വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 317

വേറെ എങ്ങോട്ട് പോണം… താന്‍ പറയടോ… കണ്ണന്‍ അല്‍പം ചിരിയോടെ ചോദിച്ചു….

ഹാ…. ഞാന്‍ പറഞ്ഞ സ്ഥലം കണ്ണേട്ടന് പറ്റിയില്ലലോ… ഇനി കണ്ണേട്ടന്‍ തന്നെ പറ…. ചിന്നു ഒരു കപട ദേഷ്യത്തോടെ മറുപടി കൊടുത്തു….

എന്നാല്‍ നമ്മുക്കൊരു സിനിമയ്ക്ക് പോവാം… കണ്ണന്‍ ഒരു ഉപയം വെച്ചു.

അത് കേട്ട് ശരിക്കും പോവുമോ എന്ന ഭാവത്തില്‍ കണ്ണനെ നോക്കി….

ചിന്നു അല്ലേ പറഞ്ഞേ തിയ്യറ്റരില്‍ പോയിട്ട് കുറെ കാലാമായി എന്ന്….

ഹാ… സ്കുളിലെങ്ങനും പഠിക്കുമ്പോള്‍ പോയതാ… ചിന്നു മറുപടി കൊടുത്തു….

എന്നാല്‍ ഇന്ന് നമ്മുക്ക് കാണാന്‍ പോവാം…. എന്താ റെഡിയല്ലേ….

ഹാ… ഞാന്‍ റെഡി… നമ്മുക്ക് രാവിലെത്തെ ഷോയ്ക്ക് തന്നെ പോവാം…. ചിന്നു സന്തോഷത്തോടെ പറഞ്ഞു.

അവളുടെ മുഖത്ത് കുറച്ച് മുന്‍പ് ഉണ്ടായിരുന്ന ദേഷ്യമൊക്കെ മാറിയിരുന്നു. അവളുടെ ചുണ്ടില്‍ ചിരി വിരിഞ്ഞിരുന്നു. കണ്ണന്‍ പതിയെ കാറിലെ മ്യൂസിക് സിസ്റ്റം ഓണാക്കി….

അതില്‍ നിന്ന് ഓരോ റോമാന്‍റിക് സോഗ്സായി പാടി തുടങ്ങി…. അധികവും മെലഡി ഹിറ്റ്സ് തന്നെയായിരുന്നു.

     നിന്‍റെ കണ്ണില്‍ വിരുന്നുവന്നു

          നീലസാഗര വീചികള്….

ദാസേട്ടന്‍റെ മധുരമായ സ്വരം കാറില്‍ ആകെ പടര്‍ന്നു.

ചിന്നു പയ്യെ ഗാനത്തിനനുസരിച്ച് മൂളി തുടങ്ങി…. ഒരുപറ്റം ഹൃദ്യമായ പ്രണയഗാനങ്ങള്‍ കാറിനെ പ്രണയാര്‍ദമാക്കി….

ആകെ റോമാന്‍റിക് മുഡാണല്ലോ…. പാട്ടിന് താളം പിടിക്കുന്നതിനിടയ്ക്ക് ചിന്നു കണ്ണനോട് ചോദിച്ചു….

പിന്നെ… മാറ്റണോ….

എങ്ങനെ മാറ്റാന്‍…. ചിന്നു ചോദിച്ചു.

സെന്‍റി ഇടാം…. കണ്ണന്‍ പുഞ്ചിരിയോടെ പറഞ്ഞു….

അയ്യോ… വേണ്ട…. ഇത് മതിയേ….

അങ്ങിനെ ഒന്നും രണ്ടും പറഞ്ഞ് കാര്‍ അടുത്ത മാളിലേക്ക് കയറി. കാര്‍ അണ്ടര്‍ഗ്രൗണ്ടിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഇറങ്ങി. ഞായറാഴ്ചയായത് കൊണ്ട് തിരക്കുണ്ട്. കാര്‍ പാര്‍ക്ക് ചെയ്ത് രണ്ടുപേരും ഇറങ്ങി. നേരെ ലിഫ്റ്റിനടുത്തേക്ക് നിങ്ങി. രണ്ട് ലിഫ്റ്റ് ഉണ്ട്… രണ്ടിനും മുന്നില്‍ അത്യാവിശ്യം തിരക്കുണ്ട്. അണ്ടര്‍ഗ്രൗണ്ടില്‍ നല്ല ഉഷ്ണമുണ്ട്. അവിടെ നില്‍ക്കുന്നവരെല്ലാം വിയര്‍ക്കുന്നുണ്ട്.

അങ്ങനെ ഒന്നില്‍ രണ്ട് പേരും കയറി പറ്റി. കണ്ണനും ചിന്നുവും ലിഫ്റ്റില്‍ ബാക്കിലേക്ക് മാറി കണ്ണാടി പ്രതലത്തിന് അടുത്തായി നിന്നു. അവര്‍ക്ക് മുന്നില്‍ ഒരു മുസ്ലീം ഫാമലിയുണ്ടായിരുന്നു. ഒരു തട്ടമിട്ട സ്ത്രിയും അയാളുടെ ഭര്‍ത്താവും ഭര്‍ത്താവിന്‍റെ കയ്യില്‍ ഒരു വയസ് തോന്നിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയും. തോളില്‍ പിറകിലേക്ക് നോക്കുന്ന കുട്ടി പിറകിലുള്ള കണ്ണനെയും ചിന്നുവിനെയും കണ്ടു.

അവര്‍ ചിരിച്ച് കൊണ്ട് കുട്ടിയെ ചിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ ചൂട് കൊണ്ടോ മറ്റോ കുട്ടിയുടെ മുഖത്ത് വിഷമഭാവം മാത്രമാണ്. അങ്ങിനെ അളുകള്‍ കയറി കഴിഞ്ഞപ്പോള്‍ ലിഫ്റ്റ് അടഞ്ഞു. ഓരോരുത്തരും അവര്‍ക്ക് വേണ്ട ഫ്ളോര്‍ നമ്പര്‍ അടിച്ചു.

13 Comments

  1. പോരാളീ ,

    അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ്‌ പാർട്ട്‌ കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..

    ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ എത്തുവോ… ?

    1. ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…

      അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️

      1. പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല

        ഇവിടെ ഇപ്പൊ 6 പാർട്ട്‌ അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ്‌ അടുത്തില്ലേ…. അവിടെ ഇട്ട
        12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ്‌ ഇടുന്നത്…..

        1. ആവില്ല…

          അവിടെ അടുത്ത് തന്നെ ഇടും…

          ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…

  2. ༻™തമ്പുരാൻ™༺

    ???

  3. First like&com’t nom eduthu

    1. എങ്കാ പത്താലും നീ താനെ ?
      ???????❤️?

      1. Hahahaha…..

    2. കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
      എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…

      1. അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺

        നല്ല വാക്കുകൾ നന്ദി ജ്വാല ?

Comments are closed.