ഇതിനിടയിൽ പലരും വന്നു പോയിക്കൊണ്ടിരുന്നു. മോളു വന്നപ്പോൾ ഇവിടെ നിൽക്കാമെന്ന് നിർബന്ധിച്ചു എങ്കിലും ഗൗരി സമ്മതിച്ചില്ല, ഇവിടെ ആരും വേണ്ട ഞാൻ നോക്കിക്കോളാം എന്നാണ് പറഞ്ഞത്. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ പതിയെ നടന്ന് ബാത്റൂമിൽ പോകാം എന്നുള്ള കണ്ടീഷനായി, അപ്പോഴും ഗൗരി എന്നെ താങ്ങി ബാത്റൂമിൽ എത്തിച്ചിരുന്നു. ഞാൻ അവോയ്ഡ് ചെയ്യുന്നതു കൊണ്ടാകാം ഡിസ്ചാർജ് ആകുന്നതിനുമുമ്പ് ഞാനും ഗൗരിയും മാത്രമുള്ള സമയം, ഗൗരി
” ഏതായാലും ആളുകളുടെ മുമ്പിൽ നമ്മൾ വിവാഹിതരാണ്, ഞാൻ ജോലിയും ഉപേക്ഷിച്ചു. എനിക്ക് കമ്പനിയിൽ ഒരു ജോലി തന്നാൽ മതി. ഞാൻ അങ്ങയെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കില്ല, പോകാൻ ഒരു ഇടമില്ലാഞ്ഞിട്ടാണ് ”
” അതിനെന്താ നമുക്ക് ആലോചിക്കാം ”
ഇതുമാത്രമേ ഞാൻ പറഞ്ഞുള്ളു. ഇപ്പോഴും മനസ്സ് തുറന്ന് സംസാരിക്കാൻ ഗൗരി തയ്യാറല്ല. ഇങ്ങിനെ തന്നെ മുന്നോട്ടു പോകട്ടെ. പിന്നെയും ഒന്ന് രണ്ടു ദിവസം കടന്നു പോയി, ഇന്ന് ഡിസ്ചാർജ് ആകുന്ന ദിവസമാണ്. ഇന്നലെ എന്നോട് പറഞ്ഞിട്ട് ഗൗരി പുറത്തു പോയി മടങ്ങി വന്നത് ഏകദേശം രണ്ടര മണിക്കൂർ എടുത്താണ്. രാവിലെ ചേട്ടൻ എത്തുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഉച്ചയാകുന്നു, ഇതുവരെ എത്തിയില്ല. കാണാത്തതിനാൽ വിളിച്ചു നോക്കിയപ്പോൾ അച്ഛന് സുഖമില്ലാത്തതിനാൽ ഹോസ്പിറ്റലിൽ പോയിരുന്നു, കൊച്ചിയിൽ നിന്നും ഇപ്പോൾ പുറപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞു. അതുകേട്ടപ്പോൾ ഗൗരി പറഞ്ഞു
“ഏട്ടനോട് ഇനിയിപ്പോൾ വരേണ്ട എന്ന് പറയു, ഇവിടത്തെ കാര്യങ്ങൾ നമുക്ക് മാനേജ് ചെയ്യാം ”
ഞാൻ ചേട്ടനെ വിളിച്ചു വിവരം പറഞ്ഞു. മുരുകൻ അണ്ണനെ വിളിച്ചു, വരുമ്പോൾ ക്യാഷുമായി വേഗം വരാൻ പറഞ്ഞു. അണ്ണൻ എത്തുന്നതിനുമുമ്പ് ബില്ല് വന്നു. അതും വാങ്ങി ഗൗരി ഹാൻഡ്‌ബാഗുമെടുത്തു വെളിയിലേക്ക് പോയി. ബില്ല് പേ ചെയ്യാൻ പോയതായിരിക്കും, അധികം വൈകാതെ ആള് തിരിച്ചെത്തി, കയ്യിൽ ഒരു കവർ ഉണ്ട് അത് മെഡിസിൻ ആണെന്ന് തോന്നുന്നു. ആ കവർ എടുത്ത് ഒരു ബാഗിൽ വെച്ചു, കൊണ്ടുപോകാനുള്ള സാധനങ്ങളൊക്കെ ഒതുക്കി വെച്ചു അപ്പോഴേക്കും അണ്ണൻ എത്തി. കുറെ സാധനങ്ങൾ അണ്ണൻ എടുത്തു ബാക്കി ഗൗരിയും. പോകുന്ന വഴി നഴ്സിംഗ് റൂമിൽ കയറി അവരോട്, നന്ദി പറഞ്ഞിട്ടാണ് ഞങ്ങൾ ഇറങ്ങിയത്. വണ്ടിയിൽ കയറുന്നതിനു മുമ്പ് അണ്ണൻ പറഞ്ഞു
” രണ്ടുപേരും പുറകിൽ ഇരുന്നാൽ മതി അതാണ്, നല്ലത്. ”
ഞാൻ ഫ്രന്റിൽ ഇരിക്കാം എന്ന് ഒരുപാട് നിർബന്ധിച്ചെങ്കിലും അണ്ണൻ അതിനു വഴങ്ങിയില്ല. പുറകിൽ ഞങ്ങൾ രണ്ടുപേരും, രണ്ട് സൈഡിലായി ഇരിപ്പുറപ്പിച്ചു. പോകുന്ന വഴി ഞാൻ ഇടക്ക് ഗൗരിയെ ശ്രദ്ധിച്ചപ്പോൾ ഗൗരവത്തിൽ പുറത്തേക്ക് നോക്കി ഇരിക്കുന്നതാണ് കണ്ടത്. എന്തെങ്കിലും സംസാരിക്കേണ്ട എന്ന് കരുതി ഞാൻ
” മാഷേ…. ”
ആദ്യം ശ്രദ്ധിച്ചില്ല. ആ മുഖത്തിനു മുമ്പിൽ കൈ ഉയർത്തി ഞാൻ
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ❤️❤️❤️
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഹായ് ദാസേട്ടൻ ?
ഹായ് ja
Climax ആണന്നുപറഞ്ഞിട്ടിതെന്താ
Super
Next part eppo…?
ദാസേട്ടൻ,എന്താണിത്
ദാസൻ ഗൗരി ആയിട്ടുള്ള കല്യാണം ivade arkkum ishttam ayittila എന്ന് ആണ് എന്റെ നിഗമനം അവനു vere oru പെണിനെ കല്യാണം കഴിക്കാം ആയിരുന്നു…. അവളോട് oru ചെറിയ revenge പോലും ചെയ്യാത്തത് മോശം ആയിപോയി
Bro…
എന്തുപറ്റി?
ഇത് ക്ലൈമാക്സ് അല്ലല്ലോ….
അടുത്ത പാർട്ടിനുവേണ്ടി wait ചെയ്യുന്നു ❤️❤️❤️❤️❤️
ഹലോ! മോഡറേഷൻ ചെക്ക്…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ വേഗം തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ദാസേട്ടാ ❣️
ക്ഷമിക്കണം, അടുത്ത പാർട്ടോടെ തീർക്കാമെന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക. എങ്ങിനെ വേണമെങ്കിലും വിമർശിക്കാം.
ക്ലൈമാക്സ് 1 മാത്രമാക്കി ഇടേണ്ടായിരുന്നു. എല്ലാം കമ്പ്ലീറ്റ് ആക്കിയ ശേഷം ഒന്നിലധികം ക്ലൈമാക്സ് പാട്ടുകൾക്ക് പകരം ഒറ്റ ക്ലൈമാക്സ് ആയി ഇട്ടാൽ മതിയായിരുന്നു.
കമൻറുകൾ എല്ലാം മോഡറേഷൻ ആവുകയാണ്. അതെന്താ….?
പൊളിച്ചു bro
Twist കാത്തിരിക്കാം
paraspara bandham illallo dasaaa
Next eppo
വിചാരിച്ച climax onum allalo ithu
Pettan nirthiyath pole ini ithinte baki undakumo
Atho ithode thirno
Enthuva ithu chetta ??? ithu kazhinjo
ഇല്ല അടുത്ത പാർട്ടോടെ തീർക്കാം എന്ന് വിചാരിക്കുന്നു. ❤️❤️❤️