വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 316

അപ്പോള്‍ മുകളിലെ ഫാന്‍ നല്ല ശക്തിയില്‍ കറങ്ങാന്‍ തുടങ്ങി. അത്രയും നേരം ലിഫ്റ്റില്‍ വെന്തുരുകിയ എല്ലാര്‍ക്കും അത് ഒരാശ്വാസം പോലെ നെടുവീര്‍പ്പിട്ടു. മുന്നിലെ പുരുഷന്‍റെ കയ്യിലുണ്ടായിരുന്ന കുട്ടിയും ഒരു നിമിഷം കാറ്റ് തട്ടി ഞെട്ടി മുകളിലേക്ക് നോക്കി. പെണ്‍കുട്ടിയുടെ ചെറിയ മുടികള്‍ ആ കാറ്റില്‍ പാറി കളിക്കാന്‍ തുടങ്ങി.

ലിഫ്റ്റ പതിയെ ഉയര്‍ന്നു തുടങ്ങി. കാറ്റ് കിട്ടിയപ്പോള്‍ കുട്ടി ചിരിക്കാന്‍ തുടങ്ങി. മുകളിലെ ഫാന്‍ ചുണ്ടി കുട്ടി ഉറക്കെ ചിരിക്കാന്‍ തുടങ്ങി. ലിഫ്റ്റില്‍ ആ കുട്ടിയുടെ ശബ്ദം മാത്രമായി. എല്ലാവരും അവളെ മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങി.

അധികം വൈകാതെ സെക്കന്‍റ് ഫ്ളോറില്‍ ലിഫ്റ്റ് തുറന്നു. ആ ഫാമലി പുറത്തേക്ക് പോയി. ആ കുട്ടി ഇപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു. പയ്യെ ലിഫ്റ്റ് അടഞ്ഞു. തിയ്യറ്റര്‍ ഫോര്‍ത്ത് ഫ്ലോറില്‍ ആയിരുന്നു. അവിടെ എത്തിയപ്പോ കണ്ണനും ചിന്നുവും ഇറങ്ങി. ആകെ നാല് സ്ക്രീനാണ് ആ മാളിലുള്ളത്.

അവര്‍ തീയ്യറ്റര്‍ ഏരിയയിലേക്ക് പോയി. സിനിമ വിവരങ്ങള്‍ നോക്കി. ഒരു മലയാളം കോമഡി മൂവിയും ഒരു മലയാളം അക്ഷന്‍ മുവിയും, ഒരു ഹിന്ദി മുവിയും ഒരു തമിഴ് മുവിയും. എന്തായാലും മലയാള പടത്തിനെ കയറു. അതുറപ്പിച്ചിരുന്നു.

എതിന് കയറണം…. കണ്ണന്‍ ചിന്നുവിനോട് ചോദിച്ചു.

ഇതിന് കയറാം…. കോമഡി മൂവിയെ ചൂണ്ടി കാണിച്ചു ചിന്നു പറഞ്ഞു.

കണ്ണന് ആക്ഷന്‍ മുവിയ്ക്ക് കയറണം എന്നുണ്ടായിരുന്നു. പിന്നെ ചിന്നു പറഞ്ഞ സ്ഥിതിക്ക് അവന്‍ തിരുത്താന്‍ പോയില്ല. അവന്‍ കോമഡി പടത്തിന് രണ്ട് ടിക്കറ്റ് എടുത്തു. ശേഷം ടീക്കറ്റില്‍ പറഞ്ഞ സ്ക്രിനിലേക്ക് പോയി.

അവിടെ ഒരു സെക്യൂരിട്ടി ടിക്കറ്റ് കീറി കൊടുത്തു. ഇരുവരും തീയറ്റിന് ഉള്ളിലേക്ക് കയറി. അധിക വലുപ്പമില്ലാത്ത സ്ക്രീന്‍. അത്യാവശ്യം ആളുണ്ട്. അവര്‍ നടുവിലത്തെ റോയില്‍ സീറ്റ് പിടിച്ചു.

പടം തുടങ്ങി. എന്താ പറയാ… കേട്ടു പഴകിയ കഥ… ചളി കോമഡിയും… ചിന്നു എല്ലാം കേട്ട് ചിരിക്കുന്നുണ്ട്. കണ്ണന് എങ്ങനെ സഹിച്ച് നില്‍ക്കണമെന്നറിയതെ ആയി.

എന്നാലും എങ്ങിനെ സഹിക്കുന്നു ഇതൊക്കെ. കണ്ണന്‍ അങ്ങിനെയൊരു സ്ഥിതിയിലായി. പിന്നെ എങ്ങിനെയോ ആദ്യ പകുതി കണ്ടിരുന്നു. ഇന്‍ട്രവെലായപ്പോള്‍ ചിന്നുവിനെ കുട്ടി പുറത്തേക്ക് ഇറങ്ങി. അവളുടെ കുടെ അവിടെയുള്ള സ്നാക്സ് കടയില്‍ ചെന്നു.

ചിന്നുവിനോട് ഓഡര്‍ ചെയ്യാന്‍ പറഞ്ഞു. അവള്‍ രണ്ട് കോണ്‍ ഐസ്ക്രിമും രണ്ട് ലൈസും ഒരു കുപ്പി വട്ടറും വാങ്ങി. കണ്ണന്‍ ക്യാഷ് കൊടുത്ത് മനസില്ല മനസ്സോടെ തിരിച്ച് തീയറ്റിലേക്ക് തന്നെ കയറി….

വിധിയാണ്…. ഒറ്റയ്ക്കായിരുന്നു എങ്കില്‍ ആദ്യ പകുതി കഴിയുമ്പോ ഇറങ്ങി ഓടിയെന്നെ…. എന്നാലും ചിന്നുവിനെ വെറുപ്പിക്കണ്ട എന്ന് വിചാരിച്ച് രണ്ടാമത്തെ പകുതിയ്ക്കും തല വെച്ചു. പിന്നെ അവന്‍ സിനിമയെ ശ്രദ്ധിച്ചില്ല. ചിന്നു ഐസ്ക്രിം കഴിക്കുന്നതും, ലൈസ് കഴിക്കുന്നതും, വെള്ളം കുടക്കുന്നതും നോക്കി നിന്നു. ചിന്നു സ്ക്രിനില്‍ നിന്ന് കണ്ണെടുക്കുന്നില്ല.

പടം കഴിഞ്ഞു ലൈറ്റിട്ടപ്പോഴാണ് കണ്ണന് ബോധം വന്നത്. അവന്‍ എണിറ്റു കുടെ അവളും… അവള്‍ വളരെയധികം സന്തോഷവധിയായിരുന്നു. അതുകൊണ്ട് മൂവിയെ കുറിച്ച് അധികം ചോദിക്കാന്‍ നിന്നില്ല.

അവര്‍ കാറില്‍ കയറി അടുത്ത നമ്പൂതിരിസ് ഫോട്ടലില്‍ കയറി രണ്ടു പേരും ഊണു കഴിച്ചു. അപ്പോഴെക്കും സമയം മൂന്ന് മണിയായിരുന്നു.

അവര്‍ അവിടെ നിന്ന് നേരെ ബീച്ചിലേക്ക് പോയി… നാലുമണിയോടെ അവിടെയെത്തി. ബീച്ചിന്‍റെ അടുത്തുള്ള പാര്‍ക്കിംഗില്‍ കാര്‍ ഒതുക്കി. രണ്ടു പേരും പുറത്തിറങ്ങി.

13 Comments

  1. പോരാളീ ,

    അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ്‌ പാർട്ട്‌ കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..

    ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ എത്തുവോ… ?

    1. ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…

      അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️

      1. പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല

        ഇവിടെ ഇപ്പൊ 6 പാർട്ട്‌ അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ്‌ അടുത്തില്ലേ…. അവിടെ ഇട്ട
        12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ്‌ ഇടുന്നത്…..

        1. ആവില്ല…

          അവിടെ അടുത്ത് തന്നെ ഇടും…

          ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…

  2. ༻™തമ്പുരാൻ™༺

    ???

  3. First like&com’t nom eduthu

    1. എങ്കാ പത്താലും നീ താനെ ?
      ???????❤️?

      1. Hahahaha…..

    2. കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
      എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…

      1. അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺

        നല്ല വാക്കുകൾ നന്ദി ജ്വാല ?

Comments are closed.