Wonder 6 [Nikila] 2828

Views : 167475

അങ്ങനെ പകൽ സമയം ഞങ്ങൾ ടൂറിസ്റ്റ് ബസ്സിനകത്തു നല്ല പോലെ അടിച്ചു പൊളിച്ചു. ഈ യാത്ര ജോളി മൂഡിലാക്കിയതിന്റെ ക്രെഡിറ്റ്‌ പ്രധാനമായും അവകാശപ്പെട്ടത് എനിക്കും മിഖിക്കും റോയ്ക്കും മാത്രമാണ്. ഇതിനിടയ്ക്ക് മിഖി ആ ബസ്സിനകത്തുള്ള എല്ലാവരെയും അവന്റെ സംസാരമികവുപയോഗിച്ച് കയ്യിലെടുത്തിരുന്നു. എല്ലാവർക്കും മിഖിയെ നന്നേ ബോധിച്ചു. ഗാനമേളയെല്ലാം കഴിഞ്ഞ ശേഷം പിന്നെ ഡാൻസ് കളിക്കൽ പരിപാടിയായിരുന്നു. റീനയടക്കം എല്ലാവരും ഡാൻസ് കളിക്കാൻ പോയപ്പോൾ ഞാനും ജൂവലും മിഖിയും മാത്രം സീറ്റിൽ അടങ്ങിയൊതുങ്ങിയിരുന്നു. ജൂവൽ ഇപ്പോഴും എന്നോടൊന്ന് മുട്ടി നോക്കാനുള്ള ചാൻസ് നോക്കിയിരിക്കുകയായിരുന്നു. എന്നാൽ മിഖി കൂടെയുണ്ടായിരുന്നതുക്കൊണ്ട് ആ പരിപാടി നടന്നില്ല. അതിനിടയ്ക്ക് എപ്പോഴോ ബാക്കിയെല്ലാവരും കൂടിയെന്നെ വലിച്ചെണീപ്പിച്ചു ഡാൻസ് കളിക്കാൻ നിർബന്ധിച്ചു. ഞാൻ എണീറ്റു നിന്ന് രണ്ടു സ്റ്റെപ്പ് വച്ചു തുടങ്ങിയതും നല്ലൊരാവസരം കിട്ടിയതുപോലെ ജൂവൽ ഓടിവന്നു എന്നെ മുട്ടിയുരമ്മി ഡാൻസ് കളിക്കാൻ തുടങ്ങി. എല്ലാവരും ആ സമയത്ത് പുതിയ ഡാൻസ് സ്റ്റെപ്പ് കണ്ടുപിടിക്കുന്ന തിരക്കിലായതുക്കൊണ്ട് ആരും തന്നെ ജൂവലിന്റെയീ പരാക്രമങ്ങൾ ശ്രദ്ധിച്ചില്ല. അവൾ വേണമെന്ന് വിചാരിച്ചു തന്നെ അവളുടെ ശരീരം എന്റെ ദേഹത്തിട്ട് ഉരസാൻ തുടങ്ങി. മനപ്പൂർവം ഒഴിഞ്ഞു മാറാൻ ശ്രമിച്ചാലും അടുത്തേക്ക് വന്ന് ഇതു തന്നെയായി അവളുടെ പരിപാടി.

 

 

എന്നാൽ ഇതെല്ലാം കണ്ടുക്കൊണ്ടിരുന്ന മിഖിയും വെറുതെയിരുന്നില്ല. അവൻ ചാടിക്കേറി എനിക്കും ജൂവലിനുമിടയിൽ ബ്ലോക്ക് ചെയ്ത് നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങി. ഇന്ത്യയിൽ പ്രഭുദേവയും വിജയിയുമടക്കം പലരും ചെയ്യാൻ മടിക്കാണിക്കുന്ന ഒരു അപൂർവയിനം നൃത്തചുവടായിരുന്നു മിഖിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഡാൻസ് വിത്ത്‌ മങ്കി കരാട്ടെ, അതായിരുന്നു മിഖി അവലംബിച്ച പുതിയ ചുവട്. ആ ചുവടുകളെല്ലാം അവൻ പ്രയോഗിച്ചത് ജൂവലിന്റെ നേരെയായിരുന്നു. എന്നെ ചേർന്നു നിന്നിരുന്ന അവളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ഡാൻസുകളിയെന്ന വ്യാജേന മിഖി ജൂവലിനെ പല പൊസിഷനുകളിയായി അടിക്കാൻ തുടങ്ങി. അടിയെന്നു പറഞ്ഞാൽ ആദ്യം മിഖി ജൂവലിന്റെ കാലിനിട്ട് ചവിട്ടി, അതുകഴിഞ്ഞു അവളുടെ കാൽമുട്ടിനിട്ട് തുരുതുരാ ചവിട്ടായിരുന്നു, അതിനു ശേഷം അവളുടെ വയറ്റത്തിട്ടു കുത്താൻ തുടങ്ങി. വേദന സഹിക്കാൻ പറ്റാതെ അവള് കുനിഞ്ഞപ്പോൾ ആ ഗ്യാപ്പില് മിഖി അവളുടെ നടുപ്പുറത്തിട്ട് ചെണ്ടക്കൊട്ട് നടത്തി. പിന്നെയും ജൂവൽ കുനിഞ്ഞപ്പോൾ അവളുടെ തലയിൽ മിഖി തബല പ്രാക്ടീസ് ചെയ്തു. നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത മിഖിയുടെ നൃത്തച്ചുവടുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനായിട്ട് അടുക്കും ചിട്ടയോടും കൂടെ നൃത്തമഭ്യസിച്ച ജൂവലിന് ഒരിക്കലും കഴിഞ്ഞില്ല. എന്നാലും ജൂവൽ മിഖിയെ നല്ലപോലെ പ്രതിരോധിക്കാൻ നിൽക്കുന്നുണ്ട്.

 

 

എനിക്ക് ഇതെല്ലാം കണ്ടിട്ട് പാവം തോന്നി. എത്ര നേരമെന്ന് വച്ചിട്ടാ മിഖി ഒറ്റയ്ക്ക് നിന്ന് അവളെ ഹാൻഡിൽ ചെയ്യാ. കൂടെ പോയി ഹെൽപ്പ് ചെയ്തേക്കാം 😚. പിന്നെ ഞാനും അവന്റെ കൂടെ കൂടി പുറംകാല് മടക്കിക്കൊണ്ട് അവളെറിയാതെ അവളെ പിന്നിൽക്കൂടി തൊഴിക്കാൻ തുടങ്ങി. ഏതാണ്ട് തിളക്കം സിനിമയിൽ ദിലീപ് സലീംകുമാറിന്റെ തോളത്തു കയ്യിട്ട് നടക്കുമ്പോൾ ചെയ്യുന്ന ഐറ്റം തന്നെ. അതോടെ ജൂവലിന് പിടിച്ചു നിൽക്കാൻ പറ്റാതെ വന്നു. അവസാനം വേറെ വഴിയില്ലാത്തതുക്കൊണ്ട് വന്ന വഴിയേ തന്നെ റിവേഴ്‌സ് എടുത്തു ജൂവൽ പഴയ സീറ്റിലേക്ക് പോയിരുന്നു. ഇതൊക്കെ കണ്ട് പൊട്ടിച്ചിരിക്കാൻ റീനയും 😏. ഞാനും മിഖിയും രഹസ്യമായി ഹൈ ഫൈവ് കൊടുത്തു.

 

 

അങ്ങനെ അത്യാവശ്യം കലാപരിപാടികളുമായി ഞങ്ങള് മുന്നോട്ട് പോയി. ഇടയ്ക്ക് ഫ്രഷാവാൻ വേണ്ടി ബസ്സ് പലയിടത്തും നിർത്തി. ആ നേരത്തൊക്കെ ജൂവൽ എന്തിനോ എന്ന പോലെ എന്റെ പുറകേ മണപ്പിച്ചു വരുന്നുണ്ടായിരുന്നു. എന്നാൽ മിഖി കൂടെയുണ്ടായതുക്കൊണ്ട് അവൾക്ക് ഞാനുമായി അടുക്കാനും പറ്റിയില്ല. നേരത്തെ തന്നെ ഒരെണ്ണം ജൂവലിനിട്ട് ഒന്ന് കൊടുത്തതുക്കൊണ്ടാകാം അവൾക്കിപ്പോ മിഖിയെ കാണുമ്പോൾ പേടിയൊക്കെ വരാൻ തുടങ്ങി.

 

 

അങ്ങനെ ബസ്സ് ഒരുപാട് ദൂരം താണ്ടി രാത്രി ഒൻപതു മണിയോടു കൂടെ ഭക്ഷണം കഴിക്കാൻ നിർത്തി. നഗരത്തിൽ നിന്നെല്ലാം മാറി ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു വണ്ടി നിർത്തിയത്. ആ ഏരിയയിൽ ഒരേയൊരു റെസ്റ്റോറന്റ് മാത്രം. ബാക്കി റോഡിനിരുവശവും മരങ്ങളും കുറ്റിച്ചെടികളെല്ലാം ചേർന്ന് കാടു പിടിച്ചു കിടക്കുകയാണ്. പോരാത്തതിന് ഡിസംബർ മാസമായതുക്കൊണ്ടാണോ അതോ ഊട്ടിയെത്താറായി എന്നതിന്റെ സൂചനക്കൊണ്ടാണോ എന്നറിയില്ല നല്ല തണുപ്പ് തോന്നുന്നുണ്ടായിരുന്നു ആ സമയത്ത്. എല്ലാവരും ഭക്ഷണം കഴിക്കാനായി റെസ്റ്റോറന്റിലേക്ക് കേറി. എന്നാൽ ഞാനും മിഖിയും ബസ്സിൽ തന്നെയിരുന്നു. എന്തോ ഇനിയും യാത്ര ചെയ്യാനുള്ളതുക്കൊണ്ട് വല്ലതും കഴിച്ചാൽ അതൊക്കെ ഛർദിക്കുമോ എന്നൊരു സംശയം തോന്നിയതിനാൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ നിന്നില്ല. അങ്ങനെ ഞാനും മിഖിയും ബസ്സിൽ തോളോട് തോൾ ചേർന്ന് ഇരിക്കുമ്പോഴാണ് പുറത്തേക്കിറങ്ങിയ റോയ് ഞങ്ങളെ വിളിക്കുന്നത്.

 

 

“ടാ, ജോ. ഒന്നിങ്ങോട്ട് വരോ ?”

 

“എന്താടാ കാര്യം ?”

 

“ഇവിടെ ചെറിയൊരു പ്രശ്നമുണ്ട്”

 

“അതിനു നമ്മളിതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലല്ലോ 🤔” മിഖി.

 

“അപ്പൊ ഇനിയുണ്ടാക്കാമെന്ന്, അല്ലേ ?”

 

“😁”

 

“ശരി, എന്തായാലും പുറത്തേക്കു വാ”

 

 

അങ്ങനെ ഞാനും മിഖിയും പുറത്തേക്കിറങ്ങി നോക്കിയപ്പോൾ റോയ് ബസ്സിന്റെ സൈഡിൽ എളിക്ക് കയ്യും കുത്തി അവശതാ ഭാവത്തിൽ നിൽക്കുന്നു.

 

“എന്താ റോയ് പ്രശ്നം ?”

 

“നീ ബസ്സിനടിയിലേക്കൊന്ന് നോക്കിയേ ?”

 

“എന്തിന്?”

 

“നോക്കെന്നെ”

Recent Stories

The Author

245 Comments

  1. ഈ കഥയുടെ അടുത്ത ഭാഗം ശനിയാഴ്ച ഏഴുമണിക്ക് വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തു വച്ചിട്ടുണ്ട്. ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി🙏

  2. അടുത്ത കൊട്ട് റൊമാൻസിനിട്ടാണെന്നൊരു സൂചന കിട്ടിയിട്ടുണ്ട്. അങ്ങനെ വന്നാൽ അതു തകർക്കും

  3. Hello checheee ….

    1. ഈ ശനിയാഴ്ച തരാം 👍

      1. Thanks chechi 🥰

      2. Thank you ☺️

  4. Nikiyechi adutha part eppol idum 😀😀😀Adutha part Pettann idane 😊😊😊😊😊😊katha vanno ann eppoyum vann nokum 😯😯

  5. എവിടെ ഓണം കഴിഞ്ഞിട്ടു ദിവസം കുറച്ചായി

  6. Pollichuu chirrich oruvazhiyayii🤣🤣😂

    Appo adutha parttu epozhaa???

  7. Ezhuthe nthayiii

    1. മറന്നട്ടില്ല, എഴുതുന്നുണ്ട്. ഒരു പോസിറ്റീവ് മൈൻഡുള്ളപ്പോ എഴുതിയാലേ കാര്യമുള്ളൂ. അല്ലെങ്കിൽ മരണവീട്ടിൽ കേറിയ അവസ്ഥയായിരിക്കും വായ്ക്കുമ്പോൾ തോന്നുക

  8. Next part eppo varum 😇

    1. എഴുതുന്നുണ്ട്. പക്ഷെ എപ്പോഴും എഴുതാനുള്ള മൂഡ്‌ കിട്ടുന്നില്ല. വിട്ടു കളഞ്ഞിട്ടില്ല

  9. Mk yude kadha yude thread idhil vanno? 🙄(doubt aan)
    Kadha vere level moving nice story
    😇💞💞

    1. അങ്ങനെ തോന്നിയോ 🤔

      1. Ah hotel Sean 🤔

        1. ദുർഗ്ഗ story alle

          1. ദുർഗ്ഗ കഥയിൽ റെസ്റ്റോറന്റിൽ വച്ചു ചേച്ചീന്ന് വിളിച്ച ആളെയും ഊട്ടിയിൽ വച്ചു ഇലക്ട്രിക് കാറ് വച്ചു ഇടിച്ചു കളിച്ചെന്ന് പറഞ്ഞ ആളെയും ഈ കഥ വായിച്ചപ്പോഴാണ് മനസിലായത്.

          2. Athuthanne 😇

  10. Nikiyechi adutha part eppol undakum

    1. സത്യം പറഞ്ഞാൽ ഇതുവരെ എഴുതിത്തുടങ്ങിയിട്ടില്ല. ഇനി തുടങ്ങണം. ആകെക്കൂടി മൂഡോഫായ അവസ്ഥയിലായിരുന്നു. വേഗം തരാൻ ശ്രമിക്കാം👍

  11. അടിപൊളി സ്റ്റോറി…. ❤
    ഒരുപാട് ചിരിച്ചു 😂

    1. Thanks 😇

  12. വായനക്കാരുടെ ശ്രദ്ധക്ക്, ഈ കഥയുടെ അടുത്ത ഭാഗം ഓണം കഴിഞ്ഞേ പബ്ലിഷ് ചെയ്യുന്നുള്ളൂ. കഥ വൈകുന്നതിൽ എനിക്കും മനപ്രയാസമുണ്ട്. പക്ഷെ എന്തു ചെയ്യാൻ അടുത്ത പാർട്ടിലെ കഥാപാശ്ചാത്തലം ഇനി വരാൻ പോകുന്ന ഓണത്തിരക്കുമായി ഒരിക്കലും ഒത്തു ചേരില്ലെന്ന് എനിക്കു ഒരു തോന്നൽ. അതുക്കൊണ്ടാണ് വൈകുമെന്ന് അറിയിക്കുന്നത്. അതു വരെ ഈ കഥയുടെ സ്ഥിരം വായനക്കാർ ഈ സൈറ്റിലെ തന്നെ വേറെയും ചില ഇടിവെട്ടു കഥകൾ വായിച്ചു ആസ്വദിക്കുക. ഞാനും വായിക്കാനുള്ള ചില കഥകൾ പെന്റിങ് ആയി വച്ചിരിക്കുകയാണ് 🤗

    1. മുത്തു

      😪😪😪

    2. 👑സിംഹരാജൻ

      Waiting ❤️🖤

    3. ഓണം കഴിഞ്ഞു

      1. എന്നു വരും ബാക്കി ഭാഗങ്ങൾ

  13. next part eppo varum

    1. സമയമെടുക്കും, എഴുതി തുടങ്ങിയിട്ടില്ല

  14. വേട്ടക്കാരൻ

    ഹായ് നിഖില,എല്ലാ പാർട്ടും ഇപ്പോഴാണ് വായിച്ചത്.സൂപ്പർ.ഇത്രയേറെ ചിരിപ്പിച്ച ഒരു കഥ ഈ അടുത്ത കാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.എന്തേ ഞാൻ കഥ കാണാതെ പോയത്.അപ്പോ അടുത്ത പാർട്ടിൽ കാണാം…

  15. മുത്തൂ

    അടിപൊളി ഒന്നും പറയാനില്ല ❤️❤️❤️❤️😍😍
    ചിരിച്ചു ഒരു വഴിയായി combination seen കൾ ഒക്കെ ഒരേപോളി ആയിരുന്നു 😁😁😁🤣🤣🤣🤣🤣👍👍👍👍👍

  16. മുമ്പ്നീ കഥക്കു വേണ്ടി വല്ലാതെ റീച്ചായ തെലുങ്ക് ആക്ഷൻ കഥയുടെ അടിയിലൊക്കെ കമൻ്റിട്ടിരുന്നു ഒന്നു കേറി പോരട്ടെ എന്നു കരുതീട്ട് (അമ്മാതിരി സാധനങ്ങൾ വായിക്കാറില്ല ലൈക്ക് കണ്ട് പോയി കമൻ്റ് തട്ടിയതാണ്)
    ഏതായാലും ഇപ്പോ ഹാപ്പി💙💙💙
    അടുത്ത പാർട്ടിൽ തെലുങ്ക് ആക്ഷൻകാരെക്കൂടി ഒന്നു കൊട്ടി വിടണം

    1. അതൊക്കെ നോക്കാം. ഒരു സാഹചര്യം ഒത്തു വരണ്ടേ 🤗

    2. Bro paranjole sathyathil thelunge padam ithile vannillalle…..pakshapatham adhe padilla

    3. Yes, yes. നിങ്ങൾ ഒക്കെ mainstream മസാല പടങ്ങൾ ഒന്നും കാണില്ല. അവാർഡ് പടങ്ങൾ മാത്രമേ കാണു. Because you are quality people. സമ്മതിച്ചു.
      അയിന് ഇത് ഇടിക്ക് ഇടക്ക് പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാ മച്ചാ? അവാർഡ് വല്ലോം വേണോ? 🤔

  17. Adipoli story, Chirikkanumund orupaad

  18. Adipoli. Suuper

  19. വിശ്വനാഥ്

    500th like 😍

  20. ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു. നികിലയ്ക്ക് സരസ്വതി ദേവിയുടെ അനുഗ്രഹം കൂടുതലായി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാം. ഒത്തിരിയൊത്തിരി ഇഷ്ടമായി

    sending you some love from Tokyo, Japan
    💌💌💌💌💌💌💌💌💌💌💌💌💌

    1. Thanks very much 😇

  21. ༒☬SULTHAN☬༒

    Sechiye…… Kadha പൊളിച്ചു….
    ചിരിച് ഒരു വഴിക്ക് ആയി 😂😂😂😂😂….
    എന്നാ ഒരു ഫീലാ വായിക്കാൻ…..
    ഒരു രക്ഷേം ഇല്ല…
    ന്തലും ഇത് വായിക്കുന്നവരുടെ ആയുസ് കൂടും 😁..
    ഇങ്ങള ഹ്യൂമർസെൻസ് പോളിയാണ് ❤❤❤
    ഒരുപാട് ഇഷ്ടായി.

    63 page vayich തീർന്നത് അറിഞ്ഞില്ല…. പെട്ടന്ന് കഴിഞ്ഞ ഒരു ഫീൽ ആയിരുന്നു

    ഈ പാർട്ടും എന്നത്തേയും പോലെ കിടുക്കി തിമിർത്തു കലക്കി 👌

    ബാക്കി അറിയാനായി കാത്തിരിക്കുന്നു ❤❤❤❤❤

    സ്നേഹത്തോടെ ❤
    സുൽത്താൻ 💞💞💞💞

    1. പെട്ടന്ന് കഴിഞ്ഞെന്നോ 🤔. 23k വേർഡ്‌സ് ഉണ്ടായിരുന്നു 😁.

      Thanks, ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ 😇

  22. 🙏🤣🥰🤩

  23. Entha ezhthende???? Orupad chirich …. eni durga engane vayikkum ennaalojich vedanich…. ente budhikoravaano entho indhunte kadha udheshichath manasilaayi “ego” bt evdittaanu kollichenn manasilaayilla…. “ ragunte krishnaveni aano🤔 2 parte vayichullu climax aavand vayikoola…. ee partil nhn kore loophole kandu…. enn kore eshttaayi korach eshttayilla…. ultimate aavashyam chiri aanu ath vere evdethekaalum chirich…. sidayi….🤣🤣 epm enk veroru doubt nikki sarikum aanaanonn🤔 aaaa…. touch complaint aayitt praanthayitt vayil thonnyathaanu ezhuthunne…. verenthekayo aanu vijarche ezhthaan…. reply tharanda pls …. pinne eth nannakki ezhthaloke risk aanu….. 15mnt timanu ee cmnt edaan…. engot vaa mone enn parayumpo angu americayil poyitt north koreall vilich theri paranhitt ente peru paryunnthaanu eppozhathe ente phone touch….😇 nhn povaanu✌️

    1. /eni durga engane vayikkum ennaalojich vedanich/

      എന്തിന്? അതു നല്ല സ്റ്റോറിയല്ലേ. എത്ര തവണ വേണമെങ്കിലും വായിക്കാം 😃.

      ചില ഭാഗങ്ങൾ ഇഷ്ടമായില്ല എന്നു തുറന്നു പറഞ്ഞത് നന്നായി. സത്യത്തിൽ എഴുതിക്കൊണ്ടിരുന്ന നേരത്ത് എനിക്കു പോലും ചില ഭാഗങ്ങൾ എഴുതിയപ്പോൾ തൃപ്തി തോന്നിയില്ല. അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ എപ്പോഴും സന്തോഷം മാത്രമേ ഉള്ളൂട്ടോ 😃

      1. Eni vayikumpo ethoke orma varum…. nhn already oru 25 thavanelum vayichittund…. still gng….✌️

  24. Vaayikan orupaad agrahamund… Pkshe ipol putye kadhakal onnm vayikunnila… Nalle thalavedna kaaranam… 😐
    Slowly.. Vayichola 👍🏻

    1. മൊബൈൽ ഫോണിന് തൽക്കാലം റസ്റ്റ്‌ കൊടുത്തോളു. തലവേദന തൽക്കാലം മാറട്ടെ 👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com