യാത്ര [VAMPIRE] 1334

അല്ലെങ്കിലും അഴുക്കുകൾ ഏറ്റു
വാങ്ങുന്നവളാണല്ലോ ഗംഗ.. അതിനി മനുഷ്യന്റെ
മനസ്സിനുള്ളിലേതായാലും അവൻ ഉപയോഗിച്ച്
വലിച്ചെറിയുന്നവ ആയാലും…..

കാശി നിവാസികൾ, വീടുകളിൽ പൂജ ചെയ്യുന്നത്
പോലെ പൂക്കൾ ഉപയോഗിച്ച് ഗംഗയെ
പൂജിക്കുകയാണ്.. കൂടാതെ നദിയുടെ തീരത്തുള്ള
മണ്ണ് കൊണ്ട് ശിവലിംഗം ഉണ്ടാക്കി അതും
പൂജിക്കുന്നു.. അവളുടെ കൈകൾ ക്യാമറയിൽ
ദ്രുത ഗതിയിൽ ചലിച്ചു..
പല കാഴ്ചകളും അവൾക്ക് അത്ഭുതമായി
തോന്നുണ്ടായിരുന്നു….

താൻ എടുത്ത ചിത്രങ്ങൾ നോക്കിക്കൊണ്ട് അവൾ പടവിലൂടെ നടന്നു.. തന്റെ തൊട്ടപ്പുറത്ത് നിന്ന് ഒരു വൃദ്ധൻ അവളെ തോണിയിലേക്ക് കൈ കാട്ടി വിളിച്ചു.. അപ്പുറത്തുള്ള ഘാട്ടുകളിലേക്ക് പോവാൻ ഈ തോണികൾ തന്നെയാണ് മാർഗം എന്ന് തോന്നിയതിനാൽ അവൾ ആ ക്ഷണം സ്വീകരിച്ചു.. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ഒരു പ്രത്യേക ഗന്ധം തന്നെ വന്ന് പൊതിയുന്നത് പോലെ വിശ്വയ്ക്ക് തോന്നി..

തല ഉയർത്തി മുന്നോട്ട് നോക്കിയതും അവൾ
ഞെട്ടി…

അവിടെ ശവദാഹമാണ് നടന്നു കൊണ്ടിരിക്കുന്നത്.. ഒന്നോ രണ്ടോ അല്ല, നിരവധി.. മരണം മൂകമാണല്ലോ, എന്നാൽ വാരണാസിയിലെ മരണങ്ങൾക്ക് നിശബ്ദതയുണ്ടായിരുന്നില്ല…

മണിമുഴക്കങ്ങളും, സ്റ്റീരിയോയിൽ നിന്നും
ഉച്ചത്തിൽ ഉയരുന്ന ഭക്തി ഗാനങ്ങളും
ആയിരുന്നു അവിടെ നിറഞ്ഞു നിന്നിരുന്നത്…
ഒരു തരത്തിൽ പറഞ്ഞാൽ കാശിയിൽ
മരണമെന്നാൽ ഉത്സവമാണ്.. മരണം കാത്ത്
കിടക്കുന്ന അനേകമാളുകൾ കാശിയിലെ
ലോഡ്ജുകളിലിന്നുമുണ്ട്….

എന്തോ ആ കാഴ്ച്ചകൾ അവളിൽ വല്ലാതെ മടുപ്പ്
സൃഷ്ടിച്ചു.. പെട്ടെന്ന് തന്നെ അവൾ തിരിച്ചു പോകാമെന്നു ആ വൃദ്ധനോട് പറഞ്ഞു.. കുറച്ച് ദൂരം നടന്ന് കഴിഞ്ഞതും തന്റെ മുന്നിൽ കണ്ട ഒരു
അരയാലിന്റെ ചുവട്ടിൽ വിശ്വ കണ്ണുകൾ
അടച്ചിരുന്നു….

” മണികർണികയിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന
ചിതകൾ മരണമെന്ന വലിയ സത്യത്തിന്റെ
അവശേഷിപ്പാണ്… ”

ശബ്ദം കേട്ട ഭാഗത്തേക്ക് വിശ്വ തല
ഉയർത്തി നോക്കി.. അവളുടെ തൊട്ടടുത്ത് ഒരു
ചെറുപ്പക്കാരൻ ഇരിക്കുന്നു.. വെട്ടി ഒതുക്കിയ താടി, ശ്രീത്വമുള്ള മുഖം, മുഖത്തേക്ക് അലസമായി വീണു കിടക്കുന്ന മുടിയിഴകൾ.. എന്നാൽ ആ കാപ്പി കണ്ണുകളുടെ നോട്ടം ദൂരേക്കാണ്….

കേട്ട വാക്കുകളുടെ പൊരുൾ ചിന്തിക്കാതെ വിശ്വ
ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട്
നിന്നു…..

അവൻ മെല്ലെ അവൾക്കഭിമുഖമായി തിരിഞ്ഞ്
വിശ്വയുടെ മുഖത്തേക്ക് വിരൽ ഞൊടിച്ചു..
പെട്ടെന്ന് തന്നെ സ്വബോധം വീണ്ടെടുത്ത് അവൾ
മുഖം തിരിച്ചു.. അപ്പോഴേക്കും ഒരു നേർത്ത പുഞ്ചിരി അവന്റെ മുഖത്തു വിരിഞ്ഞിരുന്നു..

Updated: November 27, 2020 — 1:06 pm

78 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    vampie sir big paan sir … ???

  2. Ee parayunna princy enna ezhuthukaarikk ivideyum kadha ittukoode..?
    Vaayanakkaarkku virunnaakum..

  3. പ്രിന്‍സി എന്ന കുട്ടി പറഞ്ഞത് പോലെ
    My Books എന്ന ആപ്പില്‍ കഴിഞ്ഞ വര്‍ഷം ആ കുട്ടി എഴുതിയ കഥകളാണ് ഇപ്പോള്‍ ഇവിടെ വന്ന് ഇവന്റെ കഥ പോലെ പ്രസന്റ് ചെയ്യുന്നത്. കഷ്ടം !!!

  4. Nee fraud ayinunnu alle. Delite akkiy kadhakal okke copy ayirikkum chetta

  5. പ്രിൻസി

    Y broo… എന്റെ കഥകൾ എന്തിനാ മോഷ്ടിക്കുന്നേ.. ?‍♀️?‍♀️?‍♀️ നാണം ഉണ്ടോടോ?? കഷ്ടം

    1. Omg..!
      ithum..?

    2. എവിടെ? ഏതു സൈറ്റിൽലാണ് സഹോദരി ഈ കഥയിട്ടിരുന്നത്?
      ആപ്പിലാണെങ്കിൽ അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ?

      ഇനി മുതൽ ഫോട്ടോയോസ്റ്റാറ് വായിക്കാതെ ഒറിജിനൽ തന്നെ വായിക്കാമല്ലോ?

      1. പ്രിൻസി

        My books app

        1. അങ്ങനെ ഒരാപ്പ് ഞാൻ നോക്കിയപ്പോ കണ്ടില്ല. ഡീറ്റൈൽസ് ഒന്നു തരാമോ? Developer അല്ലെങ്കിൽ വേറെ പെട്ടെന്ന് തിരിച്ചറിയാവുന്ന എന്തെങ്കിലും..

          1. പ്രിൻസി

            My books by vernal info
            3 books icon ആണ് അതിന്

          2. ആഹ് കണ്ടു.. താങ്ക്സ് ട്ടോ, ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് .. ???

        2. അതിൽ പ്രിൻസി എന്നാണോ സെർച്ച്‌ ചെയ്യണ്ടത്…..

          1. പ്രിൻസി

            Princy V

          2. വാമ്പയര്‍ കുട്ടന്റെ കിളി പോയി…. 2 ജോഡി

    3. ee katha mathramano? vereyum adichumattiyittundo??????????

      1. ഇവന്‍ മൊത്തം അടിച്ചു മാറ്റല്‍ ആണെന്ന് തോന്നുന്നു.

  6. *വിനോദ്കുമാർ G*

    സൂപ്പർ

  7. തുമ്പി?

    എവിടെ പോയി എന്റെ വാമ്പു കുട്ട തെരക്കണോ?? കാണുന്നതേ ഇല്ല…

  8. ❤️❤️❤️❤️❤️

  9. വളരെ നന്നായിട്ടുണ്ട് ബ്രോ ❤

  10. കുറച്ച് പേജുകൾ…മനോഹരമായ ഒരു….കഥ………???

Comments are closed.