അതിനർത്ഥം, വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി എന്നെ, സ്വീകരിക്കേണ്ടിവന്നുവെന്നല്ലേ അപ്പോൾ പിന്നെ ഞാൻ സ്വയം ഒഴിവായി കൊടുക്കുന്നതാണ് നല്ലത്, ചേരേണ്ടവർ ചേരട്ടെ. ചേട്ടനും എത്രയൊക്കെ പറഞ്ഞിട്ടും അവൾ ജോലി ഉപേക്ഷിച്ച് നിൽക്കാൻ തയ്യാറാകുന്നു ഇനി, എന്ത് തന്ത്രമാണാവോ അടുത്തതായി മെനയുന്നത്. വീട്ടുകാർ പോയിക്കഴിഞ്ഞപ്പോൾ എന്റെ അടുത്ത് വന്ന് ഇരുന്നു ഞാൻ, ശ്രദ്ധിക്കാൻ പോയില്ല. ഞാൻ അങ്ങനെ കിടന്നു ഒന്നു മയങ്ങിപ്പോയി ആരോ, തട്ടി വിളിക്കുന്നതുപോലെ തോന്നിയപ്പോഴാണ് കണ്ണുതുറന്നത്. ഗ്ലാസിൽ ഓറഞ്ച് ജ്യൂസുമായി ഗൗരി നിൽക്കുന്നു കയ്യിൽ, ഒരു സ്പൂൺ ഉണ്ട്. എനിക്ക് തരാൻ വേണ്ടിയാണെന്ന് തോന്നുന്നു ഞാൻ, വേണ്ട എന്ന് നിഷേധാർത്ഥത്തിൽ തലയാട്ടി.
ആള് ഒന്നും മിണ്ടാതെ കട്ടിലിന്റെ സ്വിച്ച് ഓൺ ചെയ്ത് ചാരി ഇരിക്കുന്ന വിധത്തിലാക്കി, സ്പൂണിൽ ഓറഞ്ച് ജ്യൂസ് എടുത്ത് എന്റെ വായയുടെ നേരെ കൊണ്ടുവന്നു. വീണ്ടും, തലയാട്ടിയാൽ ജ്യൂസ് മുഴുവൻ എന്റെ ദേഹത്തും ബെഡിലും വീഴുമല്ലോ എന്നോർത്ത് വായ തുറന്നു കൊടുത്തു, തുറക്കുമ്പോൾ നല്ല വേദനയുണ്ട്. ഗ്ലാസിന്റെ മുക്കാൽ ഭാഗത്തോളം തുടർച്ചയായി എനിക്ക്, സ്പൂണിൽ എടുത്തു തന്നു. എന്റെ മുഖത്തേക്ക് തന്നെ നോക്കിയാണ് ജ്യൂസ് തന്നുകൊണ്ടിരുന്നത് എന്റെ, മുഖഭാവം കണ്ടിട്ടോ എന്തോ ജ്യൂസ് തരുന്നത് നിർത്തി അതെ, എനിക്ക് മതിയായിരുന്നു. ഒരു ഗ്ലാസ്സിൽ വെള്ളവും വേറൊരു കപ്പുമായി എന്റെ അടുത്തുവന്ന്, വെള്ളം സ്പൂൺ കൊണ്ട് വായിൽ ഒഴിച്ച് തന്നിട്ട് കപ്പ് എന്റെ വായയുടെ നേരെ കാണിച്ചു. വായ ക്ലീൻ ചെയ്തു മുഖവും തുടച്ചു തിരിച്ച് ബാത്റൂമിലേക്ക് പോകുന്ന വഴി ഞാൻ
” ക…ള…ക്..ട..ർ…. വ…ല്ല…തും….. ക…ഴി…ച്ചാ…യി…രു…ന്നോ? ”
” എന്നെ ഇങ്ങനെ പരിഹസിക്കരുത്. ”
” ഞാ…ൻ….. എ…ങ്ങ…നെ…യാ…ണ്….. ക…ള…ക്…ട…റെ…… പ…രി…ഹ…സി…ക്കു…ന്ന…ത് ”
” ഞാനിപ്പോൾ കളക്ടർ അല്ല, എനിക്ക് സ്വന്തമായി ഒരു പേരുണ്ട് അത് വിളിച്ചാൽ മതി ”
ബാത്റൂമിൽ പോയി തിരിച്ചുവന്ന ഗൗരിയോട് വീണ്ടും
” വ…ല്ല…തും….. ക…ഴി…ച്ചാ…യി…രു…ന്നോ?… എ…നി…ക്ക്….. അ…ധി…കം…… സം…സാ…രി…ക്കാ…ൻ….. വ…യ്യ…… ക…ള…ഓ…..അ…ങ്ങ…നെ……വി…ളി…ക്ക…രു…തെ…ന്നാ…ണ….ല്ലോ…… ഓ…ർ….ഡ….ർ…. ആ…കെ……. വ…ല്ലാ…തെ…… ആ…യി…രി…ക്കു…ന്നു,…… ശ…രീ…രം…… ശ്ര…ദ്ധി…ക്ക…ണം… ഇ…വി…ടെ…… നി…ന്ന്…… ക്ഷീ…ണി…ച്ചു….. പോ…യി….. എ…ന്ന്….. ആ…രെ…ക്കൊ…ണ്ടും…..പ…റ…യി…പ്പി…ക്ക…രു…ത്…. ”
“ആരെ കൊണ്ട് പറയിപ്പിക്കാൻ. എന്നെ ശ്രദ്ധിക്കേണ്ട ആള്, എപ്പോഴും എന്റെ മനസ്സിൽ കുത്തി മുറിവേൽപ്പിക്കുകയല്ലേ ”
” അ….ല്ല,…… ഞാ…ൻ…… ചോ…ദി…ച്ച…തി…ന്…… സ…മാ…ധാ…നം…… പ…റ…ഞ്ഞി…ല്ല…… വ…ല്ല…തും…… ക…ഴി…ച്ചാ…യി…രു…ന്നോ…? “
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ❤️❤️❤️
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഹായ് ദാസേട്ടൻ ?
ഹായ് ja
Climax ആണന്നുപറഞ്ഞിട്ടിതെന്താ
Super
Next part eppo…?
ദാസേട്ടൻ,എന്താണിത്
ദാസൻ ഗൗരി ആയിട്ടുള്ള കല്യാണം ivade arkkum ishttam ayittila എന്ന് ആണ് എന്റെ നിഗമനം അവനു vere oru പെണിനെ കല്യാണം കഴിക്കാം ആയിരുന്നു…. അവളോട് oru ചെറിയ revenge പോലും ചെയ്യാത്തത് മോശം ആയിപോയി
Bro…
എന്തുപറ്റി?
ഇത് ക്ലൈമാക്സ് അല്ലല്ലോ….
അടുത്ത പാർട്ടിനുവേണ്ടി wait ചെയ്യുന്നു ❤️❤️❤️❤️❤️
ഹലോ! മോഡറേഷൻ ചെക്ക്…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ വേഗം തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ദാസേട്ടാ ❣️
ക്ഷമിക്കണം, അടുത്ത പാർട്ടോടെ തീർക്കാമെന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക. എങ്ങിനെ വേണമെങ്കിലും വിമർശിക്കാം.
ക്ലൈമാക്സ് 1 മാത്രമാക്കി ഇടേണ്ടായിരുന്നു. എല്ലാം കമ്പ്ലീറ്റ് ആക്കിയ ശേഷം ഒന്നിലധികം ക്ലൈമാക്സ് പാട്ടുകൾക്ക് പകരം ഒറ്റ ക്ലൈമാക്സ് ആയി ഇട്ടാൽ മതിയായിരുന്നു.
കമൻറുകൾ എല്ലാം മോഡറേഷൻ ആവുകയാണ്. അതെന്താ….?
പൊളിച്ചു bro
Twist കാത്തിരിക്കാം
paraspara bandham illallo dasaaa
Next eppo
വിചാരിച്ച climax onum allalo ithu
Pettan nirthiyath pole ini ithinte baki undakumo
Atho ithode thirno
Enthuva ithu chetta ??? ithu kazhinjo
ഇല്ല അടുത്ത പാർട്ടോടെ തീർക്കാം എന്ന് വിചാരിക്കുന്നു. ❤️❤️❤️