” ഇതിന്റെ അവകാശി ”
” ഇപ്പോഴും ആ അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലേ ”
” എനിക്ക് മനസ്സിലായി ഈ സംസാരത്തിന്റെ പൊരുൾ. ”
എന്നാലും ആ ഗർവ്വ് ഇപ്പോഴും ഉണ്ട്, അത് ആ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണല്ലോ. സംസാരത്തിന്റെ വിഷയം മാറ്റാൻ ഞാൻ അണ്ണനോട് ഏതെങ്കിലും ഹോട്ടലിൽ നിർത്തി ചായ കുടിക്കാം എന്ന് പറഞ്ഞു. അതനുസരിച്ച് നല്ലൊരു വെജിറ്റേറിയൻ ഹോട്ടലിൽ വണ്ടി നിർത്തി. വീണ്ടും യാത്ര തുടർന്നപ്പോൾ സംസാരം ഉണ്ടായില്ല, ഫാം ഹൗസിൽ എത്തി ബാഗുകൾ ഒക്കെ അണ്ണൻ കോട്ടേജിൽ എത്തിച്ചു. ഞാൻ റൂമിലേക്ക് ചെന്നപ്പോൾ എന്റെ ബെഡ്ഷീറ്റ് ഒക്കെ കുടഞ്ഞു പില്ലോയുടെ കവറുകളും മാറ്റി വിരിക്കുകയായിരുന്നു ഗൗരി. അതുകഴിഞ്ഞ് കർട്ടനുകൾ ഒക്കെ നേരെയാക്കുമ്പോഴാണ് ഞാൻ ബാഗിൽ നിന്നും ഡ്രസ്സുകൾ എടുത്ത് ഷെൽഫിൽ വച്ച് സൈഡ് പോക്കറ്റിൽ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുന്നതിനിടയിൽ ഗൗരി അതു കാണുന്നത്. പുറത്തേക്ക് പോയി പെട്ടെന്ന് തിരിച്ചുവന്നു താക്കോൽ ഉപയോഗിച്ച് ഡ്രോയർ തുറന്ന് ഒരു കൊറിയർ കവർ എന്റെ നേരെ നീട്ടി
” ഇതല്ലേ ബാഗിൽ അന്വേഷിക്കുന്നത് ”
ഞാൻ അതല്ല അന്വേഷിച്ചത് സൈഡ് പോക്കറ്റിൽ എന്തെങ്കിലും ഉണ്ടോ എന്നായിരുന്നു. ഏതായാലും അതെടുത്ത് തന്നതല്ലേ ഞാനത് വാങ്ങി. അപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു. ഗൗരി പിന്നീട് അവിടെ നിന്നില്ല റൂമിൽ നിന്നും ഇറങ്ങിപ്പോയി. ഞാൻ പുറത്തിറങ്ങി നോക്കിയെങ്കിലും ആളെ ഹാളിൽ കണ്ടില്ല മറ്റ് രണ്ടും റൂമുകളിൽ നോക്കിയിട്ടും കാണാതായപ്പോൾ ബാൽക്കണിയിൽ നോക്കി. പുറം തിരിഞ്ഞു നിന്ന് കരയുകയാണെന്ന് ശരീരഭാഷ കണ്ടാൽ അറിയാം. ഞാൻ അടുത്ത് ചെന്ന് തോളിൽ തട്ടി ഉടനെ, തിരിഞ്ഞ് എന്നെ കവർ ചെയ്തു മുറിയിലേക്ക് പോയി. പുറകെ ചെന്ന ഞാൻ
” ഞാൻ ഇതല്ല നോക്കിയത്, ബാഗിന്റെ സൈഡ് പോക്കറ്റിൽ വേറെ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുകയായിരുന്നു. ”
എന്നെ കണ്ണുകൊണ്ട് കാണിച്ചു.
” ഇപ്പോൾ ശരീരത്തിന് കുഴപ്പമൊന്നുമില്ലല്ലോ, ഞാൻ അപ്പുറത്ത് താരയോടൊപ്പം നിന്നോളാം, നിങ്ങൾക്കാർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല തൽക്കാലം ജീവിക്കാൻ ഒരു ജോലി എനിക്ക് തന്നാൽ മതി ”
” ഇപ്പോഴും പഴയ ഗർവ് ഒന്നും മാറിയിട്ടില്ല അല്ലേ, അതിന്റെ പ്രതിഫലനമാണല്ലോ ഈ പറയുന്നതൊക്കെ ”
” ഒരിക്കൽ ഞാൻ കാണിച്ച ഗർവിന്റേയും അഹങ്കാരത്തിന്റെയും ഫലമാണ് ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഞാൻ മാപ്പ് ചോദിക്കുന്നു, ഇതു പറയാൻ ഞാൻ പല ആവർത്തി ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല ”
ലാസ്റ്റ് ഭാഗം സബ്മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ❤️❤️❤️
ലാസ്റ്റ് ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്.
ഹായ് ദാസേട്ടൻ ?
ഹായ് ja
Climax ആണന്നുപറഞ്ഞിട്ടിതെന്താ
Super
Next part eppo…?
ദാസേട്ടൻ,എന്താണിത്
ദാസൻ ഗൗരി ആയിട്ടുള്ള കല്യാണം ivade arkkum ishttam ayittila എന്ന് ആണ് എന്റെ നിഗമനം അവനു vere oru പെണിനെ കല്യാണം കഴിക്കാം ആയിരുന്നു…. അവളോട് oru ചെറിയ revenge പോലും ചെയ്യാത്തത് മോശം ആയിപോയി
Bro…
എന്തുപറ്റി?
ഇത് ക്ലൈമാക്സ് അല്ലല്ലോ….
അടുത്ത പാർട്ടിനുവേണ്ടി wait ചെയ്യുന്നു ❤️❤️❤️❤️❤️
ഹലോ! മോഡറേഷൻ ചെക്ക്…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ വേഗം തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ദാസേട്ടാ ❣️
ക്ഷമിക്കണം, അടുത്ത പാർട്ടോടെ തീർക്കാമെന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക. എങ്ങിനെ വേണമെങ്കിലും വിമർശിക്കാം.
ക്ലൈമാക്സ് 1 മാത്രമാക്കി ഇടേണ്ടായിരുന്നു. എല്ലാം കമ്പ്ലീറ്റ് ആക്കിയ ശേഷം ഒന്നിലധികം ക്ലൈമാക്സ് പാട്ടുകൾക്ക് പകരം ഒറ്റ ക്ലൈമാക്സ് ആയി ഇട്ടാൽ മതിയായിരുന്നു.
കമൻറുകൾ എല്ലാം മോഡറേഷൻ ആവുകയാണ്. അതെന്താ….?
പൊളിച്ചു bro
Twist കാത്തിരിക്കാം
paraspara bandham illallo dasaaa
Next eppo
വിചാരിച്ച climax onum allalo ithu
Pettan nirthiyath pole ini ithinte baki undakumo
Atho ithode thirno
Enthuva ithu chetta ??? ithu kazhinjo
ഇല്ല അടുത്ത പാർട്ടോടെ തീർക്കാം എന്ന് വിചാരിക്കുന്നു. ❤️❤️❤️