വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 317

പിന്നിട് ദിവസങ്ങള്‍ സന്തോഷത്തിന്‍റെയായിരുന്നു. വീട്ടില്‍ കല്യാണപ്ലാനിങായിരുന്നു.
കഷ്ടിച്ച് രണ്ടു മാസം കൂടിയെ ഉള്ളു…. ചിന്നുവിന്‍റെ വീട്ടിലും ഗതി മറിച്ചായിരുന്നില്ല. സാരി വാങ്ങാന്‍ പോകുന്നതും സ്വര്‍ണ്ണം ബുക്ക് ചെയ്യുന്നതും അങ്ങിനെ അങ്ങിനെ ഒരുപാട് കാര്യങ്ങള്‍. അതിനിടയിലും കണ്ണന്‍റെയും ചിന്നുവിന്‍റെയും രാത്രികാല ചാറ്റിംഗും കോളിംഗും തകൃതിയായി തന്നെ നടന്നു. പിന്നിട് അവര്‍ കാണുന്നത് അന്ന് പറഞ്ഞ മല കയറാനുള്ള ദിവസമായിരുന്നു.

തലേദിവസം തന്നെ രണ്ടു പേരും വീട്ടില്‍ കാര്യം അറിച്ചിരുന്നു. ഇനി രാവിലെ അങ്ങ് പോയാല്‍ മതി. കണ്ണന്‍ രാവിലെ പറഞ്ഞ സമയത്ത് ചിന്നുവിന്‍റെ വീട്ടിലെത്തി. ഇപ്രാവിശ്യം ബൈക്കിലായിരുന്നു യാത്ര.

ചിന്നു അപ്പോഴെക്കും റെഡിയായിരുന്നു. അവള്‍ അമ്മയോട് പോവുന്ന കാര്യം പറഞ്ഞ് ഓടി വന്ന് ബൈക്കില്‍ കയറി…

പോവാം… കണ്ണന്‍ ചോദിച്ചു…

മ്… അവള്‍ സമ്മതത്തോടെ മൂളി.

വഴിയറിയുമോ… കണ്ണന്‍ വീണ്ടും ചോദ്യമെറിഞ്ഞു.

കുറച്ച്….

ബാക്കി….

നമ്മുക്ക് ചോയ്ച്ച് ചോയ്ച്ച് പോവാം… ചിന്നു മറുപടി നല്‍കി…

ഒരു ചിരിയോടെ കണ്ണന്‍ ബൈക്കെടുത്തു. ചിന്നു തന്‍റെ കൈകള്‍ കണ്ണന്‍റെ തോളില്‍ വെച്ച് പിടിച്ചിരുന്നു.

അങ്ങിനെ ബൈക്ക് അടിവാരത്തോടടുത്തു. അവിടെ നിന്ന് ഇനി കയറ്റമാണ്. അതുവരെ നല്ല റോഡാണ്. അവിടെ നിന്ന് റോഡിന്‍റെ വലുപ്പം കുറഞ്ഞു. കഷ്ടിച്ച് ഒരു കാറിന് പോകാവുന്ന പാത… എന്നോ ടാര്‍ ചെയ്തതാണ്. പലയിടത്തും നല്ല കുഴികള്‍ ഉണ്ട്. അവര്‍ ആ വഴിയില്‍ ആ മല ലക്ഷ്യമാക്കി നിങ്ങി.

മുന്നില്‍ തങ്ങള്‍ കീഴടക്കാനുള്ള മല കാണാന്‍ സാധിക്കുന്നുണ്ട്. അത്യാവിശ്യം ഉയരമുള്ള ഒരു മല. മല മേഘങ്ങളെ തൊട്ട് നെഞ്ച് വിരിച്ച് നില്‍ക്കുന്നു.

പോകും വഴി അവള്‍ അവള്‍ക്കറിയാവുന്ന ആ മലയുടെ ചരിത്രങ്ങള്‍ പറഞ്ഞു.

മുത്തുവന്‍മല. പണ്ട് ബ്രീട്ടിഷ് ഭരണത്തിനെതിരെ എതിര്‍ത്ത നാട്ടുകാര്‍ ഒളിച്ചിരുന്നത് ഈ മലയിലാണ് പോലും. അതിനെ സാധൂകരിക്കും വിധം ഒരുപാട് ഗുഹകളും ഉള്‍വഴികളും അവിടെയുണ്ട്. ആ മലമുകളിലേക്കുള്ള വഴിയെ ഒരു ബംഗ്ലാവുണ്ട്. അന്ന് ബ്രിട്ടിഷുകാര്‍ പണി കഴിപ്പിച്ചതാണത്.

മല കയറി തുടങ്ങിയപ്പോള്‍ ചിന്നുവിന് വയറില്‍ നിന്ന ഒരു വിളി വന്നു. വിശപ്പാണ്. അവള്‍ പതിയെ അവനോട് പറഞ്ഞു.

കണ്ണേട്ടാ… എനിക്ക് ചെറുതായിട്ട് വിശക്കുന്നു…

ചെറുതായിട്ടോ…. കണ്ണന്‍ കളിയാക്കി ചോദിച്ചു…

ഹാ… എനിക്ക് എന്തെലും കഴിക്കണം…. ഒന്ന് നോക്കുമോ…

ഇവിടെങ്ങും വീടൊന്നും കാണുന്നില്ല… വാ നമ്മുക്ക് വല്ല പഴങ്ങളുണ്ടോന്ന് നോക്കാം….
അവന്‍ ചുറ്റും നീരിക്ഷിച്ച് യാത്ര തുടര്‍ന്നു. അധികം വൈകാതെ കമ്പിവേലി തിരിച്ച് അടച്ച ഒരു തോട്ടത്തിന് അടുത്തെത്തി. തെങ്ങും കവുങ്ങും കുരുമുളകും ഒക്കെയാണ് പ്രധാന വിള. കണ്ണന്‍ വണ്ടി നിര്‍ത്തി. ചിന്നു ഇറങ്ങി. അവള്‍ ചുറ്റും നോക്കി. ആകെ തെങ്ങും കവുങ്ങും മാത്രം…

കണ്ണേട്ടാ എന്താ ഇവിടെ…. അവള്‍ സംശയത്തോടെ ചോദിച്ചു.

13 Comments

  1. പോരാളീ ,

    അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ്‌ പാർട്ട്‌ കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..

    ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ എത്തുവോ… ?

    1. ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…

      അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️

      1. പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല

        ഇവിടെ ഇപ്പൊ 6 പാർട്ട്‌ അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ്‌ അടുത്തില്ലേ…. അവിടെ ഇട്ട
        12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ്‌ ഇടുന്നത്…..

        1. ആവില്ല…

          അവിടെ അടുത്ത് തന്നെ ഇടും…

          ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…

  2. ༻™തമ്പുരാൻ™༺

    ???

  3. First like&com’t nom eduthu

    1. എങ്കാ പത്താലും നീ താനെ ?
      ???????❤️?

      1. Hahahaha…..

    2. കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
      എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…

      1. അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺

        നല്ല വാക്കുകൾ നന്ദി ജ്വാല ?

Comments are closed.