” ഞാനിനി ജോലിക്ക് പോകുന്നില്ല. ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കി ഇവിടെ നിന്നോളാം ”
വിനുവേട്ടന് എന്നെ ഇവിടെ നിന്നും എങ്ങനെയെങ്കിലും ഓടിക്കണം എന്നുണ്ട്, ഞാൻ നിൽക്കുന്നത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടപ്പെടുന്നില്ല. എന്റെ പിടിവാശിക്ക് മുന്നിൽ ഏട്ടനും മറ്റു കുടുംബാംഗങ്ങൾക്കും വഴങ്ങേണ്ടിവന്നു. ഏട്ടൻ പറഞ്ഞു
“ഞാൻ പോയി എല്ലാവർക്കും ചായയും സ്നാക്സും വാങ്ങിയിട്ട് വരാം. പിന്നെ ബെഡ് പാനും.”
ഏട്ടൻ പോയി എല്ലാവർക്കും ചായയുമായി വന്നു, കുടികഴിഞ്ഞ് കുറച്ചുനേരം കൂടി ഇരുന്നിട്ട് എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞു
” മോളെ, പോകുന്ന വഴി അമ്മയെയും കൂട്ടിക്കോ, താരയെ ഏൽപ്പിച്ചാണ് ഞാൻ പോന്നത് ”
മോള് പറഞ്ഞു
” അതിനെന്താണ് അമ്മെ, ഞങ്ങൾ അമ്മമ്മയെയും കൂട്ടി പൊയ്ക്കൊള്ളാം ”
അവർ പോയിക്കഴിഞ്ഞ് വിനുവേട്ടന്റെ യൂറിൻ എടുത്തുകളഞ്ഞ് ബെഡ് പാൻ കഴുകി വെച്ചു. അദ്ദേഹത്തിന്റെ അടുത്ത് ചെന്നു പക്ഷേ, അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹം ഇപ്പോൾ എന്താണാവോ ചിന്തിക്കുന്നത്
( വിനുവിലൂടെ )
ബോധം പോകുന്നത് വരെ അവർ എന്നെ മർദ്ദിച്ചു, തലക്കേറ്റ ആദ്യത്തെ അടിയിൽ തന്നെ എന്റെ കൺട്രോൾ പോയിരുന്നു പിന്നീട്, അവരുടെ മർദ്ദനം ഏറ്റുവാങ്ങുകയല്ലാതെ മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല. ബോധം വരുമ്പോൾ നേഴ്സുമാരും ഡോക്ടർമാരും ചുറ്റും കൂടി നിൽപ്പുണ്ട്, എന്നാലും തലയുടെ ഭാരം അങ്ങോട്ടു വിട്ടു മാറുന്നില്ല. ഐസിയുവിലാണ് കിടക്കുന്നതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്, ദിവസത്തിൽ ഒന്ന് രണ്ട് പ്രാവശ്യം ഏട്ടനോ അണ്ണന്മാരോ കേറി എന്നെ കാണും. പാതി ബോധത്തിലാണ് ഐസിയുവിൽ കിടന്നിരുന്നത്, എത്ര ദിവസം കിടന്നു എന്ന് ഓർമ്മയില്ല. ഒരുവിധം എല്ലാം ക്ലിയർ ആയി വന്നപ്പോൾ റൂമിലേക്ക് മാറ്റി. ബെഡിൽ കൊണ്ടുവന്നു കിടത്തി നോക്കിയത് ഇത്രയും ദിവസം കാണാത്ത ഒരു അവതാരത്തെ. ഞാൻ കരുതിയത് എനിക്ക് കിട്ടിയ മർദ്ദനത്തിന്റെ സന്തോഷത്തിൽ മതിമറന്ന് ഇരിക്കുകയായിരുന്നു എന്നാണ്. ആൾ ആകെ മാറിയിരിക്കുന്നു, വല്ലാതെ ക്ഷീണിച്ചു പോയി. എന്നാലും ഞാൻ, ആ മുഖത്തേക്ക് നോക്കാൻ തുനിഞ്ഞില്ല, എങ്ങനെയും അവോയ്ഡ് ചെയ്ത് വിടുക എന്നുള്ളതായിരുന്നു എന്റെ തീരുമാനം.
എന്റെ അടുത്ത്കസേര വലിച്ചിട്ട് വന്ന് ഇരുന്നെങ്കിലും ഞങ്ങൾ രണ്ടുപേരും ഒന്നു മിണ്ടുകയോ സംസാരിക്കുകയോ ചെയ്തില്ല. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഏട്ടനും കുടുംബാംഗങ്ങളും എത്തി പിന്നെ കരച്ചിലും ബഹളവുമായി എല്ലാം പറഞ്ഞ് സമാധാനിപ്പിച്ചു. അപ്പോഴാണ് ഹോസ്പിറ്റലിൽ നിൽക്കുന്നതിനെ പറ്റിയുള്ള ചർച്ച വന്നത്. കളക്ടർ നിന്നോളം എന്ന് പറഞ്ഞപ്പോൾ ഞാൻ അതിനെ എതിർത്തു കാരണം, എന്നെ ഉൾക്കൊള്ളാൻ ഇപ്പോഴും ആ മനസ്സിന് കഴിഞ്ഞിട്ടില്ലെന്ന് ആ പുതിയ ഫോട്ടോകൾ തെളിയിക്കുന്നു. അവർ രണ്ടു പേരും ഒരേ തൂവൽ പക്ഷികളാണ് ഞാനോ വെറും കൃഷിക്കാരൻ. അതുകൊണ്ട് എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടാകും. ഞാൻ ഏതൊക്കെ രീതിയിൽ സംസാരിച്ചാലും, തിരിച്ചിങ്ങോട്ട് ഒരിക്കലും സംസാരിക്കാൻ തയ്യാറായിട്ടില്ല.
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ❤️❤️❤️
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഹായ് ദാസേട്ടൻ ?
ഹായ് ja
Climax ആണന്നുപറഞ്ഞിട്ടിതെന്താ
Super
Next part eppo…?
ദാസേട്ടൻ,എന്താണിത്
ദാസൻ ഗൗരി ആയിട്ടുള്ള കല്യാണം ivade arkkum ishttam ayittila എന്ന് ആണ് എന്റെ നിഗമനം അവനു vere oru പെണിനെ കല്യാണം കഴിക്കാം ആയിരുന്നു…. അവളോട് oru ചെറിയ revenge പോലും ചെയ്യാത്തത് മോശം ആയിപോയി
Bro…
എന്തുപറ്റി?
ഇത് ക്ലൈമാക്സ് അല്ലല്ലോ….
അടുത്ത പാർട്ടിനുവേണ്ടി wait ചെയ്യുന്നു ❤️❤️❤️❤️❤️
ഹലോ! മോഡറേഷൻ ചെക്ക്…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ വേഗം തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ദാസേട്ടാ ❣️
ക്ഷമിക്കണം, അടുത്ത പാർട്ടോടെ തീർക്കാമെന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക. എങ്ങിനെ വേണമെങ്കിലും വിമർശിക്കാം.
ക്ലൈമാക്സ് 1 മാത്രമാക്കി ഇടേണ്ടായിരുന്നു. എല്ലാം കമ്പ്ലീറ്റ് ആക്കിയ ശേഷം ഒന്നിലധികം ക്ലൈമാക്സ് പാട്ടുകൾക്ക് പകരം ഒറ്റ ക്ലൈമാക്സ് ആയി ഇട്ടാൽ മതിയായിരുന്നു.
കമൻറുകൾ എല്ലാം മോഡറേഷൻ ആവുകയാണ്. അതെന്താ….?
പൊളിച്ചു bro
Twist കാത്തിരിക്കാം
paraspara bandham illallo dasaaa
Next eppo
വിചാരിച്ച climax onum allalo ithu
Pettan nirthiyath pole ini ithinte baki undakumo
Atho ithode thirno
Enthuva ithu chetta ??? ithu kazhinjo
ഇല്ല അടുത്ത പാർട്ടോടെ തീർക്കാം എന്ന് വിചാരിക്കുന്നു. ❤️❤️❤️