ഗൗരി അത് കേട്ടതായി ഭാവിക്കാതെ
” ഞാൻ കുളിച്ചിട്ട് വന്നിട്ട് കാപ്പി എടുത്താൽ പോരെ? ”
ഞാൻ മതിയെന്ന് അർത്ഥത്തിൽ തലയാട്ടി. കുളിക്കാൻ പോകുമ്പോൾ ഫോൺ, ഡൈനിങ് ടേബിളിൽ വെച്ചിട്ടാണ് പോയത്. അല്പം കഴിഞ്ഞപ്പോൾ ആ ഫോണിൽ ഒരു കോൾ വന്നു, തുടരെത്തുടരെയുള്ള മൂന്നാമത്തെ കോളിന് അത്യാവശ്യക്കാർ ആരെങ്കിലുമായിരിക്കും എന്ന് കരുതി ഫോൺ ഞാൻ അറ്റൻഡ് ചെയ്തു. മറുതലക്കൽ നിന്നും
” എന്തായി മോളെ, ഞങ്ങൾ പറഞ്ഞ കാര്യത്തെപ്പറ്റി ആലോചിച്ചോ. ”
കുറച്ചുനേരം കഴിഞ്ഞിട്ടും ഇവിടെ നിന്നും മറുപടി കിട്ടാതെ ആയപ്പോൾ
” എന്താണ് നീ ഒന്നും മിണ്ടാത്തത്, ആ കിഴങ്ങ് നിന്റെ അടുത്തുണ്ടോ? ”
വീണ്ടും മൗനം ആയതിനാൽ
” ഇനിയൊന്നും നീ ഇങ്ങോട്ട് പറയേണ്ട, ഞങ്ങൾ പറയാം. മറ്റന്നാൾ വെള്ളിയാഴ്ച രാവിലെ ഒരു 11 മണിയാകുമ്പോൾ നിന്റെ അച്ഛൻ പാക്കരൻ മുതലാളിയുടെ പൂട്ടിക്കിടക്കുന്ന ഗോഡൗണിൽ ഷോപ്പിംഗ് കോംപ്ലക്സിന്റെയും മറ്റും ഡോക്യുമെന്റ്സുമായി വരണം. നിനക്ക് ഞങ്ങൾ ഒരു സൽക്കാരം വെച്ചിട്ടുണ്ട്, നിന്റെ ആ കിഴങ്ങൻ ഭർത്താവിന് രണ്ട് വിവാഹ സമ്മാനങ്ങൾ കൊടുത്തത് ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ. അതിൽ ഒന്ന് കുറച്ചു ഫോട്ടോസുകളാണ്, നിന്നെ അവൻ കാണിച്ചില്ലേ. ആ ഫോട്ടോയിൽ കാണുന്ന അയാളില്ലേ അയാൾ, ഞാൻ പറഞ്ഞിട്ടാണ് നിന്നോട് പ്രൊപ്പോസൽ നടത്തിയത്. രണ്ടാമത് നിന്നെ കണ്ടപ്പോൾ തോളിൽ പിടിച്ചതും ചേർത്തുപിടിച്ചതും ഫോട്ടോയെടുത്തതും എന്റെ ആസൂത്രണങ്ങൾ ആയിരുന്നു. അന്ന് നിന്നെ ഞങ്ങൾ സൽക്കരിക്കാൻ ഇരുന്നതാണ്, നിന്റെ കൂട്ടുകാരി വന്ന ഇടയിൽ വീണതാണ് നീ രക്ഷപ്പെടാൻ കാരണം. ആ രതീഷ് ഇന്നലെ ഇവിടെ ലാൻഡ് ചെയ്തിട്ടുണ്ട് അവന്, നിന്നെ ഒന്ന് വിശദമായി കാണണമെന്ന് വലിയ ആഗ്രഹം. നിന്റെ മണ്ടൻ ചേട്ടൻ മാർക്ക് നിന്റെ ആ ഷോപ്പിംഗ് കോംപ്ലക്സ് കിട്ടിയാൽ മതി, നിന്നെ എന്തു ചെയ്താലും അവർക്ക് കുഴപ്പമില്ല. നീ വെള്ളിയാഴ്ച ഞങ്ങൾ പറയുന്ന സ്ഥലത്ത് വന്നില്ല എങ്കിൽ കുറച്ചു ഫോട്ടോ കൂടി നിന്റെ കണവന് ഞങ്ങൾ അയച്ചു കൊടുക്കും. നീ വെള്ളിയാഴ്ച വരുമ്പോൾ നിന്റെ ആ കിണാപ്പനെ കൂടി വിളിച്ചോളൂ, നിന്റെ പെർഫോമൻസ് കാണാമല്ലോ. അവൻ അറിയാൻ പാടില്ലാത്ത പല കാര്യങ്ങളും ഞങ്ങൾ നിന്നെ പഠിപ്പിക്കുന്നുണ്ട്. മറക്കണ്ട വെള്ളിയാഴ്ച 11 മണിക്ക്, വന്നില്ലെങ്കിൽ ഈ ഷിബു ആരാണെന്ന് നീ അറിയും ”
അപ്പോൾ അതാണ് കാര്യം, അവൻ നേരത്തെ വിളിച്ചിട്ടുണ്ട് എന്നിട്ട് ഗൗരി എന്തേ എന്നോട് വിവരം പറയാതിരുന്നത്. ഞാൻ തെറ്റിദ്ധരിച്ചതാണ് ഗൗരിയെ അവർ കെണിയിൽ പെടുത്തുകയായിരുന്നു. ആ ഫോട്ടോ കണ്ടാൽ ആരും തെറ്റിദ്ധരിക്കും. ഈ വിവരം ഗൗരിയോട് പറയണോ? വേണ്ട അറിയാതിരിക്കുന്നതാണ് നല്ലത്. നാളെ കഴിഞ്ഞാണ് വെള്ളിയാഴ്ച. ഏതായാലും അവിടെ വരെ ഒന്ന് പോവുക തന്നെ എന്താണ് അവന്മാരുടെ പ്ലാൻ എന്ന് അറിയണമല്ലോ……
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ❤️❤️❤️
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഹായ് ദാസേട്ടൻ ?
ഹായ് ja
Climax ആണന്നുപറഞ്ഞിട്ടിതെന്താ
Super
Next part eppo…?
ദാസേട്ടൻ,എന്താണിത്
ദാസൻ ഗൗരി ആയിട്ടുള്ള കല്യാണം ivade arkkum ishttam ayittila എന്ന് ആണ് എന്റെ നിഗമനം അവനു vere oru പെണിനെ കല്യാണം കഴിക്കാം ആയിരുന്നു…. അവളോട് oru ചെറിയ revenge പോലും ചെയ്യാത്തത് മോശം ആയിപോയി
Bro…
എന്തുപറ്റി?
ഇത് ക്ലൈമാക്സ് അല്ലല്ലോ….
അടുത്ത പാർട്ടിനുവേണ്ടി wait ചെയ്യുന്നു ❤️❤️❤️❤️❤️
ഹലോ! മോഡറേഷൻ ചെക്ക്…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ വേഗം തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ദാസേട്ടാ ❣️
ക്ഷമിക്കണം, അടുത്ത പാർട്ടോടെ തീർക്കാമെന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക. എങ്ങിനെ വേണമെങ്കിലും വിമർശിക്കാം.
ക്ലൈമാക്സ് 1 മാത്രമാക്കി ഇടേണ്ടായിരുന്നു. എല്ലാം കമ്പ്ലീറ്റ് ആക്കിയ ശേഷം ഒന്നിലധികം ക്ലൈമാക്സ് പാട്ടുകൾക്ക് പകരം ഒറ്റ ക്ലൈമാക്സ് ആയി ഇട്ടാൽ മതിയായിരുന്നു.
കമൻറുകൾ എല്ലാം മോഡറേഷൻ ആവുകയാണ്. അതെന്താ….?
പൊളിച്ചു bro
Twist കാത്തിരിക്കാം
paraspara bandham illallo dasaaa
Next eppo
വിചാരിച്ച climax onum allalo ithu
Pettan nirthiyath pole ini ithinte baki undakumo
Atho ithode thirno
Enthuva ithu chetta ??? ithu kazhinjo
ഇല്ല അടുത്ത പാർട്ടോടെ തീർക്കാം എന്ന് വിചാരിക്കുന്നു. ❤️❤️❤️