വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 317

ടീ അത് നോക്കിക്കെ…. തോട്ടത്തിന്‍റെ ഒരു അറ്റത്തേക്ക് ചൂണ്ടി കണ്ണന്‍ പറഞ്ഞു.

അവിടെ ഒരു അറ്റത്ത് മാതളനാരങ്ങ ചെടി ഉണ്ടായിരുന്നു. അതില്‍ താഴെക്ക് തുങ്ങി നില്‍ക്കുന്ന കുറച്ച് മാതളനാരങ്ങയും. അത് കണ്ട് ചിന്നുവിന് സന്തോഷമായി. പക്ഷേ എങ്ങിനെ എടുക്കും… ചിന്നു കണ്ണനെ നോക്കി….

കണ്ണേട്ടാ…. എങ്ങനെ പറക്കും….

മതിലു ചാടേണ്ടി വരും….

അയ്യോ… അത് മോശമല്ലേ….

അണോ… എന്നാ വേണ്ട…. നീ വിശപ്പ് സഹിച്ച് ഇരുന്നോ…. കണ്ണന്‍ കളിയാക്കി പറഞ്ഞു….

കണ്ണേട്ടാ…. ചിന്നു കിണുങ്ങി പറഞ്ഞു….

ശരി ഞാന്‍ പോയി പറച്ചു കൊണ്ടുവരാം… നീ ആരേലും വരുന്നുണ്ടോന്ന് നോക്ക്…..

ആ നോക്കാം…. ചിന്നു പറഞ്ഞു….

നോക്കിയ പോരാ…. വന്നാല്‍ വിളിച്ചു പറയണം…

ശരി പറയാം… കണ്ണേട്ടന്‍ വേഗം പോയി പറിച്ചു വാ… ചിന്നു ധൃതി കുട്ടി.

കണ്ണന്‍ കമ്പിവേലിയുടെ ഇടയിലൂടെ ഊളിയിട്ട് തോട്ടത്തിന് അകത്ത് കയറി. പയ്യെ പയ്യെ മരത്തിന് അടുത്തെത്തി രണ്ടു നല്ല മതാളനാരങ്ങ പൊട്ടിച്ചു. പിന്നെ വന്ന വഴി തിരിച്ചിറങ്ങി.

രണ്ട് വലിയ മാതളനാരങ്ങ കണ്ട ചിന്നുവിന്‍റെ കണ്ണ് പുറത്തേക്ക് തള്ളി…. ഇതുവരെ കഴിച്ചിട്ടില്ല അത്. ഇന്നു അത് സാധിച്ചു. അവള്‍ കമ്പിവേലി കടന്നു വരുന്ന കണ്ണന്‍റെ അടുത്തേക്ക് ഓടി.

ഓടിയടുത്ത ചിന്നുവിന് ഒരു മാതളനാരങ്ങ കണ്ണന്‍ പുഞ്ചിരിയോടെ സമ്മനിച്ചു. അവള്‍ അത് വാങ്ങി. പൊളിച്ചു നോക്കി… തൊലി ഇത്തിരി കടുപ്പമാണ്. എത്ര ശ്രമിച്ചിട്ടും തൊലി മുറിക്കാന്‍ സാധിക്കുന്നില്ല. അവസാനം ഗതിയില്ലാതെ അവള്‍ അവന് നേരെ നീട്ടി…

കണ്ണേട്ടാ… ഇതൊന്ന് പൊളിച്ച് തരുമോ…. പ്ലീസ്…. അവള്‍ വിനയത്തോടെ കൊഞ്ചി….

അവളുടെ എക്സ്പ്രഷന്‍ കണ്ട് കണ്ണന് എതിര് പറയാന്‍ തോന്നിയില്ല. അവന്‍ ചിരിയോടെ ആ ഫലം വാങ്ങി. പിന്നെ അല്‍പം പാട് പെട്ട് പൊളിച്ചുകൊടുത്തു. അത്യാവശ്യം വലിയ അല്ലിയായിരുന്നു അതില്‍. പൊളിച്ചു കിട്ടിയ പാടെ അവള്‍ അകത്താക്കന്‍ തുടങ്ങി. അവളുടെ തീറ്റ കണ്ട് ഒരാഴ്ചയായി തിന്നാന്‍ ഒന്നും കിട്ടിയിട്ടില്ലാത്ത ആളെ കണ്ട പോലെ കണ്ണന്‍ നോക്കി നിന്നു.

അവള്‍ നിമിഷനേരം കൊണ്ട് തിന്നു തീര്‍ത്തു. കണ്ണന്‍ അപ്പോഴും രണ്ട് അല്ലി മാത്രമേ കഴിച്ചിട്ടുണ്ടായിരുന്നുള്ളു. അവള്‍ കൈയില്‍ ഉണ്ടായിരുന്ന ബാക്കി തൊലി വലിച്ചെറിഞ്ഞു. പിന്നെ മാത്രമാണ് കണ്ണനെ നോക്കിയത്.

കണ്ണന്‍ പയ്യെ പയ്യെയാണ് കഴിച്ചിരുന്നത്. അതും വളരെ അസ്വദിച്ച്…

അത് കണ്ടങ്ങനെ കുറച്ച് നേരം അങ്ങനെ നിന്നു പോയി… അപ്പോഴാണ് തന്നെ നോക്കി നില്‍ക്കുന്ന ചിന്നുവിനെ ശ്രദ്ധിക്കുന്നത്. അവന്‍ അവളെ നോക്കി.

കഴിഞ്ഞോ…. കണ്ണന്‍ മാതളനാരങ്ങയെ പറ്റി ചോദിച്ചു….

ഹാ…. എപ്പോഴേ കഴിഞ്ഞു.. അവള്‍ രണ്ടു കൈയും ഉയര്‍ത്തി മറുപടി നല്‍കി…

ഇനി വേണോ…. കൈയിലെ മാതളനാരങ്ങ കാണിച്ച് കണ്ണന്‍ ചോദിച്ചു…

വേണ്ടാ…. അവള്‍ മറുപടി പറഞ്ഞു…

13 Comments

  1. പോരാളീ ,

    അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ്‌ പാർട്ട്‌ കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..

    ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ എത്തുവോ… ?

    1. ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…

      അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️

      1. പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല

        ഇവിടെ ഇപ്പൊ 6 പാർട്ട്‌ അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ്‌ അടുത്തില്ലേ…. അവിടെ ഇട്ട
        12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ്‌ ഇടുന്നത്…..

        1. ആവില്ല…

          അവിടെ അടുത്ത് തന്നെ ഇടും…

          ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…

  2. ༻™തമ്പുരാൻ™༺

    ???

  3. First like&com’t nom eduthu

    1. എങ്കാ പത്താലും നീ താനെ ?
      ???????❤️?

      1. Hahahaha…..

    2. കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
      എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…

      1. അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺

        നല്ല വാക്കുകൾ നന്ദി ജ്വാല ?

Comments are closed.