…

“താൻ അങ്ങനൊക്കെ പറഞ്ഞപ്പോ.. ഞാൻ.. ”

“മ്മ്.. ചമ്മണ്ട.. ഞാൻ പറഞ്ഞത് കാര്യമായിട്ടാ..
താൻ എന്നെ ഫോട്ടോഗ്രാഫർ ആയിട്ട് കൂടെ
കൂട്ടിക്കോടോ.. ഇനിയുള്ള രണ്ട് ദിവസം… ”

സമ്മതമെന്നോണം അവൾ ഒന്ന് പുഞ്ചിരിച്ചു…

*********************
പ്രാതലിന് ശേഷം കാലഭൈരവ ക്ഷേത്രം
സന്ദർശിക്കാൻ അവർ തീരുമാനിച്ചു…

“ചരിത്രപരമായും വിശ്വാസപരമായും ഹിന്ദുക്കൾ
ഏറെ ആരാധിക്കുന്ന ഇടമാണ് കാൽഭൈരവ്
മന്ദിർ.. ശിവന്റെ പ്രതിരൂപമായി കാല ഭൈരവനാണ് ഇവിടെ കുടികൊള്ളുന്നത്… ഒരിക്കൽ വാരണാസിയിൽ എത്തിയാൽ കാലഭൈരവനെ കാണാതെ വാരണാസി മുഴുവൻ ചുറ്റിക്കാണാൻ സാധിക്കില്ലെന്നാണ് വിശ്വാസം..”

അവന്റെ വാക്കുകൾ എല്ലാം വിശ്വ ഓർത്ത് വച്ചു..
ഫീച്ചറിന് ആവശ്യമായവ കുറിച്ച് വക്കുകയും
ചെയ്തു…

“കാശി മുൻപ് എന്നാ ഇവിടെ വന്നിട്ടുള്ളത്??

ശാന്തമായ മുഖത്തോടെ, ചുണ്ടിൽ ഒരു
പുഞ്ചിരിയോടെ അവനവളെ നോക്കി..
“മുത്തച്ഛൻ ഒരുപാട് യാത്രകൾ നടത്തിയിരുന്ന
മനുഷ്യൻ ആണ്.. ഇന്നത്തെ പോലെ ലഡാക്കും
മണാലിയും ഒക്കെ ട്രിപ്പ് അടിച്ച് വരുന്നത് പോലെ
അല്ല.. പേരറിയാത്ത നാടുകളിലേക്ക് കയ്യിലുള്ള
പൈസയും എടുത്ത് പോകും.. ആ അനുഭവങ്ങൾ
ഒക്കെയും എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.. എന്റെ
അച്ഛന് മൂത്തത് ഒരു പെങ്ങൾ ആണ് ഉള്ളത്..
അച്ഛൻ ജനിച്ചതിന് ശേഷം മുത്തശ്ശി മരിച്ചു…
ഒറ്റപ്പെടലിൽ നിന്ന് മുക്തി കിട്ടാനാണ് പുള്ളി
യാത്രകളെ കൂട്ട് പിടിച്ചത്..
അങ്ങനെ ചെറുപ്പം മുതൽ കഥകൾക്ക് പകരം

Updated: November 27, 2020 — 1:06 pm

78 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    vampie sir big paan sir … ???

  2. Ee parayunna princy enna ezhuthukaarikk ivideyum kadha ittukoode..?
    Vaayanakkaarkku virunnaakum..

  3. പ്രിന്‍സി എന്ന കുട്ടി പറഞ്ഞത് പോലെ
    My Books എന്ന ആപ്പില്‍ കഴിഞ്ഞ വര്‍ഷം ആ കുട്ടി എഴുതിയ കഥകളാണ് ഇപ്പോള്‍ ഇവിടെ വന്ന് ഇവന്റെ കഥ പോലെ പ്രസന്റ് ചെയ്യുന്നത്. കഷ്ടം !!!

  4. Nee fraud ayinunnu alle. Delite akkiy kadhakal okke copy ayirikkum chetta

  5. പ്രിൻസി

    Y broo… എന്റെ കഥകൾ എന്തിനാ മോഷ്ടിക്കുന്നേ.. ?‍♀️?‍♀️?‍♀️ നാണം ഉണ്ടോടോ?? കഷ്ടം

    1. Omg..!
      ithum..?

    2. എവിടെ? ഏതു സൈറ്റിൽലാണ് സഹോദരി ഈ കഥയിട്ടിരുന്നത്?
      ആപ്പിലാണെങ്കിൽ അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ?

      ഇനി മുതൽ ഫോട്ടോയോസ്റ്റാറ് വായിക്കാതെ ഒറിജിനൽ തന്നെ വായിക്കാമല്ലോ?

      1. പ്രിൻസി

        My books app

        1. അങ്ങനെ ഒരാപ്പ് ഞാൻ നോക്കിയപ്പോ കണ്ടില്ല. ഡീറ്റൈൽസ് ഒന്നു തരാമോ? Developer അല്ലെങ്കിൽ വേറെ പെട്ടെന്ന് തിരിച്ചറിയാവുന്ന എന്തെങ്കിലും..

          1. പ്രിൻസി

            My books by vernal info
            3 books icon ആണ് അതിന്

          2. ആഹ് കണ്ടു.. താങ്ക്സ് ട്ടോ, ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് .. ???

        2. അതിൽ പ്രിൻസി എന്നാണോ സെർച്ച്‌ ചെയ്യണ്ടത്…..

          1. പ്രിൻസി

            Princy V

          2. വാമ്പയര്‍ കുട്ടന്റെ കിളി പോയി…. 2 ജോഡി

    3. ee katha mathramano? vereyum adichumattiyittundo??????????

      1. ഇവന്‍ മൊത്തം അടിച്ചു മാറ്റല്‍ ആണെന്ന് തോന്നുന്നു.

  6. *വിനോദ്കുമാർ G*

    സൂപ്പർ

  7. തുമ്പി?

    എവിടെ പോയി എന്റെ വാമ്പു കുട്ട തെരക്കണോ?? കാണുന്നതേ ഇല്ല…

  8. ❤️❤️❤️❤️❤️

  9. വളരെ നന്നായിട്ടുണ്ട് ബ്രോ ❤

  10. കുറച്ച് പേജുകൾ…മനോഹരമായ ഒരു….കഥ………???

Comments are closed.