യാത്ര [VAMPIRE] 1334

“താൻ ഡെസ്പ് അടിച്ചിരിക്കുവാണെന്ന്
തോന്നുന്നു?”

“പിന്നെ അത്രേം ചിതകൾ എരിയുന്നത് കണ്ടിട്ട്
ഞാൻ പൊട്ടിചിരിക്കണോ? ”

മറുപടി ശാന്തമായിരുന്നുവെങ്കിലും ആ
വാക്കുകളിൽ ഒളിഞ്ഞിരുന്ന വിദ്വേഷം അവന്
മനസ്സിലായി…
പക്ഷെ അവനത് ഒരു പുഞ്ചിരി കൊണ്ട് നേരിട്ടു…

“എടോ, താൻ അവിടെ കണ്ടത് കാശിയുടെ ഒരു
ഭാഗം തന്നെയാണ്.. മണികർണിക ഘാട്ട്.. എന്റെ
അഭിപ്രായത്തിൽ ഓരോ മനുഷ്യനും ആ കാഴ്ച
കാണേണ്ടത് തന്നെയാണ്.. പലതിനോടും ഉള്ള
മനുഷ്യന്റെ ആർത്തി ഇല്ലാതാവും.. അഹങ്കാരവും.. ”

വിശ്വ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

” കാശിനാഥ്.. ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ
ആണ്.. ഇടയ്ക്ക് ഇതുപോലുള്ള സ്ഥലങ്ങളിൽ
എല്ലാം പോകും.. ഈ ജിജ്ഞാസയുടെ അസുഖം
ലേശം ഇല്ലാതില്ല.. അങ്ങനെ ചില ആചാരങ്ങളെ
കുറിച്ച് അറിയാൻ ഇറങ്ങി തിരിച്ചതാണ്… ”
തന്റെ വലത്തേ കൈ അവൾക്ക് നേരെ നീട്ടി
അവൻ പറഞ്ഞു…

“വിശ്വ.. Deccan chronicle ൽ റിപ്പോർട്ടർ കം സബ്
എഡിറ്റർ ആണ്.. വാരണാസിയെ കുറിച്ച് ഒരു
ഫീച്ചർ, അതാണ് ലക്ഷ്യം.. ”
ഹസ്ത ദാനം സ്വീകരിച്ചു കൊണ്ട് അവൾ മറുപടി
കൊടുത്തു…

“ഹ്മ്.
ടോ, താൻ വിശ്വനാഥ ക്ഷേത്രത്തിൽ കേറീലെ?

“ഇല്ല.. ഞാൻ അമ്പലത്തിൽ പോവാറില്ല…” അവളത് ഒരു ചെറിയ ചമ്മലോടെയാണ് പറഞ്ഞത്…

“ഓഹ്, അപ്പൊ താൻ മറ്റേ ആളാണല്ലേ?

ഏത്?

“കമ്മ്യൂണിസ്റ്റേയ്”

” ഹേയ്, അതൊന്നും അല്ല.. എനിക്ക്
പ്രാർത്ഥിക്കാൻ ഒരു ഇട നിലക്കാരന്റെ ആവശ്യം
ഉണ്ടെന്ന് തോന്നീട്ടില്ല.. പിന്നെ വഴിപാട് കഴിച്ച്
ഭഗവാനെ മണി അടിക്കേണ്ടി വന്നിട്ടൂല്ല.. എനിക്ക്
പറയേണ്ടതെല്ലാം ഞാൻ മൂപ്പരോട് പറയും..
ഒരു direct communication..”

വിശ്വയുടെ മറുപടി കേട്ടതും അവൻ ചിരിക്കാൻ
തുടങ്ങി…

“ഞാൻ എന്തേലും തമാശ പറഞ്ഞാ ഇത്രേം
ചിരിക്കാൻ ”
അവൾ മുഖം കൂർപ്പിച്ച് ചോദിച്ചു…

“ഹേയ്.. അപ്പൊ, നിങ്ങൾ തമ്മിൽ പ്രഥമദൃഷ്ട്യാ
അകൽച്ചയിലാണെങ്കിലും അന്തർധാര
സജീവമാണല്ലേ.. “

Updated: November 27, 2020 — 1:06 pm

78 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    vampie sir big paan sir … ???

  2. Ee parayunna princy enna ezhuthukaarikk ivideyum kadha ittukoode..?
    Vaayanakkaarkku virunnaakum..

  3. പ്രിന്‍സി എന്ന കുട്ടി പറഞ്ഞത് പോലെ
    My Books എന്ന ആപ്പില്‍ കഴിഞ്ഞ വര്‍ഷം ആ കുട്ടി എഴുതിയ കഥകളാണ് ഇപ്പോള്‍ ഇവിടെ വന്ന് ഇവന്റെ കഥ പോലെ പ്രസന്റ് ചെയ്യുന്നത്. കഷ്ടം !!!

  4. Nee fraud ayinunnu alle. Delite akkiy kadhakal okke copy ayirikkum chetta

  5. പ്രിൻസി

    Y broo… എന്റെ കഥകൾ എന്തിനാ മോഷ്ടിക്കുന്നേ.. ?‍♀️?‍♀️?‍♀️ നാണം ഉണ്ടോടോ?? കഷ്ടം

    1. Omg..!
      ithum..?

    2. എവിടെ? ഏതു സൈറ്റിൽലാണ് സഹോദരി ഈ കഥയിട്ടിരുന്നത്?
      ആപ്പിലാണെങ്കിൽ അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ?

      ഇനി മുതൽ ഫോട്ടോയോസ്റ്റാറ് വായിക്കാതെ ഒറിജിനൽ തന്നെ വായിക്കാമല്ലോ?

      1. പ്രിൻസി

        My books app

        1. അങ്ങനെ ഒരാപ്പ് ഞാൻ നോക്കിയപ്പോ കണ്ടില്ല. ഡീറ്റൈൽസ് ഒന്നു തരാമോ? Developer അല്ലെങ്കിൽ വേറെ പെട്ടെന്ന് തിരിച്ചറിയാവുന്ന എന്തെങ്കിലും..

          1. പ്രിൻസി

            My books by vernal info
            3 books icon ആണ് അതിന്

          2. ആഹ് കണ്ടു.. താങ്ക്സ് ട്ടോ, ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് .. ???

        2. അതിൽ പ്രിൻസി എന്നാണോ സെർച്ച്‌ ചെയ്യണ്ടത്…..

          1. പ്രിൻസി

            Princy V

          2. വാമ്പയര്‍ കുട്ടന്റെ കിളി പോയി…. 2 ജോഡി

    3. ee katha mathramano? vereyum adichumattiyittundo??????????

      1. ഇവന്‍ മൊത്തം അടിച്ചു മാറ്റല്‍ ആണെന്ന് തോന്നുന്നു.

  6. *വിനോദ്കുമാർ G*

    സൂപ്പർ

  7. തുമ്പി?

    എവിടെ പോയി എന്റെ വാമ്പു കുട്ട തെരക്കണോ?? കാണുന്നതേ ഇല്ല…

  8. ❤️❤️❤️❤️❤️

  9. വളരെ നന്നായിട്ടുണ്ട് ബ്രോ ❤

  10. കുറച്ച് പേജുകൾ…മനോഹരമായ ഒരു….കഥ………???

Comments are closed.