വേർപിരിയൽ [ജ്വാല] 1432

നഷ്ട പ്രണയത്തിന്‍റെ ചാപല്യങ്ങളാണോ ഇയാളെ ഭ്രാന്തനാക്കിയത്?

ആരോടാണു ഒന്നു ചോദിക്കുക,
വഴികള്‍ വിജനമാണ്,
ചീറിയടിക്കുന്ന കാറ്റില്‍ കരിമ്പനയുടെ ഇലകള്‍ ശീല്‍ക്കാരമുണ്ടാക്കി…

ജിജ്ഞാസ ഉള്ളില്‍ ഒതുക്കാന്‍ കഴിയാതെ അവൻ ഭ്രാന്തന്റെ പിന്നാലെ കൂടി…

ഇപ്പോള്‍ അയാള്‍ അമ്പലത്തിന്‍റെ മുന്നിലെ കല്‍വിളക്കിന്‍റെ സമീപം നിന്ന് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്…

ആരോടാണീ ചോദ്യങ്ങള്‍?
ആരുത്തരം നല്‍കും ഈ ചോദ്യങ്ങള്‍ക്ക്?
കത്തിതീര്‍ന്ന കരിന്തിരികള്‍ അയാളെ നോക്കി നെടുവീര്‍പ്പ് ഉതിര്‍ക്കുകയാണോ?
അയാള്‍ തുടര്‍ന്നു…

നീ മറ്റൊരുവന്‍റെ ഭാര്യയായിട്ടും അവനെ തിരക്കി എന്തിനു പോയി?
പ്രണയിനി അല്ലെങ്കില്‍ നീ ആര്?സൌഹൃദത്തിന്‍റെ ചങ്ങലകള്‍ നീ എന്തിനു പൊട്ടിച്ചെറിഞ്ഞു?

“പ്രണയത്തിന്‍റെ സിന്ദൂര നൂലില്‍ കോര്‍ത്ത എന്‍റെ വിശ്വാസത്തിനു നീ എന്തു വില നല്‍കി “?

അവൻ നിന്റെ അധരങ്ങളില്‍
ചുംബിച്ചപ്പോള്‍ നീ ,
എന്തേ അരുതേ എന്നു പറഞ്ഞില്ല?
സുഖമാണു പ്രണയം…,
വെറും രതിസുഖം,
എന്നു പറയുന്ന യുവതലമുറയിലെ കണ്ണിയാണു നീ…

പൊട്ടിചിരിച്ചു കൊണ്ട് പിന്നെയും അയാള്‍ കുന്നിറങ്ങാന്‍ തുടങ്ങി…

കാല്പനിക പ്രണയത്തില്‍ നിന്നു സ്ത്രീ ശരീരം തേടുന്ന ആധുനിക പ്രണയത്തില്‍ എത്തിപ്പെടാതെ
തലമുറകളുടെ വിടവിന്‍റെ ഇടയില്‍ കണ്ണികള്‍ കരുപ്പിടിക്കാന്‍ കഴിയാതെ എല്ലാത്തിൽ നിന്നും തന്റെ സ്വബോധത്തിൽ നിന്നു പോലും വേർപിരിഞ്ഞു അയാള്‍ ആ കുന്നുകള്‍ കയറി ഇറങ്ങുന്നു…

അവൻ പിന്തിരിഞ്ഞു നടക്കുവാൻ തുടങ്ങി.

സ്‌ക്രീനിൽ മലകളിൽ തട്ടി പ്രതിധനിക്കും പോലെ അയാളുടെ കവിത മുഴങ്ങി കേള്‍ക്കാമായിരുന്നു…

ആരു പറഞ്ഞു അമൂല്യമാണു പ്രണയമെന്നു…
ആരു പറഞ്ഞു മനസിനു കുളിരാണു പ്രണയമെന്നു…
ആരു പറഞ്ഞു സ്വാന്തനമാണു പ്രണയമെന്നു…
എല്ലാം കള്ളം,പച്ചകള്ളം……..
അവളുടെ ശരീരം മാത്രമാണ് സത്യം…,
നഗ്നമേനിയാണ് അതി കേമം…
************************************
സിനിമയുടെ പ്രദർശനം അവസാനിച്ചു.
ജൂറി എല്ലാവരും മുഖത്തോട് മുഖം നോക്കി,
രണ്ടു സിനിമകളും രണ്ടു രീതിയിൽ ആണ് ദൃശ്യവൽക്കരിച്ചിട്ടുള്ളത്,
രണ്ടിലും പിരിയുന്നതിന്റെ കാരണങ്ങൾ പറഞ്ഞിട്ടില്ല, ഒരു ജൂറി അംഗം അഭിപ്രായപ്പെട്ടു.

കാരണം ഇവിടെ പ്രസക്തമല്ല നമ്മുടെ വിഷയം വേർപിരിയൽ ആണ്.
അതിനെ എങ്ങനെ ദൃശ്യവൽക്കരിക്കുന്നു എന്ന് നോക്കിയാൽ മാത്രം മതി.

ഭ്രാന്തൻ ഞങ്ങളെ ഒക്കെ ഞെട്ടിച്ചു കളഞ്ഞു. സ്വാഭാവികമായ അഭിനയം. അയാൾ ഭ്രാന്തനായി ജീവിക്കുകയായിരുന്നു. ജൂറി അംഗങ്ങൾ അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു…

51 Comments

  1. ഒന്നിൽ പലത്. പലതിൽ ഒന്ന്. ചെറിയ pullkodiyilum ഒരു ആത്മാവിനെ നിങ്ങൾ കാണുന്നു. കൊള്ളാം സുഹൃത്തേ എന്നത്തേയും പോലെ ഇഷ്ട്ടം ❤️❤️❤️

    1. കർണൻ ബ്രോ,
      ഒരു പരീക്ഷണം അത്രയേ ഉള്ളൂ, പഴയത് പോലെ കാണുന്നില്ലാലോ? തിരക്ക് ആയോ?
      വരുമ്പോഴൊക്കെ കഥയ്ക്ക് നൽകുന്ന പ്രോത്സാഹനത്തിന് വളരെ നന്ദി…

      1. കൊറോണ പിടിച്ചു ഇരിപ്പർന്ന് കഴിഞ്ഞ മാസം. തിരിച്ചു ചെന്നപോ pending work കിളി പറത്തി. അതൊന്നു ഒതുക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു.

  2. ഖുറേഷി അബ്രഹാം

    കഥ ഒരു പരീക്ഷണം ആയിരുന്നു യെങ്കിലും അത് മികവോടെ ചെയ്തു. അത്യത്തെത്‌ രണ്ടും ഒരു ഷോർട്ട് ഫിലിമിലെ രങ്ങളാണെങ്കിലും അവസാനം അതിനെ ജീവിത കഥയാക്കി മാറ്റി. മൂന്നും മൂന്ന് തരത്തിൽ ഉള്ള വേർ പിരിയലുകൾ. നന്നായിരുന്നു ഇഷ്ടവുമായി ഇനിയും ഇത് പോലെ കതിയുമായി വരിക.

    ☮️ peace of heaven

    | QA |

    1. ഖുറേഷി അബ്രഹാം,
      എന്റെ പരീക്ഷണ കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം, എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വലിയ നന്ദി…

  3. No words to describe about your writting style ..
    5 pageil ethreyum kaaryngal parannello … Athengne … ?
    Nannayitund … ??????

    1. ഷാനാ,
      ഒരു പരീക്ഷണ നിലയിൽ എഴുതി, വായനയ്ക്കും, കമന്റിനും വലിയ നന്ദി…

  4. ജ്വാലാ ???
    വെറും ചുമരില്‍ വരച്ച ചെറിയോര്‍ ചിത്രം, സൂക്ഷിച്ചു നോക്കുന്നവര്‍ക്കതില്‍ മൂന്നെണ്ണം കാണാം സസൂക്ഷം നിരീക്ഷിച്ച് ചിന്തിക്കുക കൂടി ചെയ്യുന്നവര്‍ക്ക് ലക്ഷോപലക്ഷം ജീവിതങ്ങള്‍ കാണാം. ???

    എല്ലാ പരീക്ഷണങ്ങളും വിജയമാകില്ലലോ, നമുക്ക് വിജയമായത് മറ്റുള്ളവര്‍ക്ക് ചിലപ്പോ പരാജയമായിട്ടും തോന്നാം. എന്റെ അഭിപ്രായത്തില്‍ ഈ പരീക്ഷണം ഒരു പൂര്‍ണ വിജയമായില്ലെങ്കിലും ഒരു നല്ല ചുവടു വെപ്പാണ്. ഇത് പോലത്തെ പരീക്ഷണങ്ങള്‍ ഇനിയും പോരട്ടെ, അപ്പോഴല്ലേ പുതിയ കാര്യങ്ങള്‍ പഠിച്ച് കൂടുതല്‍ മികവ് കൈവരിക്കാന്‍ കഴിയുകയുള്ളൂ.???

    ഇത് വായിചപ്പോഴെനിക്കു പണ്ട്, പണ്ടെന്ന് വെച്ചാല്‍ ഏകദേശം 20-22 കൊല്ലങ്ങള്‍ക്കും മുന്‍പ്, കോഴിക്കോട് പുതിയ ബസ്റ്റാന്‍റിലും പാളയം ബസ്റ്റാന്‍റിലും പിന്നെ KSRTC ബസ്റ്റാന്‍റിലും ചുമരിലും നിലത്തും വെറും വര്‍ണ ചോക്കുകള്‍ കൊണ്ട് വരയ്ക്കുന്ന ജീവനുള്ള വലിയ ചിത്രങ്ങള്‍ ഓര്‍മവന്നു. ???

    ഒരുപാട് കഷ്ടപ്പെട്ടു ആ ചിത്രങ്ങള്‍ വരക്കുന്ന ആളെ ഒന്നു നേരില്‍ കാണാന്‍, പിന്നേയും ഒരുപാട് ദിവസം പിന്നാലേ നടന്നു ശല്യം ചെയ്തിട്ടും തിരിച്ചൊരു പുഞ്ചിരിയല്ലാതെ സ്വന്തം പേര് പോലും ആ ഭായ് പറഞ്ഞില്ല. കുറെ വര്‍ഷങ്ങളായി ആളേക്കുറിച്ച് ഒരു വിവരവുമില്ല, ഇനി ചിലപ്പോ കണ്ടുമുട്ടിയെന്നും വരില്ല. ???

    മറവിയാകുന്ന പൊടി മൂടിക്കിടന്നിരുന്ന നല്ലോര്‍മകളെ ഒരിക്കല്‍ കൂടി തിരികെ തന്നതിന് ഒരുപാട് നന്ദി

    ???
    ഋഷി

    1. ഋഷി ഭായ്,
      വളരെ സത്യസന്ധമായ വിലയിരുത്തൽ, ഓരോ പ്രാവശ്യവും താങ്കളുടെ വിലയിരുത്തൽ അറിയാനായി ആഗ്രഹിക്കാറും ഉണ്ട്. വലിയ കമന്റ് കാണുമ്പോഴേ മനസ്സു നിറയും. വളരെ സന്തോഷവും ഒപ്പം ഹൃദയംഗമായ നന്ദിയും…

  5. ജ്വാല
    വേറിട്ട ഒരു കഥാരീതി.
    അവസാനം അതിലും നാടകീയത നിറഞ്ഞ പര്യവസാനം…
    അവസാനമാണോ എന്നറിയില്ല, എങ്കിലും….
    ഒത്തിരി ഇഷ്ടപ്പെട്ടു..

    1. ആച്ചിലീസ് ബ്രോ,
      നല്ല വാക്കുകൾക്ക് വളരെയധികം നന്ദി.എന്റെ കുഞ്ഞു പരീക്ഷണം സ്വീകരിച്ചതിൽ വളരെയധികം സന്തോഷം…

      1. അക്കിലീസ് ആണുട്ടോ???
        ന്നാലും പേര് മാറ്റി എന്നെ നാറ്റിച്ചല്ലോ ജ്വാലാ….
        അക്കിലീസ് എന്ന് വിളിക്കാൻ ബുദ്ധിമുട്ടാണേൽ കുരുടിന്നു വിളിച്ചാലും മതീട്ടാ…❤❤❤
        അപ്പൊ ഇനി അടുത്ത കഥയുടെ വാളിൽ സന്ധിക്കും വരെ വണക്കം…

  6. രാവണാസുരൻ(rahul)

    ജ്വാല പരീക്ഷണം 100%success

    ഇതിനിപ്പോ എന്തു പറയണം എന്നറിയില്ല
    പക്ഷെ വേർപിരിയൽ എന്ന പേര് ഈ മൂന്നു കഥകളിലൂടെയും വ്യക്തമായി തന്നെ ചിത്രീകരിച്ചു.

    Nxt കഥയുമായി വേഗം വരുക

    1. രാവണാ,
      വളരെ നന്ദി. നിങ്ങളുടെ ഒക്കെ നിർലോഭമായ പിന്തുണ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒക്കെ പരീക്ഷിക്കാൻ ഉള്ള ധൈര്യം കിട്ടുന്നത്. എപ്പോഴുമുള്ള പ്രോത്സാഹനങ്ങൾക്ക് ഇഷ്ടം…

  7. ഞാൻ ഇപ്പോ എന്താണ് പറയുക?. മൊത്തം ഡൌട്ട് ആയി?. പരീക്ഷണം ?? 100% വിജയിച്ചിരിക്കുന്നതായി ഞാൻ അങ്ങോട്ട് പ്രഖ്യാപിച്ചിരിക്കുന്നു??. വളരെ മികച്ച രീതിയിൽ കഥ അവതരിപ്പിച്ചിരിക്കുന്നു??. ഒരു കഥയ്ക്കുള്ളിൽ മൂന്നു കഥ?.മൂന്നിനന്റെയും അവസാനം ഒന്നു തന്നെ. വളരെ അധികം ഇഷ്ടപ്പെട്ടു ജ്വാല ചേച്ചി.??

    1. നിക്ക് ബ്രോ യുടെ പ്രഖ്യാപനം കണ്ട് വളരെയധികം സന്തോഷിച്ചു. ഇടയ്ക്കിടെ ഉണ്ടാകുന്ന ഭ്രാന്തൻ ചിന്താഗതി തന്നെ ഇങ്ങനെ ഒക്കെ എഴുതാൻ പ്രേരിപ്പിക്കുന്നത്, ഹൃദയംഗമായ നന്ദി അറിയിക്കുന്നു…

  8. ഒരു കഥക്കുള്ളിൽ മൂന്നു കഥ… മൂന്നിന്റെയും അവസാനം ഒന്നിലെത്തിനിൽക്കുന്നു … വളരെ മനോഹരമായി കോർത്തിണക്കി എഴുതി… സൂപ്പർബ് ജ്വാല… ഇങ്ങനെ ഒട്ടും പ്രതീക്ഷിച്ചില്ല…

    ഒരു ചെറിയ കാര്യത്തിന് പോലും ഡിവോഴ്സ് എന്ന വക്കിൽ കൊണ്ടു നിർത്തുന്ന ഇന്നിന്റെ നേർക്കാഴ്ചയെ വളരെ മനോഹരമായി അവതരിപ്പിച്ചു…

    അഭിനന്ദനങ്ങൾ കൂട്ടെ ❣️❣️

    1. ഷാനാ,
      വെറുതെയിരുന്ന സമയത്ത് കുത്തിക്കുറിച്ച കുഞ്ഞു കഥകൾ എന്ത് ചെയ്യണം എന്ന് വിചാരിച്ചിരുന്ന സമയത്ത് ആണ് കഥയും കഥാപാത്രവും ഒന്നാകുന്ന രീതിയിലുള്ള ഒരു എഴുത്ത് വായിച്ചത് എന്നാൽ പിന്നെ ഇത് അതെ പോലെ ആക്കിക്കൂടെ എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് തുനിഞ്ഞിറങ്ങിയത് തന്നെ. എങ്ങനെ സ്വീകരിക്കും എന്നതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു. എഴുത്ത് ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം…

      1. പരീക്ഷണം വൻ വിജയമായിരുന്നു… ഇനിയും ഇതുപോലെ മനോഹരമായ രചനക്കായി കാത്തിരിക്കുന്നു… ഇഷ്ടം ജ്വാല ❣️❣️

  9. മേനോൻ കുട്ടി

    ഒന്നും മനസിലായില്ല ??

    1. കുട്ടി ബ്രോ,
      എന്റെ ഭ്രാന്തമായ ചിന്തകളെ ഒരു പരീക്ഷണ രീതിയിൽ എഴുതി, ആമുഖത്തിൽ ഞാൻ പറഞ്ഞത് പോലെ എല്ലാവരിലേക്കും സംവദിക്കാൻ കഴിയാതെ പോയത് അത് കൊണ്ടാകും.
      മുകളിൽ ഷാന എഴുതിയ കമന്റാണ് ഈ കഥ എന്ത്‌ എന്ന് ഞാൻ ഉദ്ദേശിച്ചത്…

      1. മേനോൻ കുട്ടി

        Sorry Chechi… ഫീലിംഗ് തുറന്നു പറഞ്ഞു എന്നെ ഉള്ളു ?

        1. കുട്ടി ബ്രോ,
          അതിൽ ഒരു തെറ്റും ഇല്ല, തുറന്നു പറഞ്ഞാൽ അല്ലേ എഴുതുന്നവർക്ക് കൂടി അതിനനുസരിച്ചു മാറ്റാൻ കഴിയു. ആമുഖം ഞാൻ അത് കൊണ്ട് തന്നെയാണ് വച്ചത്. പിന്നെ ഭാഷയും മറ്റു കഥകളിൽ നിന്ന് വ്യത്യസ്തം ആയിരുന്നു.
          അത് കൊണ്ട് സോറിയുടെ ആവശ്യം ഒന്നും തന്നെ ഇല്ല. നിങ്ങൾ തരുന്ന നിർലോഭമായ പിന്തുണ ആണ് എഴുതാൻ ഉള്ള ഊർജ്ജം തന്നെ…

    2. ഷാനാ,
      വെറുതെയിരുന്ന സമയത്ത് കുത്തിക്കുറിച്ച കുഞ്ഞു കഥകൾ എന്ത് ചെയ്യണം എന്ന് വിചാരിച്ചിരുന്ന സമയത്ത് ആണ് കഥയും കഥാപാത്രവും ഒന്നാകുന്ന രീതിയിലുള്ള ഒരു എഴുത്ത് വായിച്ചത് എന്നാൽ പിന്നെ ഇത് അതെ പോലെ ആക്കിക്കൂടെ എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് തുനിഞ്ഞിറങ്ങിയത് തന്നെ. എങ്ങനെ സ്വീകരിക്കും എന്നതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു. എഴുത്ത് ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം…

  10. ആദ്യം തന്നെ ഇത്തരമൊരു ശ്രമത്തിന്‌ കൈയ്യടി തരുന്നു.പുതുമ തോന്നുന്ന അവതരണം. പാളി പോകാവുന്ന ആശയത്തെ മികച്ച അവതരണശൈലി കൊണ്ട് മനോഹരമാക്കി.. അഞ്ച് പേജുകളിൽ ആശയത്തെ ഒഴുക്കുള്ള അക്ഷരങ്ങളിൽ പകർത്താൻ സാധിച്ചു എന്നത് ജ്വാല എന്ന രചയിതാവിന്റെ വിജയമാണ്.. തൂലിക ചലിക്കട്ടെ.. ആശംസകൾ?

    1. മനൂസ്,
      ഒരു പരീക്ഷണം എന്ന നിലയിൽ എഴുതിയതാണ്. ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം…

  11. നന്നായി.. പ്രത്യേകിച്ച് ആദ്യ പാർട്ടും ശങ്കരിന്റേതും.. ആ ഭ്രാന്തനെ നാരാണത്ത് ഭ്രാന്തനുമായി കബയർ ചെയ്തത് മനസിലായില്ല.. അത് ശങ്കരിന്റെ ചിന്ത മാത്രം ആയിരുന്നോ??

    നല്ല എഴുത്തു ❤️?

    1. പ്രവാസി ബ്രോ,
      പരീക്ഷണ രീതിയിൽ എഴുതിയ കഥയാണ്, നാറാണത്തു ഭ്രാന്തനുമായി കമ്പയർ ചെയ്തതല്ല പാലക്കാടൻ വഴികളിലൂടെ കടന്നു പോകുന്ന ഒരാളിലൂടെയാണ് കഥപറയാൻ ശ്രമിക്കുന്നത്, അയാളുടെ കാഴ്ചകൾ ആണ് എഴുതിയത്.
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ നന്ദി….

      1. പേരറിയാത്ത ആ മനുഷ്യനെ ഞാന്‍ എന്തു പേര്‍ വിളിക്കും?

        അയാള്‍ അഭിനവ നാറാണത്തു ഭ്രാന്തനോ?

        വലിയ പാറകള്‍ കാണുന്നില്ല ഉരുട്ടി കയറ്റാന്‍,അതെല്ലാം വന്‍ മാഫിയകളുടെ കൈവശം ആയി.
        മലകള്‍ ഇടിച്ചു നിരത്തി ഭൂമാഫിയായും ഇനി ഒരു നാറാണത്തു ഭ്രാന്തനെ വളര്‍ത്തുകയില്ലന്നു പ്രഖ്യാപിച്ചു.

        ജ്വാല, ഈ കാഴ്ചപാട് ശങ്കരിന്റെ ആണെന്ന് കരുതിക്കോട്ടെ?? കാരണം ഒരു ഷോർട്ട് ഫിലിം ആണ് കാണുന്നത് അല്ലോ.. അപ്പോൾ കാഴ്ചകാരനെ അങ്ങനെ ഒരു വ്യൂ പറയാൻ പറ്റൂ എന്നെനിക് തോന്നി.. അത്കൊണ്ട് ചോദിച്ചു എന്നെ ഒള്ളൂ..

        ബട്ട് സ്റ്റോറി അടിപൊളി ♥️

        1. തീർച്ചയായും, അങ്ങനെ കാണാം, എഴുതി വരുമ്പോൾ ചിലപ്പോൾ ആത്മരോക്ഷത്തിന്റെ വരികളിലൂടെ ഞാനറിയാതെ പോയതാകാം. കഥയിലെ തന്നെ മർമ്മ പ്രാധാന്യമുള്ള ഭാഗം ചൂണ്ടി കാണിച്ചതിന് വളരെ നന്ദി. ഒരിക്കൽ കൂടി അകമഴിഞ്ഞുള്ള പ്രോത്സാഹനത്തിന് വളരെ സന്തോഷം…

  12. കുട്ടപ്പൻ

    അഞ്ചുപേജിൽ 3 കഥ. ഞാൻ ഇപ്പൊ ഇതിനെങ്ങനെ അഭിപ്രായം പറയും ?. ചേച്ചി…അടിപൊളി ആയിരുന്നു ?. ഒരു കഥയിലൂടെ മറ്റു രണ്ട് കഥകൾ കൂടി പറഞ്ഞ രീതി. ഞാൻ ഈ ജന്മത്തിൽ ഇങ്ങനെയൊന്നും ചിന്തിക്കൂല ?.
    വാക്കുകൾ ഇല്ല ❤️. ഒത്തിരി ഇഷ്ടായി. സ്നേഹം ❤️

    1. കുട്ടപ്പൻ ബ്രോ,
      വെറുതെയിരുന്ന സമയത്ത് കുത്തിക്കുറിച്ച കുഞ്ഞു കഥകൾ വച്ചൊരു പരീക്ഷണം. അത് വായനക്കാർ എങ്ങനെ സ്വീകരിക്കും എന്ന് മാത്രമേ ആശങ്കയുള്ളൂ, വായനയ്ക്കും, ഇഷ്ടമായതിലും വളരെ സന്തോഷം…

  13. വേർപിരിയലിൻ്റെ മൂന്നു തലങ്ങൾ കാട്ടി തന്ന ഒരു കഥ..

    അറിയില്ല അഭിപ്രായം പറയാൻ…

    ♥️♥️♥️♥️♥️

    1. പപ്പൻ ബ്രോ,
      ഒരു പരീക്ഷണം ആണ്, അതിലെ എന്ത് തെറ്റ് ഉണ്ടെങ്കിലും പറയണം, വായനക്കാർ എങ്ങനെ സ്വീകരിക്കും അല്ല എങ്കിൽ എങ്ങനെ മനസ്സിലാക്കും എന്നത് അനുസരിച്ചാണല്ലോ ഇത് പോലെ എഴുതാൻ പ്രേരിപ്പിക്കുന്നത്, വളരെ സന്തോഷം…

  14. Amazing… simply amazing and extraordinary… uff… ഇജ്ജാതി തിങ്കിങ്…ഇതുവരെ ചേച്ചി എഴുതിയതിൽ എന്റെ favourite… ഇത് വരേ വായിച്ച കഥകളിൽ എന്റെ favoruite ആയ മറ്റൊരു കൃതി…. 3 കഥ…. ഒരു kadhayil…. ഇത് ഒരു മാസ്റ്റർപിഎസ് ഐറ്റം aanu… ഇതേ പോലെ ചിന്തിച്ചു എഴുതുന്നതിൽ hatsoff???… നന്ദി ചേച്ചി ?❤️❤️❤️

    1. പറയാൻ വിട്ട് poyi… 5 പേജിൽ ഒരു മായാജാലം തീർത്തു ???

      1. താങ്ക്യു ജീവൻ…

    2. എന്റെ ജീവാ,
      അത്രയ്‌ക്കൊക്കെ ഉണ്ടോ ഈ എഴുത്ത്. വെറുതെയിരുന്ന സമയത്ത് കുത്തിക്കുറിച്ച കുഞ്ഞു കഥകൾ എന്ത് ചെയ്യണം എന്ന് വിചാരിച്ചിരുന്ന സമയത്ത് ആണ് കഥയും കഥാപാത്രവും ഒന്നാകുന്ന രീതിയിലുള്ള ഒരു എഴുത്ത് വായിച്ചത് എന്നാൽ പിന്നെ ഇത് അതെ പോലെ ആക്കിക്കൂടെ എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിർന്നത് തന്നെ. എന്തായാലും ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. ഒപ്പം ഹൃദയംഗമായ നന്ദിയും…

  15. ജ്വാലാ.,..,തീജ്വാല…,
    അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചുകളഞ്ഞു.,.,
    വായിച്ചു തുടങ്ങുമ്പോൾ ഞാൻ കരുതിയത് അഞ്ചു പേജിൽ ഇങ്ങനെ ഒരു 3 കഥകൾ കൊള്ളിക്കും എന്നായിരുന്നു.,.
    ചുരുങ്ങിയ വാക്കുകൾ കൊണ്ട് തന്നെ 3 കഥകൾ അതിമനോഹരമായി ആവിഷ്കരിച്ചു.,., മുൻപിൽ കാണുന്ന ചെറിയ ഓരോ കാര്യങ്ങളിൽ പോലും മനോഹരമായ ഒരു കഥ ആവിഷ്കരിക്കാനുള്ള കഴിവ് അപാരം തന്നെയാണ്.,.,. എന്നെക്കൊണ്ടൊന്നും ഒരിക്കലും അങ്ങനെ എഴുതാൻ സാധിക്കില്ല.,.,. വായിക്കുന്നവരെ ഒരുനിമിഷം ചിന്തിപ്പിക്കാൻ (അതുപോലെ ഒന്ന് കരയിപ്പിക്കാനും) സാധിക്കുന്നത് ഒരു കഥാകൃത്തിന്റെ കഴിവാണ്.,.,.
    ഒത്തിരി സ്നേഹം.,..
    ??

    1. തമ്പു അണ്ണാ,
      എപ്പോഴും നൽകുന്ന മോട്ടിവേഷന് വളരെ നന്ദി.
      വെറുതെയിരുന്ന സമയത്ത് കുത്തിക്കുറിച്ച കുഞ്ഞു കഥകൾ എന്ത് ചെയ്യണം എന്ന് വിചാരിച്ചിരുന്ന സമയത്ത് ആണ് കഥയും കഥാപാത്രവും ഒന്നാകുന്ന രീതിയിലുള്ള ഒരു എഴുത്ത് വായിച്ചത് എന്നാൽ പിന്നെ ഇത് അതെ പോലെ ആക്കിക്കൂടെ എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിർന്നത്. ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം…

  16. Entammo…
    Nalla katha moonnu kathakal
    Otta kathakkilile randu kathakal
    Athum 5 pejil…
    Kaalika prasakthi ulla vishaya avatharanam..
    Ithu pole onnu. Ezhuthaan enikkavilla..

    1. ഗുരുവേ,
      നല്ല വാക്കുകൾക്ക് വളരെ സന്തോഷം, നിങ്ങളുടെയെല്ലാം അകമഴിഞ്ഞ പിന്തുണയാണ് ഒരിക്കൽ ഉപേക്ഷിച്ച എഴുത്ത് തന്നെ പുനർജീവിപ്പിച്ചത്, ഒപ്പം ഇത് പോലെ പരീക്ഷണത്തിന് മുതിരാൻ ഉള്ള ധൈര്യവും കിട്ടുന്നു. വളരെ നന്ദി…

      1. ee guruve ennulla vaakkuozhivaakkamo ,,
        apekshayaanu
        athu kelkkumbo oru diabolic bhrugu

        1. അടിപൊളി,
          നിങ്ങളുടെ ഒക്കെ പരിപൂർണ പിന്തുണ കൊണ്ടാ എഴുതുന്നത്, ഇവിടെ വന്നപ്പോൾ കിട്ടിയ ആദ്യ മോട്ടിവേഷൻ നിങ്ങളുടെ കൂടെയാണ്. “ഗുരുസ്ഥാനീയൻ ”
          ബുദ്ധിമുട്ടുണ്ടെങ്കിൽ ഇനി തുടരില്ല…

          1. harshaappi mathi
            athaa oru bhrugu

  17. ഒരു സംവിധായകന്റെ കാഴ്ചപ്പാട് പോലെ എഴുതാൻ കഴിഞ്ഞു. ആദ്യ കഥ നല്ലൊരു കൺസപ്റ്റ് ആയി.
    ഇന്ന് വിവാഹമോചനങ്ങൾ ധാരാളം വർദ്ദിക്കുന്നുണ്ട്. അപ്പോൾ ഇങ്ങനെയുള്ള കഥകളുടെ ആവിഷ്ക്കാരം വളരെ നന്ന്. അവസാനം സംവിധായകനും, സിനിമയുടെ അവസ്ഥ പോലെ ആയി.
    നല്ല ഒഴുക്കുള്ള എഴുത്ത്.

    1. പരീക്ഷണം മാത്രം,
      നിഴൽ ഇവിടെ കിട്ടുന്ന സപ്പോർട്ടു കൊണ്ടാണ് ഇങ്ങനെയുള്ള പരീക്ഷണങ്ങൾ ചെയ്യാൻ ധൈര്യം കിട്ടുന്നത്. ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം…

  18. മനോഹരമായ രചന…

    ഈ രചനക്കൊകെ ഞാൻ എന്താണ് ആണ് എഴുതുക…

    ???

    1. താങ്ക്യൂ നൗഫു അണ്ണാ…

  19. മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല.കാരണം ഒരു പരീക്ഷണ രീതിയിലൂടെ ഡയറക്ടറുടെ ജീവിതം വരച്ചു കിട്ടിയിരിക്കുന്നു.ഭ്രാന്തമായ ചിന്തകൾ കടലാസുകളിലേക്ക് കോറിയിട്ടപ്പോൾ വിരിഞ്ഞ ഒരു മികച്ച കഥയാണിത്.???

    1. കാർത്തി,
      ഒരു പരീക്ഷണം എന്ന നിലയിൽ എഴുതിയത് ആണ്. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം…
      വളരെ നന്ദി…

Comments are closed.