ഇതിനു മറുപടിയായി ഒരു പരിഹാസ ചിരി ചിരിച്ചിട്ട് ബൈസ്റ്റാൻഡറുടെ ബെഡിൽ കയറിയിരുന്നു. ഞാൻ ആ ഇരിപ്പ് നോക്കിയിരിക്കെ എന്റെ തല വിങ്ങാൻ തുടങ്ങി, അധികഠിനമായ വേദന. ഇന്ന് ആദ്യമായി സംസാരിച്ചതിന്റെതാകാം എന്നാലും, എനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു വേദന. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, വേദന പുറത്ത് അറിയിക്കാതിരിക്കാൻ ഗൗരിയുടെ എതിർവശത്തേക്ക് തലതിരിച്ച് കീഴ്ചുണ്ട് കടിച്ചു പിടിച്ചു. വായിൽ രക്തം എന്നിട്ടും വേദന കൊണ്ട് ഞാൻ ചുണ്ട് വിട്ടില്ല. എന്റെ കിടപ്പ് കണ്ടിട്ട് ആകണം ഗൗരി, എന്റെ അരികിൽ വന്നു. എന്താണ് തലതിരിച്ചു കിടക്കുന്നതെന്നറിയാനാകണം എതിർവശത്തു വന്നു നോക്കി. വായിൽ നിറയെ ചോര കണ്ടിട്ട് ഗൗരി കരയാൻ തുടങ്ങി, സ്ഥലകാലബോധം വീണ്ടെടുത്ത് ഗൗരി, റൂമിന് വെളിയിലേക്കോടി. ഉടനെ രണ്ട് നേഴ്സുമാർ ഓടിയെത്തി, പുറകെ ഡോക്ടറും. അവർ ബലം പ്രയോഗിച്ച് എന്റെ വായ തുറന്ന് ചുണ്ട് മോചിപ്പിച്ചു. അതിനുശേഷം ഒരു ഇഞ്ചക്ഷൻ എടുത്തു, ഏതാനും നിമിഷങ്ങൾക്കകം ഞാൻ മയക്കത്തിലേക്ക് വീണു. നേരം വെളുത്തിട്ടാണ് എഴുന്നേൽക്കുന്നത്, ഇപ്പോൾ കട്ടിലിൽ ഞാൻ നേരെയാണ് കിടക്കുന്നത്, നോക്കുമ്പോൾ കട്ടിലിനരികിൽ കസേരയിട്ട് ബെഡിൽ തലയും വെച്ച്, എന്റെ കയ്യിൽ ഒരു കയ്യും വച്ച് ഗൗരി മയങ്ങുന്നു. എന്റെ കയ്യിൽ കൈ വച്ചിരിക്കുന്നത് ഞാൻ ഉണർന്നാൽ അറിയാനാണ്. എന്റെ കൈയൊന്ന് അനങ്ങിയപ്പോൾ ആള് ഉണർന്നു, പെട്ടെന്ന് കൈ പിൻവലിച്ചു ബെഡിൽ നിന്നും തല ഉയർത്തി, എഴുന്നേറ്റു. എന്നോടായി പറഞ്ഞു.
” രണ്ടുദിവസത്തേക്ക് സംസാരിക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഇന്നലെ സംസാരിച്ചതാണ് വേദനയ്ക്ക് കാരണം അതുകൊണ്ട്, സംസാരം വേണ്ട. ചായ എടുക്കട്ടെ? ”
എന്റെ കീഴച്ചുണ്ട് വല്ലാതെ തടിച്ചിരിക്കുന്നത് പോലെ, ഇന്നലെ അമ്മാതിരിയുള്ള കടിയല്ലേ കടിച്ചത്. ചായ എടുക്കട്ടെ എന്ന് ചോദിച്ചതിന് ആയിക്കോട്ടെ എന്ന വിധത്തിൽ തല പതിയെ ചലിപ്പിച്ചു. ഫ്ലാസ്കിൽ നിന്നും ഗ്ലാസിലേക്ക് ചായ പകർന്നു സ്പൂണുമായി എന്റെ അരികിലേക്ക് വന്നു. ഇപ്പോൾ ആളുടെ തോളിൽ ഒരു ടർക്കി കൂടി ഉണ്ട്. ഓരോ സ്പൂണായി വായിലേക്ക് പകർന്നു തന്നു. കഴിഞ്ഞപ്പോൾ തോളിൽ കിടക്കുന്ന ടർക്കി കൊണ്ട് ചുണ്ട് പതിയെ തുടച്ചു. പതിയെയാണ് തുടർച്ചതെങ്കിലും എനിക്ക് വേദനിച്ചു, ഇന്നലത്തെ കടിയുടെ പരിണിതഫലം. 8:30 ആയപ്പോൾ ബ്രേക്ക് ഫാസ്റ്റ് വന്നു, ഇഡലിയാണ്. ഗൗരി ഫ്രഷ് ആകാൻ പോകുന്നതിനു മുമ്പ് യൂറിൻ എടുത്ത് കളഞ്ഞ് ബെഡ് പാൻ കഴുകിവെച്ചു. ഫ്രഷായി വന്നതിനു ശേഷം രണ്ട് ഇഡലി എടുത്ത് നല്ലവണ്ണം ഉടച്ച് കുറേശ്ശെയായി എന്റെ വായിൽ വച്ചുതന്നു, ഒപ്പം സ്പൂണിൽ വെള്ളവും. ഞാൻ കഴിച്ചു കഴിഞ്ഞതിനു ശേഷം എന്റെ ചുണ്ട് വെള്ളം കൊണ്ട് പതിയെ തുടച്ച് ടർക്കികൊണ്ട് ഒപ്പിയെടുത്തു. അതിനുശേഷമാണ് രണ്ട് ഇഡലിയെടുത്ത് ഗൗരിയും കഴിച്ചുത്. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ വയറിന് അസ്വസ്ഥത തോന്നിത്തുടങ്ങി, എങ്ങനെ പറയും. എന്റെ മുഖഭാവം കണ്ടിട്ടോ എന്തോ അടുത്തുവന്ന്
” ബെഡ് പാൻ വെക്കണോ? ”
എന്ന് ചോദിച്ചു. തീരെ നിവൃത്തിയില്ലാതെ ഞാൻ തലയാട്ടി, ഒരു ഭാവ വ്യത്യാസവും കൂടാതെ, എന്റെ അര ഭാഗം പൊക്കി ശരിയാംവണ്ണം ബെഡ് പാൻ വെച്ചുതന്നു.എല്ലാം കഴിഞ്ഞപ്പോൾ അവിടം ക്ലീൻ ചെയ്തു അതുമായി ബാത്റൂമിലേക്ക് പോയി, ബെഡ് പാൻ കഴുകി തിരികെ വന്നു. ഇങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി, ഒരു മടിയും കൂടാതെ വളരെ സന്തോഷത്തോടെയാണ് ഇതെല്ലാം ഗൗരി ചെയ്തത്.
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ❤️❤️❤️
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഹായ് ദാസേട്ടൻ ?
ഹായ് ja
Climax ആണന്നുപറഞ്ഞിട്ടിതെന്താ
Super
Next part eppo…?
ദാസേട്ടൻ,എന്താണിത്
ദാസൻ ഗൗരി ആയിട്ടുള്ള കല്യാണം ivade arkkum ishttam ayittila എന്ന് ആണ് എന്റെ നിഗമനം അവനു vere oru പെണിനെ കല്യാണം കഴിക്കാം ആയിരുന്നു…. അവളോട് oru ചെറിയ revenge പോലും ചെയ്യാത്തത് മോശം ആയിപോയി
Bro…
എന്തുപറ്റി?
ഇത് ക്ലൈമാക്സ് അല്ലല്ലോ….
അടുത്ത പാർട്ടിനുവേണ്ടി wait ചെയ്യുന്നു ❤️❤️❤️❤️❤️
ഹലോ! മോഡറേഷൻ ചെക്ക്…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ വേഗം തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ദാസേട്ടാ ❣️
ക്ഷമിക്കണം, അടുത്ത പാർട്ടോടെ തീർക്കാമെന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക. എങ്ങിനെ വേണമെങ്കിലും വിമർശിക്കാം.
ക്ലൈമാക്സ് 1 മാത്രമാക്കി ഇടേണ്ടായിരുന്നു. എല്ലാം കമ്പ്ലീറ്റ് ആക്കിയ ശേഷം ഒന്നിലധികം ക്ലൈമാക്സ് പാട്ടുകൾക്ക് പകരം ഒറ്റ ക്ലൈമാക്സ് ആയി ഇട്ടാൽ മതിയായിരുന്നു.
കമൻറുകൾ എല്ലാം മോഡറേഷൻ ആവുകയാണ്. അതെന്താ….?
പൊളിച്ചു bro
Twist കാത്തിരിക്കാം
paraspara bandham illallo dasaaa
Next eppo
വിചാരിച്ച climax onum allalo ithu
Pettan nirthiyath pole ini ithinte baki undakumo
Atho ithode thirno
Enthuva ithu chetta ??? ithu kazhinjo
ഇല്ല അടുത്ത പാർട്ടോടെ തീർക്കാം എന്ന് വിചാരിക്കുന്നു. ❤️❤️❤️