കിട്ടില്ല എന്നറിഞ്ഞിട്ടും പിന്നെയും നിന്നെ പ്രണയിക്കുന്നതിലൊരു സുഖമുണ്ട്. മുറ്റത്തെ വെള്ളക്കെട്ടില്‍ തെളിഞ്ഞഅമ്പിളിമാമനെ കോരിയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലത്തിന്‍റെ സുഖം….
ആയിരം ദിവസം കാണുന്ന ഒരാളോട് തോന്നുന്ന ഇഷ്ടം ഒരിക്കലും പ്രണയമാവണമെന്നില്ല … പക്ഷേ, ഒരുനിമിഷം കാണാതാകുമ്പോൾ തിരയുന്ന കണ്ണുകൾക്കും പിടയുന്ന ഹൃദയത്തിനും അറിയാം അതാണ്പ്രണയമെന്ന് …
നിൻ കണ്ണുകളിലെ തിളക്കത്തിൽ എന്റെ മനം അസ്സ്‌ഥമാക്കുന്നു. നിൻ പുഞ്ചിരിയിൽ ഞാൻ നിശ്ചലമായിനിന്നുപോകുന്നു…….
ഇനി അകലുക എന്നൊന്നുണ്ടാകില്ല. നിന്റെ പ്രണയത്തെ ഞാനും എന്റെ പ്രണയത്തെ നീയുംഅറിഞ്ഞിരിക്കയാൽ…നമുക്കിനി ഈ പ്രണയത്തിൻ ഓർമകളിൽ ജീവിക്കാം..
അപ്രതീക്ഷിതമായ ചിലരുടെ കടന്നുവരവായിരിക്കാം എന്നോ മാഞ്ഞ ചിരി നമ്മളിൽ തിരികെസമ്മാനിക്കുന്നത്….
ചിലരുടെ കണ്ണുകൾ ആരും കാണാതെ നിറയും ആരും അറിയാതെ പോകുന്ന ആ കണ്ണുനീർ തുള്ളികൾക്ക്ഒരുപക്ഷെ ഒരുപാട് സ്നേഹത്തിന്റെ മധുരമായിരിക്കും…♥
മനം കവരുന്ന സൗന്ദര്യത്തേക്കാളും… നിറഞ്ഞുഒഴുകുന്ന സമ്പത്തിനേക്കാളും…വലുത് സ്നേഹിക്കുന്നമനസാണ്.
മനസ്സിൽ സ്നേഹം എന്ന ഒന്നുണ്ടെങ്കിൽ എത്ര അടക്കി പിടിച്ചാലും……. സ്നേഹിക്കുന്നവരുടെ മുന്നിൽഅറിയാതെ പ്രകടിപ്പിച്ചു പോകും…..
നിന്നെ മാത്രം ഓ൪ത്തിരിക്കുന്നത് ഒരു സുഖമാണ്. ഈ ലോകത്ത് വേറൊന്നിനും തരാ൯ കഴിയാത്ത സുഖം.
ഞാൻ എന്റെ ഹൃദയത്തിൽ നിന്നെ ചേർത്ത് വെച്ചിട്ടുണ്ടെങ്കിൽ അത് മരണം വരെ അങ്ങനെ തന്നെ ഉണ്ടാകും…..
അത് നീ കൂടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെ തന്നെയാകും …..പറ്റില്ല അശ്വതീ എനിക്ക് നീയില്ലാതെ …I LOVE YOU…..
നിറകണ്ണുകളോടെയാണ് അശ്വതി അത് വായിച്ചുതീർത്തത് ……തന്നെ നോക്കി ചിരിക്കുന്ന അനാമികയോട്കണ്ണും തുടച്ചു പുഞ്ചിരിച്ചുകൊണ്ട് കൊണ്ട് അവൾ പറഞ്ഞു …”ഇതാണ് മോളെ ആനന്ദക്കണ്ണീർ ….”
യാത്രകൾ ലൊക്കേഷൻ മാറി മാറി വന്നു ……മഷന്മാരുദെയും ടീച്ചറുടെയും കർശനനിരീക്ഷണത്തിലായിരുന്നതിനാൽ ആദിലിന് അശ്വതിയെ തനിച്ചൊന്നു കാണാൻ പോലും പറ്റിയിരുന്നില്ല….കാണുമ്പോൾ പുഞ്ചിരി സമ്മാനിച്ചു ആ യാത്ര അവർ അവസാനിപ്പിച്ചു സ്കൂളിലെത്തി …..
അന്നാണ് ….അന്നാണ് അവളുടെ ജീവിതത്തിലെ ആ കറുത്ത അദ്യായം ഉണ്ടായത് ….
………………ഒരു നെപ്പോളിയൻ പ്രണയ കഥ ……….
Bakki ille bro
Evide bro bakki
നന്നായി എഴുതി ബ്രോ, നല്ല ഭാഷ അടുത്തഭാഗം വേഗം ആകട്ടെ, ആശംസകൾ…
❤️❤️❤️❤️
Dear നെപ്പോളിയൻ
ഭഗവതിയുടെ മോഹബത്ത് കൂടി ഇങ്ങോട്ട് കൊടുവരാമോ ഒന്നുകൂടി വായിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു കൂടാതെ അത് വായിക്കാൻ ആഗ്രഹിക്കുന്ന അനേകം ആളുകൾ ഉണ്ട്
അഡ്മിനോട് പറയാം …