യാത്ര [VAMPIRE] 1334

സ്മരിച്ചു കൊണ്ട് ബാഗ് എല്ലാം കെട്ടിപ്പൂട്ടി
ലക്നൗലേക്ക് ഫ്ലൈറ്റ് കേറി, അവിടുന്ന് ട്രെയിൻ
പിടിച്ച് നേരെ ബനാറസ്.. സീസൺ ടൈം ആയത്
കൊണ്ട് ഡയറക്ട് ഫ്ലൈറ്റ് കിട്ടിയില്ല…..

” മാഡം.. ലോഡ്ജ് ആഗയ ”

റിക്ഷാവാലായുടെ ശബ്ദമാണ് അവളെ തിരിച്ചു
കൊണ്ട് വന്നത്…..
“ഹാ.. ഭയ്യാ”

റിക്ഷയുടെ കാശു കൊടുത്തു…. അവൾ ലോഡ്ജിൽ റൂം എടുത്ത് കുറച്ച് നേരം വിശ്രമിച്ചു… പതിയെ കണ്ണുകൾ അടഞ്ഞു പോകുന്നത് പോലെ തോന്നിയതും, വിശ്വ പെട്ടെന്ന് കണ്ണുകൾ വലിച്ചു തുറന്നു… എന്തോ
ഓർത്തതിനു ശേഷം ഫ്രഷ്അപ്പ് ആയി
ബാഗിൽ നിന്നും ക്യാമറയും എടുത്ത് അവൾ
പുറത്തേക്കിറങ്ങി….

സ്ഥലത്തെ കുറിച്ച് വലിയ ധാരണ
ഇല്ലാത്തതിനാൽ അടുത്ത് പൂജ സാമഗ്രികൾ
വിൽക്കുന്ന ഒരു പയ്യനോട് കാര്യങ്ങൾ എല്ലാം
ചോദിച്ചു മനസ്സിലാക്കി….

പറയാൻ അല്പം മടി കാണിച്ചെങ്കിലും ഗാന്ധി
കയ്യിൽ കിട്ടിയപ്പോൾ ആള് ഉഷാറായി….
കേട്ടറിഞ്ഞത് വച്ച് ഇവിടെ ഒരുപാട് കാണാൻ
ഉണ്ടെന്ന് വിശ്വയ്ക്ക് മനസ്സിലായി… പക്ഷെ
എവിടെ തുടങ്ങും എന്നതായിരുന്നു അവളുടെ
കൺഫ്യൂഷൻ…..

എങ്കിലും അവൾ ഗംഗാ തീരത്തേക്ക് നടക്കാൻ
തുടങ്ങി… ചുറ്റിലും ഒരുപാട് ആളുകൾ ഉണ്ട്,
കൂടുതലും മധ്യവയസ്കർ, വൃദ്ധർ, പിന്നെ
ടൂറിസ്റ്റുകളും…..

ലഹരിയിൽ മുങ്ങി നീരാടുന്ന നിരവധി
കാഷായവേഷ ധാരികളും കപട സന്യാസിമാരും
കാശിയിൽ അരങ്ങു വാഴുന്നുവെന്ന് അവൾ
കേട്ടിട്ടുണ്ട്.. അതുകൊണ്ട് തന്നെ അവരുടെ ചില
കാഴ്ചകളെല്ലാം അവൾ ക്യാമറയിൽ പകർത്തി…

ഗംഗാ തീരത്തെ ‘ഘാട്ടുകൾ’ ആയാണ്
തിരിച്ചിരിക്കുന്നത്.. അവ പല പേരുകളിലുമായി
അറിയപ്പെടുന്നു.. ഓരോ ഘട്ടിലേയ്ക്കും
പ്രവേശിക്കുന്ന വഴിയോരത്ത് പൂക്കളും,
പൂജാസാമഗ്രികൾ വില്ക്കുന്ന കടകളും
നിരവധിയാണ്…

വിശ്വ നേരെ ചെന്നെത്തിയത്
അസിഘാട്ടിലേക്കാണ്.. ഗംഗയുടെ തീരത്ത് കെട്ടി
വച്ചിരിക്കുന്ന നിരവധി തോണികൾ, അത്രയും
തന്നെ നദിയിൽ എങ്ങോട്ടോ നീങ്ങുന്നുമുണ്ട്….

രാവിലെ ആയത് കൊണ്ട് തന്നെ പടവുകളിൽ
എല്ലാം നല്ല തിരക്കാണ്…
കുറച്ച് പേർ പിതൃതർപ്പണത്തിന് ഇരിക്കുന്നു..
ചിലർ എന്തെല്ലാമോ മന്ത്രങ്ങൾ ജപിച്ചു കൊണ്ട്
പൂജകൾ ചെയ്യുന്നു.. പൂജയുടെ അവസാനം
പൂക്കളും മറ്റ് വസ്തുക്കളുമെല്ലാം ഗംഗയിൽ തന്നെ ഒഴുക്കുന്നു..

Updated: November 27, 2020 — 1:06 pm

78 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    vampie sir big paan sir … ???

  2. Ee parayunna princy enna ezhuthukaarikk ivideyum kadha ittukoode..?
    Vaayanakkaarkku virunnaakum..

  3. പ്രിന്‍സി എന്ന കുട്ടി പറഞ്ഞത് പോലെ
    My Books എന്ന ആപ്പില്‍ കഴിഞ്ഞ വര്‍ഷം ആ കുട്ടി എഴുതിയ കഥകളാണ് ഇപ്പോള്‍ ഇവിടെ വന്ന് ഇവന്റെ കഥ പോലെ പ്രസന്റ് ചെയ്യുന്നത്. കഷ്ടം !!!

  4. Nee fraud ayinunnu alle. Delite akkiy kadhakal okke copy ayirikkum chetta

  5. പ്രിൻസി

    Y broo… എന്റെ കഥകൾ എന്തിനാ മോഷ്ടിക്കുന്നേ.. ?‍♀️?‍♀️?‍♀️ നാണം ഉണ്ടോടോ?? കഷ്ടം

    1. Omg..!
      ithum..?

    2. എവിടെ? ഏതു സൈറ്റിൽലാണ് സഹോദരി ഈ കഥയിട്ടിരുന്നത്?
      ആപ്പിലാണെങ്കിൽ അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ?

      ഇനി മുതൽ ഫോട്ടോയോസ്റ്റാറ് വായിക്കാതെ ഒറിജിനൽ തന്നെ വായിക്കാമല്ലോ?

      1. പ്രിൻസി

        My books app

        1. അങ്ങനെ ഒരാപ്പ് ഞാൻ നോക്കിയപ്പോ കണ്ടില്ല. ഡീറ്റൈൽസ് ഒന്നു തരാമോ? Developer അല്ലെങ്കിൽ വേറെ പെട്ടെന്ന് തിരിച്ചറിയാവുന്ന എന്തെങ്കിലും..

          1. പ്രിൻസി

            My books by vernal info
            3 books icon ആണ് അതിന്

          2. ആഹ് കണ്ടു.. താങ്ക്സ് ട്ടോ, ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് .. ???

        2. അതിൽ പ്രിൻസി എന്നാണോ സെർച്ച്‌ ചെയ്യണ്ടത്…..

          1. പ്രിൻസി

            Princy V

          2. വാമ്പയര്‍ കുട്ടന്റെ കിളി പോയി…. 2 ജോഡി

    3. ee katha mathramano? vereyum adichumattiyittundo??????????

      1. ഇവന്‍ മൊത്തം അടിച്ചു മാറ്റല്‍ ആണെന്ന് തോന്നുന്നു.

  6. *വിനോദ്കുമാർ G*

    സൂപ്പർ

  7. തുമ്പി?

    എവിടെ പോയി എന്റെ വാമ്പു കുട്ട തെരക്കണോ?? കാണുന്നതേ ഇല്ല…

  8. ❤️❤️❤️❤️❤️

  9. വളരെ നന്നായിട്ടുണ്ട് ബ്രോ ❤

  10. കുറച്ച് പേജുകൾ…മനോഹരമായ ഒരു….കഥ………???

Comments are closed.