വസന്തം പോയതറിയാതെ -18 [ദാസൻ] [Climax 1] 434

ഞാൻ ഉദ്ദേശിച്ചത്, പ്രേമപുരസരം ചേർന്നുനിൽക്കുന്ന ആളെ കുറിച്ചാണ്. താരയുടെ മോനെ ബോർഡിങ്ങിൽ ആക്കിയത് കൊണ്ട് പാലക്കാടിന്റെ മൊത്തം ചാർജ് കൊടുത്തു, ഗൗരിയെ ഇവിടത്തെ പർച്ചേസിംഗ് മാനേജർ ആക്കി. ഞങ്ങൾ ഒരു കോട്ടേജിലാണ് താമസമെങ്കിലും അന്യരെ പോലെയാണ് കഴിഞ്ഞിരുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ കമ്പനിയിൽ ചെറിയ ചെറിയ സംസാരങ്ങൾ തുടങ്ങി, ഞാനും ഗൗരിയും തമ്മിൽ  എന്തോ പ്രശ്നമുണ്ടെന്ന് കാരണം, എല്ലാവർക്കും പാചകം ചെയ്യുന്ന ഭക്ഷണമാണ് ഞങ്ങൾ രണ്ടുപേരും കഴിക്കുന്നത് പ്രത്യേകിച്ച് ഒറ്റയ്ക്ക് ഒറ്റയ്ക്ക്. അത് അവർക്ക് സംസാരത്തിന് ഇടം നൽകി. ഇതറിഞ്ഞ് ഗൗരി ഒരു ദിവസം എന്നോട് പറഞ്ഞു.

” കമ്പനിയിൽ ചെറിയ ചെറിയ സംസാരങ്ങൾ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നാളെ മുതൽ ഞാൻ പാചകം ചെയ്യാം, നാട്ടുകാരെ ബോധിപ്പിക്കാൻ എങ്കിലും  ഒപ്പം കഴിക്കാനും വരാം ”

അതൊരു നല്ല തീരുമാനമാണെന്ന് എനിക്കും തോന്നി. വെളുപ്പിന് നാലുമണിക്ക് തട്ടലം മുട്ടലും കേട്ടാണ്  ഞാൻ ഉണരുന്നത്, അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ  ആള് തകൃതിയായ പണിയിലാണ്. ഇവൾക്ക് വല്ലതും വെച്ചു വേവിക്കാൻ അറിയാമോ? പാക്കരന്റെ മോളായിട്ടാണല്ലോ വളർന്നത്? എന്നെ കണ്ടിട്ടും വലിയ മൈൻഡ് ഇല്ലാതെ പണിയിൽ മുഴുകി. ഞാൻ അടുത്തു ചെന്നു  ചോദിച്ചു

” എന്തെങ്കിലും സഹായം ചെയ്തു തരണോ? ”

” ഏയ് വേണ്ട ”

തേങ്ങ എടുത്തു പൊട്ടിക്കാൻ ശ്രമിക്കുന്നത് കണ്ട് ഞാനത് വാങ്ങി പൊട്ടിച്ച് ചുരണ്ടി കൊടുത്തു. എന്റെ സ്പീഡിൽ ഉള്ള പ്രവർത്തി കണ്ടു ഗൗരി ആശ്ചര്യപ്പെട്ടു. ഞാൻ പറഞ്ഞു.

” ഞാനിവിടെ ഒറ്റയ്ക്ക് പാചകം ചെയ്തിരുന്നതാണ്, എല്ലാം എനിക്കറിയാം. അതുകൊണ്ടാണ് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചത്  ”

അവൾ മറുപടിയൊന്നും പറയാതെ എനിക്ക് ഒരു ഗ്ലാസ് കട്ടൻ എടുത്തു തന്നു. അതും കുടിച്ച് ഞാൻ സ്ലാബിൽ കയറിയിരുന്നു. ഞാൻ ഗൗരിയോട് ചോദിച്ചു

” നമുക്ക് അമ്മയെ ഇങ്ങോട്ട് കൊണ്ടുവരണ്ടേ ”

” ഞാൻ വിളിച്ചായിരുന്നു, മോള് പറയുന്നത് അമ്മ അവിടെ നിൽക്കട്ടെ എന്നാണ്  ”

” ഏതായാലും ഞാനൊന്നു വിളിക്കട്ടെ ”

” അതിന്റെ ആവശ്യമില്ല, ഞാൻ വിളിച്ചോളാം ”

അപ്പോൾ എനിക്ക് സംശയമായി. കുറച്ചു കാര്യങ്ങളൊക്കെ അടുക്കളയിൽ ചെയ്തുകൊടുത്തു. ഏഴു മണിയായപ്പോൾ മോളെ വിളിച്ചു

” മോളെ. അമ്മമ്മയെ നിങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്ന ആക്കുമൊ അല്ലെങ്കിൽ, ഞങ്ങൾ അങ്ങോട്ട് വരണോ ”

” ഞാൻ അമ്മയോട് പറഞ്ഞിരുന്നല്ലോ. നിങ്ങൾ ഹണിമൂൺ ഒക്കെ ആഘോഷിച്ചു

20 Comments

  1. ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ❤️❤️❤️

  2. ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.

  3. ഹായ് ദാസേട്ടൻ ?

    1. ഹായ് ja

  4. Climax ആണന്നുപറഞ്ഞിട്ടിതെന്താ

  5. Super
    Next part eppo…?

  6. ദാസേട്ടൻ,എന്താണിത്

  7. ദാസൻ ഗൗരി ആയിട്ടുള്ള കല്യാണം ivade arkkum ishttam ayittila എന്ന് ആണ് എന്റെ നിഗമനം അവനു vere oru പെണിനെ കല്യാണം കഴിക്കാം ആയിരുന്നു…. അവളോട്‌ oru ചെറിയ revenge പോലും ചെയ്യാത്തത് മോശം ആയിപോയി

  8. Bro…
    എന്തുപറ്റി?
    ഇത് ക്ലൈമാക്സ്‌ അല്ലല്ലോ….

    അടുത്ത പാർട്ടിനുവേണ്ടി wait ചെയ്യുന്നു ❤️❤️❤️❤️❤️

  9. ഹലോ! മോഡറേഷൻ ചെക്ക്…

  10. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ വേഗം തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ദാസേട്ടാ ❣️

  11. ക്ഷമിക്കണം, അടുത്ത പാർട്ടോടെ തീർക്കാമെന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക. എങ്ങിനെ വേണമെങ്കിലും വിമർശിക്കാം.

  12. മൊഞ്ചത്തിയുടെ ഖൽബി

    ക്ലൈമാക്സ് 1 മാത്രമാക്കി ഇടേണ്ടായിരുന്നു. എല്ലാം കമ്പ്ലീറ്റ് ആക്കിയ ശേഷം ഒന്നിലധികം ക്ലൈമാക്സ് പാട്ടുകൾക്ക് പകരം ഒറ്റ ക്ലൈമാക്സ് ആയി ഇട്ടാൽ മതിയായിരുന്നു.

  13. കമൻറുകൾ എല്ലാം മോഡറേഷൻ ആവുകയാണ്. അതെന്താ….?

  14. പൊളിച്ചു bro
    Twist കാത്തിരിക്കാം

  15. paraspara bandham illallo dasaaa

    1. Next eppo

  16. വിചാരിച്ച climax onum allalo ithu
    Pettan nirthiyath pole ini ithinte baki undakumo
    Atho ithode thirno

  17. Enthuva ithu chetta ??? ithu kazhinjo

    1. ഇല്ല അടുത്ത പാർട്ടോടെ തീർക്കാം എന്ന് വിചാരിക്കുന്നു. ❤️❤️❤️

Comments are closed.