വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 317

ഒരുപാട് നാളുകള്‍ക്ക് ശേഷം കടല്‍ കണ്ടതിനാല്‍ കുറച്ച് നേരം ചിന്നു ഒരു കൊച്ചു കുട്ടിയെപോലെ കടല്‍ നോക്കി നിന്നു. പിന്നെ കണ്ണന്‍ വന്ന് വിളിച്ചപ്പോഴാണ് സ്വബോധത്തിലേക്ക് അവള്‍ തിരിച്ചു വന്നത്.

തിരക്ക് വരുന്നേ ഉണ്ടായിരുന്നുള്ളു. കടല്‍ ശാന്തമായിരുന്നു. കടല്‍കാറ്റ് അടിക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം കൊണ്ട് ചിന്നു ഒരു കുട്ടിയെ പോലെയായി. തന്‍റെ ചുരിദാറിന്‍റെ പാന്‍റ് കയറ്റി വെച്ച് അവള്‍ തിരകള്‍ക്കൊപ്പം കളിക്കാന്‍ തുടങ്ങി. കണ്ണന്‍ അത് മണല്‍പരപ്പില്‍ നിന്ന നോക്കി രസിക്കുക മാത്രമാണ് ചെയ്തത്.

സൂര്യന്‍റെ പൊന്‍കിരണം കൊണ്ട് അവളുടെ നഗ്നമായ കാല്‍ ഭാഗങ്ങള്‍ തിളങ്ങുന്ന പോലെ അവന് തോന്നി. ചെറിയ സ്വര്‍ണ്ണ കളര്‍ രോമങ്ങളുള്ള ആ കാലുകളെ അവന്‍ ഒരു നിമിഷം മതിമറന്ന് നോക്കിനിന്നു പോയി.

ആ കാലിന്‍റെ സൗന്ദര്യത്തിന് എന്തോ ഒന്ന് ഇല്ലത്തത് പോലെ അവന് തോന്നി.

ഒരു പദസ്വരം… അതുണ്ടെങ്കില്‍ ആ കാല്‍ ഒന്നുടെ ഭംഗിയായി തോന്നിയെന്നെ… അവന്‍ മനസില്‍ കരുതി.

അധികം വൈകാതെ ചിന്നു കണ്ണന്‍റെ അടുത്തേക്ക് ഓടി… കിതച്ചു വന്ന അവള്‍ കണ്ണന്‍റെ കൈ പിടിച്ച് തിരമാലയുടെ അടുത്തേക്ക് അവനെ വലിച്ചുകൊണ്ടു പോയി. കണ്ണന്‍ എതിര്‍ക്കുക പോലും ചെയ്യാതെ അവളുടെ ബലത്തിന് നിന്ന് കൊടുത്തു. തിരമാലകള്‍ക്ക് മുന്നിലെത്തിയ കണ്ണന്‍ അവളുടെ കൈ വിടുപ്പിച്ച് തന്‍റെ പാന്‍റ് മടക്കി കയറ്റി വെച്ചു. പിന്നെ അവളോടോപ്പം കുടി…

വിക്കെന്‍റ് ആഘോഷിക്കാന്‍ വന്ന പലരും അവരുടെ കളികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുട്ടികളെ പോലെ കടലില്‍ തിരക്കള്‍ക്കൊപ്പം കളിക്കുന്ന രണ്ടു യുവമിഥുനങ്ങള്‍…

അങ്ങിനെ നീണ്ട കളികള്‍ക്കപ്പുറം രണ്ടുപേരും ക്ഷിണിച്ച് മണല്‍പരപ്പിലേക്ക് തിരിച്ചു കയറി. ആകെപാടെ ഒരു കിളിപോയ ഫീല്. രണ്ടുപേരും നന്നായി

കിതയ്ക്കുന്നുണ്ടായിരുന്നു. അവര്‍ വന്ന് അധികം തിരക്കിലാത്ത ഒരിടത്ത് മണല്‍പരപ്പില്‍ അടുത്തടുത്തായി ഇരുന്നു.

കണ്ണേട്ടാ… ഹോ… എന്ത് രസമാണല്ലേ… ചിന്നു കിതച്ചുകൊണ്ട് ചോദിച്ചു.

എന്‍റമ്മോ… ഈ അടുത്ത കാലത്ത് ഞാന്‍ ഇത്രയ്ക്ക് ക്ഷിണിച്ചിട്ടില്ല… കണ്ണന്‍ മറുപടി കൊടുത്തു.

അതേയ് എനിക്ക് ഒരു ഐസ്ക്രിം വാങ്ങിതരുമോ… ചിന്നു കൊതിയോടെ കണ്ണനോട് ചോദിച്ചു.

ഇപ്പോഴോ… ഞാന്‍ ഒന്ന് ക്ഷീണം മാറ്റട്ടെ പെണ്ണെ… നെറ്റിയില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന വിയര്‍പ്പ് തുടച്ച് കൊണ്ട് കണ്ണന്‍ പറഞ്ഞു.

അത് പറ്റില്ല… എനിക്കിപ്പോ വേണം… പ്ലീസ് കണ്ണേട്ടാ… ഒരെണ്ണം… ചിന്നു കൊഞ്ചി പറഞ്ഞു…

ശരി… ഇവിടെയിരിക്ക് ഞാന്‍ വാങ്ങി വരാം… കണ്ണന്‍ ഒരല്‍പം ക്ഷിണത്തോടെ എണിറ്റു…

അവന്‍ പതിയെ അടുത്തുള്ള ഐസ്ക്രിം വില്‍ക്കുന്ന വണ്ടിയ്ക്ക് അടുത്തേക്ക് നടന്നു…

എനിക്ക് സ്റ്റോബറി മതി… നടന്നകലുന്ന കണ്ണനെ നോക്കി ചിന്നു വിളിച്ചു പറഞ്ഞു. അത് സമ്മതിച്ച പോലെ കണ്ണന്‍ തിരിഞ്ഞ് രണ്ടു കണ്ണും അടച്ച് കാണിച്ച് ചിരിച്ചു.
അവന്‍ പോയി രണ്ട് ഐസ്ക്രിം വാങ്ങി തിരിച്ച് വന്നു. നേരെ വന്ന് അതിലൊന്ന് അവള്‍ക്കായി നീട്ടി. അവള്‍ എന്തോ കിട്ടാത്ത സാധനം കിട്ടിയ പോലെ ചാടിപിടിച്ച് വാങ്ങി. കണ്ണനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആര്‍ത്തിയോടെ ഐസ്ക്രിം നുകര്‍ന്നു.

ഒരു കൊച്ചു കുട്ടി ഐസ്ക്രിം കഴിക്കുന്ന പോലെ ചിന്നു ഐസ്ക്രിം അകത്താക്കുന്നത് കൗതുകത്തോടെ കണ്ണന്‍ നോക്കി നിന്നു. തന്നെ കണ്ണന്‍ നോക്കുന്നുണ്ട് എന്ന് മനസിലാക്കി ചിന്നു. ഒന്നു ഇടംകണ്ണിട്ട് അവനെ നോക്കി… പിന്നെ പിരികം ഉയര്‍ത്തി എന്താ എന്ന ഭാവത്തില്‍ ചോദിച്ചു.

13 Comments

  1. പോരാളീ ,

    അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ്‌ പാർട്ട്‌ കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..

    ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ എത്തുവോ… ?

    1. ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…

      അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️

      1. പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല

        ഇവിടെ ഇപ്പൊ 6 പാർട്ട്‌ അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ്‌ അടുത്തില്ലേ…. അവിടെ ഇട്ട
        12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ്‌ ഇടുന്നത്…..

        1. ആവില്ല…

          അവിടെ അടുത്ത് തന്നെ ഇടും…

          ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…

  2. ༻™തമ്പുരാൻ™༺

    ???

  3. First like&com’t nom eduthu

    1. എങ്കാ പത്താലും നീ താനെ ?
      ???????❤️?

      1. Hahahaha…..

    2. കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
      എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…

      1. അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺

        നല്ല വാക്കുകൾ നന്ദി ജ്വാല ?

Comments are closed.